ആത്മസഖി – 2 8

സലു അതിന് മറുപടി ഒന്നും പറഞ്ഞില്ല,

“പറയെടാ എന്താ നിനക്ക് നാണാണോ…..” റാഷി അവനെ ദേഷ്യം പിടിപ്പിക്കാൻ വീണ്ടും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു

“ആ ….എനിക്ക് അവളോട് പ്രേമാ….മതിയോ….”സലു കടുപ്പിച്ച് പറഞ്ഞു

“നീ എന്നോട് ചൂടായി രക്ഷപെടാമെന്നൊന്നും വിചാരിക്കണ്ട ….. എനിക്ക് മനസ്സിലായി ….ഞാൻ ശ്രദ്ധിച്ചു അവളെ കാണുമ്പോളുള നിന്റെ ഭാവം, എന്താ മിന്നു നിന്റെ അഭിപ്രായം …. ”

ചോദ്യം ചോദിച്ച് കണ്ണാടിയുലൂടെ പുറകിലേക്ക് നോക്കിയ റാഷി കാണുന്നത് ഉറങ്ങുന്ന മിന്നു വിനെയാണ്

“സലു സത്യം പറ നിനക്ക് സനയേട് ഒരു ഇഷ്ടമില്ലേ …….” അവൻ കാര്യമായി ചോദിച്ചു

“ഞാൻ സത്യം പറയാം ……”സലു അവനെ കളിപ്പിക്കാൻ തന്നെ തീരുമാനിച്ചിരുന്നു

റാഷി കാറ് സ്ലോ ആക്കി ഓടിക്കാൻ തുടങ്ങി

“എനിക്ക് അവളെ കാണുമ്പോ എന്തോ അടിവയറ്റിൽ ഒരു മഞ്ഞു വീണ പോലെയൊക്കെ തോനുന്നു ………”സലു മുഖത്ത് ചെറിയ ഭാവങ്ങളൊക്കെ വരുത്തി പറഞ്ഞു

“നീ കാര്യത്തിലാണോ …….” റാഷിയുടെ ശബ്ദം ആവേശം കാരണം ഉയർന്നിരുന്നു

“എന്നെ കണ്ടിട്ട് തമാശ പറയുന്ന പോലെ തോന്നുന്നുണ്ടോ ……” സലു മുഖത്ത് ഗൗരവമണിഞ്ഞു

“അങ്ങനെ ഒടുക്കം നീയും ലോക്കായി …”റാഷി ആഹ്ളാദത്തോടെ അവനെ നോക്കി

സലു മറുപടിയായി ഒന്നു ചിരിച്ചു

“സനയോടിത് പറയണ്ടേ…… ” റാഷി ഒന്നു നിർത്തി

“എങ്ങനെ പ്രപ്പോസ് ചെയ്യണമെന്ന് ഞാൻ പറഞ്ഞു തരാം …… വെറൈറ്റി ആയിരിക്കണം അവൾക്ക് ഒരിക്കലും ‘നോ’ പറയാൻ പറ്റരുത് …..” റാഷി ആവേശത്തോടെ ഒരോന്ന് പറഞ്ഞു കൊണ്ടിരുന്നു

അവന്റെ മുഖഭാവം കണ്ട് സലുവിന് ചിരി വന്നെങ്കിലും അവൻ അത് കടിച്ചു പിടിച്ച് പുറത്തേക്ക് നോക്കിയിരുന്നു

&&&&&&&&&&&&&&&&&&&&&&&&&&&&&

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് പോവാൻ നിൽക്കുമ്പോഴാണ് ഹന്നയും സനയും നടന്നു പോകുന്നത് റാഷി കാണുന്നത്

അവരുടെ അന്നത്തെ സംഭാഷണം കഴിഞ്ഞിട്ട് ഒരു ദിവസം കഴിഞ്ഞു

“ഡാ ……” സലുവിന്റെ വിളിയാണ് എന്തോ ചിന്തിച്ചു നിൽക്കുന്ന റാഷിയെ ഉണർത്തിയത്

“പോവല്ലേ ……” അവൻ വിളിച്ചിട്ടും പ്രതികരണമില്ലാതെ നിൽക്കുന്ന അവനോട് സലു ചോദിച്ചു

“നീ വിട്ടോ ……. എനിക്ക് ചെറിയൊരു പരുപാടിയുണ്ട് ” റാഷിയുടെ മറുപടി

“എന്ത് പരുപാടി……”

“എനിക്ക് ഹന്നയോട് ഒന്ന് സംസാരിക്കണം….”

“ഞാനും വരാം ……” സലു പറഞ്ഞു

“നീ പോയി മിന്നു തന്ന ലിസ്റ്റിലുള്ള സാധനങ്ങൾ വാങ്ങാൻ നോക്ക് ഞാനവള് പോവാനാവുമ്പോഴേക്ക് അങ്ങോട്ട് വന്നേക്കാം …..” അവൻ ഒപ്പം വന്നാൽ താനുദ്ദേശിക്കുന്ന കാര്യം നടക്കില്ലായെന്നറിയാവുന്ന റാഷി അവനെ തടഞ്ഞു

“ന്നാ അങ്ങനാവട്ടെ …….” എന്നു പറഞ്ഞ് സലു ബൈക്കെടുത്ത് പോയി

 

നടന്നു പോകുന്ന സനയുടെയും ഹന്നയുടെയും മുമ്പിലേക്ക് റാഷി വണ്ടി കൊണ്ട് വന്ന് നിർത്തി

റാഷിയെ കണ്ടതും ഹന്ന ദേശ്യത്തോടെ അവനെ തറപ്പിച്ചു നോക്കി

“എനിക്ക് സനയോടൊന്ന് സംസാരിക്കണം …” അവന്റെ സ്വരം ശാന്തമായിരുന്നു

“ഞങ്ങൾക്ക് നിനക്ക് പറയാനുള്ളതൊന്നും കേൾക്കണ്ട ……” ഹന്ന ദേശത്തോടെ എടുത്തടിച്ചു കൊണ്ട് പറഞ്ഞു

“പ്ലീസ് ……. എനിക്കൊരു അഞ്ചു മിനുട്ട് മതി …..”

“എന്താ നിങ്ങൾക്ക് പറയാനുള്ളത് ……” തിരിച്ചെന്തോ പറയാൻ നിന്ന ഹന്നയെ തടഞ്ഞു കൊണ്ട് സന ചോദിച്ചു

“ഇവിടെ വച്ചല്ല കുറച്ച് മാറി നിൽക്കാം ….. ”

അവർ കോളേജിലെ വഴിയിലായിരുന്നു അവിടെ നിന്ന് അൽപം മാറി ഒരു മരത്തണലിലേക്ക് അവർ നടന്നു

“സന എനിക്ക് പറയാനുള്ളത് നിന്നോടാണ്, സത്യത്തിൽ ഞാനല്ല സലുവാണ് ഇത് പറയേണ്ടത് ……. പക്ഷേ തന്റെ മറുപടി ഒരു നോ ആണെങ്കിൽ അവനെയത് ചിലപ്പോ വേദനിപ്പിക്കും, അവന് വേദനിക്കുന്നത്. എനിക്കിഷ്ടമല്ല എനിക്ക് മാത്രമല്ല മിന്നുവിനും അതുപോലെ അവനെ അറിയുന്ന ഇഷ്ടപെടുന്ന ആർക്കും ” റാഷി ഒന്ന് നിർത്തി

ഹന്നയുടെയും സനയുടെയും മുഖത്ത് എന്താ കാര്യം എന്നറിയാത്ത ഒരു അമ്പരപ്പായിരുന്നു

“സന……. സലുവിന് നിന്നോട് പ്രേമാണ് ….. നിനക്കും അവനോട് അങ്ങനെ ഇല്ലേ ..” അവൻ പ്രതീക്ഷയോടെ സനയുടെ മുഖത്തേക്ക് നോക്കി

Leave a Reply

Your email address will not be published. Required fields are marked *