ആനിയുടെ പുതിയ ജോലി – 3

ആനിയുടെ പുതിയ ജോലി 3

Aaniyude Puthiya Joli Part 3 | Author : Tony

[ Previous part ]

 


 

ഒരു ചെറിയ തിരുത്തുണ്ട്, ആനിയുടെ ടീം മെമ്പേഴ്സിന്റെ പേരുകൾ ഞാൻ കഴിഞ്ഞ പാർട്ടിൽ ചേഞ്ച്‌ ചെയ്യാൻ മറന്നു പോയിരുന്നു. അതിവിടം മുതൽ മാറ്റാം.

കഥയിലേക്ക് വരാം..

രാജേഷ് അവിടുന്നു പോയപ്പോൾ, ആനി തനിക്കായി ഉണ്ടായിരുന്ന സീറ്റിൽ ചെന്നിരുന്നു. ദൈവത്തെ പ്രാർത്ഥിച്ചുകൊണ്ട് അവൾ തന്റെ കമ്പ്യൂട്ടർ ഓണാക്കി. അതിൽ എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതിനു മുന്നേ അവൾക്കൊരു പ്രോബ്ലം ഉണ്ടായി. ആ സിസ്റ്റത്തിലെ ഇന്റർനെറ്റ് വർക്കിംഗ്‌ അല്ലായിരുന്നു. അവൾ തനിക്കറിയാവുന്നതു പോലെ അത് ശരിയാക്കാൻ ശ്രമിച്ചു. എങ്കിലും നോ രെക്ഷ.. അവൾ നിസ്സഹായായി അതിലേക്ക് നോക്കി ഇരുന്നപ്പോഴാണ്..

“ആനി മേഡം. ഐയാം ടോണി. എന്തെങ്കിലും ഹെല്പ് വേണോ?” അവളുടെ ടീമിലൊരാൾ ആനിയുടെ അരികിലേക്ക് വന്നു.

“ഹ് ഹലോ ടോണി. യെസ്, ഇതിൽ ഇന്റർനെറ്റ് കണക്ഷൻ കിട്ടുന്നില്ലല്ലോ.” ആനി അവളുടെ സ്‌ക്രീനിലേക്ക് കൈ ചൂണ്ടി കാണിച്ചുകൊടുത്തു.

“ഓഹ്, ഞാനൊന്നു നോക്കട്ടെ.” ടോണി ഒരു പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു.

അപ്പോഴേക്കും അടുത്ത ആൾ, “ആനി മേടം, അവന് സ്വന്തം ലാപ്‌ടോപ്പിലെ ഇന്റർനെറ്റ് കണക്ട് ചെയ്യാൻ പോലും അറിയില്ല! ആ മണ്ടൻ എന്ത് ഹെല്പ് ചെയ്യാനാ..” അതും പറഞ്ഞ് ചിരിച്ചുകൊണ്ട് രമേഷ് എന്ന് പേരുള്ള പയ്യൻ മുന്നോട്ട് വന്നു.

ഉടനെ തന്നെ അടുത്തയാൾ..

“കമ്പ്യൂട്ടർ എങ്ങനെ സ്റ്റാർട്ട്‌ ചെയ്യണമെന്ന് പോലും നിനക്കറിയാമോടേ? ആ നീയാണോ ഡയലോഗ് അടിക്കുന്നെ..” എന്നും പറഞ്ഞുകൊണ്ട് മൂന്നാമനായ റെമോ എന്ന ചെറുപ്പക്കാരനും ആനിയുടെ അടുത്തേക്ക് എത്തി.

“ഷട്ട് അപ്പ്‌ യൂ ഇടിയട്സ്.. ഞാൻ മേഡത്തെ ഹെല്പ് ചെയ്യാൻ നോക്കുമ്പോ രണ്ടും കൂടി വന്ന് കളിയാക്കുന്നോ!..” ടോണി അവരെ നോക്കി കണ്ണുരുട്ടി.

“അതിനു നീ തന്നെ വേണോ? മാറ്, ഞാനൊന്ന് നോക്കട്ടെ എന്താ പ്രോബ്ലം എന്ന്..” രമേഷ് അത്‌ പറഞ്ഞ് മുന്നോട്ടാഞ്ഞെങ്കിലും ടോണി അവനെ നടുവിരൽ കാണിച്ചിട്ട് തള്ളിമാറ്റാൻ ശ്രെമിച്ചു. അപ്പോൾ റെമോയും കൂടി വന്ന് സംഭവം വീണ്ടും വഷളാക്കാൻ തുടങ്ങി.

മൂവരും കൂടി തന്റെ മുന്നിൽ വെച്ച് പരസ്പരം പോരടിക്കുമ്പോൾ അവിടെയിരുന്ന ആനി ശെരിക്കും സ്തംഭിച്ചു പോയി. തനിക്ക് ടീം മെംബേർസ് ആയി കിട്ടിയത് ഈ മണ്ടന്മാരെയാണോ എന്നവൾ അതിശയിച്ചു. സഹപ്രവർത്തകരെന്നതിനെക്കാൾ അവൾക്ക് അവരെ ശെരിക്കും കുട്ടികളെപ്പോലെയാണ് തോന്നിയത്. സംഗതി വഷളാവുന്നതിനു മുൻപ് ആനി ഒരു പരിഹാരം കാണാൻ തീരുമാനിച്ചു.

“ഏയ്‌, എന്തിനാ നിങ്ങൾ മൂന്നുപേരും കൂടി വെറുതെ വഴക്കടിക്കുന്നെ? ടോണി അല്ലേ ആദ്യം വന്നേ. അവനറിയാമെങ്കിൽ അവൻ തന്നെ അത്‌ ശെരിയാക്കിക്കോട്ടെ, പ്ലീസ്.”

അതു കേട്ടപ്പോൾ മൂവരും ഒന്ന് അയഞ്ഞു. ആനി പറഞ്ഞത് സമ്മതിച്ചുകൊണ്ട് അവർ തലയാട്ടി. റെമോയും രമേഷും തങ്ങളുടെ സീറ്റുകളിലേക്കു പോയപ്പോൾ,

“താങ്ക്സ് ആനി മേഡം. എനിക്ക് തോന്നുന്നത് ഇതിൽ ഇഥർനെറ്റ് വയർ കണക്റ്റു ചെയ്തിട്ടില്ലെന്നാ. ആ കണക്ഷൻ ഉണ്ടെങ്കിലേ നെറ്റ് കിട്ടൂ. ഞാനൊന്നു ചെക്ക് ചെയ്യട്ടെ..” ടോണി അതും പറഞ്ഞുകൊണ്ട് കുനിഞ്ഞ് ആനിയുടെ മേശയുടെ അടിയിലേക്ക് കയറി. അവൻ കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു കൊണ്ട് എന്തോ കണക്ട് ചെയ്യാൻ ശ്രെമിച്ചു. ആനിയുടെ കാലിന്റെ ഒരു വശം അവന്റെ മുഖത്ത് ഉരസി. അത്‌ മനസ്സിലായപ്പോൾ അവൾ പതിയെ പുറകിലേക്ക് നീങ്ങി. ടോണി ആ വയർ കണക്ട് ചെയ്തിട്ട് ആനിയോട് സിസ്റ്റം ചെക്ക് ചെയ്യാൻ പറഞ്ഞു. ആനി സ്ക്രീനിലേക്ക് നോക്കിയപ്പോൾ ഇന്റർനെറ്റ്‌ ആക്സസ് ഇപ്പോൾ ഓൺ ആയിട്ടുണ്ടെന്ന് കാണാൻ കഴിഞ്ഞു.

“യെസ്, ഇപ്പോ കണക്ഷൻ കാണിക്കുന്നുണ്ട്.” ആനി അവന് മറുപടി പറഞ്ഞു കൊണ്ട് മേശയ്ക്കടിയിലേക്ക് നോക്കി. അവളപ്പോൾ ടോണി തലയുയർത്തി തന്റെ പൊക്കിളിന്റെ ഭാഗത്തേക്ക് നോക്കുന്നത് ശ്രദ്ധിച്ചു. ആനി ചിത്രയുടെ വാക്കും കേട്ട് സാരിയുടെ മുന്താണി നന്നായി വശത്തേക്ക് നീക്കിയാണ് ഉടുത്തിരുന്നത്. അതു വഴി അവളുടെ പൊക്കിൾ നല്ലതുപോലെ ടോണിയ്ക്ക്‌ താഴെ ഇരുന്നുകൊണ്ട് കാണാമായിരുന്നു. ആനി പെട്ടെന്ന് അത് മറയ്ക്കാൻ ശ്രമിച്ചു. എങ്കിലും അറിയാത്ത മട്ടിലാണ് അവളങ്ങനെ ചെയ്തത്. ആദ്യമേ തന്നെ കൂടെ ജോലി ചെയ്യുന്നവരെ വെറുപ്പിക്കണ്ട എന്നവളുടെ മനസ്സ് പറഞ്ഞു. ടോണി ഒന്നു കൂടി അവിടേക്ക് നോക്കികൊണ്ട് എഴുന്നേൽക്കാൻ തുടങ്ങി.

“താങ്ക്സ് ടോണി, ഇപ്പൊ നെറ്റ് കിട്ടുന്നുണ്ട്.” ടോണി അവിടെ നിന്നും എഴുന്നേറ്റപ്പോൾ ആനി പറഞ്ഞു.

ഉടൻ തന്നെ രമേഷ് ഓടിവന്ന് ആനിയുടെ അടുത്ത് ഇരിപ്പുറപ്പിച്ചു.

“ഗുഡ് വർക്ക്‌ മിഷ്ടർ ടോണി! താങ്കളുടെ ഊഴം കഴിഞ്ഞു.. ഇനി രാവണന്റെ വരവാണ്!”

ടോണി അതിന് മറുപടി പറയുന്നതിനു മുൻപ് രമേഷ് തുടർന്നു, “മേഡത്തിന് ഇൻസ്റ്റാൾ ചെയ്യേണ്ട എല്ലാ സോഫ്റ്റ്‌വെയറുകളും ഞാൻ കാണിച്ചുതരാം.”

ആനി പുഞ്ചിരിച്ചുകൊണ്ട് രമേഷിനു നന്ദി പറഞ്ഞു. അങ്ങനെ ഏകദേശം അരമണിക്കൂർ രമേഷ് ആനിയുടെ അരികിൽ ഇരുന്നു കൊണ്ട്, അവൾക്കാവശ്യമായ എല്ലാ സോഫ്റ്റ്‌വെയറും ഇൻസ്റ്റാൾ ചെയ്തു കൊടുത്തു.

ആനിയുടെ മനസ്സിലപ്പോൾ, ‘തന്റെയാ പഴയ കമ്പനിയിലുള്ള ആരും ഒരിക്കലും തന്നെ സഹായിച്ചിട്ടില്ല. എന്നാലിവിടെ, തന്നെ ഇന്ന് ആദ്യമായി കണ്ട ഇവർക്ക് തന്നെ ഹെല്പ് ചെയ്യാനുള്ളൊരു നല്ല മനസ്സുണ്ടായാല്ലോ. ഇനി ഇവിടെ നിന്നും ഒരിക്കലും തന്നെ ഡിസ്മിസ്സ് ചെയ്യാതിരുന്നാൽ മതിയായിരുന്നു..’ ആനി മനസ്സിൽ ആശിച്ചു..

“താങ്ക്സ് രമേഷ്.” രമേഷ് എല്ലാം റെഡിയാക്കി എഴുന്നേറ്റപ്പോൾ ആനി പറഞ്ഞു.

“നോ പ്രോബ്ലം ആനി ചേച്ചീ.. ഇതും ഞങ്ങളുടെ ഡ്യൂട്ടി അല്ലേ..” ആനിയുടെ നെഞ്ചിലേക്ക് ചെറുതായി ഒരു നോട്ടമിട്ടുകൊണ്ട് രമേഷ് മറുപടി പറഞ്ഞു. ആനിയത് അത്ര ശ്രദ്ധിച്ചില്ല. എന്നാലും അവൻ മേഡം വിളി മാറ്റി ചേച്ചി എന്നാക്കിയത് അവൾ ശ്രെദ്ധിച്ചിരുന്നു..

“ആനി മേഡം.. ഇനി എന്റെ എന്തെങ്കിലും സഹായമാവശ്യമുണ്ടോ?” കുറച്ചപ്പുറത്തു ഇരുന്നുകൊണ്ട് റെമോ ആകാംക്ഷയോടെ ചോദിച്ചു.

“ഓഹ് നോ, താങ്ക്സ് റെമോ.. ഇനി ഞാൻ നോക്കിക്കൊള്ളാം.” ആനി അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. അങ്ങനെ മൂവരും അവരവരുടെ സീറ്റുകളിൽ ഇരുന്ന് ആനിയോട് സംസാരിക്കുവാൻ തുടങ്ങി.

“ഐയാം സ്റ്റിൽ ക്യൂറിയസ്.. നിങ്ങൾ മൂന്നുപേരും കുറച്ച് മാസങ്ങളായി ഇവിടെയുണ്ട് അല്ലേ? നേരത്തെ തന്നെ പരിചയമുണ്ടോ?” ആനി ചോദിച്ചു.

“ഞങ്ങൾ പണ്ട് മുതലേ ഫ്രണ്ട്‌സ് ആണ്. ജോലിയ്ക്ക് കയറിയപ്പോൾ ഞങ്ങൾ വീണ്ടും അടുത്തു. ഒരു കണക്കിന് അത്‌ റെമോയുടെ അച്ഛന്റെ കരുണയാണ്.. ഞങ്ങൾക്ക് ഒരുമിച്ച് തന്നെ ഇവിടെ ജോലി കിട്ടി.” ടോണി ചിരിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *