ആന്മരിയ – 2 1

ഞാൻ എന്തേലും പറഞ്ഞിട്ടുണ്ടെൽ ക്ഷമിച്ചേരു.3 യതിം ഖാനയിലേക്ക് ബിരിയാണി എത്തിച്ചോളാം. ഇങ്ങൾ പൊളി ആണ്”അവൻ മനസ്സിൽ പറഞ്ഞു. ആ പറഞ്ഞത് ദൈവത്തിന് ഇഷ്ടപെട്ടെന്നുവോണം ആകാശത്തു ഒരു മിന്നൽ വീണു. ഈ നേരത്തും തുറന്നിരിക്കുന്ന ഒരു കട നോക്കി അവൻ വണ്ടി ഓടിച്ചു കൊണ്ടിരുന്നു. തന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും അവനെ എത്തിച്ചത് അവൻ ഏറെ ആഗ്രഹിച്ച സ്ഥലത്തു തന്നെ ആണ്.തുറന്നിരിക്കുന്ന ഒരു കട സ്പോട് ചെയ്തു പാർക്ക്‌ ചെയ്തു കൊച്ചിന് വേണ്ട ചെറിയ ഡ്രെസ്സ് , ബേബി വൈപ്പ് , ടർക്കി, ചെറിയ വല ഉള്ള ബെഡ് തുടങ്ങി എല്ലാം നല്ല ഹൈ ക്വാളിറ്റി item തന്നെ നോക്കി വാങ്ങി.
കൂടാതെ മരിയ്ക്ക് വേണ്ട പുതിയ ഓപ്പൺ മാക്സി, പാഡ്സ്, തുണികൾ,അങ്ങനെ സെയിൽസ് മാനോട് ചോദിച്ചു വേണ്ടതെല്ലാം മേടിച്ചു. തിരിച്ചു ഇറങ്ങുമ്പോൾ അവിടെ ഉള്ളവർക്ക് കൊടുക്കാൻ വേണ്ടി കുറച്ചു ലഡ്ഡു കൂടി വേറെ പാക്ക് ചെയ്തു വാങ്ങിച്ചു. ഇതെല്ലാം ആയി തിരിച്ചു അവന്റെ പുതിയ ജീവിതത്തിലേക്ക് പോയികൊണ്ടിരിക്കുമ്പോൾ ഇവിടെ എത്താൻ അവൻ സഞ്ചരിച്ച ദുസ്സഹമായ പാദയെ കുറിച്ച് അവൻ ഓർത്തു.ഇനി അതൊന്നും അല്ല അവനെ ഈ റോഡിന്റെ അറ്റത്തു കാത്തു നില്കുന്നത്. തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന സ്വൊന്തം ഭാര്യ, അവൻ ഏറെ ആഗ്രഹിച്ച അവരുടെ മാത്രം സ്വന്തമായ ഒരു കുഞ്ഞു.അവരുടെ അടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അവനു മനസിലായി താൻ എന്തിനാണ് ഇവിടെ എത്താൻ ഇത്രയും സഹിക്കേണ്ടി വന്നത് എന്ന്.

ഇനി തുടങ്ങാൻ പോകുന്ന ജീവിതത്തിൽ അവനു ഒരിക്കലും അവന്റെ വില തെളിയിക്കേണ്ടതില്ല.അവനു തന്റെ പാസ്റ്റിനെ കുറിച്ച് വിഷമിക്കേണ്ടതില്ല. അവനെ കുറിച് ശെരിക് അറിഞ്ഞാൽ ഇട്ടിട്ട് പോകുമോ എന്ന് ഭയക്കേണ്ടതില്ല.അവനെക്കാളും നല്ലൊരുത്തൻ വന്നു അവളുടെ കാൽകൽ വീണാലും അവൾ അവന്റെ തന്നെയായിരിക്കും എന്നതിൽ തെല്ലൊരു സംശയം ഇല്ല എല്ലാത്തിലുമേറെ അവന്റെ സ്നേഹത്തിന്റെ ആഴം അവൾ മനസിലാക്കുകയും അതിലേറെ അവനെ ഇപ്പൊ സ്നേഹിക്കുകയും ചെയ്യുന്നുണ്ട്.

അവർ ഒന്നിച്ചു കടന്നുപോയ കടമ്പകൾ ഇല്ലായിരുന്നെങ്കിൽ അവൾ അവനെ സ്നേഹിച്ചേനെ പക്ഷെ അവന്റെ സ്നേഹത്തിന്റെ ആഴം അറിയുകപോലും ചെയ്യില്ലായിരുന്നു.ഇത്രയും കാലം അവൻ പഴിച്ച അവന്റെ ദുർഭാഗ്യങ്ങളെ എല്ലാം അവൻ ആ നിമിഷം സ്മരിച്ചു.ഇപ്പോൾ അവനു തോന്നുന്നില്ല അവൻ അവളെ പ്രപ്പോസ് ചെയ്തത് ചെയ്യാൻ പാടില്ലാത്ത സമയത്തായിരുന്നു എന്ന്, പകരം വളരെ കൃത്യമായ ടൈമിൽ ആയിരുന്നു.ഇത്രയും കാലം കഴിഞ്ഞു പോയ കാര്യങ്ങൾ മൊത്തമായി മറക്കുന്നതിനു മുമ്പ് ഒന്ന് കൂടി പഴയ പാതയിലൂടെ ചിന്തകൾ ഓടിച്ചു. നടന്നേതെല്ലാം നല്ലതിന്, നടക്കുന്നതെല്ലാം നല്ലതിന്, നടക്കാൻ പോകുന്നതെല്ലാം നല്ലതിന് എന്ന പുതിയ കാഴ്ചപാടോട് കൂടി.

“I hate you. I wish you were dead, son of a bitch” ഇത് കേട്ടത് മാത്രമേ എനിക്ക് ഓർമ ഒള്ളു. ഇപ്പൊ ഞാൻ പോലീസ് സ്റ്റേഷനിൽ ആണ്. കേസ് സ്ത്രീ പീഡനം. “എന്താടാ നോക്കി ഇരിക്കുന്നെ, കഴിക്കുന്നില്ലേ”ഇവിടുത്തെ കോൺസ്ട്രേബിൾ ആണ്. എനിക്ക് ബിരിയാണി കൊണ്ട് വന്നു തന്നിട്ടുണ്ട്. പക്ഷെ കഴിക്കാൻ മാത്രം തോന്നുന്നില്ല.”ടാ ഇവിടെ കിടന്നു പട്ടിണി കിടക്കാനാണ് ഭാവമെങ്കിൽ ഇനി പച്ചവെള്ളം തരില്ല. കേട്ടോടാ”ദേഷ്യം പിടിച്ച ശബ്ദത്തിൽ തുടങ്ങിയ ആ വാണിംഗ് ഒരു അലർച്ചയിൽ ആണ് ഒതുങ്ങിയത്. ഇന്നലെയാണ് ഞാൻ ഇവിടെ എത്തിയത്.ഇന്ന് നൈറ്റ്‌ ഡ്യൂട്ടിക്ക് വന്ന മറ്റൊരു പോലീസുകാരൻ എന്താണ് കേസ് എന്ന് ചോദിക്കുന്നത് കേട്ടു. അയാൾ മറുപടി പറയുന്നതിന് ഞാനും കാത്തിരുന്നു. സത്യം പറഞ്ഞ എനിക്കും ഓർമ ഇല്ല എന്താ നടന്നതെന്നു.” ആഹ്, അതിന്റെ കാര്യം ഒന്നും പറയണ്ട.ഒരു ഏഷ്യാനെറ്റ്‌ സീരിയലിനുള്ള കേസ് ഉണ്ടന്നെ . ലവന് ഒരു കാമുകി ഉണ്ടായിരുന്നു.
ഒരു മാസം എങ്ങാണ്ട് ആയിട്ടുള്ളു പോലും തുടങ്ങിട്ടു. ഇന്നലെ ഇവൻ അവളുടെ വീട്ടിൽ പോയപ്പോ അവളെ വേറെ ഒരുത്തന്റെ ഒപ്പം കണ്ടെന്നു. അവൻ ഇപ്പൊ ICU വിൽ ആണ്.മൂന്നു വാരിയെല്ലും താടിയെല്ലും ഒരു കൈയും ഒടിച്ചിട്ടുണ്ട്. തട്ടിപ്പോവാൻ ചാൻസ് ഒന്നും ഇല്ല എന്നാ si സാർ പറഞ്ഞെ.” അവിടെ ഇരിക്കുന്ന എല്ലാവരും എന്നെയും ആ പോലീസു കാരനെയും മാറി മാറി നോക്കി. ഞാൻ തല കുനിച്ചു ഇരുന്നു. “എന്നിട്ട് സാറെ FIR ഇൽ സ്ത്രീ പീഡനം എന്നും വധശ്രമവും എന്നാണല്ലോ കൊടുത്തിരിക്കുന്നത്” അത് കേട്ടതും അവിടെ ഇരുന്ന പല പോലീസുകാരും തലഎറിഞ്ഞു പൊട്ടി ചിരിക്കാൻ തുടങ്ങി. എനിക്ക് അപ്പൊ ഇല്ലാണ്ടായെങ്കി എന്ന് തോന്നിപ്പോയി. ഞാൻ പോലും അറിയാതെ എന്റെ കൈ കൊണ്ട് ഞാൻ മുഖം പൊത്തി.

Leave a Reply

Your email address will not be published. Required fields are marked *