” ആഹ് മോനെ എനിക്കറിയാമായിരുന്നു നീ രാവിലെ വരുമെന്ന്… ഇവിടൊരുത്തി രാത്രി മുതൽ ഒന്നും കഴിച്ചിട്ടില്ല…… ഫോൺ ഇവിടായിപ്പോയല്ലേ…..നീയെന്താ പതിവില്ലാതെ ബെല്ലൊക്കെ അടിച്ചു…. അകത്തോട്ടു വാ….”
” മമ്മി ഫോണും ബാഗും എടുക്കാനാ ഞാൻ വന്നേ….എനിക്ക് പോയിട്ട് കാര്യമുണ്ട്…”
” അതെന്ത് വർത്തമാനമാടാ…..അപ്പൊ ഇതുവരെ നിങ്ങളുടെ പ്രശ്നം തീർന്നില്ലേ…. നീ അകത്തോട്ട് വാ….. ”
” വേണ്ട മമ്മി എന്റെ ഫോണും ബാഗും എടുത്ത് തരാവോ.. പ്ലീസ്… ”
” അകത്തോട്ട് വാടാ ചെക്കാ വരുന്നില്ലന്നോ നീ വന്നില്ലേൽ ഞാൻ അടിച്ചു അകത്തു കേറ്റും…..”
ശെരിക്കുള്ള അമ്മയുടെ അധികാരത്തോടെ മമ്മി അങ്ങനെ പറഞ്ഞപ്പോ എനിക്ക് കേറാതിരിക്കാനായില്ല….
” നീ വല്ലോം കഴിച്ചോടാ…. ”
” ഇല്ല….. “
” എന്ന അങ്ങോട്ട് ഇരിക്ക് ഞാൻ അവളേം വിളിക്കാം.. ”
” അമ്മൂ കിച്ചു വന്നു … നീ കഴിക്കാൻ വായോ… ”
അടഞ്ഞു കിടന്ന വാതിലിൽ തട്ടി മമ്മി അവളെ വിളിച്ചു…
ഡോർ തുറക്കപെടുന്ന ശബ്‌ദം കേട്ടെങ്കിലും അങ്ങോട്ട് നോക്കാനായില്ല…. അഭിമാനം സമ്മതിച്ചില്ല എന്ന് വേണേൽ പറയാം…..
എനിക്കെതിരെ അവൾ വന്നിരിക്കുന്നത് ഇടംകണ്ണാലെ ഞാൻ കണ്ടു…..
രണ്ടുപേർക്കും മമ്മി ഇഡലിയും ചട്ണിയും വിളമ്പി….. ഇടയ്ക്കവൾ കാണാതെ അവളെ ഞാൻ പാളി നോക്കി….കരഞ്ഞു വീർത്ത മുഖം…. അത് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ലെങ്കിലും തലേന്ന് അവൾ പറഞ്ഞതോർത്തപ്പോൾ ഞാൻ അനുഭവിച്ചതും ചെറുതല്ലെന്ന് എന്നെ തന്നെ വിശ്വസിപ്പിച്ചു ഞാൻ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു….
” ഇതെന്തോന്ന് പിള്ളേരെ മരണവീട് പോലെ ഉണ്ടല്ലോ… രണ്ടെണ്ണത്തിനും പതിനഞ്ചു മിനിറ്റ് സമയം തരും എല്ലാം തീർത്തു മര്യാദയ്ക്കു മിണ്ടിയില്ലെങ്കിൽ നിനക്കൊക്കെ ഞാൻ കാണിച്ചു തരാം”
എന്നു പറഞ്ഞു മമ്മി അകത്തേക്ക് പോയി..
ഞാൻ അവളെ നോക്കി നിർജീവിയായി അവിടെ തന്നെ ഇരുപ്പുണ്ട്….
ഞാൻ അവളുടെ മുറിയിൽ കയറി എന്റെ ഫോണും ബാഗും എടുത്തു…എനിക്ക് അറിയാമായിരുന്നു അവളതെടുത്ത് അവളുടെ റൂമിൽ വെച്ച് കാണും എന്നു….
ഫോൺ നോക്കികൊണ്ട് ഞാൻ അവിടെ ഇരുന്നു……
അവൾ അകത്തോട്ട് വന്നപ്പോൾ ഞാൻ എഴുന്നേറ്റ് പുറത്തേക്കു നടക്കാൻ തുടങ്ങി……രണ്ടടി നടന്നതും അവളെന്നെ തള്ളി ബെഡിലേക്ക് ഇട്ട് എന്നെ അടിക്കാൻ തുടങ്ങി….. അവൾ അതിനിടയിൽ കരയുന്നുണ്ടായിരുന്നു……
ഒരുവിധം അവളെ പിടിച്ചടക്കി ഞാൻ എഴുന്നേറ്റപ്പോൾ എന്റെ നെഞ്ചിൽ വീണവൾ പിന്നെയും പൊട്ടി കരഞ്ഞു…..
അതിൽ അലിയുന്നതായിരുന്നു എന്റെ വാശിയും…ഞാനവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു……ഒരുവിധം കരച്ചിലൊക്കെ അടങ്ങിയപ്പോൾ ഞാൻ പറഞ്ഞു….
” എന്തിനാടാ എന്നോട് ഇന്നലെ അങ്ങനെ പറഞ്ഞെ….ഞാൻ അങ്ങ് ഇല്ലാണ്ടായ പോലെ തോന്നിപോയി….അവൻ അങ്ങനെ പറഞ്ഞു എന്ന് കേട്ടപ്പോൾ എനിക്ക് അങ്ങനെ ചെയ്യാനാണ് തോന്നിയത്…. അത് തെറ്റായി തോന്നിയില്ല…അതിന് ഇങ്ങനെ വേണമായിരുന്നോ ടാ…. ”
” എനിക്കത് മനസിലായേൽ പിന്നെ ഞാൻ നിന്നെ വിളിച്ചിരുന്നു….പക്ഷെ നിന്റെ ഫോൺ ഇവടല്ലേ അതോണ്ട ഞാൻ അമ്മേ വിളിച്ചേ…. പക്ഷെ നിന്റെ മറുപടി……അമ്മ പിന്നെ ആശ്വസിപ്പിച്ചു…..എന്നാലും.. ”
” പോട്ടെടാ കള നിന്നോട് പറയാതെ ഞാൻ ഒന്നും ചെയ്യില്ലാട്ടോ സോറി…. ”
അങ്ങനെ പരസ്പരം സോറി പറഞ്ഞും ആശ്വസിപ്പിച്ചും സീൻ ഓക്കേ ആക്കി…..അന്ന് പിന്നെ വൈകിട്ടാണ് ഞാൻ അവിടെനിന്നും ഇറങ്ങിയത്….
അങ്ങനെ രണ്ട് മാസം കൂടി കടന്നു പോയി…….ഞങൾ അങ്ങനെ ഹാപ്പി ആയിട്ട് നടന്നു…
അപ്പോഴാണ് അവളുടെ ക്ലാസ്സിലേക്ക് കോളേജ് ട്രാൻസ്ഫർ വഴി വിശാഖ് വരുന്നത്…..
വിശാഖ് വന്നപാടെ ആദ്യം പരിചയപെട്ടത് അമ്മൂനെ ആയിരുന്നു….
അവളും തിരിച്ചു നല്ലപോലെ കമ്പനി കൊടുത്ത് തുടങ്ങി…..അമ്മു വഴി ഞാനും അവനെ പരിചയപെട്ടു.. പക്ഷെ എന്റെ ജീവിതത്തിന്റെ ഗതി മാറ്റാൻ പോന്നവനായി അവൻ മാറുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല….
ആദ്യമാദ്യം അവൾ എന്നോട് വന്നു അവനെ പറ്റി പറയുമായിരുന്നു…പക്ഷെ പോകപ്പോകെ എനിക്കത് അരോചകമായി തുടങ്ങി…ഏതുനേരവും അവനെ പറ്റി പറയുക എന്തൊരു വിരോധാഭാസം…..
എന്നാലും ഞാൻ തിരിച്ചൊന്നും പറയാതെ അതും കേട്ടുകൊണ്ട് ഇരുന്നു…
