അസുരന്റെ പെണ്ണ് – 3അടിപൊളി  

😈 അസുരന്റെ പെണ്ണ് 3 [chapter 1 climax]❤️

Asurante Pennu Part 3 | Author : Mr. Malayal

[ Previous Part ] [ www.kambi.pw ]


 

കഥയെ വീണ്ടും സ്വീകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു. ഈ കഥയുടെ ഫസ്റ്റ് ഭാഗം climax ആണ് ഇത് ഉടനെ തന്നെ ഒരു prequel ഉം ആയി കാണാം കേട്ടോ 😌 ബാക്കി കഥയിൽ ❤️

 

 

 

 

 

 

ബാംഗ്ലൂരിലെത്തിയ റോവിൻ അവിടെ എത്തിയതും ഓടിയത് താൻ പിതൃ തുല്യനായി കാണുന്ന കൊച്ചച്ചന്റെ അടുത്തേക്കായിരുന്നു. അയൽക്കരികിലേതിയതും വിതുമ്പുന്ന ചുണ്ടുകളോട് കൂടെ അവൻ അയാളോട് ചോദിച്ചു…

 

“എന്താ പറ്റിയത് കൊച്ചച്ച അവൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ??”

 

 

“ഇല്ല മോനെ… ന്റെ കുട്ടി!!! എല്ലാവരെയും സ്നേഹിക്കാനെ അറിയൂ!!തിരിച്ചും എല്ലാവർക്കും അവളെയും ഇഷ്ടമേ ഒള്ളു ” പറഞ്ഞ് തീർന്നതും തോളിൽ ഇട്ട മുണ്ടിൽ മുഖം പൊത്തി അയാൾ കരഞ്ഞു…

 

 

ചങ്കെല്ലാം വേദനിക്കുന്നു!! ആകെ ഉള്ള പെങ്ങളാ… ഒരു പോലെയാ ന്റെ സ്നേഹകൊച്ചിനേം ആനിയെം കണ്ടിട്ടുള്ളു… ഒരാൾ പോയപ്പോ വേറൊരാൾ ഉണ്ടായിരുന്നു… ഇന്ന് ആകെ ഉള്ള ഒരാളും പോയി… വേദനയോടെ വെള്ളയിൽ പൊതിഞ്ഞ് ചില്ലിൻ കൂടിൽ കിടത്തിയിരിക്കുന്ന ആനിയെ കണ്ടതും പൊട്ടിക്കരഞ്ഞു പോയി അവൻ… ചെറുതിൽ ആൽബിക്കും ആനിക്കും സ്കൂൾ കഴിഞ്ഞ് വരുമ്പോൾ കയ്യിൽ ചുരുട്ടി പിടിച്ച നാരങ്ങമിട്ടായി കൊടുക്കുന്നതും… അവ നുണഞ്ഞ് കഴിഞ്ഞ് കിഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്ന ആനിയുടെ മുഖം അവന്റെ മുന്നിലൂടെ ഒരു ചിത്രം കണക്കെ തെളിഞ്ഞു…

തോളിൽ ഒരു കരസ്പർശം അറിഞ്ഞപ്പോൾ ആണ് റോവിൻ തിരിഞ്ഞ് നോക്കിയത് ചുണ്ട് വിതുമ്പി എന്ത് പറയണം എന്ന് അറിയാതെ അവനെ തന്നെ ഉറ്റുനോക്കുന്ന ഗായത്രിയെ കണ്ടതും അവളെ പൂണ്ടടക്കം കെട്ടിപിടിച്ച് കൊണ്ടവൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി തേങ്ങി കരഞ്ഞു കൊണ്ടിരുന്നു…/p>

 

ഗായത്രിയുടെ അവസ്ഥയും മറിച്ച് അല്ലായിരുന്നു… വെറും ഒരാഴ്ച്ചയുടെ പരിചയം ഒള്ളുവെങ്കിലും സ്വന്തം അനിയത്തി കുട്ടി ആയിരുന്നു ആനി അവൾക്ക്…. ചളി പറഞ്ഞും പൊട്ടത്തരം പറഞ്ഞും സ്വന്തം പൊട്ടിചിരിക്കുന്ന ആനിക്ക് പിന്നിൽ ഒരു ബ്ലേഡിൽ ജീവിതം അവസാനിപ്പിക്കാൻ മാത്രം എന്ത് സങ്കടം ആണ് ഒളിഞ്ഞ് ഇരിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല… തേങ്ങി കരയുന്ന റോവിനെയും കൂട്ടി അടുത്ത് കണ്ട റൂമിൽ കയറി അവൾ…

 

“ഇച്ചായാ എല്ലാം ദൈവനിശ്ചയം അത്രയേ നമുക്ക് പറയാൻ കഴിയുക ഒള്ളു… നിങ്ങൾ അല്ലേ അവരെ ഒക്കെ സമധാനിപ്പിക്കണ്ടേ നിങ്ങൾ തന്നെ കരഞ്ഞാലോ… ”

 

“എനിക്ക് പറ്റുന്നില്ലെടാ എന്താ എന്റെ ജീവിതം മാത്രം ഇങ്ങനെ സ്നേഹിച്ചവർ ഒക്കെ എന്നെ തനിച്ചാക്കി പോയിട്ടേ ഒള്ളു… ജീവനോളം കരുതിയ അപ്പനെ ദൈവം വേഗം വിളിച്ചു… പിന്നെ ന്റെ സ്നേഹകൊച്ചിനേം!! അവസാനം ബാക്കി ഉണ്ടായിരുന്ന അമ്മച്ചിയും എന്നെ തനിച്ചാക്കി പോയി… ഇപ്പൊ ദേ ന്റെ ആനിയും ” കയ്യിൽ മുഖം അമർത്തി കൊണ്ടവൻ പറഞ്ഞു…

 

 

“ആര് പോയാലും എന്താ ഇച്ചായന്‌ ഇച്ചായന്റെ ഗായു ഇല്ലേ… ഞാൻ എങ്ങും പോവില്ല ഇച്ചായനെ വിട്ട് മരിക്കുവാണേലും ജീവിക്കുവാണേലും ഒപ്പം ” മുഖത്ത് വെച്ച കൈകൾ ബലമായി പിടിച്ച് മാറ്റി കൊണ്ടവൾ അവന്റെ മുഖം കയ്യിൽ എടുത്ത് പറഞ്ഞു…

 

 

 

_______________________________________♥️

 

ശവം അടക്കി എല്ലാവരും വീട്ടിലേക്ക് തിരിച്ചിരുന്നു… വന്നതിന് ശേഷം ആരും റൂമിൽ നിന്നും പുറത്തേക്ക് വന്നിട്ടില്ല… അടക്കി പിടിച്ച തേങ്ങലുകൾ ഓരോ മുറിയിലും പ്രധിധ്വനിച്ച് കൊണ്ടിരുന്നു…

 

ആനിയുടെ റൂമിലേക്ക് ഒന്ന് കയറിയത് ആയിരുന്നു ഗായത്രി… എല്ലാ സ്ഥലവും അരിച്ച് പൊറുക്കിയിട്ടും ഒരു ഹിന്റ് പോലും അവൾക്ക് കിട്ടിയില്ല… മുറിയിൽ പലസ്ഥലങ്ങളിൽ ആയി കൂട്ടുകാരും ആൽബിയും റോവിനും അമ്മയ്ക്കും കൊച്ചച്ഛനും ഒപ്പം ചിരിച്ച് കൊണ്ടും കോക്രി കാണിച്ചും ഉള്ള പലതരം ഫോട്ടോകൾ കണ്ടതും ഒരു തുള്ളി കണ്ണുനീർ ഭൂമിയെ ചുംബിച്ചു…

 

 

അപ്പോഴാണ് ടേബിളിൽ ഇരിക്കുന്ന ഒരു ബുക്കിൽ അവളുടെ കണ്ണുകൾ ഉടക്കിയത്… അത് തുറന്ന് നോക്കിയതും അതിൽ നിറയെ അവളുടെ ചിത്രങ്ങൾ ആയിരുന്നു….ജീവിതത്തിൽ നടന്നത് എല്ലാം ഒരു ചിത്രം കണക്കെ അതിൽ!!! ഓരോ താളുകൾ മറിക്കുമ്പോഴും ഉള്ളിൽ സംശയങ്ങൾ ഉരുണ്ട് കൂടി കൊണ്ടിരുന്നു… വേഗം തന്നെ സാരിയുടെ ഉള്ളിൽ അത് ഒളിപ്പിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി…./p>

 

 

________________________________❤️

 

“എന്താ ഗായു നിനക്ക് ഇത്രക്ക് തിടുക്കം പോവാൻ?”

 

“ഒന്നൂല്ല ഇച്ചായാ എന്തോ എനിക്ക് ഒരു നെഗറ്റീവ് ഫീൽ വരുന്നു… ”

 

 

“അതെല്ലാം നിന്റെ തോന്നലാ… ഏതായാലും ബാഗ് ഒക്കെ പാക്ക് ചെയ്‌തോ ഉച്ചക്ക് പോവാം ”

 

 

“ആ…. ” തലയാട്ടി കൊണ്ടവൾ ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി…

 

 

“കൊച്ചച്ച ഞങ്ങൾ ഇറങ്ങുവാ… ഇതിപ്പം ഒരു മാസം ആയില്ലേ വന്നിട്ട്… കമ്പനിയിൽ വർക്ക്‌ ഒക്കെ പെന്റിങ് ആണ് ”

 

 

മനസ്സില്ല മനസോടെ റോസമ്മയും വർഗീസും അവർക്ക് തലയാട്ടി..പോവുമ്പോൾ ആൽബിയുടെ റൂമിലേക്ക് അവൻ ഒന്ന് നോക്കി… ഇല്ല!!! തുറന്നിട്ടില്ല!!!

 

“സാരല്ല മോനെ അവന് അവളെ അത്രക്കും ഇഷ്ട്ടം ആയിരുന്നു… എപ്പോഴും വഴക്ക് ആണെന്നെ ഒള്ളു… രണ്ട്പേർക്കും പരസ്പരം ഇല്ലാതെ പറ്റില്ല ” റോസമ്മ കണ്ണീരോടെ പറഞ്ഞതും അവന്റെ കണ്ണിലും നീർമുത്തുകൾ ഉരുണ്ട് കൂടി… ഗായത്രിയേയും കൂട്ടി അവൻ കാറിൽ കയറി നാട്ടിലേക്ക് തിരിച്ചു…

 

 

പിന്നീട് സാധാരണ പോലെ തന്നെ ആയിരുന്നു ജീവിതം… ഗായത്രിയുടെ ചിരിയിലും കുറുമ്പിലും അവൻ വിഷമങ്ങൾ എല്ലാം മറന്ന് തുടങ്ങി….

 

 

_______________________________❤️

 

 

“ഇച്ചായാ ഇന്ന് ഓഫീസ് ഇല്ലല്ലോ നമുക്ക് ഒന്ന് പുറത്ത് പോയാലോ ” ആവേശത്തോടെ ഗായത്രി ചോദിച്ചതും വേണ്ടെന്ന് പറയാൻ തോന്നിയില്ല അവന്… ചില കാര്യങ്ങൾക്കുള്ള തുറന്ന് പറച്ചിൽ കൂടി ആവണം ഈ യാത്ര എന്ന് ഗായത്രി മനസ്സിൽ കണക്ക് കൂട്ടിയിരുന്നു…

 

 

ഗായത്രി റെഡി ആയി വന്നപ്പോൾ ഒഫീഷ്യൽ ഡ്രെസ്സും ഇട്ട് കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന റോവിനെ കണ്ടതും നെറ്റി ചുളിച്ച് കൊണ്ടവൾ അവനെ നോക്കി…

 

 

“ഇച്ചായാ ഇതെന്താ കോട്ടും സ്യുട്ടും ഇട്ട് നിൽക്കുന്നെ… അതാ ഞാൻ വൈറ്റ് ഷർട്ട്‌ അയൺ ചെയ്ത് വെച്ചിട്ടുണ്ട് അത് ഇട്… ”

 

 

“ഗായു… നമുക്ക് വൈകുന്നേരം പോവാടാ പുറത്തേക്ക്… അർജന്റ് ആയി ഓഫീസിൽ പോവണം… ഒരു ഇമ്പോര്ടന്റ്റ്‌ ക്ലയന്റ് ഉണ്ട് ഇത് മിസ്സ്‌ ചെയ്ത വല്യ ലോസ് ആവും കമ്പനിക്ക്… ഞാൻ സുധേച്ചിക്ക് വിളിച്ച് പറഞ്ഞിട്ടുണ്ട് ഞാൻ വരുവോളം നിനക്ക് കൂട്ടിന് നിൽക്കാൻ… “/p>

Leave a Reply

Your email address will not be published. Required fields are marked *