ഏട്ടാ….. അവൾ കുറച്ചു ഉച്ചത്തിൽ വിളിച്ചു
എന്താടാ….. അവളെ നോക്കി മതിമറന്ന് നിന്ന ഞാൻ പറഞ്ഞു
എന്താ ഇങ്ങനെ നോക്കുന്നേ ?
പെണ്ണ് സുന്ദരി ആയി വന്നതല്ലേ…. ഒന്ന് നോക്കിക്കൂടെ എനിക്ക്…..
വെറുതെ രാവിലെ തന്നെ കളിയാക്കല്ലേ ഏട്ടാ….
കളിയാക്കിയതല്ല കാര്യമായി പറഞ്ഞതാ….. അതും പറഞ്ഞു ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി….
അവളെയൊന്ന് മുറുക്കി കെട്ടിപ്പിടിക്കാൻ എന്റെ മനസ് കൊതിച്ചു…… വൈകാരികമായി അവളിലേക്ക് വല്ലാതെ അടുത്ത് പോകുകയാണ്….
എന്താ ഏട്ടാ ബ്രേക്ക്ഫാസ്റ്റിന് ഉണ്ടാക്കുക ? ഞാൻ അടുത്ത് എത്തിയതും പെട്ടെന്ന് അവിടെ നിന്ന് ഒഴിഞ്ഞുമാറികൊണ്ട് അവൾ പറഞ്ഞു…
ശ്രീകുട്ടിക്ക് ഇന്ന് ജോലിക്ക് പോയി തുടങ്ങേണ്ട ദിവസമല്ലേ…
അതേ….
പിന്നെ എന്തിനാ അതിനു ഇടയിൽ ഇവിടേക്ക് വന്നത്…. ഞാൻ എന്തെങ്കിലും കഴിച്ചു പൊയ്‌ക്കൊള്ളാം….
അതൊന്നും പ്രശ്നമില്ല ഏട്ടാ…. എനിക്ക് 9 മണിക്ക് പോയാൽ മതി അപ്പോളേ വണ്ടി വരൂ എന്നാ പറഞ്ഞത്…
എന്നാൽ എന്തെങ്കിലും ഉണ്ടാക്കിക്കോ, ഞാൻ അപ്പോളേക്കും കുളിച്ചിട്ട് വരാം….
അങ്ങിനെ കുളിച്ചു വന്നപ്പോളേക്കും ശ്രീക്കുട്ടി ബ്രേക്ക്ഫാസ്റ് ഉണ്ടാക്കി വച്ചിരുന്നു…..
വാടാ ഒന്നിച്ചു കഴിക്കാം…. അതും പറഞ്ഞുകൊണ്ട് ഞാൻ പ്ലേറ്റ് എടുത്ത് വച്ചു….
ഈ കാനഡയിൽ കിട്ടാവുന്ന സാധങ്ങൾ വച്ച് ഇത്രയും രുചികരമായ ഫുഡ് ഉണ്ടാക്കിയ ഇവളെ സമ്മതിക്കണം. ഈ കൈപ്പുണ്യം ജീവിതകാലം മുഴുവൻ ലഭിക്കാൻ സാധിക്കണമേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ കഴിച്ചു തുടങ്ങി…
എന്താ ഏട്ടാ ആലോചിക്കുന്നത് ?
ചുമ്മാ വീട്ടിലെ കാര്യങ്ങൾ ഒന്ന് ആലോചിച്ചതാ… ഞാൻ ചുമ്മാ തട്ടി വിട്ടു…
ഏട്ടൻ എന്നോട് അവരെപ്പറ്റി കൂടുതലായി ഒന്നും പറഞ്ഞില്ലാലോ ….
ഞാൻ പറഞ്ഞതല്ലേ…. അച്ഛൻ അമ്മ അനിയത്തി പിന്നെ ഈ ഞാനും . അച്ഛനും അമ്മയും സർക്കാർ ജോലിക്കാർ, അനിയത്തി Bsc നഴ്സിംഗ് ഫൈനൽ ഇയർ ന് പഠിക്കുന്നു….
അനിയത്തിയുടെ പേരെന്താ……. ശ്രീക്കുട്ടി ആകാംഷയോടെ ചോദിച്ചു
മീനാക്ഷി…… മീനു എന്ന് വിളിക്കും….. അവളുടെ കോഴ്‌സ് കഴിഞ്ഞു അവളെ കൂടെ ഇവിടേക്ക് കൊണ്ടുവരണം….
അത് കേട്ട് ശ്രീക്കുട്ടിയുടെ മുഖം ഒന്ന് വാടി….
എന്തേടാ ? ഞാൻ ചോദിച്ചു
ഒന്നൂല്ല്യ…..
പറയ്…..
അനിയത്തി വന്നാൽ പിന്നെ എനിക്ക് ഇതുപോലെ ഇവിടേക്ക് വരാൻ പറ്റില്ലാലോ….
അതെന്താ നിനക്ക് വന്നാൽ….
അവൾ പ്രശ്നം ഉണ്ടാകില്ലേ ?
അത് നിനക്ക് എന്റെ മീനു നെ അറിയാത്തത് കൊണ്ടാ,… ഞാൻ ഒരു ചിരിയോടെ പറഞ്ഞു
ഹമ്മ്… അത് കേട്ട് ശ്രീക്കുട്ടി ഒന്ന് മൂളി
മോള് വേഗം കഴിക്ക് എനിക്ക് ഓഫീസിൽ പോകാൻ നേരമായി….
എങ്ങിനെ ഉണ്ട് ഏട്ടാ ഓഫീസ്…. ശ്രീക്കുട്ടി ചോദിച്ചു
കുഴപ്പമില്ല,… പുതിയ സ്ഥലത്ത് എത്തിയതല്ലേ അതിന്റെതായ ഒരു പ്രശ്നം മാത്രമുള്ളു…
അപ്പോൾ ആ പെണ്ണിനെ മുൻപ് പരിചയം ഇല്ലേ….
ആരെ ലിയ യെയോ ?
ഹാ…
ഹേയ് ഓഫീസിൽ ചെന്നിട്ടുള്ള പരിചയം മാത്രമേ ഉള്ളു….
എന്നിട്ടാണോ ഫസ്റ്റ് ഡേ തന്നെ അതുമായി ഇത്ര കമ്പനി ആയത്….. ശ്രീക്കുട്ടി ആശ്ചര്യത്തോടെ ചോദിച്ചു…..
അതിപ്പോ താനുമായിട്ട് ഈ ദിവസങ്ങൾ കൊണ്ട് ഇത്രയും കമ്പനിയായില്ലേ…. അതുപോലെ അവളും ആയിട്ട് കമ്പനി ആയതാ….
അത് കേട്ട് ശ്രീക്കുട്ടിയുടെ മുഖം വാടി….
അങ്ങിനെ പറയേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി…
എടാ….. ഇന്ന് വൈകീട്ട് വരുമ്പോൾ എന്താ കൊണ്ടുവരണ്ടേ….
ഒന്നും വേണ്ടാ…. കുറച്ചു പരിഭവത്തോടെ ശ്രീക്കുട്ടി പറഞ്ഞു….
കപ്പലണ്ടി മിട്ടായി വേണ്ടേ ?
വേണ്ടാ….
പെണ്ണിന് കുശുമ്പ് ഇളകിയോ ?
എനിക്ക് കുശുമ്പ് ഒന്നും ഇല്ലാ…..
എന്നാൽ ഞാൻ ഒരു കാര്യം പറയട്ടേ…. ഞാൻ പറഞ്ഞു
