“ഞങ്ങൾക്ക് ആശുപത്രിയുടെയും വണ്ടി ശരിയാക്കാനും പൈസ തന്നട്ട് നിങ്ങൾ പോയാ മതി ” വഴക്കിന്റെ അവസാനം ഹന്ന തീർത്തു പറഞ്ഞു
“സൗകര്യമില്ല ……” ഉടനെ റാഷിയുടെ മറുപടി
“നീ പൈസ കൊടുത്തിട്ട് പോയാ മതി …….” കൂടി നിന്നവരിൽ ഒരുത്തൻ ആളാവൻ മുമ്പോട്ടു വന്നു
”ഇല്ലെങ്കിൽ താനെന്തു ചെയ്യും ……” മറുപടി വീണ്ടും റാഷി തന്നെ പറഞ്ഞു
ദേശ്യത്തോടെ റാഷിയുടെ കോളറിൽ കയറി പിടിക്കാൻ വന്നവനെ സലു തള്ളി വീഴ്ത്തി
“നിർത്ത് …..” വീണവൻ എഴുന്നേറ്റ് അവരുടെ നേരെ ചെല്ലാൻ നിന്നപ്പോഴേക്ക് മിന്നുവിന്റെ അലർച്ച മുഴങ്ങി
നിശബ്ദരായ ആൾകൂട്ടത്തിനിടക്ക് മിന്നു നടന്നു വന്നു
“നിങ്ങളുടെ വണ്ടി എവിടെയായിരുന്നു ……” മിന്നു ഹന്നയോട് ചോദിച്ചു
“റോഡിന്റെ സൈഡിൽ …….. ” മിന്നുവിനെ കണ്ട ഞെട്ടൽ മറച്ച് പിടിച്ച് ഹന്ന കൂസലില്ലാതെ പറഞ്ഞു
മിന്നു അവളുടെ കൈ പിടിച്ച് അവരുടെ വണ്ടി മറിഞ്ഞ സ്ഥലത്തേക്ക് പോയി
“നിന്റെ വണ്ടി സൈഡിലായിരുന്നെങ്കിൽ ഈ പാടെങ്ങനെ ഇവിടെ വന്നു ” അവരുടെ വണ്ടി ചിരകിയതിന്റെ പാട് റോഡിന്റെ നടുവിൽ കാണിച്ചു കൊടുത്താ കൊണ്ട് മിന്നു ചോദിച്ചു
ശേഷം മിന്നു ആളുകൾക്ക് നേരെ തിരിഞ്ഞു
“ ഈ വളവിൽ റോഡിന്റെ നടുക്ക് നിർത്തിയിട്ട ഒരു സ്കൂട്ടറിൽ വന്ന് ഇടിച്ചില്ലെങ്കിലല്ലെ അത്ഭുതം ”
അതുവരെ ഹന്നയുടെ ഭാഗത്തായിരുന്നവരെല്ലാം ഒരു കുറ്റബോധവുമില്ലാതെ അവൾക്കെതിരെ തിരിഞ്ഞു, ആളാവാൻ മുന്നോട്ടു വന്നവന്റെ പൊടി പോലും കാണാനില്ല
“എന്തായിരുന്നു അവളുടെ അഹങ്കാരം …… ”
“ ഞാനപ്പോഴേ പറഞ്ഞില്ലേ ആ പയ്യൻമാർ തെറ്റൊന്നും ചെയ്തിട്ടില്ലാന്ന് …. ”കൂട്ടം കൂടിയിട്ടുള്ള ആളുകൾ പറയുന്നത് കേട്ട് ഹന്നയുടെയും സനയുടെയും തല കുനിഞ്ഞു
“പിന്നെ നിനക്ക് വേണ്ടത് അശുപത്രി ചിലവ് പിന്നെ നിന്റെ വണ്ടിയുടെ കേട് പാടിനുള്ള ചിലവ് ഇതൊന്നും കൂടാതെ നിന്റെ ഈ പെർഫോമൻസിനുള്ള ഒരു ക്യാഷ് പ്രൈസും കൂടി ഞാൻ തരാം …….”
അടുത്ത നിമിഷം മിന്നു ഹന്നയുടെ ചെപ്പകുറ്റിക്ക് കൊടുത്തു
“ഇത് ആശുപത്രി ചിലവ് ……..“
“ ഇനി വണ്ടിക്കുളളത് ”എന്നു പറഞ്ഞ് വീണ്ടും തല്ലാൻ കൈ ഉയർത്തിയ മിന്നുവിനെ സലു തടഞ്ഞു
“മിന്നു മതി ……..” സലു മിന്നുവിനെ പിടിച്ചു നിർത്തി
പേടിച്ചിട്ട് നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന സനയെ കണ്ടിട്ട് സലുവിന് പാവം തോന്നി
സലു റാഷിയുടെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് അതിലുള്ള മുഴുവൻ പൈസയും . അവർക്കു നേരെ നീട്ടി
ഹന്ന അതു വാങ്ങിയില്ലെങ്കിലും സലു നിർബന്ധിച്ച് സനയുടെ കയ്യിലത് വെച്ച് കൊടുത്തു , ശേഷം അവിടെ നിന്നും മിന്നുവിനെയും റാഷിയെയും വലിച്ചു കൊണ്ട് പോന്നു
ആളുകൾ പലരും പലതും പറഞ്ഞു കൊണ്ട് പിരിഞ്ഞു പോയി
ഹന്നയുടെ മുഖം ദേശ്യവും സങ്കടവും അപമാനവും കാരണം മുഖം വലിഞ്ഞു മുറുകിയിരുന്നു
&&&&&&&&&&&&&&&&&&&&&&&&&&&&&
“എന്തായിരുന്നു രണ്ടിന്റെയും പെർഫോമെൻസ് …. ”വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്ന റാഷിയുടെ തലക്കൊന്ന് കൊടുത്തു കൊണ്ട സലു കലിപ്പോടെ പറഞ്ഞു
“ഞങ്ങളുടെ പെർഫോമൻസ് മാത്രമേ നീ കണ്ടൊള്ളു അവളുടെ കണ്ടില്ലേ …..” റാഷിയുടെ മറുപടി
“അവള് മാത്രമാണെങ്കി പോട്ടെ, ആ സനക്ക് പേടിച്ച് ഹാർട്ടറ്റാക്ക് വരാതിരുന്നത് നമ്മളുടെ ഭാഗ്യം ” അവളുടെ പേടിച്ചുള്ള മുഖം ഓർത്ത് സലു ഒരു ചിരിയോടെ പറഞ്ഞു
“എന്താണ് സലു കുട്ടാ അവളോടൊരു സോഫ്റ്റ് കോർണർ ” റാഷി അവനെയൊന്ന് ചുഴിഞ്ഞു നോക്കി
“എന്ത് സോഫ്റ്റ് കോർണർ …….”
“അവളോട് സോറി പറയുന്നു ….. അവളുടെ പേടിച്ചുള്ള മുഖം കണ്ടിട്ട് ഞങ്ങളോട് ചൂടാവുന്നു എന്താണ് മോനെ ഉദ്ദേശം വല്ല പ്രേമവുമാണോ ” റാഷി ഒരു കള്ള ചിരിയോടെ ഒരു കൈ അവൻറെ മുഖത്തുകൂടെ തലോടിക്കൊണ്ട് ചോദിച്ചു
“ഒന്ന് പോടാ നാറീ….. ” കൈ തട്ടിമാറ്റി
“എടാ പ്രേമാണെ പറയടാ എത്ര പ്രേമത്തിന്റെ എക്സ്പീരിയൻസ് ഉള്ളതാ എനിക്ക്, നിനക്ക് ഞാൻ സെറ്റാക്കി തരില്ലേ…….”
