&&&&&&&&&&&&&&&&&&&&&&&&&&&&&
ലഞ്ച് ബ്രേക്കിന്റെ സമയത്ത് ഭക്ഷണം കഴിക്കാൻ വേണ്ടി കാന്റീനിലേക്ക് പോവുന്ന സനയുടെയും ഹന്നയുടെയും മുമ്പിലേക്ക് സലു കടന്നു വന്നു
“എനിക്ക് സനയോടൊന്ന് സംസാരിക്കണം ….” അവനെ കണ്ട് അവരുടെ മുഖത്തുണ്ടായ അതൃപ്തി കാര്യമാക്കാതെ അവൻ പറഞ്ഞു
“ഞങ്ങൾക്കൊന്നും കേൾക്കണ്ട …… ” പതിവു പോലെ മറുപടി ഹന്നയിൽ നിന്നും വന്നു
സലു ഹന്നയെ കാര്യമാക്കാതെ സനയുടെ നേരെ തിരിഞ്ഞു
“നിനക്ക് ഇന്നലെ ഉണ്ടായിരുന്ന ഇഷ്ടം എന്നോട് ഇപ്പോഴും ഉണ്ടോ എന്ന് എനിക്ക് അറീലാ….. പക്ഷേ …..” അവളവന്റെ മുഖത്തേക്ക് നോക്കുന്നില്ലെങ്കിലും സലു അവന്റെ നോട്ടം അവളുടെ കണ്ണിലേക്കുറപ്പിച്ചു
“എനിക്കും ഇഷ്ടമാണ് ……” അവൻ പറഞ്ഞു തീർത്തു
“ പുതിയ അടവാണോ ……”ഹന്നയുടെ പുഛം
“എന്റെ മുഖം കണ്ടിട്ട് ഇത് കള്ളമാണെന്ന് തോനുന്നുണ്ടോ ……”
സലുവിന്റെ മറുപടി ഹന്നയെ നിശബ്ദയാക്കി
“സന….. മറുപടി അലോചിച്ചിട്ട് പറഞ്ഞാ മതി …..വൈകുന്നേരം പുളിമരത്തിന്റെ ചോട്ടില് ഞാന്ണ്ടാവും ”
മനസ്സിലെ ഒരു ഭാരമിറക്കിയതിന്റെ ആശ്വാസത്തിൽ സലു മനസ്സറിഞ്ഞ ഒരു ചിരി സനക്കും ഹന്നക്കും കൊടുത്ത് തിരിച്ചു പോയി
&&&&&&&&&&&&&&&&&&&&&&&&&&&&&
വൈകുന്നേരം പുളി മര ചോട്ടിൽ ഇരിക്കുകയായിരുന്ന റാഷി സലു അവന്റെ മുമ്പില് ടെൻഷൻ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്
“ഡാ …… നിനക്ക് ടെൻഷനുണ്ടോ” റാഷി
“ഇല്ലടാ …… ഞാനിപ്പോൾ ഭയങ്കര മനസ്സമാദാനത്തിലാണെന്ന് നിനക്കറിയില്ലേ …” സലു അവനെ ദേശ്യത്തോടെ നോക്കി
റാഷി അതിനു മറുപടിയായി പല്ലിളിച്ചു കൊടുത്തു
അൽപസമയം കഴിഞതും കുറച്ചകലെയായി നടന്നു വരുന്ന ഹന്നയെ സലു കണ്ടു
“സന വന്നില്ലേ ………” അവന്റെ സ്വരത്തിൽ ഒരു ചെറിയ വേദന നിഴലിച്ചിരുന്നു
“ഇല്ലാ ….. പക്ഷേ അവൾക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ്, നിനക്ക് നിന്റെ ചങ്ങാതീന്റെ പോലെ പ്രേമമെല്ലാം ഒരു തമാശയാണെങ്കിൽ ഇത് ഇവിടെ വെച്ച് അവസാനിപ്പിക്കണമെന്ന് പറയാനാണ് ഞാൻ വന്നത് …” ഹന്ന പറഞ്ഞ് തീർത്തത് റാഷിയുടെ മുഖത്ത് നോക്കിയാണ്
“നിങ്ങളെ എങ്ങനെ വിശ്വസിപ്പിക്കണമെന്നൊ ന്നും എനിക്കറിയില്ല വിശ്വാസമുണ്ടെങ്കിൽ വിശ്വസിക്ക് ”ഹന്നയുടെ വാക്കുകൾക്ക് മുമ്പിൽ കുനിഞ്ഞ തലയുമായി നിൽക്കുന്ന റാഷിയുടെ തോളിൽ കൈ വെച്ചു കൊണ്ട് അൽപം ദേശ്യത്തിൽ സലു പറഞ്ഞു
“പിന്നെ ഇത് നമ്മൾ നാലു പേരുമല്ലാഞ ആരും അറിയാൻ പാടില്ല …… അവളുടെ വീട്ടുകാര് അറിഞ്ഞാ അവളുടെ പഠിപ്പ് നിർത്തും”സലുവിന്റെ മുഖത്ത് ആദ്യമായി ദേശ്യം കണ്ട് അവൾ അടുത്ത കാര്യം എടുത്തിട്ടു
“മിന്നുവിന് അറിയാം …… ”
മിന്നുവിന്റെ പേര് കേട്ടപ്പോൾ ഹന്നയുടെ മുഖത്ത് ദേശ്യം വന്നു, അത് സ്വാഭാവികവുമാ യിരുന്നു
അവൾ മറുപടിയായി ഒന്നു മൂളി
&&&&&&&&&&&&&&&&&&&&&&&&&&&&
മാളിയേക്കൽ തറവാടിന്റെ അകത്തേക്കു കയറിയ സലു കോണി പടി കയറി മിന്നുവിന്റെ മുറിയിൽ എത്തി
ക്യാമ്പ് കഴിഞ്ഞവൾ ഇന്നലെ രാത്രി എത്തിയിരുന്നു
“ഡി …….” കോളേജിലേക്ക് പോവാൻ വേണ്ടി ഡ്രസ്സ് മാറി എന്തോ അലോചിച്ച് മുറിയുടെ അടുത്തുളള ചെറിയ ബാൽക്കണിയിൽ ഇരിക്കുന്ന അവളെയവൻ വിളിച്ചു
വിളി കേട്ടവളൊന്ന് ഞെട്ടി തിരിഞ്ഞു
“ എന്തു പറ്റി …..” അവളുടെ മുഖം വാടിയിരിക്കുന്നത് കണ്ട് അവൻ വെപ്രാളപെട്ടു
“ഒരു തല വേദന …….” അവൾ നെറ്റി ഉഴിഞ്ഞു
“അതിന് കുറച്ച് നേരം അടങ്ങി നിൽക്കണം ക്യാമ്പിന് ഉറങ്ങിയിട്ടുണ്ടാവില്ല …..” അവൻ ചൂടായി
“നല്ല വേദനയുണ്ടോ …..” അവന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവനെ നോക്കി നിൽക്കുന്ന അവളുടെ നെറ്റിയിൽ തലോടി കൊണ്ടവൻ ചോദിച്ചു
