പിന്നീടങ്ങോട്ട് ഞാനതിൽ പ്രതികരിക്കാത്തതിൽ എന്നെ തന്നെ ശപിച്ചു…കാരണം അമ്മു എന്റെ കൈവിട്ടു പോകുന്ന കാഴ്ച്ചയായിരുന്നു ഞാൻ കണ്ടത്… അതിൽ നിന്നും ഒന്നു മനസിലായി അവൾ പ്രണയത്തിലാണ്….ഇതിൽ പരം തകർച്ച എന്നിലുണ്ടായിട്ടില്ല….അവൾ ഒരിക്കൽ പോലും എന്നോടോ അവനോടൊ പറഞ്ഞിട്ടില്ല അവനെ ഇഷ്ടമാണെന്നുള്ള കാര്യം….പക്ഷെ അവളെ നല്ലോണം അറിയുന്ന എനിക്ക് മനസിലായി അവൾക്ക് അവനെ ഇഷ്ടമാണെന്ന്…. അവനു തിരിച്ചും…..പക്ഷെ എന്നെ വേദനിപ്പിച്ചത് അവൾ പ്രണയത്തിലാണെന്നുള്ളതല്ല മറിച് എനിക്ക് കിട്ടിക്കൊണ്ടിരുന്ന കരുതലും സ്നേഹവും മറ്റൊരാൾക്ക് കിട്ടികൊണ്ടിരിക്കുന്നു….. അതാണ് എന്നെ ഏറ്റവും വേദനിപ്പിച്ചത്… പയ്യെ കാളിന്റെയും ചാറ്റിന്റെയും ഡെപ്ത് കുറഞ്ഞു എങ്കിലും അവളെന്നെ ഒഴിവാക്കിയില്ല ഒരിക്കൽപോലും…എന്റെ കാര്യങ്ങൾ നന്നായി അവൾ ശ്രദ്ധിച്ചിരുന്നു…….അതിലും നന്നായി അവൾ അവന്റെ കാര്യവും നോക്കിയിരുന്നു….. അങ്ങനെ പിരിമുറുക്കത്തിന്റെ അങ്ങേയറ്റം നിൽക്കുന്ന വേളയിൽ ഒരു ദിവസം അമ്മു വിശാഖിനെയും കൊണ്ട് എന്റെ മുന്നിലേക്ക് വന്നു…..
” കിച്ചൂ വിക്കിക്ക് ( വിശാഖ് ) നിന്നോട് സംസാരിക്കണം എന്ന് പറയുന്നു…. ”
എനിക്ക് അവളുടെ തല അടിച്ചു പൊട്ടിക്കാൻ തോന്നി വിക്കി പോലും.
…… ന്ത് മൈരോ ആവട്ടെ മൈരന് പറയാൻ ഉള്ള കാര്യം ന്താണെന്നു എനിക്ക് മനസിലായി എന്നാലും ഒന്നുമറിയാത്ത ഭാവത്തിൽ ഞാൻ നിന്നു കൊടുത്തു…
” പറ ചേട്ടാ ന്താണ്…. ” ( മൈരൻ സീനിയർ ആയോണ്ട് അങ്ങനെ വിളിക്കാൻ പറ്റു…… )
” നമുക്കു അങ്ങോട്ട് മാറി നിന്നു സംസാരിക്കാം….. ”
ഒന്നുമറിയാത്ത ഭാവത്തിൽ അവളെ നോക്കിയപ്പോൾ അവൾ ചിരിച്ചുകൊണ്ട് ചെല്ലെന്നു കാണിച്ചു…….
ഞാൻ സ്വയം പ്രാകികൊണ്ട് അവന്റെ കൂടെ പോയി… അവൻ പറഞ്ഞു തുടങ്ങി….
” നീരജ് ആജലിനെ ആദ്യം കണ്ടപ്പോഴേ എനിക്ക് ഇഷ്ടപ്പെട്ടു…. കൂടുതൽ അറിഞ്ഞപ്പോഴാണ് നിന്നെയും അറിഞ്ഞത്….. അവൾക്കെന്ത് തീരുമാനം ഉണ്ടെങ്കിലും അത് അവൾക്കു മാത്രമായൊന്നില്ല നിന്നോട് പറഞ്ഞു നീ ഓക്കേ ആണെങ്കിൽ മാത്രമേ ഓക്കേ പറയു എന്നും പറഞ്ഞു….. അതുകൊണ്ട് പറയുന്നു…… എനിക്കവളെ ഇഷ്ടമാണ് നീരജ് ഞാൻ പൊന്നു പോലെ
നോക്കിക്കോളാം…….അറിഞ്ഞിടത്തോളം അവൾക്കും ഇഷ്ടമാണെന്നേ പക്ഷെ നിന്റെ സമ്മതം അതുണ്ടെങ്കിൽ മാത്രമേ അവളും ഓക്കേ പറയു…… പറ നിനക്കെന്തെങ്കിലും ഇഷ്ടക്കേടുണ്ടോ….. ”
ഞാൻ ഉദ്ദേശിച്ച അതെ കാര്യം തന്നെയാണ് അവൻ പറഞ്ഞതെങ്കിലും അത് കേട്ടപ്പോൾ എന്റെ പതനം ഏതാണ്ട് പൂർത്തിയായി….
ഒട്ടിച്ച വെച്ച ഒരു ചിരിയോടെ ഞാൻ പറഞ്ഞു…..
” അവൾ ഓക്കേ അല്ലെ ചേട്ടാ അപ്പോൾ എനിക്കും ഓക്കേ ആണ്…. ”
അവനെന്നെ സന്തോഷത്താൽ മതിമറന്നു കെട്ടിപിടിച്ചു… അലറിക്കൊണ്ട് അവളടുക്കലേക്ക് ഓടി….
” അമ്മൂ അവനു ഓക്കേ ആണെന്ന് പറഞ്ഞു….. യേയ്ഹ്…… ”
അവൻ ഓടിനടന്നു എന്തൊക്കെയോ പ്രകടനം നടത്തി…. സ്വയം എരിഞ്ഞോണ്ടിരുന്ന ഞാൻ ഇതൊന്നും ശ്രദ്ധിച്ചില്ല…..
അവളെന്നെ സത്യമാണോ എന്ന ഭാവത്തിൽ നോക്കി…..
കീ കൊടുത്ത പാവയെ പോലെ ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി……..
പ്രകടനം കഴിഞ്ഞു അവളുടെ കൈയും പിടിച്ചു ” കാണാം ബ്രോ ” എന്നൊരു ഡയലോഗും പറഞ്ഞു അവർ പോയി….
അവനോടൊപ്പം നടന്നു പോകുന്ന അവളെ നോക്കിയപ്പോൾ എന്റെ ഹൃദയം പറിഞ്ഞു പോയതുപോലെ തോന്നിപ്പോയി എനിക്ക്…….
……………………………………………
ആരോടും ഒന്നും മിണ്ടാതെ ഞാൻ അപ്പൊ തന്നെ കോളേജിൽ നിന്നും ഇറങ്ങി……നേരെ വിളിച്ചത് വീനടുത്തുള്ള എന്റെ കൂട്ടുകാരനെ ആയിരുന്നു……ഇങ്ങോട്ടൊന്നും പറയാൻ സമ്മതിക്കാതെ ഒറ്റ സ്ട്രെച്ചിൽ ഞാൻ പറഞ്ഞു നിർത്തി…..
” നേരെ ബിവറേജിൽ പോയി നല്ല കിക്ക് ഉള്ള ഒരു കുപ്പി മേടിച്ചോ…..കമ്പനി അല്ല എനിക്ക് ഒറ്റയ്ക്കു വേണം… പൈസ ഞാൻ വന്നിട്ട് തരാം…….”
കാൾ കട്ട് ചെയ്ത് നേരെ വീട്ടിലോട്ട് വിട്ടു….. അമ്മു ഇടയ്ക്ക് ഒരു തവണ വിളിച്ചു എങ്കിലും ഞാൻ എടുത്തില്ല…….
വീട്ടിലെത്തിപ്പോഴേക്കും 4 മണി കഴിഞ്ഞിരുന്നു……ചെന്ന് വേഷം മാറി കുളിക്കുക പോലും ചെയ്യാതെ വിളിച്ചുപറഞ്ഞവന്റെ വീട്ടിലോട്ട് പോയി സാധനം മേടിച്ചു പൈസയും കൊടുത്ത് വീട്ടിലോട്ടു വന്നു ….. അമ്മ കാണാതെ സാധനം അകത്തെത്തിച്ചു……
ഒന്നുറങ്ങി എന്നു വരുത്തി…… എണീറ്റപ്പോഴേക്കും അമ്മ കഴിക്കാൻ വിളിച്ചു വേണ്ടാന്ന് പറഞ്ഞു ഒരു കുപ്പി തണുത്ത വെള്ളവും ഗ്ലാസും അമ്മ കാണാതെ അടുക്കളയിൽ നിന്നും പൊക്കി റൂമിൽ കൊണ്ട് വന്നു റൂം ഞാൻ ലോക്ക് ചെയ്തു……
