ആത്മസഖി – 2 8

സനയും ഹന്നയും ഞെട്ടി നിൽക്കാണ്

“മറുപടിയവൾ നാളെ പറയും …….” എന്തോ പറയാൻ നിന്ന സനയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ഹന്ന മറുപടി പറഞ്ഞു

സന അത്ഭുതത്തോടെ ഹന്നയെ നോക്കി

“ശരി ……പിന്നെ അന്നന്നത്തെ സംഭവത്തിന്റ പേരിൽ ദേശ്യം വക്കരുത്, മിന്നു ….. അവളൊരു ദേശ്യത്തിൽ ചെയ്തതാണ് ” റാഷി ഒരു പുഞ്ചിരിയോടെ പറഞ്ഞു

അവരുടെ കയ്യിൽ നിന്നും മറുപടിയെന്നും ഉണ്ടായിരുന്നില്ല

ഒന്നും കൂടി അവരെ നോക്കി കൊണ്ട് റാഷി അവന്റെ ബൈക്കിന്റെ അടുത്തേക്ക് നീങ്ങി

&&&&&&&&&&&&&&&&&&&&&&&&&&&&&

“മാമി ആ രണ്ട് ബാഗല്ലെ ഉള്ളു …….” കാറിന്റെ ഡിക്കി അടച്ചു കൊണ്ട് സലു ചോദിച്ചു

അതിനു മറുപടിയായി മറിയം ഒന്നു മൂളി

മിന്നു അവളുടെ മൂന്ന് ദിവസത്തെ പരിസ്ഥിതി ക്യാമ്പിനു വേണ്ടി ആലപ്പുഴയിലേ പോവുകയാണ് നാളെ രാവിലെ അവിടെ എത്തണം. റസാഖും മറിയവും അവളുടെയൊപ്പം പോവുന്നുണ്ട്, കാറിലാണ് യാത്ര

എല്ലാവരും മാളിയേക്കൽ തറവാടിന്റെ പുറത്തുണ്ട് സൈനബയോടും അവളുടെ ഉപപ്പഅബ്ദുള്ളയോടും യാത്ര പറഞ്ഞ് മിന്നു സലുവിന്റെയും റാഷിയുടെയും അടുത്ത് വന്ന്

“ഞാൻ വരുന്നവരെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത് ….” അവൾ ഗൗരവമണിഞ്ഞു കൊണ്ട് പറഞ്ഞു

റാഷിയുടെയും സലുവിന്റെയും മുഖത്ത് ചിരി

“ഞാൻ വന്നിട്ട് നമുക്ക് ഒരുമിച്ച് പുതിയ പ്രശ്നങ്ങളുണ്ടാക്കാം ……” അവരുടെ അടുത്തേക്ക് നീങ്ങി കൊണ്ടവൾ അവരുടെ ചെവിയിൽ പറഞ്ഞവൾ കാറിലേക്ക് കയറി

അവരെ മൂന്നു ദിവസത്തേക്കാണെങ്കിലും വിട്ടു പോവുന്നതിന്റെ സങ്കടം അവളുടെ മുഖത്തുണ്ട്

“എന്തായിരുന്നു നിനക്ക് കോളേജിൽ പരുവാടി ……”കാറ് പോയി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് നടക്കുന്നതിനിടയിൽ സലു ചോദിച്ചു

“അതൊക്കെ നീ സമയമാവുമ്പോ അറിഞ്ഞാ മതി ……” റാഷി ഒരു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

സലു അവനെ ഒന്നു നോക്കി പക്ഷേ അവനതിന് വലിയ വില കൽപിക്കാതെ നടന്നു പോയി

&&&&&&&&&&&&&&&&&&&&&&&&&&&&&

പിറ്റേന്ന് കോളേജിലെ ഇന്റർവൽ സമയം സലുവിനോട് ബാത്റൂമിലേക്കാണെന്ന് റാഷി സനയുടെയും ഹന്നയുടെയും ക്ലാസിലേക്ക് പോയി

“എന്തായി…… ” ക്ലാസിന്റെ പുറത്ത് സംസാരിച്ചു നിൽക്കുകയായിരുന്ന സനയെയും ഹന്നയെയും മാറ്റി നിർത്തി റാഷി ചോദിച്ചു

“ഇവൾക്ക് സമ്മദമാണ് ……” മറുപടി ഹന്നയാണ് പറഞ്ഞത്

സനയുടെ മുഖത്ത് അപ്പോഴും പരിഭ്രമമാണ്

“പേടിക്കണ്ട അവനിഷ്ടപെടുന്നവർക്കവൻ ജീവൻ വരെ കൊടുക്കും ……” റാഷി അവളുടെ ടെൻഷൻ അകറ്റാൻ വേണ്ടി പറഞ്ഞു

“ഇന്ന് വൈകുന്നേരം അവനോടിത് പറയാം ….. ഞാനവനെ ഗാർഡൻ ഏരിയയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുവരാം ….. ” റാഷിയുടെ വാക്കുകളിൽ മുഴുവൻ അവേശവും സന്തോശവുമായിരുന്നു

അവരിരുവരും അതിനു മറുപടിയായി തലയാട്ടി

&&&&&&&&&&&&&&&&&&&&&&&&&&&&&

“എങ്ങോട്ടാടാ ……. ” ക്ലാസ് കഴിഞ്ഞ് പാർക്കിങ്ങിലേക്ക് പോകാൻ നിന്ന സലുവിനെ കൊണ്ട് റാഷി ഗാർഡൻ ഏരിയയിലേക്ക് നടക്കുന്നതിനിടെ സലു ചോദിച്ചു

“പറയാം ആദ്യം നീ ഒന്ന് വാ……. ”

അവരുടെ നടത്തം ചെന്ന് അവസാനിച്ചത് ഗാർഡനിലെ വലിയ പുളി മരത്തിന്റെ ചോട്ടിലാണ്, ഹന്നയും സനയും അവിടെ ആദ്യം തന്നെ ഹാജറായിട്ടുണ്ട്

ഹന്നയെയും സനയെയും കണ്ട സലുവിന് ഒന്നും മനസ്സിലായില്ല

“ഇനി രണ്ടു പേർക്കും പറയാനുള്ളത് മുഖത്തോട് മുഖം നോക്കി പറഞ്ഞോ……. ” റാഷി സലുവിന്റെ പുറത്ത് രണ്ട് കൊട്ട് കൊട്ടി

‘ഇവളോട് എന്തു പറയാൻ …..’ സലു അവന്റെ മനസ്സിൽ ആലോചിച്ചു കൊണ്ട് റാഷിയെ നോക്കി

“നിനക്ക് നാണമാണെങ്കി സന പറയും ……” റാഷി സനക്ക് നേരെ തിരിഞ്ഞു

സനയുടെ മുഖമാകെ വിളറി വെളുത്തിട്ടുണ്ട് അവളുടെ ഇളം ചുവപ്പ് ചുണ്ടിന്റെ മുകളിളിലെ വിയർപ്പ് തുള്ളികളെ അവളമർത്തി തുടച്ചു

Leave a Reply

Your email address will not be published. Required fields are marked *