ആദിത്യ ഉദയം – 4

“”ഇദ്ധെല്ലാം കേട്ട് നീ എന്നോട് ഓവർ സിംപതി കാണിക്കല്ലേ… പഴേപോലെ തന്നേ പെരുമാറണം എനിക്ക് അതാ ഇഷ്ടം… “” അതിന് ഞാൻ ഒന്ന് ചിരിച് കാണിച്ചു…

“”വാ ഞാൻ ഭക്ഷണം എടുത്ത് വെക്കാം…”” എന്തോ എനിക്ക് വേണ്ട എന്ന് പറയാൻ തോന്നിയില്ല… ഞാൻ അവളുടെ പിന്നാലെ കിച്ചണിലേക്ക് പോയി ഫുഡ്‌ കഴിച്ചു…

ആ ദിവസവും പിറ്റേ ദിവസവും വലിയ സംഭവ വികാസങ്ങൾ ഇല്ലാതെ കടന്ന് പോയി… ഇതിനിടയിലെല്ലാം അമ്മ വിളിച്ച് കാര്യങ്ങൾ തിരക്കുന്നുണ്ടായിരുന്നു …

അങ്ങനെ ഒന്ന് രണ്ട് ദിവസം കഴിഞ്ഞു… ഇന്നും രാവിലെ നല്ല മഴയുണ്ട്… കുളിച്ചു ഫ്രഷ് ആയി താഴോട്ട് ചെന്നു… പക്ഷെ അവളെ അവിടെയൊന്നും കണ്ടില്ല… ചിലപ്പോ ബാത്‌റൂമിൽ എങ്ങാനും ആവും… ഞാൻ ടേബിളിൽ ഇരുന്ന ഫുഡ്‌ എടുത്ത് കഴിച്ചു നേരെ സിറൗട്ടിൽ പോയിരുന്നു… ഹായി നല്ല തണുപ്പ്…

പിന്നിൽ അവൾ വരുന്ന കാലൊച്ച കേൾക്കാം… തിരിഞ്ഞു നോക്കിയപ്പോ അവളെ കണ്ടതും ഞാൻ അറിയാതെ നോക്കി നിന്നുപോയി… കുളിച്ചു മുടിയെല്ലാം കെട്ടി, വലിയ മേക്കപ്പ് ഒന്നും ഇല്ലാതെ തന്നെ ഒരു പെണ്ണിന് ഇത്രേം ഭംഗിയോ… ആ തുടത്ത കവിളും പിങ്ക് ചുണ്ടും… എല്ലാം കാണുമ്പോ അറിയാതെ നോക്കി നിന്നുപോകും … ഞാൻ നോക്കുന്നത് കണ്ടതും അവൾ നാണം കൊണ്ട് തല താഴ്ത്തി… പിന്നെ എന്റെ അടുത്ത് വന്നിരുന്നു…
“”ഇന്ന് ആന്റി വിളിച്ചിരുന്നു… അഡ്മിഷൻ എല്ലാം റെഡി ആയിട്ടുണ്ട്… ഇനി ക്ലാസ്സ്‌ തുടങ്ങുമ്പോ… ചെന്ന മതി എന്ന് പറഞ്ഞു…””

“”നിങ്ങൾക് ക്ലാസ്സ്‌ തുടങ്ങാൻ ടൈം എടുക്കും… ഇനിയും ഒരുപാട് യൂണിവേഴ്സിറ്റി റിസൾട്ട്സ് വരാൻ ഉണ്ട്… അവരുടെ ഒക്കെ അഡ്മിഷൻ കഴിഞ്ഞിട്ടേ നിങ്ങൾക് ക്ലാസ്സ്‌ ഉണ്ടാവൂ… പക്ഷെ അതിനു മുന്പേ ഞങ്ങള്ക്ക് ക്ലാസ്സ്‌ തുടങ്ങും…””

“”ഹ്മ്മ്… എടാ പിന്നെ… റാഗിംഗ് ഒക്കെ ഉണ്ടാവോ???””

“”മോളെ അത് എന്റെ കോളേജ് ആണ്… നിന്നെയൊന്നും അവിടെ ആരും തൊടില്ല… ഇനി അങ്ങനെ വല്ലതും ഉണ്ടായ എന്നെ ഒന്ന് വിളിച്ച മതി…””

പിന്നെ കൂറേ നേരത്തിന് ആരും ഒന്നും മിണ്ടിയില്ല… ആർത്തുപ്പേയുന്ന മഴയുടെ ശബ്ദം മാത്രം… അവൾ ആ മഴ നോക്കിരിക്കുവാണ്, ഇടക്ക് എന്നെയും നോക്കുന്നുണ്ട്… അവൾക് എന്തോ എന്നോട് പറയാനുള്ളത് പോലെ… പക്ഷെ ഞങ്ങൾക്കിടയിലെ നിശബ്ദത തുടർന്നു… എത്ര പെട്ടന്നാ എല്ലാം മാറി മറിഞ്ഞേ… മുൻപ് അവളെ കാണുമ്പോഴേ ദേഷ്യം വരുമായിരുന്നു, ഇപ്പോ അങ്ങനെയല്ല… എന്തോ ഒരു ഇത്…

“” നിനക്ക് ഗേൾഫ്രണ്ട് ഉണ്ടോടാ…””

“”ഗേൾഫ്രിണ്ടോ??? എനിക്കോ??നിനക്കിത് എങ്ങനെ ചോദിക്കാൻ തോന്നി… ഞങ്ങളൊക്കെ സിംഗിളാ… അതാണ് നല്ലത്…”” ആരെങ്കിലും ചോദിച്ചാൽ സിംഗിൾ ലൈഫ് ഉയിർ എന്ന് പറയുമെങ്കിലും ഉള്ളിൽ നല്ല സങ്കടണ്ട്….

“”ഓ ശെരി ശെരി…. അല്ലാതെ കിട്ടാഞ്ഞിട്ടല്ല….”” അതും പറഞ്ഞു അവൾ വാ പൊത്തി ചിരിക്കാൻ തുടങ്ങി…
“”ഈ പറയുന്ന നിനക്കുണ്ടോ ബോയ്ഫ്രണ്ട് …??””” അവള് എന്റെ മുഖത്ത് കുറച്ച് നേരം നോക്കി നിന്നു… പിന്നെ ഒരു ചിരിയായിരുന്നു…. ഒരു പുച്ച ചിരി..

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *