ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി – 1 24

 

 

സീ യു ശ്രീക്കുട്ടി…… എന്ന് പറഞ്ഞുകൊണ്ട് അവൾ ശ്രീകുട്ടിയെ ഒന്ന് കെട്ടിപിടിച്ചു….

 

കവിളുകൾ തമ്മിൽ ഉരസികൊണ്ട് ഒരു അറേബ്യൻ സ്റ്റൈൽ ഹഗ്…. എനിക്ക് അത്ര മാത്രമേ തോന്നിയുള്ളൂ…. അതുകൊണ്ടുതന്നെ ഞാൻ അത്ര ശ്രദ്ധിച്ചതും ഇല്ലാ..

 

സെക്കന്റുകൾകൊണ്ട് അതെല്ലാം കഴിഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങി കൂടെ ഞാനും…. എന്നോട് വീണ്ടും ബൈ പറഞ്ഞുകൊണ്ട് അവൾ കാർ എടുത്ത് പോയി…..

 

അകത്തേക്ക് വരുമ്പോൾ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുകയാണ് ശ്രീക്കുട്ടി

 

ശ്രീക്കുട്ടീ….. ഞാൻ കുറച്ചു ഉറക്കെ വിളിച്ചു

 

സ്വപ്നം കാണുകയാണോ ?

 

ഹേയ് അല്ലാ…. ഒന്ന് ഞെട്ടിക്കൊണ്ട് അവൾ പറഞ്ഞു

 

നമ്മൾക്ക് കഴിച്ചാലോ….. വിശക്കുന്നു…. അവിടെ നടന്നത് ഒന്നും അറിയാതെ ഞാൻ കൂൾ ആയി പറഞ്ഞു

 

ഹാ…

 

കഴിക്കാൻ ഇരുന്നതും ഞാൻ അവളുടെ ജോലി സ്ഥലത്തെ കുറിച്ചെല്ലാം ചോദിച്ചു….

 

അതിനെല്ലാം പെണ്ണ് എന്തൊക്കെയോ മറുപടി പറഞ്ഞു എന്നല്ലാതെ ഞാൻ പറയുന്നത് കാര്യമായി ശ്രദ്ധിക്കുന്നേ ഇല്ലാ….

 

ഡാ….. എന്താ പറ്റിയെ….. ഞാൻ വീണ്ടും ചോദിച്ചു

 

ഒന്നുമില്ല ഏട്ടാ…..

 

വീട്ടിൽ നിന്ന് എങ്ങാനും വിളിച്ചോ ? അവിടെ എന്തെങ്കിലും പ്രശ്നം ?

 

ഇല്ല ഏട്ടാ….

 

പിന്നെ എന്താ ? കുറച്ചു ദേഷ്യത്തോടെ ഞാൻ ചോദിച്ചു

 

ഇനിയും ഒന്നും ഇല്ലാ എന്ന് തന്നെ പറഞ്ഞാൽ നല്ലത് കേൾക്കുമെന്ന് അറിയാവുന്നത് കൊണ്ട് അവൾ എന്നെ ഒന്ന് നോക്കി

 

ആ നോട്ടത്തിൽ അവൾക്ക് എന്തോ പറയാൻ ഉണ്ടെന്ന് എനിക്ക് മനസിലായി

 

എന്തുപറ്റി? ഞാൻ കുറച്ചു സൗമയമായി ചോദിച്ചു

 

ഏട്ടാ….

 

ഹാ പറയ്…..

 

എനിക്ക് തോന്നിയതാണോ എന്ന് അറിയില്ല…. ആ ചേച്ചി കെട്ടിപിടിച്ചിലേ….

 

ഹാ….

 

അതിൽ എന്തോ പോലെ….

 

എന്ത് ?

 

ആ ചേച്ചിയുടെ ലിപ്സ് എന്റെ ലിപ്സ് ഉം ആയി ടച്ച് ചെയ്തു….

 

പിന്നേ…..

 

അതേ ഏട്ടാ….

 

കവിൾ അല്ലെ മുട്ടിച്ചത്,,,, ഞാൻ അതാ കണ്ടത്….

 

അല്ലാ ലിപ്സ് ഉം മുട്ടി….. അവൾ വളരെ നിഷ്കളങ്കമായി പറഞ്ഞു

 

എന്നിട്ട് മോൾക്ക് എന്ത് തോന്നി ?

 

പോ ഒന്ന്…. അവൾ പിണക്കത്തോടെ പറഞ്ഞു

 

അതല്ലടാ… ജസ്റ്റ് അറിയാതെ മുട്ടിയതാണോ അതോ മനഃപൂർവം മുട്ടിച്ചത് ആണോ എന്ന് അറിയാൻ വേണ്ടി ചോദിച്ചതാ….

 

മനഃപൂർവം തന്നെയാ ഏട്ടാ….. എനിക്ക് ആകെ ഒന്ന് തരിച്ചു കയറി….. ശരീരം ഒന്ന് വിറച്ചു

 

അവൾ എന്തിനാ അങ്ങിനെ ചെയ്തത്…. ഞാൻ മനസ്സിൽ ആലോചിച്ചു….. ഇനി അവൾ വല്ല ലെസ്ബിയൻ എങ്ങാനും ആണോ ? ഹേയ് അങ്ങിനെയൊന്നും ആകില്ല…

 

ആദ്യമായിട്ടാ…. ഒരാൾ എന്നെ അങ്ങിനെ….. ശ്രീക്കുട്ടി പൂർത്തിയാക്കാതെ പറഞ്ഞു നിർത്തി

 

അങ്ങിനെ എന്റെ പെണ്ണിനെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല….. ശ്രീക്കുട്ടി പറഞ്ഞത് കേട്ട് ഞാൻ പെട്ടെന്ന് പറഞ്ഞു

 

ഒരു പ്രൊപോസൽ പോലും നടത്താതെ ഞാൻ അധികാരത്തിൽ പറഞ്ഞത് കേട്ട് ശ്രീക്കുട്ടി ഒന്ന് ഞെട്ടി….. അവൾ ആ ഉണ്ട കണ്ണുകൾ കൊണ്ട് ആകാംഷയോടെ എന്നെ നോക്കി

 

എന്റെ പെണ്ണ് ആയിക്കൂടെ….. ശ്രീക്കുട്ടി…. ഞാൻ അവളോട് ചോദിച്ചു

 

ആദ്യമായി കണ്ടപ്പോൾ തന്നെ എന്തോ ഒരു സ്പാർക്ക് തോന്നിയിരുന്നു…. പിന്നെ ദൈവമായിട്ട് ശ്രീകുട്ടിയെ എന്റെ മുൻപിൽ വീണ്ടും എത്തിച്ചു…. കൂടുതൽ അടുത്തപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു എന്റെ ജീവിതത്തിൽ ഇനി വേറെ ഒരു പെണ്ണ് ഇല്ലെന്ന്, ഞാൻ വേറെ ആരോടും ഇത്രയും അടുത്തിട്ടില്ല ശ്രീക്കുട്ടി… കുമ്പിട്ട് ഇരിക്കുന്ന ശ്രീകുട്ടിയോട് ഞാൻ വീണ്ടും പറഞ്ഞു

 

ഒരാളെ ഇഷ്ടമില്ലാതെ ഒരു പെൺകുട്ടി ഇതുപോലെ അടുക്കുമോ ഏട്ടാ….. ഇത്ര ധൈര്യത്തിൽ അയാൾ താമസിക്കുന്ന സ്ഥലത്ത് വരുമോ….. ഏട്ടനെ പരിചയപ്പെട്ടപ്പോൾ മുതൽ എനിക്കും എന്തൊക്കെയോ തോന്നി തുടങ്ങിയതാ….. പക്ഷേ എനിക്ക് അതിനുള്ള യോഗ്യതയുണ്ടോ…..

 

നിനക്ക് എന്ത് യോഗ്യതക്കുറവാണ് പെണ്ണെ ഉള്ളത് ?

Leave a Reply

Your email address will not be published. Required fields are marked *