ആനി ടീച്ചർ – 14 2

വീട്ടിൽ ചെന്ന് വിധു ഈ കാര്യം ആനിയെ അറിയിച്ചു.

” ഈ സമയത്ത് യാത്ര വേണോ..? ” ആനി സംശയത്തോടെ ചോദിച്ചു.

” അങ്ങനെയാണേൽ ദൂരയാത്ര ഒഴിവാക്കാം. ഇവിടെ അടുത്തെവിടെലും പോകാം.. ” വിധു പറഞ്ഞു.

” നീയും വരുമോ..? ” ആനി ചോദിച്ചു.

” ഞാൻ ഇല്ല.. നിങ്ങൾ രണ്ട് പേരും മാത്രം. “

” അല്ല നീയും വാ.. ” പാപ്പി ഇടയ്ക്ക് കയറി പറഞ്ഞു.

വിധു പാപ്പിയെ എന്താണെന്ന അർത്ഥത്തിൽ നോക്കി.

” ഇല്ല… നിങ്ങള് പൊക്കൊ.. കൂട്ടിന് കുട്ടാപ്പിയെ കൂട്ടിയാ പോരെ.. ”

” അതിനേക്കാൾ നല്ലതല്ലേ നീ വരുന്നത്..” ആനി പറഞ്ഞു.

” അതെ അത് ശെരിയാ…” പാപ്പിയും ഒപ്പം കൂടി.

വിധു ഒന്നും പറയാനാവാതെ നിന്നുപോയി.

” എനി നീ കൂടുതൽ ഒന്നും ആലോചിക്കണ്ട വിധു. ഞങ്ങള് പോകുന്നുണ്ടെങ്കിൽ നീയും ഉണ്ടാവും കൂടെ, അല്ലെ ആനി. ” പാപ്പി ആനിയെ നോക്കി പറഞ്ഞു. ആനിയും ചിരിച്ചു കൊണ്ട് തലയാട്ടി.

വേറെ വഴിയൊന്നും ഇല്ലാതെ വിധുവിന് സമ്മതിക്കേണ്ടി വന്നു.

വീട്ടിൽ.

” ആനിയും, ഭർത്താവും ഹണിമൂണിന് പോകുമ്പോ എന്തിനെ നിന്നെ കൂടെ കൂട്ടുന്നത്..? ” അമ്മ ചോദിച്ചു.

” അവർക്ക് എന്നോടുള്ള താല്പര്യം കൊണ്ട് കൂടെ പോരുന്നോയെന്ന് ചോദിച്ചു. ഫ്രീയായി കിട്ടുന്ന ടൂർ അല്ലെ, ഞാൻ സമ്മതം മൂളി. ” വിധു നിസാരമായി പറഞ്ഞു.

അത് കേട്ട് അമ്മ തലക്ക് കൈവച്ചു പോയി ” അവര് വെറുതെ ചോദിച്ചതായിരിക്കും, അപ്പോഴേക്കും നീ കേറിയങ്ങ് ഏറ്റോ..? ഇങ്ങനൊരു പൊട്ടൻ. ”

” അവര് സീരിയസ് ആയി ചോദിച്ചതാ.. ”

” നിന്റെ തലയ്ക്കകത്ത് കളിമണ്ണാ… വെറുതെ അല്ല നീ +2 പാസാകാത്തത്. ”

” അമ്മയൊന്ന് മിണ്ടാതിരുന്നെ.. എന്തായാലും ഇങ്ങനെയൊക്കെ സംഭവിച്ചു പോയി. എങ്ങനെയെങ്കിലും അമ്മ ഇക്കാര്യം അച്ഛനെ പറഞ്ഞ് സമ്മതിപ്പിക്കാൻ നോക്ക്. ”

” അച്ഛനും സമ്മതിക്കില്ല, ഞാനും സമ്മതിക്കില്ല. ”

” എന്റെ പൊന്നമ്മയല്ലേ…പ്ലീസ്… എന്നെ അവർടെ മുൻപിൽ നാണം കെടുത്തരുത് 🙏🏻 അമ്മ പറഞ്ഞാൽ അച്ഛൻ കേൾക്കും. പ്ലീസ് അമ്മേ…” അവൻ കേണു.

കുറച്ച് നേരം അമ്മ ഒന്നും മിണ്ടിയില്ല.

” അമ്മ ഒന്നും പറഞ്ഞില്ല.. ”

” ഞാൻ ഒന്ന് ആലോചിക്കട്ടെ.. ”

” അത് മതി. നല്ലോണം ആലോചിച്ചിട്ട് നാളെ രാവിലെ സമ്മതം മൂളിയ മതി 😁 ” അവൻ അതും പറഞ്ഞ് ആവേശത്തോടെ മുറിയിലേക്ക് ചെന്നു.

” ഈ ചെറുക്കന്റെയൊരു കാര്യം.. ” അമ്മ സ്വയം പറഞ്ഞു.

അടുത്ത ആഴ്ച്ച തന്നെ അവർ വയനാട്ടിലേക്ക് യാത്ര തിരിച്ചു. വിധുവും, പാപ്പിയും വണ്ടി മാറി മാറി ഓടിച്ചു.

” വിധു.. നീ പറഞ്ഞ റിസോർട്ടാ ബുക്ക്‌ ചെയ്തത്. നല്ല സർവീസ് ആയിരിക്കുമല്ലോ അല്ലെ..? ” പാപ്പി ചോദിച്ചു.

” ആയിരിക്കുമെന്നാണ് എന്റെ പ്രതീക്ഷ..”

” അപ്പൊ നീ അന്വേഷിച്ചില്ലേ..? ”

” അങ്ങനെ കാര്യമായിട്ടൊന്നും അന്വേഷിച്ചില്ല, എന്നാലും റിസോർട്ടിന്റെ ഫോട്ടോസൊക്കെ കൊള്ളാം. ”

 

” എനിക്ക് അറിയാവുന്ന ഒരു സുഹൃത്തിന്റെ റിസോർട്ട് വയനാട്ടിൽ ഉണ്ട്, നമ്മക്ക് അവിടെ പോയാ മതിയാരുന്നു. ”

 

” നമ്മളെ അറിയുന്ന ആളുടെ റിസോർട്ട് എടുക്കാതിരിക്കുന്നതാ നല്ലത്. ഇതിപ്പോ ടൗണിൽ നിന്ന് ഒരുപാട് മാറിയുള്ള റിസോർട്ട് ആയത് കൊണ്ട് കസ്റ്റമറായി ചിലപ്പോ നമ്മള് മാത്രേ ഉണ്ടാവും. കുറേ കൂടെ പ്രൈവസി കിട്ടും..” വിധു പറഞ്ഞു.

 

” എല്ലാം നല്ലത് പോലെ നടന്നാൽ മതിയാരുന്നു.. ” പാപ്പി സ്വയം പറഞ്ഞു.

 

മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ അവർ റിസോട്ടിൽ ചെന്നെത്തി. അത്ര വലിയ സെറ്റപ്പൊന്നും അല്ലേങ്കിലും പ്രകൃതിയോട് ഇണങ്ങി ചേർന്ന മനോഹരമായ റിസോർട്ട്.

” എങ്ങനെയുണ്ട് ആനി റിസോർട്ട്..? ” പാപ്പി ചോദിച്ചു.

” എന്റെ വിധു കുട്ടന്റെ സെലെക്ഷനല്ലെ മോശമാകാതിരിക്കോ..😊 ” ആനി വിധുവിനെ നോക്കി പറഞ്ഞു. വിധു മറുപടിയൊന്നും പറയാതെ ചിരിച്ചു കാണിച്ചു.

ഡീറ്റെയിൽസ് എടുത്ത ശേഷം റിസോർട്ട് മാനേജർ അവർക്ക് താമസിക്കാനുള്ള മുറി കാണിച്ചു കൊടുത്തു.

” രണ്ട് പേർക്ക് ഒരു മുറിയാണ് സാധാരണ ഇവിടെ നൽകാറ്, പിന്നെ സാറ് ഒരുപാട് നിർബന്ധം പിടിച്ചതോണ്ട് മാത്രാ ഈ ഇളവ്. ” മാനേജർ പറഞ്ഞു.