അതുകേട്ട് ആനി ടീച്ചർക്ക് നാണം വന്നു. ഇരുവരും സംസാരിച്ചു കൊണ്ട് കുറെ ദൂരം കൂടി പിന്നിട്ടു. അപ്പോഴാണ് മുമ്പിൽ പാപ്പിച്ചായനെ കണ്ടത്. പുള്ളി എല്ലാ സമയത്തും ആനി ടീച്ചറുടെ പുറകെയാണ്. ടീച്ചർക്ക് ആണെങ്കിൽ അയാളെ കണ്ണെടുത്താൽ കണ്ടു കൂടാ.
” ദേ.. പാപ്പിച്ചായൻ. ”
സോഫി ടീച്ചർ പറഞ്ഞു.
അത്കണ്ട് ആനി ടീച്ചർക്ക് ദേഷ്യം വന്നു.
” എന്ത് ചെയ്യാനാ ടീച്ചറെ മനുഷ്യരായ കുറചൊക്കെ നാണം വേണം. പിന്നാലെ നടന്ന് വെറുതെ നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കാനായിട്ട്.
ഇപ്പോൾതന്നെ ആളുകളൊക്കെ ഓരോന്ന് പറഞ്ഞു തുടങ്ങി..”
ആനി ദേഷ്യത്തോടെ പറഞ്ഞു.
” ടീച്ചർ എന്തിനാ പാപ്പിച്ചായനെ തീർത്തും അങ്ങ് അവോയ്ഡ് ചെയ്യുന്നത് ? ”
സോഫി ടീച്ചർ സംശയം ചോദിച്ചു.
” ടീച്ചർ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കിയേ.. കാണാൻ കൊള്ളത്തുമില്ല ഒരു പൊട്ട കൂളിംഗ് ഗ്ലാസും വച്ച് നടന്നോളും… പൂവാലൻ. ”
” പക്ഷേ പൂത്ത കാശാ… ”
” കാശുണ്ട് പറഞ്ഞിട്ട് എന്താ കാര്യം തലക്കകത്ത് കുറച്ചു ബുദ്ധി വേണ്ടേ… ”
പാപ്പിച്ചായനെ മൈൻഡ് പോലും ചെയ്യാതെ ഇരുവരും നടന്നകന്നു.
തുടരും…
