ആംസ്റ്റർഡാം നൈറ്റ്സ് 28അടിപൊളി  

ബോണിയുടെ ഭാഗത്തുനിന്നും നല്ല മറുപടി കിട്ടിയതുകൊണ്ട് പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല. അടുത്തദിവസം തന്നെ ആ പോസ്റ്റിനു വേണ്ടി അപ്ലൈ ചെയ്തു. അതിനുശേഷം ഒരാഴ്ച്ച കഴിഞ്ഞപ്പോൾ HR മാനേജർ എന്നെ ഇന്റർവ്യൂവിന് വിളിച്ചു. പക്ഷെ ഞാൻ കരുതിയിരുന്നപോലെ വലിയ ടഫ് ആയിട്ടുള്ള ഇന്റർവ്യൂ ഒന്നും എനിക്കുണ്ടായില്ല. ചിലപ്പോ കൊച്ചിയിലും ബാംഗ്ലൂരിലുമായി കഴിഞ്ഞ പത്ത് വർഷത്തിലധികമായിട്ട് ജോലി ചെയ്ത് ഈ കമ്പനിയിൽ ഞാൻ നല്ലൊരു പ്രൊഫൈൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

അതുകൊണ്ടായിരിക്കും എന്റെ ഇന്റർവ്യൂ സ്മൂത്ത്‌ ആയിട്ട് പോയതെന്ന് ഞാൻ കരുതി. ഇന്റർവ്യൂ കഴിഞ്ഞ് ഒരു പത്തു ദിവസം കഴിഞ്ഞപ്പോൾ എന്റെ മെയിൽ ഇൻബോക്സിൽ ഒരു മെയിൽ വന്നു. എന്റെ കമ്പനിയുടെ ഹെഡ് ഓഫീസിൽ നിന്നായിരുന്നു അത്. ഞാൻ അപ്ലൈ ചെയ്ത പോസ്റ്റിലേക്ക് എന്നെ അപ്പോയിന്റ് ചെയ്തത് അറിയിച്ചുകൊണ്ടുള്ള മെയിൽ ആയിരുന്നു അത്. നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായിരുന്നു എന്റേത്. ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളിലും ബ്രാഞ്ചുകൾ ഉള്ള ഒരു മൾട്ടി നാഷണൽ കമ്പനി.

അങ്ങനെ അപ്പോയ്ന്റ്മെന്റ് ലെറ്ററും ഓഫർ ലെറ്ററും കിട്ടി ഞാൻ ജോലിയിൽ ജോയിൻ ചെയ്തു. ഉയർന്ന സാലറിയും ഒത്തിരി ആനുകൂല്യങ്ങളും ഒക്കെയുള്ള ഒരു പോസ്റ്റ്‌ ആയിരുന്നു എന്റേത്. ഈ ജോലിയുടെ ഏറ്റവും വലിയ അട്രാക്ഷൻ പലപ്പോഴും കോൺഫറൻസ്സകൾക്കായി യൂറോപ്യൻ രാജ്യങ്ങളിലേക്കൊക്കെ പോകാൻ പറ്റും എന്നുള്ളതാണ്.

അതും മികച്ച സൗകര്യങ്ങളിൽ. എന്റെ പുതിയ ജോലി ബാംഗ്ലൂരിൽ ഞാൻ നിലവിൽ ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയിൽ തന്നെയായതുകൊണ്ട് എനിക്ക് അഡ്ജസ്റ്റ് ആകാൻ വല്യ ബുദ്ധിമുട്ടുണ്ടായില്ല. അങ്ങനെ ജോലിയിൽ കയറി ഒരു മാസം കഴിഞ്ഞപ്പോൾ നെതർലൻഡിൽ വച്ച് നടക്കുന്ന ഒരു കോൺഫെറൻസ്സിൽ ഞാൻ പങ്കെടുക്കേണ്ടതുണ്ട് എന്ന് അറിയിച്ചുകൊണ്ടുള്ള ഒരു മെയിൽ എനിക്ക് വന്നു. ഏതാണ്ട് ഒരു മാസത്തെ പരിപാടിയുണ്ട് അവിടെ. നെതർലൻഡിൽ ആംസ്റ്റർഡാമിൽ വെച്ചാണ് കോൺഫറൻസ് നടക്കുന്നത്.

മറ്റു പല കമ്പനി എക്സിക്യൂട്ടീവുകളുമായും മീറ്റിങ്ങുകളും ഡിസ്ക്കഷനും ഉണ്ടാകും. ഏതായാലും നെതർലൻഡ്ലേക്ക് തന്നെ ആദ്യത്തെ പ്രോഗ്രാം കിട്ടിയതിൽ എനിക്ക് വളരെ സന്തോഷം തോന്നി. കാരണം ആരും പോയി കാണാൻ ആഗ്രഹിക്കുന്ന ഒരു നാടാണല്ലോ നെതർലൻഡ്. ടൂറിസ്റ്റുകളുടെയൊക്കെ പറുദീസ്സ.

അങ്ങനെ ഞാൻ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഒരു മാസത്തെ പ്രോഗ്രാം ഉള്ളതുകൊണ്ട് അതിനുവേണ്ട ഡ്രെസ്സും മറ്റ്‌ അത്യാവശ്യ സാധനങ്ങളും ഒക്കെ പാക്ക് ചെയ്യണമല്ലോ, അതൊക്ക സെറ്റ് ആക്കി.ഒരുമാസം ഞാൻ വീട്ടിൽ ഉണ്ടാകില്ലാത്തതുകൊണ്ട് കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഒരുമാസത്തേക്ക് വേണ്ട മിൽക്ക് പൌഡറും മറ്റ്‌ സാധനങ്ങളും വാങ്ങി വീട്ടിൽ സ്റ്റോക്ക് ചെയ്തു. കുഞ്ഞിനെ നോക്കാൻ വീട്ടിൽ നിർത്തിയിരിക്കുന്ന സ്ത്രീ നല്ല ഉത്തരവാദിത്തം ഉള്ള ആളാണ്, അതുകൊണ്ട് എനിക്ക് ടെൻഷൻ ഒന്നും ഇല്ല.

പിന്നെ ഓഫീസ് ടൈം കഴിഞ്ഞാൽ ബോണി വീട്ടിലുണ്ടാകുമല്ലോ. അങ്ങനെ എനിക്ക് പോകേണ്ട ദിവസം വന്നെത്തി. രാവിലെ പത്തു മണിക്ക് ബാംഗ്ലൂർ എയർപോർട്ടിൽ നിന്നാണ് ഫ്ലൈറ്റ്. ബോണി രാവിലെതന്നെ എന്നെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്ത് ഒരു “ഓൾ ദി ബെസ്റ്റ് ” പറഞ്ഞിട്ട് തിരിച്ചു പോന്നു.

 

ബാംഗ്ലൂരിൽ നിന്ന് ആകെ പന്ത്രണ്ട് മണിക്കൂർ യാത്രയുണ്ട് എനിക്ക്. ഫ്ലൈറ്റ് ഡിലെ ഒന്നും ഉണ്ടായിരുന്നില്ല, കൃത്യസമയത്തുതന്നെ വിമാനം ബാംഗ്ലൂരിൽ നിന്ന് പറന്നു. പിന്നെ അംസ്റ്റർഡാം എത്തുന്നതുവരെ ഞാൻ പാട്ടുകേൾക്കലും മൂവീസ് കാണലുമൊക്കെയായി സമയം കളഞ്ഞു.അങ്ങനെ പറഞ്ഞ സമയത്തുതന്നെ ഫ്ലൈറ്റ് അംസ്റ്റർഡാമിൽ ലാൻഡ് ചെയ്തു.

ഈ കഥക്ക് കാരണമായ സംഭവങ്ങൾ നടന്ന നാട്ടിൽ.

ഞാൻ ഇമ്മിഗ്രേഷൻ പരിശോധനയൊക്കെ കഴിഞ്ഞ് എയർപോർട്ടിനു വെളിയിൽ ഇറങ്ങി. അത്യാവശ്യം തണുപ്പുള്ള നല്ല ക്ലൈമറ്റ്. അവിടെ എന്നെ പിക്ക് ചെയ്യാൻ ആളെയും, താമസിക്കാൻ നഗരത്തിലെ ഒരു സ്റ്റാർ ഹോട്ടലിൽ റൂമും കമ്പനി തന്നെ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു.ഹോട്ടൽറൂമിൽ ചെന്നയുടനെ ഞാൻ ഒന്ന് ഫ്രഷ് ആയി. ഫ്ലൈറ്റിൽ ഒരേ ഇരിപ്പായിരുന്നില്ലേ.

എന്നിട്ട് ഫോണെടുത്ത് ഞാൻ ഇവിടെ എത്തിയ വിവരം ബോണിയെ വിളിച്ചറിയിച്ചു. കുഞ്ഞ് സുഖമായി ഇരിക്കുന്നെന്നും നീ ഇവിടുത്തെ കാര്യങ്ങൾ ആലോചിച്ചു ടെൻഷൻ അടിക്കേണ്ട എന്നും ബോണി പറഞ്ഞു. നല്ല യാത്രക്ഷീണമുള്ളതുകൊണ്ട് ഫുഡ്‌ കഴിച്ച് ഞാൻ വേഗം കിടന്നുറങ്ങി. അടുത്ത ദിവസം കോൺഫറൻസ് തുടങ്ങുവാണ്. അങ്ങനെ അടുത്ത ദിവസം രാവിലെ കോൺഫറെൻസിന് പോകാനായിട്ട് ഞാൻ കുളിച്ച് നല്ല സുന്ദരിയായിട്ട് ഒരുങ്ങി.

എക്സിക്യൂട്ടീവ് സ്റ്റൈൽ വേഷമാണ്. കോൺഫറൻസ് നടക്കുന്നത് നഗരത്തിലെത്തന്നെ മറ്റൊരു ഹോട്ടലിൽ ആണ്. അങ്ങോട്ട്‌ പോകാനായി കമ്പനി തന്നെ ഏർപ്പാടാക്കിയ വാഹനം കൃത്യസമയത്തു വന്നു. മീറ്റിംഗുകൾക്ക് പോകാനും വരാനും കമ്പനി തന്നെ ഞാൻ ഇവിടെയുള്ള ഒരുമാസത്തേക്ക് വാഹനം അറേഞ്ച് ചെയ്തിട്ടുണ്ട്. അങ്ങനെ എന്റെ കാർ മീറ്റിംഗ് നടക്കുന്ന ഹോട്ടലിൽ എത്തി. അധികം താമസിയാതെ മീറ്റിംഗിൽ പങ്കെടുക്കേണ്ട എല്ലാവരും എത്തിച്ചേർന്നു. എന്നിട്ട് ഞങ്ങളെല്ലാവരും പരസ്പരം പരിചയപ്പെട്ടു.

ആകെ ഇരുപത് പേർ അടങ്ങുന്ന ഒരു ടീമിന്റെ മീറ്റിംഗ് ആണ് അവിടെ നടക്കാൻ പോകുന്നത്. അതിൽ അഞ്ചു സ്ത്രീകളും ബാക്കിയുള്ളവർ പുരുഷന്മാരും. ടീമിൽ ചെറുപ്പക്കാരുമുണ്ട് മധ്യവയസ്ക്കരായിട്ടുള്ളവരുമുണ്ട്. എല്ലാവരും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ, ഇന്ത്യയിൽ നിന്ന് ഞാൻ മാത്രം.

മീറ്റിംഗ് ടൈം ആയപ്പോൾ ഞങ്ങൾ എല്ലാവരും കോൺഫറൻസ് ഹാളിനുള്ളിലേക്ക് പ്രവേശിച്ചു, എന്നിട്ട് ഒരു വലിയ മേശക്കു ചുറ്റും ഇരുന്നു. അതിനുശേഷം ഞങ്ങളുടെ ടീം കോർഡിനേറ്റർ കാര്യങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി. ആദ്യദിവസത്തെ മീറ്റിംഗ് ഒരു രണ്ടു മണിക്കൂറേ ഉണ്ടായിരുന്നുള്ളു. അടുത്ത ഒരുമാസംകൊണ്ട് ഡിസ്കസ്സ് ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ഇൻട്രോ ആയിരുന്നു അന്ന്. മീറ്റിംഗ് കഴിഞ്ഞ് ഞങ്ങളെല്ലാവരും ഹാളിന് വെളിയിൽ ഇറങ്ങി.

അവിടെത്തന്നെ ഞങ്ങൾക്ക് റെസ്‌റ്റോറന്റിൽ ഫുഡ്‌ അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു.അവിടെച്ചെന്നു കൈ കഴുകി ഫുഡ്‌ കഴിക്കാനിരുന്നു. ഞാനും ഞങ്ങളുടെ ടീമിലെ ട്രീസ്സ എന്ന അമേരിക്കക്കാരി ഉദ്യോഗസ്ഥയും ഒരേ ടേബിളിൽ ആണ് ഇരുന്നത്. സ്റ്റാർ ഹോട്ടൽ ആയതുകൊണ്ട് ഓർഡർ ചെയ്ത ഫുഡ്‌ വരാൻ താമസം എടുക്കും, അതുകൊണ്ട് സ്റ്റാർട്ടർ എന്ന നിലക്ക് ഞങ്ങൾക്കെല്ലാവർക്കും സൂപ്പ് കിട്ടി. ഞാനും ട്രീസ്സയും സംസാരിച്ച് സൂപ്പ് കഴിക്കുന്നതിനിടയിൽ ഞാൻ വെറുതെ എന്റെ ടീമിലുള്ളവരെയൊക്കെ ഒന്ന് നോക്കി. അപ്പോഴാണ് എനിക്ക് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *