ആദിത്യ ഉദയം – 4 1

“”പേടിയോ ആർക്ക് പേടി… അയ്യേ… നിന്നെ എന്റെ പട്ടി പേടിക്കും..”” സത്യം പറഞ്ഞാൽ പേടി ഉണ്ടെങ്കിലും ഞാൻ അത് പുറത്ത് കാണിക്കില്ല… എന്തിനാ വെറുതെ…

“”സോറി… ഞാൻ അപ്പോഴത്തെ അവസ്ഥയിൽ അറിയാതെ… പെട്ടന്നുള്ള….”” ഇങ്ങനെ ഒരു പ്രതികരണം ഞാൻ പ്രേതിക്ഷിച്ചിരുന്നില്ല… അവളുടെ കണ്ണ് മെല്ലെ നിറയുന്നുണ്ട്… ശബ്ദം എല്ലാം ഇടരുന്നു… എന്തോ പാവം തോന്നി… പക്ഷെ അവളോട് സൗമ്യമായി പെരുമാറാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല…

“”അത് നന്നായിട്ടുണ്ട് മോളേ… ചേപ്പക്കുറ്റി നോക്കി ഒന്ന് തന്നിട്ട് സോറി പറയുന്നത് നല്ലതാ… പെട്ടന്ന് ക്ഷേമിക്കാൻ പറ്റും…””

“”സോറി ആധി… നീ എന്നെ അങ്ങനെ ചെയ്തപ്പോ, ഞാൻ അറിയാതെ…”” അവളുടെ കണ്ണെല്ലാം നിറഞ്ഞൊഴുകാൻ തുടങ്ങി… ഇതെല്ലാം പറയുമ്പോഴും അവളുടെ നോട്ടം എന്റെ കണ്ണുകളിലേക്ക് തന്നെ ആയിരുന്നു…

“”നീ വല്ലാതെ അഭിനയിക്കല്ലേ… നിന്നെ കാണുമ്പോ തന്നെ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്… എന്റെ മുമ്പിന്ന് ഒന്ന് പോയി തരോ… പ്ലീസ്…”” കൂടി പോയി എന്നറിയാം, എന്തോ എനിക്ക് അങ്ങനെ പറയാൻ ആണ് തോന്നിയത്… പറഞ്ഞു തീർന്നതും അവൾ പൊട്ടി കരഞ്ഞു കൊണ്ട് റൂമിൽ നിന്ന് പോയി…

ഞാൻ തിരിച്ച് കട്ടിലിൽ കേറി കിടന്നു… ഉറങ്ങാൻ ശ്രേമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ല… കണ്ണടക്കുമ്പോ അവളുടെ കരഞ്ഞു കലങ്ങിയ മുഖം മാത്രം… തിരിഞ്ഞും മറിഞ്ഞും അങ്ങനെ ഉറങ്ങി പോയി…
പിറ്റേന്ന് രാവിലെ പതിവില്ലാത്ത ഒരു മഴ… റൂം എല്ലാം നല്ല തണുപ്പ്… ഞാൻ നേരെ ബാത്‌റൂമിൽ കേറി ഫ്രഷ് ആയി താഴോട്ട് ചെന്നു… അപ്പോഴാണ് ഇന്നലെ നടന്ന സംഭവവികാസങ്ങൾ ഓർമ വന്നത്… കിച്ചണിൽ എല്ലാം നോക്കിയെങ്കിലും അവളെ കണ്ടില്ല… ഇനി റൂമിൽ ഉണ്ടെങ്കിലോ… ഞാൻ അവളുടെ റൂം ലക്ഷ്യമാക്കി വിട്ടു… ഡോർ അടച്ചിട്ടിരിക്കുവാണ്… ഇവൾ ഇത്രേം നേരം ആയിട്ടും എണീറ്റില്ലേ…

“”വൃന്ദ… വൃന്ദ… വാതിൽ തുറക്ക്… വൃന്ദ…”” എത്ര വിളിച്ചിട്ടും തുറക്കുന്നില്ല… എന്റെ ശ്വാസം നിലക്കുന്ന പോലെ… ഇനി അവൾ എങ്ങാനും… ഏയ് ഉണ്ടാവില്ല… പിന്നെയും വിളിച്ചിട്ടും അനക്കമൊന്നും ഇല്ലാത്തോണ്ട് വാതിൽ ചവിട്ടി തുറക്കാൻ തീരുമാനിച്ചു… എന്റെ എല്ലാ ശക്തികൊണ്ടും വാതിലിൽ ചവിട്ടി… അത് തുറന്ന് വന്നു… നേരെ എന്റെ നോട്ടം പോയത് ബെഡിലേക്കാണ്… അവൾ അവിടെ അനക്കമൊന്നും ഇല്ലാതെ കിടന്നുണ്ട്… അത് എന്നെ വീണ്ടും വീണ്ടും തളർത്തികൊണ്ടിരുന്നു… അവൾ ഇന്നലെ രാവിലെ ഇട്ട അതെ വേഷം ആണ്… കമിഴ്ന്നു കിടന്ന അവളെ ഞാൻ നേരെ കിടത്തി.. അവളുടെ തല എന്റെ കയ്യിൽ കേറ്റിവച്ചു… ഭാഗ്യം ശ്വാസം എടുക്കുന്നുണ്ട്…

“”വൃന്ദ… വൃന്ദ… എണീക്ക്…”” തട്ടിവിളിച്ചെങ്കിലും അവൾ എനിക്കുന്നില്ല… ജെഗിൽ ഇരുന്ന കുറച്ച് വെള്ളം എടുത്ത് മുഖത്തു തെളിച്ചു… അവൾ മെല്ലെ കണ്ണുതുറന്നു… പാവം ഇന്നലെ മുഴുവൻ കിടന്നു കരയുവായിരുന്നു എന്ന് തോന്നുന്നു… മുഖം എല്ലാം വല്ലാതെ… ആ ഉണ്ടക്കണ്ണുകൾ കരഞ്ഞു കലങ്ങിട്ടുണ്ട്… എന്നെ കണ്ടതും അവൾ വീണ്ടും കരയാൻ തുടങ്ങി… എന്നെ നിശ്ചലമാക്കികൊണ്ട് അവൾ കെട്ടിപിടിച്ചു…
“”സോറി ആധി… നീ എന്നോട് ഇങ്ങനെ മിണ്ടാതിരിക്കല്ലേ… എനിക്ക് പറ്റുന്നില്ല… ഞാൻ പറഞ്ഞില്ലേ അപ്പോഴത്തെ ഒരു അവസ്ഥയിൽ അറിയാതെ അടിച്ചുപോയതാ… “” ഇതിനിടയിൽ ഞാൻ അറിയാതെ തന്നെ അവളെ എന്നിലേക്ക് ചേർത്ത്പിടിച്ച് കഴിഞ്ഞിരുന്നു… അവൾ കരഞ്ഞുകൊണ്ട് തുടർന്നു…

“”കുറച്ച് കാലത്തെ അടുപ്പമേ നമ്മൾ തമ്മിൽ ഒള്ളുവെങ്കിലും എന്തോ നിന്നോട് ഞാൻ വല്ലാതെ അടുത്ത് പോയി… ഇന്നലെ അങ്ങനെ നീ ചെയ്തപ്പോ അറിയാതെ എന്റെ ഉള്ളിലെ പെണ്ണ് ഒരു നിമിഷം ഉണ്ണർന്നപോലെ തോന്നി… പിന്നെ നീ അത് നിർത്തിയപ്പോൾ ആണ് എനിക്ക് ബോധം വന്നത്… നീ അത് തുടർന്നിരുന്നെങ്കിൽ എല്ലാം എന്റെ കൈയീന്ന് പോയേനെ… അത് കൊണ്ട ഞാൻ നിന്നെ അടിച്ചേ… ഒന്നുമില്ലെങ്കിലും ഞാൻ നിന്നെക്കാളും വയസിനു മൂത്തതല്ലേ.. അതുകൊണ്ടാ ഞാൻ…””അവൾ കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി… ഇവൾ ഇങ്ങനെ കരയുന്നത് കണ്ടപ്പോ എന്റെ ഉള്ളു തണുത്തു വന്നു… ഞാനും തിരിച്ച് സോറി പറഞ്ഞേക്കാം… ഇനി മസിൽ പിടിച്ചിട്ട് കാര്യമില്ല…

Leave a Reply

Your email address will not be published. Required fields are marked *