ആന്മരിയ – 2 1

ശത്രുക്കളുടെ എണ്ണം കൂടുന്തോറും കിട്ടുന്ന ഉറക്കം കുറയും. ആ സമയത്ത് വലിയ ഹീറോ കളിക്കാൻ വല്ലതും പറഞ്ഞാൽ ഓർക്കാപുറത്തായിരിക്കും പിന്നെ പണി വരുക.അതും ഒറ്റയാനായിട്ട് നടക്കുന്ന എനിക്ക് ഒരു പണി കിട്ടിയാൽ പിടിച്ചു കയറ്റാൻ ആരും ഉണ്ടാവില്ല.സൊ കുറച്ചു നേരം മിണ്ടാണ്ടിരുന്നത് കൊണ്ട് പത്തു പതിനഞ്ചു പേര് എപ്പോയെങ്കിലും എന്നെ തനിച്ചു കിട്ടുമ്പോൾ എടുത്തു പെരുമാറും എന്ന പേടി ഞാൻ ഒഴിവാക്കി.ഇപ്പൊ പേടിക്കേണ്ടതില്ല.അല്ലേലും പണ്ട് മുതലേ ഞാൻ ബുദ്ധിക്കെ കളിക്കാറുള്ളു ഏതു കാര്യത്തിലും.അത് തന്നെ ഇടയ്ക്കു പാരയാവാറുണ്ട് ട്ടോ.അതുബുദ്ധി ആപത്താണല്ലോ.പെണ്ണുങ്ങളുടെ കാര്യത്തിൽ മാത്രമാണ് എന്നും എനിക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത്.

കാരണം നിങ്ങൾക്കറിയാലോ ഇവറ്റകളെ ജന്മം ചെയ്ത മനസിലാക്കാൻ കഴിയില്ല.കാർ പാർക്കിംഗ് ലോട്ടിൽ നിന്നും എടുത്തു പോലീസ് സ്റ്റേഷന്റെ മുമ്പിൽ കൂടി റോഡിലേക്ക് എടുത്തപ്പോൾ പുറത്തുണ്ടായിരുന്നവരെല്ലാം കൈ പൊക്കി കാണിച്ചു ഞാൻ തിരിച്ചും കാണിച്ചു.”പടച്ചോനെ ഇനി ഇവരെ ഒരിക്കലും കാണാൻ വിധി തരല്ലേ.വേറെ ഒന്നും കൊണ്ടല്ല എന്നെ കുറിച് അവർക്കു ഇപ്പൊ എല്ലാം അറിയാം. ഇനി കാണുമ്പോ എങ്ങനെ ഞാൻ മുഖത്തു നോക്കും സൊ പ്ലീസ്‌ ഇനി ഇവരെ കാണാൻ വിധി തരല്ലേ” ഞാൻ മെല്ലെ പ്രാർത്ഥിച്ചു. ആദ്യമായിട്ടായിരിക്കും ഒരുത്തനെ അടിച്ചു കോമയിൽ ആക്കിയിട്ടു ഒരുത്തൻ പോലീസ് സ്റ്റേഷനിന്ന് ഒരു പ്രശ്നവും ഇല്ലാണ്ട് ഇറങ്ങി പോരുന്നത്.എന്തായാലും ഭാഗ്യം ഉണ്ട്. വീട്ടിൽ പോയി നന്നായിട്ടൊന്നു കുളിച്ചു ഭക്ഷണം കഴിക്കണം.ഞാൻ ഫോൺ സ്വിച്ച് ഓൺ ചെയ്തപ്പോയെക്കും സിസിലി ചേട്ടത്തിടെ കാൾ വന്നു. കുറെ വിളിച്ചിട്ടുണ്ടെന്നു തോന്നുന്നു.ഞാൻ പെട്ടെന്ന് തന്നെ കാൾ എടുത്തു
“എവിടെയാ ചെക്കാ നീയ് ഇന്നലെ പോയതല്ലേ. ഫോണും സ്വിച്ച് ഓഫ്‌. എന്തെങ്കിലും കാര്യമുണ്ടെങ്കിൽ എന്നെ ഒന്ന് വിളിച്ചു പറഞ്ഞൂടെ. ഒന്നും പറയാണ്ട് പോയ ഞാൻ എന്താ ചെയ്യാ”ചേച്ചിടെ ശബ്ദത്തിൽ എന്നെ ഓർത്തു എത്രമാത്രം വേവലാതി ഉണ്ടെന്നു എനിക്ക് കേൾക്കാമായിരുന്നു.”സോറി ഏച്ചി, റിയലി സോറി. ഫോൺ എന്റെ കയ്യിൽ ഇല്ലായിരുന്നു. ഇപ്പോഴാ കിട്ടിയേ. ഞാൻ ഇപ്പൊ വീട്ടിലേക്കു വരുന്നുണ്ട്. നല്ല വിശപ്പുണ്ട് എന്തേലും ഉണ്ടാക്കി വക്ക് ട്ടോ.”

“മ്മ്, ഉണ്ടാക്കി എല്ലാം വക്കാം പക്ഷെ നീ ഇനി ഇങ്ങനെ ഒന്നും പറയണ്ട് എങ്ങും പോകരുത്” “ഏച്ചി ഞാൻ എവിടേക്കെങ്കിലും ഏച്ചിയോട് പറയാണ്ട് പോകാറുണ്ടോ?. ഇപ്പൊ എനിക്ക് പറയാൻ സാഹചര്യം കിട്ടിയില്ല അതാ” “മ്മ് എന്നാ പെട്ടെന്ന് വാ. ഞാൻ ഭക്ഷണം വിളമ്പി വക്കാം” “പൊന്നേച്ചി.. ഉമ്മ” “പോടാ” ചേച്ചി ഫോൺ വച്ചു. വെയിൽ ഉതിക്കാൻ തുടങ്ങിയിട്ടുണ്ട്. സമയം നോക്കിയപ്പോൾ ആറര ആയിട്ടുണ്ട്. ഇപ്പൊ എന്തായാലും സന്ദീപ് ഉണർന്നിട്ടുണ്ടാവും.ഒന്ന് വിളിച്ചു നോക്കാം “ഹലോ, സന്ദീപ് വെക്ക് അപ്പ്‌ ” ” ഹലോ സാർ, എന്താ ഈ നേരത്ത്?. എന്തങ്കിലും എമർജൻസി ഉണ്ടോ? ” ” സോറി സന്ദീപ് എനിക്ക് നീ ഇപ്പോ ഒരു സഹായം ചെയ്യണം” സന്ദീപ് എന്റെ പേർസണൽ അസിസ്റ്റന്റ് ആണ്. “പറയു സാർ എന്താ ചെയ്യേണ്ടത്” “ഓക്കേ സന്ദീപ് കുറച്ചു കാര്യങ്ങൾ ഉണ്ട് ശ്രദ്ധിച്ചു കേൾക്കണം. ഇപ്പൊ നീ HR മാനേജറിനു എന്റെ ഇമെയിൽ ഐഡിയിൽ നിന്നും റെസിഗ്നേഷൻ ലെറ്റർ അയക്കണം എന്നിട്ട് നോട്ടീസ് പീരിയഡ് മാക്സിമം ഒരു ആഴ്ച ആക്കി തരാൻ പറ്റുവോ എന്ന് അനശ്വരാ മാമിനെ വിളിച്ചു ചോദിക്കണം.ഞാൻ വർക്ക്‌ ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു കൊല്ലം ആയില്ലല്ലോ അപ്പൊ സീൻ ഉണ്ടാകാൻ ചാൻസ് ഇല്ല . ഞാൻ പറഞ്ഞതാണ് എന്ന് പറഞ്ഞാൽ മതി. പിന്നെ ഇമെയിൽ ചെയ്യുമ്പോൾ ഇത്രേം കാലം വർക്ക്‌ ചെയ്തതിലുള്ള റഫറൻസ് വേണം എന്ന് പ്രേത്യേകം അറിയിക്കണം.എക്സിറ് ഇന്റർവ്യൂ ക്കുള്ള ഡേറ്റ് പരമാവധി വേഗത്തിൽ തരാൻ പറ്റുമോ എന്ന് ഒന്ന് ചോദിച്ചു നോക്ക്. റീസൺസ് ഒന്നും റെസിഗ്നേഷൻ ലെറ്ററിൽ ഉൾപെടുത്തണ്ട, നോട്ടീസ് പീരിയഡ് കിട്ടാനുള്ള ഒരു മോക്ക് പേപ്പർ ആണ് ഇത് ഒഫീഷ്യൽ ആയി ഞാൻ തന്നെ കൊടുത്തോളാം.ആർ യു കാച്ചിങ് അപ്പ്‌ സന്ദീപ്..?” “യെസ് സർ. പക്ഷെ എന്താ ഇത്ര പെട്ടെന്ന്?” “സോറി മാൻ ഇപ്പൊ പറയാൻ പറ്റില്ല ഞാൻ കമ്പനിയിൽ നിന്നും ഇറങ്ങിയിട്ട് പറഞ്ഞു തരാം. പിന്നെ ഇത്ര രാവിലെ വിളിച്ചതിൽ പ്രശ്നം വല്ലതും ഉണ്ടോ?” “ഏയ്‌ എന്ത് പ്രശ്നം. ഞാൻ എല്ലാം ശരിയാക്കാം സർ . പിന്നെ പറഞ്ഞു തരണം ട്ടോ പറ്റിക്കരുത്” “ഏയ്‌ ഇല്ല അപ്പൊ ശെരി ഗുഡ് മോർണിംഗ് “
“ഗുഡ് മോർണിംഗ് സർ “ഞാൻ കാൾ കട്ട്‌ ചെയ്തു. ഇന്ന് നേരിട്ട് ചെന്ന് മാനേജറിനെ കാണണം. ഞാൻ അറിയാതെ ശ്വാസം വലിച്ചു വിട്ടു. അവിടുന്ന് ഇറങ്ങി പോരുക കുറച്ചു പണിയായിരിക്കും. എന്ത് കാരണം പറയും?. പെണ്ണ് കേസിൽ ഒരു ദിവസം പോലീസ് സ്റ്റേഷനിൽ കിടന്നു എന്നറിഞ്ഞാൽ ബാക്ഗ്രൗണ്ട് ചെക്കിങ് ഉണ്ടാകും. പണ്ട് ഞാൻ അടി എല്ലാം കൂടി പോലീസ് സ്റ്റേഷനിൽ ഒക്കെ കിടന്നതു അറിഞ്ഞാൽ എനിക്ക് കിട്ടാൻ പോകുന്ന റെഫെറെൻസിൽ അതിന്റെ തായ്മകൾ ഉണ്ടാകും എംപ്ലോഴെർസിന് എന്ത് വേണമെങ്കിലും എഴുതാലോ. അതിനു മുമ്പ് റിസൈൺ ചെയ്യാൻ പറ്റിയാൽ അത് ഒഴിവാക്കാം. വേറെ നല്ല കമ്പനിയിൽ ജോലി കിട്ടാൻ പണി ഒന്നും ഇല്ല പക്ഷെ ഞാൻ പ്രശ്നക്കാരനാണെന്നു വല്ല രുമറും സ്പ്രെഡ് ആയാൽ അത് എന്റെ ക്യാരറിനെ നന്നായി ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *