“താങ്ക്സ് ടോണി, ഇപ്പൊ നെറ്റ് കിട്ടുന്നുണ്ട്.” ടോണി അവിടെ നിന്നും എഴുന്നേറ്റപ്പോൾ ആനി പറഞ്ഞു.
ഉടൻ തന്നെ രമേഷ് ഓടിവന്ന് ആനിയുടെ അടുത്ത് ഇരിപ്പുറപ്പിച്ചു.
“ഗുഡ് വർക്ക് മിഷ്ടർ ടോണി! താങ്കളുടെ ഊഴം കഴിഞ്ഞു.. ഇനി രാവണന്റെ വരവാണ്!”
ടോണി അതിന് മറുപടി പറയുന്നതിനു മുൻപ് രമേഷ് തുടർന്നു, “മേഡത്തിന് ഇൻസ്റ്റാൾ ചെയ്യേണ്ട എല്ലാ സോഫ്റ്റ്‌വെയറുകളും ഞാൻ കാണിച്ചുതരാം.”
ആനി പുഞ്ചിരിച്ചുകൊണ്ട് രമേഷിനു നന്ദി പറഞ്ഞു. അങ്ങനെ ഏകദേശം അരമണിക്കൂർ രമേഷ് ആനിയുടെ അരികിൽ ഇരുന്നു കൊണ്ട്, അവൾക്കാവശ്യമായ എല്ലാ സോഫ്റ്റ്‌വെയറും ഇൻസ്റ്റാൾ ചെയ്തു കൊടുത്തു.
ആനിയുടെ മനസ്സിലപ്പോൾ, ‘തന്റെയാ പഴയ കമ്പനിയിലുള്ള ആരും ഒരിക്കലും തന്നെ സഹായിച്ചിട്ടില്ല. എന്നാലിവിടെ, തന്നെ ഇന്ന് ആദ്യമായി കണ്ട ഇവർക്ക് തന്നെ ഹെല്പ് ചെയ്യാനുള്ളൊരു നല്ല മനസ്സുണ്ടായാല്ലോ. ഇനി ഇവിടെ നിന്നും ഒരിക്കലും തന്നെ ഡിസ്മിസ്സ് ചെയ്യാതിരുന്നാൽ മതിയായിരുന്നു..’ ആനി മനസ്സിൽ ആശിച്ചു..
“താങ്ക്സ് രമേഷ്.” രമേഷ് എല്ലാം റെഡിയാക്കി എഴുന്നേറ്റപ്പോൾ ആനി പറഞ്ഞു.
“നോ പ്രോബ്ലം ആനി ചേച്ചീ.. ഇതും ഞങ്ങളുടെ ഡ്യൂട്ടി അല്ലേ..” ആനിയുടെ നെഞ്ചിലേക്ക് ചെറുതായി ഒരു നോട്ടമിട്ടുകൊണ്ട് രമേഷ് മറുപടി പറഞ്ഞു. ആനിയത് അത്ര ശ്രദ്ധിച്ചില്ല. എന്നാലും അവൻ മേഡം വിളി മാറ്റി ചേച്ചി എന്നാക്കിയത് അവൾ ശ്രെദ്ധിച്ചിരുന്നു..
“ആനി മേഡം.. ഇനി എന്റെ എന്തെങ്കിലും സഹായമാവശ്യമുണ്ടോ?” കുറച്ചപ്പുറത്തു ഇരുന്നുകൊണ്ട് റെമോ ആകാംക്ഷയോടെ ചോദിച്ചു.
“ഓഹ് നോ, താങ്ക്സ് റെമോ.. ഇനി ഞാൻ നോക്കിക്കൊള്ളാം.” ആനി അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. അങ്ങനെ മൂവരും അവരവരുടെ സീറ്റുകളിൽ ഇരുന്ന് ആനിയോട് സംസാരിക്കുവാൻ തുടങ്ങി.
“ഐയാം സ്റ്റിൽ ക്യൂറിയസ്.. നിങ്ങൾ മൂന്നുപേരും കുറച്ച് മാസങ്ങളായി ഇവിടെയുണ്ട് അല്ലേ? നേരത്തെ തന്നെ പരിചയമുണ്ടോ?” ആനി ചോദിച്ചു.
“ഞങ്ങൾ പണ്ട് മുതലേ ഫ്രണ്ട്‌സ് ആണ്. ജോലിയ്ക്ക് കയറിയപ്പോൾ ഞങ്ങൾ വീണ്ടും അടുത്തു. ഒരു കണക്കിന് അത് റെമോയുടെ അച്ഛന്റെ കരുണയാണ്.. ഞങ്ങൾക്ക് ഒരുമിച്ച് തന്നെ ഇവിടെ ജോലി കിട്ടി.” ടോണി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഓ.. തന്റെ അച്ഛൻ ഇവിടെയാണോ റെമോ ജോലി ചെയ്യുന്നത്?” ആനി അവനെ നോക്കി ആരാഞ്ഞു.
റെമോ അതിനു മറുപടി പറയുന്നതിനു മുൻപ് ആനിയുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് രമേഷ് സ്വകാര്യം പോലെ പറഞ്ഞു, “റിമോയുടെ അച്ഛൻ ഇവിടത്തെ ബോർഡ് ഓഫ് ഡയറക്റ്റേഴ്സിൽ ഒരാളാണ്..”
“അയ്യോ.. അപ്പൊ അദ്ദേഹം കൂടെ അല്ലേ നമുക്കുള്ള സാലറി ഒക്കെ തരുന്നെ?” ആനി ആശ്ചര്യത്തോടെ ചോദിച്ചു.
“എന്തെങ്കിലും എക്സ്ട്രാ വേണമെങ്കിൽ, നമുക്കത് അങ്ങേരു വഴി ശെരിയാക്കാം..” ടോണി അവളെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
“ഓഹ് ഹ ഹ.. ഓക്കെ അതൊക്കെ പിന്നീടത്തെ കാര്യം. ഇപ്പൊ നമുക്കുള്ള പ്രോജക്‌റ്റിനെക്കുറിച്ച് എന്തെങ്കിലും ഡോക്യുമെന്റുകൾ നിങ്ങൾടെ പക്കലുണ്ടോ?” ആനി ചോദിച്ചു. അതിനു മറുപടിയായി..
“യെസ്! ഇനി എന്റെ ഊഴം..” റെമോ അവന്റെ കസേരയും നീക്കിക്കൊണ്ട് വേഗം ആനിയുടെ അരികിൽ പോയി ഇരുന്നു. അതുകണ്ട് ആനിയ്ക്ക് ചിരി വന്നു. ബാക്കി രണ്ടുപേരും റെമോയെ കണ്ണും മിഴിച്ച് നോക്കി.
റെമോ അവളുടെ കയ്യിൽ നിന്നും മൗസ് വാങ്ങിച്ചുകൊണ്ട് കമ്പനി വെബ്‌സൈറ്റിൽ കയറി അവർക്കുള്ള ഡോക്യുമെന്റുകൾ ഡൌൺലോഡ് ചെയ്യാൻ തുടങ്ങി. റെമോ പൊതുവെ അൽപ്പം നാണക്കാരനായിരുന്നു. പക്ഷേ അവന് പ്രോജക്റ്റിനെക്കുറിച്ച് നല്ല ധാരണയുയുണ്ടായിരുന്നു. ആനിയോട് അവൻ ഒഫീഷ്യൽ രീതിയിൽ അതിനെക്കുറിച്ചെല്ലാം സംസാരിച്ചുകൊണ്ടിരുന്നു. അവൾക്കുള്ള സംശയങ്ങളും തീർത്തുകൊടുത്തു. മറ്റുള്ള രണ്ടുപേരും അവരെ നോക്കി ഒന്നും മിണ്ടാനാകാതെ ഇരുന്നു. ഒടുവിൽ അതും കഴിഞ്ഞപ്പോൾ ആനി എല്ലാവർക്കും നന്ദി പറഞ്ഞു.
“ഞങ്ങളോട് നന്ദിയൊന്നും പറയേണ്ട കാര്യമില്ല ആനി ചേച്ചീ.. നിങ്ങളെപ്പോലുള്ള സുന്ദരികളായ സ്ത്രീകളെ സഹായിക്കാൻ ഞങ്ങൾ എപ്പോഴും റെഡി ആയിരിക്കും!..” ടോണി പല്ലിളിച്ചുകൊണ്ട് പറഞ്ഞു. ആനി അതുകേട്ട് അല്പം നാണിച്ചു. ഈ ടോണി ആണ് കൂട്ടത്തിൽ ഏറ്റവും വഷളൻ എന്നവൾ മനസ്സിൽ കണക്കു കൂട്ടി. എന്നാലും ആ കുറഞ്ഞ സമയം കൊണ്ടു തന്നെ മൂവരെയും ആനിയ്ക്ക് ബോധിച്ചു. കൂടെ ജോലി ചെയ്യുന്നവരെന്നതിലുപരി, അവൾക്ക് മൂന്ന് അനിയന്മാരെ കൂടി കിട്ടിയെന്ന സന്തോഷമായിരുന്നു..
