“പിന്നെ ആനി… എനിക്ക് പെണ്ണിനെ കണ്ടാൽ ബന്ധങ്ങൾക്ക് ഒന്നും ഒരു വിലയും ഇല്ല… വീട്ടിൽ തന്നെ ആർമാദിക്കാൻ ഒരു യന്ത്രം അതായിരുന്നു അവൾ എനിക്ക്… പേടി കൊണ്ടും കുടുംബം തകരരുത് എന്ന് കരുതി അവൾ എല്ലാം മറച്ച് വെച്ചു… അവസാനം സ്വന്തം അച്ഛന്റെ കുഞ്ഞ് തന്നെ അവളുടെ വയറ്റിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവൾ അങ്ങ് കർത്താവിന്റെ അടുത്തേക്ക് പോയി… പാവം ന്റെ കൊച്ച് എല്ലാവരെയും ഒത്തിരി ഇഷ്ട്ടായിരുന്നു… ” സങ്കടം അഭിനയിച്ച് കൊണ്ട് അയാൾ പറഞ്ഞു.. ശേഷം ഒരു വഷളൻ ചിരിയോടെ ഗായത്രിയെ ലക്ഷ്യം വെച്ച് ചെന്നു…
അടുത്ത് എത്തി അവളുടെ മാറിൽ നിന്നും സാരി എടുത്ത് മാറ്റിയതും വെട്ടി വിറച്ചു പോയി അവൾ… കൈകാലുകൾ തളരുന്നത് പോലെ തോന്നി അവൾക്ക്…. പരമശിവനിൽ എല്ലാം ഭരമേൽപ്പിച്ച് കൊണ്ട് അവൾ കണ്ണുകൾ ഇറുകെ മൂടി…
“ആആആ….!!!!” ഘോരമായ ശബ്ദത്തോടെ വർഗീസ് മറിഞ്ഞ് വീണതും ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിയിച്ച് കൊണ്ടവൾ വാതിലിന് അരികിലേക്ക് നോക്കി…. കണ്ണുകൾ ചുവന്ന് ചെന്നിയിൽ നീല ഞരമ്പുകൾ പൊട്ടി പോവും എന്ന നിലക്ക് പുറത്തേക്ക് ഉന്തി അതീവ കോപത്തോടെ നിൽക്കുന്ന റോവിനെ കണ്ടതും അവൾ പരിഹാസത്തോടെ വർഗീസിനെ ഒന്ന് നോക്കി… തൊണ്ടയിൽ കുരുങ്ങിയ ഉമിനീർ ഇറക്കാൻ പാട് പെടുക ആയിരുന്നു അയാൾ!!!
**ശാന്തസ്വരൂപനാം നീലകണ്ഠൻ തൻ അടങ്ങാത്ത കോപം മൂലം സർവ്വതും ചുട്ടെരിക്കുന്ന മഹാകാലനായി രൂപം പൂണ്ടു…** പണ്ടൊരിക്കൽ മഹാദേവന്റെ കഥ പറഞ്ഞ് തരുന്ന ചിറ്റയുടെ വാക്കുകൾ അവൾ ഓർത്തു…./p>
“നായെ…. ന്റെ പെണ്ണിനെ തൊടാൻ മാത്രം നീ ആയോ??!”ആക്രോശിച്ച് കൊണ്ട് റോവിൻ വർഗീസിന് അരികിലേക്ക് പാഞ്ഞു… ചെകിട് പൊളിയും വിധം ഒരു അടി ആയിരുന്നു… പ്രായത്തിന്റെ പരിമിതി കാരണം കോട്ട് പല്ല് ഇളകി തറയിൽ വീണു….
വേദന ഒന്നും തന്നെ അയാൾ അറിഞ്ഞിരുന്നില്ല… താൻ പറഞ്ഞത് വല്ലതും അവൻ കേട്ടോ എന്ന ചിന്ത മാത്രം ആയിരുന്നു അയാളിൽ!!!
“മിഴിച്ച് നോക്കേണ്ടാ തന്റെ ചെറ്റത്തരം മുഴുവൻ തന്റെ വായിൽ നിന്ന് തന്നെ ഞാൻ കേട്ടു…” ഫോൺ ഉയർത്തി കാണിച്ച് കൊണ്ട് റോവിൻ പറഞ്ഞതും പേടിയോടെ അയാൾ അവനെ നോക്കി…
“ഗായു പുറത്ത് കാർ ഉണ്ട്.. നീ ചിറ്റയുടെ അടുത്തേക്ക് പൊക്കോ…” ഗായത്രിയെ ഒന്ന് നോക്കി റോവിൻ പറഞ്ഞതും അവൾ പുഞ്ചിരി കൈവിടാതെ തലയാട്ടി സമ്മതിച്ചു… പുറത്തേക്ക് പോവുമ്പോൾ വർഗീസിനെ നോക്കി ഒന്ന് കോട്ടി ചിരിക്കാനും അവൾ മറന്നില്ല…
____________________________________´❤️
(2 ആഴ്ചകൾക്ക് ശേഷം..)
“ബാംഗ്ലൂരിലെ അറിയപ്പെടുന്ന ബിസിനസ് മാനിൽ ഒരാൾ ആയ Mr.വർഗീസ് മരിച്ച നിലയിൽ… നഗരത്തിലെ ബ്രിഡ്ജിന് താഴെ വെച്ചാണ് ഡെഡ് ബോഡി കിട്ടിയത്… തിരിച്ചറിയാൻ കഴിയാത്ത വിധം കൊലയാളികൾ അദ്ദേഹത്തെ ക്രൂരമായാണ് കൊന്നിരിക്കുന്നത്… സ്വകാര്യ ഭാഗം മുറിച്ച് മാറ്റപ്പെട്ട നിലയിലും കണ്ണുകൾ ചൂഴ്ന്ന് എടുത്ത നിലയിലും ആണ് ശരീരം… ഒരു തുമ്പ് പോലും ഇല്ലാതെ വെൽ പ്ലാൻഡ് ആയാണ് കൊലയാളികളുടെ നീക്കം….ബാംഗ്ലൂർ പോലീസ് ശക്തമായ അന്വേഷണത്തിൽ ആണ്…
കൊല്ലപ്പെട്ട വർഗീസ് അവരുടെ കുടുംബത്തിന് കർണാടക മുഖ്യമന്ത്രി(😝) അനുശോചനം അറിയിച്ചു…” ടീവിയിൽ നിന്നും വാർത്ത കേട്ടതും റോസമ്മയുടെ മടിയിൽ കിടക്കുക ആയിരുന്ന റോവിൻ അവരുടെ മുഖത്തേക്ക് ഒന്ന് നോക്കി…
ആ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ട്… എന്നാൽ അത് ഒരിക്കലും തന്റെ നീചൻ ആയ ഭർത്താവിനെ ആലോചിച്ച് ആയിരുന്നില്ല മറിച്ച് സ്വന്തം മകൾക്കും മകളെ പോലെ കരുതിയ പിറക്കാതെ പോയ മകൾക്കും വേണ്ടി ആയിരുന്നു… തൊട്ടടുത്ത് നിൽക്കുന്ന ആൽബിയെ നോക്കിയതും അവന്റെ ചുണ്ടിൽ ഒരു വിജയച്ചിരി ആയിരുന്നു.. ജീവനോളം സ്നേഹിച്ച പെങ്ങളുടെ മരണത്തിന് കരണമായവനെ ഇഞ്ചിഞ്ചായി കൊന്നതിൽ ഉള്ള വിജയം!!!/p>
