ആത്മസഖി – 2 5

“ഇവൾക്ക് സമ്മദമാണ് ……” മറുപടി ഹന്നയാണ് പറഞ്ഞത്

സനയുടെ മുഖത്ത് അപ്പോഴും പരിഭ്രമമാണ്

“പേടിക്കണ്ട അവനിഷ്ടപെടുന്നവർക്കവൻ ജീവൻ വരെ കൊടുക്കും ……” റാഷി അവളുടെ ടെൻഷൻ അകറ്റാൻ വേണ്ടി പറഞ്ഞു

“ഇന്ന് വൈകുന്നേരം അവനോടിത് പറയാം ….. ഞാനവനെ ഗാർഡൻ ഏരിയയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുവരാം ….. ” റാഷിയുടെ വാക്കുകളിൽ മുഴുവൻ അവേശവും സന്തോശവുമായിരുന്നു

അവരിരുവരും അതിനു മറുപടിയായി തലയാട്ടി

&&&&&&&&&&&&&&&&&&&&&&&&&&&&&

“എങ്ങോട്ടാടാ ……. ” ക്ലാസ് കഴിഞ്ഞ് പാർക്കിങ്ങിലേക്ക് പോകാൻ നിന്ന സലുവിനെ കൊണ്ട് റാഷി ഗാർഡൻ ഏരിയയിലേക്ക് നടക്കുന്നതിനിടെ സലു ചോദിച്ചു

“പറയാം ആദ്യം നീ ഒന്ന് വാ……. ”

അവരുടെ നടത്തം ചെന്ന് അവസാനിച്ചത് ഗാർഡനിലെ വലിയ പുളി മരത്തിന്റെ ചോട്ടിലാണ്, ഹന്നയും സനയും അവിടെ ആദ്യം തന്നെ ഹാജറായിട്ടുണ്ട്

ഹന്നയെയും സനയെയും കണ്ട സലുവിന് ഒന്നും മനസ്സിലായില്ല

“ഇനി രണ്ടു പേർക്കും പറയാനുള്ളത് മുഖത്തോട് മുഖം നോക്കി പറഞ്ഞോ……. ” റാഷി സലുവിന്റെ പുറത്ത് രണ്ട് കൊട്ട് കൊട്ടി

‘ഇവളോട് എന്തു പറയാൻ …..’ സലു അവന്റെ മനസ്സിൽ ആലോചിച്ചു കൊണ്ട് റാഷിയെ നോക്കി

“നിനക്ക് നാണമാണെങ്കി സന പറയും ……” റാഷി സനക്ക് നേരെ തിരിഞ്ഞു

സനയുടെ മുഖമാകെ വിളറി വെളുത്തിട്ടുണ്ട് അവളുടെ ഇളം ചുവപ്പ് ചുണ്ടിന്റെ മുകളിളിലെ വിയർപ്പ് തുള്ളികളെ അവളമർത്തി തുടച്ചു

അൽപ സമയം കഴിഞ്ഞിട്ടും അവളൊന്നും പറയാതിരുന്നത് കണ്ട ഹന്ന അവളെ തോളു കൊണ്ടൊന്ന് തട്ടി

“എനിക്കും ഇഷ്ടാ…..” സന സലുവിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു

“എന്ത് …….” സലു അന്തം വിട്ടു

“ഓഹ്…… നിനക്കിവളോട് ഉള്ളത് പോലെ അവൾക്ക് നിനോടും പ്രേമാണന്ന് …….”സലു അന്തം വിട്ട് നിൽക്കുന്നത് കണ്ട് റാഷി അവന് പറഞ്ഞു കൊടുത്തു

“അതിന് ……. അതിന് എനിക്കിവളെ ഇഷ്ടമാണെന്ന് നിന്നോടാരാ പറഞ്ഞത് ” സലു അക്ഷരാർഥത്തിൽ ഞെട്ടി പോയിരുന്നു

ഹന്നയും സനയും റാഷിയെ നോക്കി

“കളിക്കല്ലേ സലു, നീയല്ലെ മിനിഞാന്ന് കാറിൽ വെച്ച് പറഞ്ഞത് ” റാഷി അലറി

“അത് നീ അന്ന് ഒരു സ്വൈര്യം തരാതെ ശല്യപെടുത്തിയപ്പോ ഞാൻ വെറുതെ പറഞ്ഞതല്ലേ …….”സലുവിന്റെ ശബ്ദം നിസ്സാഹയമായിരുന്നു

റാഷിക്കും സലുവിനും അവർക്ക് പറ്റിയ അബദ്ധങ്ങൾ മനസ്സിലായി

സലു സനക്ക് നേരെ തിരിഞ്ഞു, അവളുടെ കണ്ണുകളിൽ നിന്ന് ഇടതടവില്ലാതെ കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ട് മുഖം ചുവന്ന് തുടുത്തിട്ടുണ്ട്

“സനാ……. അത്……” സലുവിനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ ഓടിപ്പോയി

മനസ്സിൽ ഒരു കല്ല് കയറ്റിവെച്ച് ഭാരവുമായി അവൻ ഹന്നക്ക് നേരെ തിരിഞ്ഞു

”ഞങ്ങളോട് പ്രതികാരം വീട്ടി അല്ലേ….”അവൾ ദേശ്യത്തോടെ ചോദിച്ചു

“അങ്ങനയല്ല സത്യമായിട്ടും അല്ല …….”

റാഷിയെ ഹന്ന കൈ ഉയർത്തി തടഞ്ഞു

“നിങ്ങൾക്കിതൊക്കെ അല്ലെങ്കിലും തമാശയാണല്ലോ ……. ”ഹന്ന റാഷിയെ ദേശ്യത്തോടെ നോക്കി

റാഷിയുടെ തല താഴ്ന്നു

“അവൾക്ക് ആദ്യമായിട്ടാണ് ഒരാളോട് ഇഷ്ടം തോനുന്നത് അതിങ്ങനെയുമായി ”ഹന്ന കണ്ണ് തുടച്ചു

“ഹന്ന ഞാൻ ……”സലുവിന് വാക്കുകൾ കിട്ടിയില്ല

“എനിക്കവളെ പത്താം ക്ലാസ് മുതൽ അറിയാം, ചെറിയ കാര്യങ്ങൾക്ക് വരെ കരയുന്ന ഒരു തൊട്ടാവാടിയാണ് അവള്, അവളെ തന്നെ വേണായിരുന്നോ നിങ്ങളുടെ തമാശക്ക് ”ഹന്ന മറുപടിക്കൊന്നും നിക്കാതെ തിരിച്ചു പോയി

 

“സലു …..ഞാൻ നീ സീരിയസാണെന്ന് വിചാരിച്ചിട്ടാ …..” അവന്റെ വാക്കുകൾ പതറി

“നമ്മള് രണ്ടാളും തെറ്റ് ചെയ്തു, ഞാനത് ഒരു തമാശയാണന്ന് നിന്നോട് പറയണമായിരുന്നു. നിനക്കിത് അവരോട് പറയുന്നതിനു മുമ്പ് എന്നോട് ഒന്ന് ചോദിക്കാമായിരുന്നു” അവന്റെ വാക്കുകളിൽ നിസ്സഹായത

സലു എഴുന്നേറ്റു റാഷിയുടെ തോളിൽ കയ്യിട്ട് അവനുമായി പാർക്കിങ്ങിലേക്ക് നടന്നു

&&&&&&&&&&&&&&&&&&&&&&&&&&&&&

രാത്രി വീടിന്റെ മുറ്റത്ത് മനസ്സമാധാനമില്ലാതെ ഉലാത്തുകയാണ് സലു

അവന്റെ മനസ്സ് മുഴുവൻ പ്രക്ഷുബ്ധമാണ്. അവന്റെ ചിന്തകൾക്ക് വിരാമമിട്ട് അവന്റെ ഫോൺ ശബ്ദിച്ചു

ഫോൺ സ്ക്രീനിലെ മിന്നു എന്ന പേര് കണ്ടപ്പോ അവന് ഒരാശ്വസമായി

“ഹലോ ……. ഡാ ”

“ഹലോ ……”

“എന്താ നിന്റെ ശബ്ദത്തിന് ഒരു മാറ്റം…..”അവൻ്റെ സ്വരത്തിലെ വ്യത്യാസം തിരിച്ചറിഞ്ഞ അവളാവലാതിയോടെ ചോദിച്ചു

“ഒന്നുല്ലടീ…….”

“അതിലന്നേ എന്തോ ഉണ്ടല്ലോ…….”അവൾ പറഞ്ഞു

അവളോടവൻ എല്ലാം പറഞ്ഞു

“ഇതിലെന്താ….. ഇത്ര ടെൻഷനടിക്കാൻ നീ ഒന്നും ചെയ്തിട്ടില്ലല്ലോ….”അവൾ ചോദിച്ചു

“എനിക്കറിയില്ല……മിന്നു, എന്റെ മനസ്സിലാകെ കരഞ് നിൽക്കുന്ന സനയുടെ മുഖമാണ്” അവനസ്വസ്തനായി

“ഡു യു ലവ് ഹെർ…….”മിന്നുവിൻ്റെ ചോദ്യം

“അറിയില്ല ……പക്ഷേ അറിഞ്ഞോ അറിയാതെയോ ഞാനവളെ ചതിച്ച പോലെ തോനുന്നു…..”സലു ഒന്ന് നിർത്തി

“ഇനി ഞാൻ എന്താ ചെയ്യേണ്ടത്…..എന്താ നിന്റെ അഭിപ്രായം ”സലു പ്രതീക്ഷയോടെ ചോദിച്ചു

“ഹലോ…… ഹലോ………മിന്നു……” അൽപ സമയം കഴിഞ്ഞിട്ടും മിന്നു മറുപടി പറയാത്തതു കൊണ്ട് തന്നെ അവളെ വിളിച്ചു

മറുപടിയായി മിന്നു ഒന്ന് മൂളി

“ഞാനെന്താ ഇനി ചെയ്യാ ……” അവൻ ചോദ്യം ആവർത്തിച്ചു

“നിന്റെ മനസ്സില് എന്താ നിനക്ക് തോന്നുന്നത് അത് ചെയ്യ് സലു. ഈ കാര്യങ്ങളൊക്കെ നമ്മൾ സ്വയം തീരുമാനമെടുക്കണം” ശാന്തമായി മറുപടി പറഞ്ഞ് മിന്നു ഫോൺ കട്ടാക്കി

സലു കുറച്ചു സമയം കൂടി അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു അവസാനം അവനൊരു തീരുമാനത്തിലെത്തി, അതവനവന്റെ മനസ്സിലിട്ട് ഒന്നും കൂടി ഉറപ്പിച്ച് വീട്ടിലേക്ക് പോയി

&&&&&&&&&&&&&&&&&&&&&&&&&&&&&

ലഞ്ച് ബ്രേക്കിന്റെ സമയത്ത് ഭക്ഷണം കഴിക്കാൻ വേണ്ടി കാന്റീനിലേക്ക് പോവുന്ന സനയുടെയും ഹന്നയുടെയും മുമ്പിലേക്ക് സലു കടന്നു വന്നു

“എനിക്ക് സനയോടൊന്ന് സംസാരിക്കണം ….” അവനെ കണ്ട് അവരുടെ മുഖത്തുണ്ടായ അതൃപ്തി കാര്യമാക്കാതെ അവൻ പറഞ്ഞു

“ഞങ്ങൾക്കൊന്നും കേൾക്കണ്ട …… ” പതിവു പോലെ മറുപടി ഹന്നയിൽ നിന്നും വന്നു

സലു ഹന്നയെ കാര്യമാക്കാതെ സനയുടെ നേരെ തിരിഞ്ഞു

“നിനക്ക് ഇന്നലെ ഉണ്ടായിരുന്ന ഇഷ്ടം എന്നോട് ഇപ്പോഴും ഉണ്ടോ എന്ന് എനിക്ക് അറീലാ….. പക്ഷേ …..” അവളവന്റെ മുഖത്തേക്ക് നോക്കുന്നില്ലെങ്കിലും സലു അവന്റെ നോട്ടം അവളുടെ കണ്ണിലേക്കുറപ്പിച്ചു

“എനിക്കും ഇഷ്ടമാണ് ……” അവൻ പറഞ്ഞു തീർത്തു

Leave a Reply

Your email address will not be published. Required fields are marked *