രാത്രി അവരൊന്ന് കറങ്ങാൻ ഇറങ്ങി. മഞ്ഞയും ചുവപ്പും ലൈറ്റിൽ കുളിച്ചു നിൽക്കുന്ന മുംബൈ നഗരം കാണാൻ അതിവ സുന്ദരിയായിരുന്നു. മിന്നി മറയുന്ന വെളിച്ചത്തിലൂടെ അവരങ്ങനെ നടന്നു നീങ്ങി.
മുബൈ ഫുട്പാത്തിലൂടെ തൻ്റെ അമ്മയുടെ പിടിച്ച് നടക്കുംമ്പോൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ നൂറു ചോദ്യങ്ങളും ആശ്ചര്യങ്ങളും ആദിയ്ക്ക് കൂട്ട് ഉണ്ടായിരുന്നു. അതിനെല്ലാം ഒരു നൂറു ഉത്തരങ്ങളുമായി പൂജ അവൻ്റെ അറിവിൻ്റെ പുസ്തകങ്ങളായി.
ഒടുവിൽ പൂജ അവനെം കൊണ്ട് ഒരു വലിയ ബുക്ക് സ്റ്റാളിലേയ്ക്ക് കയറി. എന്നും പുസ്തകങ്ങളെ സ്നേഹിക്കുന്ന പുജയ്ക്ക് ഒരു വമ്പൻ ലീസ്റ്റ് തന്നെ ഉണ്ടായിരുന്നു അവിടെ വാങ്ങാൻ.
ആദിയ്ക്കും തൻ്റെ കണ്ണുകൾക്ക് തിളക്കമേറുന്ന ഒരു കാഴ്ചയായിരുന്നു ആ പുസ്തകശാല. ഓരോ വിഭാഗത്തിലും ആയിരത്തോളം വരുന്ന പുസ്തകങ്ങൾ തൻ്റെ വീട്ടിലും ഉണ്ട് ഒരു ലൈബ്രറി. അമ്മയുടെ പ്രിയപ്പെട്ട കുറച്ച് പുസ്തകങ്ങൾ. അതിനപ്പുറം ഇത്രയേറെ പുസ്തകങ്ങൾ അവൻ ആദ്യമായിട്ട് കാണുകയാണ്. പുസ്തകങ്ങൾ തിരയുന്ന പൂജയുടെ പിന്നാലെ ഒരു ഐഡിയയും ഇല്ലാതെ ആദി മെല്ലെ നടന്നു.
റോമാന്റിക്ക് സെക്ഷനിൽ നിന്ന് പൂജ രണ്ട് പുസ്തകമെടുത്ത് പിടിച്ചു. അമ്മയുടെ ഇഷ്ട്ട വിഭാഗമാണ് അതെന്ന് അവനറിയാം.
പിന്നീട് ആ പുസ്തകശാല നടന്നിറങ്ങിയപ്പോൾ അമ്മ പുസ്തകങ്ങൾ എത്രയെണ്ണം വാങ്ങിയെന്ന് പ്പോലും അവനറിയില്ലായിരുന്നു. ഒരു കാർബോഡ് പെട്ടിയിൽ പുസ്തകങ്ങളെല്ലാം ചേർത്ത് വെച്ച് ആ സെയിൽസ്മാൻ ആദിയ്ക്ക് നേരെ നീട്ടി. അവനത് കാറിൽ എടുത്തു വെച്ച് പെയ്മന്റ് ചെയ്യുന്ന അമ്മയെ നോക്കി നിന്നു.
(തുടരും)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക
