ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി – 1 24

 

നീ എന്താ സ്വപ്നം കാണുകയാണോ ?

 

അല്ലെടി ഞാൻ പണിയൊന്നും ഇല്ലാത്തത് കൊണ്ട് ചുമ്മാ ഇങ്ങനെ ഇരുന്നതാ….

 

നിനക്ക് നാട് മിസ് ചെയ്യുന്നുണ്ടോ ?

 

ഹേയ് അങ്ങിനെയൊന്നും ഇല്ലാ…. ഞാൻ പറഞ്ഞു

 

പിന്നെ എന്താടാ ഒരു ആലോചന…. നാട്ടിൽ ഗേൾ ഫ്രണ്ടിനെ മിസ് ചെയ്യുന്നുണ്ടോ ? അവൾ ആക്കിയൊന്ന് ചോദിച്ചു

 

ചെറുതായിട്ട്…. ഞാൻ ചുമ്മാ അങ്ങ് പറഞ്ഞു

 

ഓഹ് അപ്പോൾ അതാണ് കാരണം… അത് മാറ്റാൻ ഒരേ ഒരു വഴിയേ ഉള്ളൂ…

 

അതെന്താ ?

 

ഇവിടെ ഒരു ഗേൾ ഫ്രണ്ടിനെ സെറ്റ് ചെയ്താൽ മതി… അവൾ ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു

 

അത് നല്ല ഐഡിയ ആണല്ലോ…. ആരെയാ ഇപ്പൊ സെറ്റ് ആക്കുക….

 

ആരെയെങ്കിലും നോക്ക്…

 

നിന്നെ തന്നെ നോക്കിയാലോ…..

 

അത് കേട്ട് അവളുടെ മുഖം ഒന്ന് തെളിഞ്ഞു…. ഇത്രയും നേരം എന്നെ കളിയാക്കികൊണ്ടിരുന്ന അവൾക്ക് ചെറിയ നാണം മുഖത്ത് വന്നത് പോലെ എനിക്ക് തോന്നി…

 

അത് മതിയോ ? ഞാൻ വീണ്ടും ചോദിച്ചു

 

അയ്യടാ….. അതും പറഞ്ഞു ഒരു ചിരിയോടെ അവൾ എഴുനേറ്റ് അവളുടെ സീറ്റിലേക്ക് പോയി….

 

മനസ്സിൽ ഒന്നും ഉണ്ടായിട്ടല്ല ചുമ്മാ അവളെയൊന്ന് ടീസ് ചെയ്യാൻ വേണ്ടി പറഞ്ഞതാണ്…. പക്ഷെ പെണ്ണിന്റെ നാണം കണ്ടിട്ട് അവൾക്ക് എന്നോട് എന്തെങ്കിലും ഉണ്ടോ എന്ന് എനിക്ക് സംശയമായി…

 

ഹേയ് ഇവരൊക്കെ നല്ല ബോൾഡ് ആയിരിക്കും… അങ്ങിനെ ജസ്റ്റ് ഒന്ന് പരിചയപ്പെടുമ്പോൾ തന്നെ ഇങ്ങനെ തോന്നാൻ ഒന്നും പോകുന്നില്ല. ഞാൻ എന്നോട് തന്നെ പറഞ്ഞു

 

ഉച്ചയ്ക്ക് എപ്പോളോ ശ്രീകുട്ടിയെ ഒന്ന് വിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല…. മിക്കവാറും അവൾക്ക് അവിടെ ഫോൺ യൂസ് ചെയ്യാൻ പറ്റില്ലായിരിക്കും…..

 

ശ്രീകുട്ടിയെ കുറിച്ച് ഓർത്തപ്പോൾ തന്നെ മനസ്സിൽ കുളിരു കോരി….

 

എന്റെ സങ്കൽപ്പങ്ങൾക്ക് ഒത്തിണങ്ങിയ ഒരു പെണ്ണിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല….. അവളുടെ ഭംഗി കൊണ്ടും അവളുടെ സ്വഭാവം കൊണ്ടും അവൾ എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു….. അവളോടുള്ള ഇഷ്ടം എത്രയും വേഗം തുറന്ന് പറയാൻ എന്റെ മനസ് വെമ്പൽ കൊള്ളുകയാണ്…. ശ്രീകുട്ടിയുമായുള്ള നിമിഷങ്ങൾ ഓരോന്നായി ഓർത്ത് വൈകുന്നേരം വരെ തള്ളി നീക്കി… അതിനിടയിൽ ലിയയുടെ കലപിലയും ആയി അവളും ഇടയ്ക്കിടെ എന്നെ ശല്യം ചെയ്തുകൊണ്ടിരുന്നു…..

 

ഓഫീസിൽ നിന്നും ഇറങ്ങാൻ നേരത്താണ് ലിയ വന്ന് ഒന്ന് കറങ്ങിയിട്ട് വരാമെന്ന് പറഞ്ഞത്…

 

ആദ്യമായി ഒരു കാര്യം ചോദിച്ചിട്ട് എങ്ങിനെയാ അവളോട് പറ്റില്ലെന്ന് പറയുക… ശ്രീക്കുട്ടിയുടെ അടുത്തേക്ക് എത്തുവാൻ ആഗ്രഹം ഉണ്ടെങ്കിലും ലിയയോട് പറ്റില്ലെന്ന് പറയാൻ സാധിച്ചില്ല….

 

അങ്ങിനെ ഞാൻ അവളുടെ കാറിൽ കയറി നേരെ ഒരു മാളിലേക്ക് വച്ച് പിടിച്ചു…. പോകുന്ന വഴി ഓരോ സ്ഥലങ്ങളെ കുറിച്ചും അവൾ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു… മടുപ്പിക്കാതെ സംസാരിക്കാനുള്ള അവളുടെ ആ കഴിവുണ്ടല്ലോ അത് ഒരു രക്ഷയും ഇല്ലാ…..

 

കാർ ഓടിക്കുമ്പോൾ ഇടയ്ക്കിടെ മുഖത്തേക്ക് വീണ് കിടക്കുന്ന അവളുടെ സ്ട്രൈറ് ചെയ്ത മുടി പുറകിലേക്ക് എടുത്തിട്ടുകൊണ്ട് അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു….

 

മാളിൽ എത്തി അവൾക്ക് എന്തൊക്കെയോ കോസ്മെറ്റിക് ഐറ്റംസ് വാങ്ങി കൊണ്ടിരിക്കുന്ന സമയത്താണ് ശ്രീക്കുട്ടിയുടെ വിളി വന്നത്….

 

ആരാടാ….. ഫോൺ റിങ് ചെയ്യുന്നത് കേട്ടതും ലിയ ചോദിച്ചു….

 

ശ്രീക്കുട്ടി…. ഫോൺ എടുക്കുന്നതിന് മുൻപ് ഞാൻ പറഞ്ഞു

 

അതാരാ….. ?

 

ഇന്നലെ എന്റെ വീട്ടിൽ കണ്ടില്ലേ ആ കുട്ടി….

 

അത് ശ്രീദേവി അല്ലേ….

 

അതെ അതുതന്നെ ശ്രീക്കുട്ടി…… അതും പറഞ്ഞു ഞാൻ ഫോൺ എടുത്തു

 

ഏട്ടാ…. എവിടെയാ ?

 

എടാ ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങാൻ മാളിൽ വന്നിരിക്കുകയാ…. കുറച്ചു ലേറ്റ് ആകും

 

ആണോ….. ഏട്ടനെ കാണാതായപ്പോ വിളിച്ചതാ……. പെട്ടെന്ന് വരണേ….

 

ആ, വേഗം വരാമെടാ…… അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *