വിഷ്ണു
Vishnu | Author : Ziya
വിഷ്ണു വളരേ സന്തോഷത്തോട് കൂടി വീട്ടിലേക്ക് കേറുപോ അവന്റെ ഭാര്യ പ്രിയ അവനേ കാത്ത് എന്നോണം ഉമറപടിയിൽ ഇരിക്കുന്നുണ്ടായിരുന്നു …
അവളേ ഇടം കയ്യാൽ അവൻ ചേർത്ത് പിടിച്ചു എന്നിട്ട് … അവളോട് ചോതിച്ചു …
” വാവ എന്ത്യ …
” അവൾ ഉറങ്ങി … ഏട്ടാ…
വിഷ്ണുവിന്റെയും പ്രിയയുടേയും 1 വയസ് തികയാത്ത കുരുന്ന് ആണ് വാവച്ചി എന്ന് വിളിക്കുന്ന അനന്യ…
” അതേ നീ ഡ്രസ്സ് മാറ് …
” എവിടെ പോവാനാ ….
” നിന്റെ വീട്ടിൽ ഒന്ന് പോണം ….
” എന്താ ഏട്ടാ പെട്ടന്ന് ….
” അത് കുറച്ചായി ഞാൻ ആലോജിക്കുന്നു നിന്നേ അവിടേ കൊണ്ട് പൂവണം എന്ന് ഇന്ന് അതിന് പറ്റിയ ദിവസമാ നീ റെഡിയാവ്….
അവൾ അവനേ ഒന്ന് നോക്കി റൂമിലേക്ക് നടന്നന്നു ….
:
:
:
:
വിഷ്ണു ഒരു സാതാരണ കാരൻ ആണ് .. പെയ്ന്റിങ്ങ് വർക്കാണ് അവന് … അവന്റേ അച്ഛൻ ചെറുപ്പത്തിലേ തന്നെ മരിച്ചു പോയതാണ് … അവന്റെ കല്യാണം കഴിഞ്ഞ് ഒരു വർക്ഷം തികയപഴേക്കും അമ്മയും പോയി … പിന്നേ ഉള്ളത് ഒരു അനിയത്തി ആണ് അവളേ കല്യാണം കഴിച്ചു കൊടുത്തു …
വിഷ്ണു തന്റേ പോന്നോമന മോളുടേ നെറ്റിയിൽ ഒരു മുത്തം കൊടുത്തു … ഉറക്കത്തിലും അച്ഛന്റെ സാന്യത്യം മനസിലാക്കിയ ആ കുരുന്നിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു ….
പ്രിയ റെഡി ആയി ഇറങ്ങിയതും വാവയുടെ ഡ്രസ്സ് മാറ്റിച്ച് അവന് ഒപ്പം ബൈക്കിൽ യാത്ര തിരിച്ചു … തന്റെ വീട്ടിലേക്ക് പോകുന്ന സന്തോഷം അവളുടെ ഉള്ളിൽ നിറഞ്ഞ് നിന്നു ….
എന്നാൽ വിഷ്ണു വിന്റെ മനസ്സ് എന്തിനോ വേണ്ടി തിളക്കുകയായിരുന്നു ….
ഒരു മണിക്കൂർ യാത്രക്ക് ഒടുവിൽ അവർ പ്രിയയുടേ വീട്ടിൽ എത്തി ….
വണ്ടിയുടെ ബാകിൽ നിന്നും ഒരു കവർ എടുത്തു മോളേ പ്രിയയുടേ കയ്യിൽ നിന്നും വാങ്ങി അവൻ ആ വീട്ടിലേക്ക് കയറി …
പ്രിയയുടേ അച്ഛനും (മധവനും ) അമ്മ (രാധികയും ) ചേട്ടനും ( വിശ്വൻ) അവളുടേ അനിയത്തിയും ( ഭദ്ര ) അവരേ കണ്ടപ്പോൾ സന്തോഷത്തോട് കൂടി അവരേ സ്വീകരിച്ചു …
അവളുടേ ചേട്ടന് ഒരു വണ്ടി അപകടം പറ്റി ഒരു കാൽ മുറിച്ച് കളയണ്ടി വന്നു .. ഇപ്പോ വീൽചെയറിലാണ് …..
” എന്താ പെട്ടന്ന് ഇറങ്ങാൻ തോന്നിയത് ….
അവളുടേ അച്ഛൻ ഒരു ചിരിയോട് കൂടി ചോതിച്ചു …. .
” അത് ഒരു കാര്യം ഉണ്ട് ….
അത് പറഞ്ഞ് വിഷ്ണു ആ കവറിൽ നിന്നു കുറച്ച് പേപ്പർ കെട്ട് എടുത്തു എന്നിട്ട് അവളുടേ അച്ഛന്റെ നേർക്ക് നീട്ടി ….
അയ്യാൾ മനസിലാവാതേ അത് എടുത്ത് തുറന്നു …. വിശ്വസം വരാതേ അയ്യാൾ വിഷ്ണുവിനേ ഒന്ന് നോക്കി …
” അച്ഛാ വിശ്വന്റേ ചികിൽത്സക്കായി വച്ച ആധാരം തന്നേ ആണ് അത് രണ്ട് ദിവസം മായി അത് തിരിച്ച് എടുത്തിട്ട് ഇന്നലേ വരാൻ ഇരുന്നതാണ് അപ്പഴാണ് ഞാൻ വേറേ ഒരു കാര്യം അറിഞ്ഞത് അതു കൂടി ക്ലാരിറ്റി വരുത്തിട്ടാവാം എന്ന് കരുതി നേരം വൈകിയത് ….
ആധാരം വിഷ്ണു തിരിച്ച് എടുത്തത് അറിഞ്ഞ് . അവരുടേ മുഖത്താകേ ഒരു സങ്കടം നിറഞ്ഞു ….
പ്രിയ അവന്റെ നേർക്ക് നിറഞ്ഞ മിഴികളാൽ നോക്കിയപ്പോൾ അവൻ ഇരു കണ്ണുകളും ചിമ്മി…
അവൻ അവരേ നോക്കി ഒന്ന് ചിരിച്ചു … എന്നിട്ട് പറഞ്ഞു ….
” ഇനി എനിക്ക് പറയാൻ ഉള്ള കാര്യം നിങ്ങൾ എങ്ങിനേ നിങ്ങളോട് പറയും എന്നതിൽ എനിക്ക് വിക്ഷമം ഉണ്ട് പക്ഷേ പറയാതിരിക്കാനും വയ്യ ….
” മോനേ നീ എന്ത് കാര്യമായാലും പറ …
പ്രിയയുടേ അമ്മ എന്നോട് പറഞ്ഞു …
അവളുടേ അനിയത്തി എന്നേ തന്നേ നോക്കി നിൽക്കുന്നുണ്ട് ….
ഞാൻ അവളുടേ അനിയത്തിയോട് ആയി പറഞ്ഞു ….
” ഭദ്ര നീ പോയി നിന്റേ ലാപ് ടോപ് എടുത്തിട്ട് വാ ….
അവൾ അത് എടുക്കാൻ പോയപോൾ … അമ്മയുടേ കയ്യിൽ ഇരുന്നിരുന്ന വാവയേ ഞാൻ എന്റെ കയ്യിലേക്ക് വാങ്ങിച്ചു ….
