ആജൽ എന്ന അമ്മു – 3 1

ഒരു കാര്യം ഉണ്ട് ഒരു പ്രണയം പൊട്ടിയപ്പോൾ ഇതൊന്നും ചെയ്യാത്ത ഞാൻ ഇതൊക്കെ എന്തിനു ചെയ്യുന്നു എന്ന് ഒരു നിമിഷം ആലോചിച്ചു…..എനിക്ക് സംതൃപ്തി തരുന്ന ഒരു ഉത്തരം വന്നില്ല എങ്കിലും അവളെ ഓർത്തപ്പോൾ സങ്കടം സഹിക്ക വയ്യാതെ കൊണ്ട് വന്ന കവർ ഞാൻ പൊട്ടിച്ചു…
കുപ്പി പുറത്തെടുത്തു മേശയുടെ പുറത്തു വെച്ചു……ജാക്ക് ഡാനിയേൽ വിസ്കി….പെട്ടന്നു തന്നെ പൊട്ടിച്ചു ഗ്ലാസിൽ പകർന്നു….. മറന്നതാണോ അതോ സങ്കടത്തിൽ ഇരുന്നത് കൊണ്ടാണോ വെള്ളം ചേർക്കാതെ എന്റെ ജീവിതത്തിലെ ആദ്യത്തെ പെഗ് ഞാൻ അകത്താക്കി…. കൂട്ടുകാരൊക്കെ ഒരുപാട് നിർബന്ധിച്ചിട്ടും തൊടാത്ത സാധനം അങ്ങനെ ആജൽ ശിവൻ കാരണം കത്തിയെരിഞ്ഞു അകത്തേക്ക് ഇറങ്ങി….. പിന്നെയും തുടരെ നാലെണ്ണം കൂടി അകത്താക്കി…ഏകദേശം തലയ്ക്കു പിടിച്ചപ്പോൾ ഒന്ന് നിർത്തി നേരെ കണ്ണാടി ആയിരുന്നു…..സ്വന്തം മുഖം കണ്ണാടിയിൽ കണ്ടിരുന്നപ്പോൾ ചില സിനിമയിൽ കാണുന്ന പോലെ എന്റെ ആ പ്രതിബിംബം എന്നോട് തന്നെ സംസാരിച്ചു തുടങ്ങി…..

” എടാ കാരണം അറിയാതെ ഇങ്ങനെ കുടിക്കരുത്….. ഒരു പെണ്ണ് പോയപ്പോൾ പോലും നീ കുലുങ്ങിയില്ല… നിനക്കു പ്രേമം തലയ്ക്കു പിടിച്ചിട്ടാണ്…. അവളെ വിടരുത് മുറുകെ പിടിച്ചോ…”

അത് കേട്ട് തലയൊന്നു കുടഞ്ഞു നോക്കിയപ്പോൾ തോന്നലാണെന് മനസിലായി ……പക്ഷെ ആ നിമിഷം ഞെട്ടലോടെ ഞാൻ അറിഞ്ഞു…. ആജൽ എന്ന എന്റെ അമ്മുവിനോട് ഞാനറിയാതെ മുളചൊരു പ്രണയമെന്ന സത്യം…… !!!!!!!!!!!!!

( തുടരും…… )

അഭിപ്രായം എന്തുതന്നെ ആയാലും കമന്റ് ചെയ്യുക സുഹൃത്തുക്കളെ…. …….

Leave a Reply

Your email address will not be published. Required fields are marked *