ആന്മരിയ – 2

അവിടെ ഉള്ള എല്ലാർക്കും എന്നെ തല്ലാൻ നല്ല ഉത്സാഹം ഉള്ള പോലെ തോന്നി.ഞാൻ ഒന്നും മിണ്ടിയില്ല. അപ്പോ ഒരു പോലീസുകാരൻ ചോദിച്ചു”മോനെ സത്യം പറ എന്താ ശെരിക്കു അവിടെ ഉണ്ടായേ. നീ ഒറ്റയ്ക്ക് അവനെ അങ്ങനെ പഞ്ഞിക്കിട്ടെന്ന് പറഞ്ഞ വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. ഇപ്പൊ അവർ പെട്ടെന്ന് കേസ് പിൻവലിക്കുകയും ചെയ്തു.എല്ലാം ഉള്ളത് പോലെ പറ.ഇപ്പൊ ബുദ്ധിപരമായി ചിന്ദിച്ചാൽ നിനക്ക് കൊള്ളാം.”ഞാൻ പിന്നേം ഒന്ന് ഞെട്ടി. ഇയാൾ ഇതെങ്ങോട്ടാ ഈ കൂട്ടി കൂട്ടി പോണേ. ഇനി എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ സീൻ ആകും എന്ന് മനസിലായപ്പോ ഞാൻ സംസാരിക്കാൻ തുടങ്ങി. “സാറെ ഞങ്ങൾ പ്ലാനിങ് ഒന്നും ചെയ്തിട്ടില്ല”ഞാൻ പറഞ്ഞു നിർത്തിയതുംഒരു പോലീസുകാരൻ ഇടയ്ക്കു കേറി പറഞ്ഞു”ആ, അപ്പൊ നിനക്ക് നാക്ക്‌ ഒക്കെ ഉണ്ടല്ലെടാ. ഇന്നലെ മുതൽ ഈ സമയം വരെ ഇരുന്നു ചോദിച്ചിട്ടു നായിന്റെ മോൻ കമ എന്നൊരു അക്ഷരം മിണ്ടിട്ടില്ല” ഹെഡ് കോൺട്രാബിൾ അയാളെ ഒന്ന് നോക്കി അയാൾ അപ്പൊ തന്നെ സൈലന്റ് ആയി. പക്ഷെ അയാൾ അപ്പോഴും വല്ലാത്ത ദേഷ്യത്തിൽ ആയിരുന്നു.
“മോനെ ഇങ്ങോട്ട് നോക്ക്.സത്യം സത്യമായി പറ ഒന്നും ചെയ്യില്ല. സത്യം പറഞ്ഞാൽ നിന്നെ മാപ്പുസാക്ഷി ആക്കാം. പിന്നെ ഞാൻ പറഞ്ഞില്ലല്ലോ നിങ്ങൾ തമ്മിൽ പ്ലാനിങ് എന്തോ നടന്നിട്ടുണ്ടെന്നു.അപ്പൊ ശെരിക്കു തെളിയിച്ചു പറ. എന്തായിരുന്നു പ്ലാൻ”എനിക്ക് മനസിലായി ഞാൻ പെട്ടു എന്ന്. ഇനി ഉള്ള സത്യം മൊത്തം പറഞ്ഞിലേൽ വേറെ വല്ല കേസിലും എത്തും. “എന്റെ പൊന്നു സാറെ ഞാൻ ഹെഡ്ട്രസ്റ്റ് ബാങ്കിന്റെ ഓഫീസിൽ ഫിനാൻഷ്യൽ മാനേജർ ആണ്. ഇത്രേം വല്യ കമ്പനിയിൽ ജോലി കിട്ടണവെങ്കി സാർ പറഞ്ഞു വരുന്നത് എന്താണെന്നു ഊഹിക്കാൻ വേണ്ട ബുദ്ധി എങ്കിലും വേണം. അല്ലാണ്ട് ഞാൻ ഒരു പ്ലാനിങ് ഒന്നും നടത്തിയിട്ടല്ല.” അയാൾ എന്നെ ശെരിക്കൊന്നു നോക്കി “ഓക്കേ. നീ പ്ലാനിംങ്ങൊന്നും ചെയ്തില്ല,

നീ ജോലി ചെയ്യാൻ വന്നതാണ്. അപ്പൊ ജോലി ചെയ്തു തിരിച്ചു പൊക്കുടേ ഒരു പോലീസ് കേസ് ഒക്കെ ആയാൽ നിന്റെ ജോലി പൂ പോലെ തെറിക്കും. എന്തിനാ വിവാഹിതയായ ഒരു പെണ്ണിന്റെ ഒപ്പം ആയിഞ്ഞാടാൻ പോയെ ? ” ന്യായമായ സംശയം.ഇനി മടിച്ചു നിന്നിട്ട് കാര്യമില്ല മാനത്തെക്കാൾ വലുത് കേസ് ഇല്ലാതെ ഊരിപോരലും ജോലിയും ആണ്. ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു. എന്നിട്ട് മുഴുവൻ പറയാൻ തുടങ്ങി. സെലിനെ കണ്ടതു മുതൽ അടി കൊണ്ട് വീയുന്നത് വരെ അതിനിടയിൽ മരിയയെ കുറിച്ചും എന്ത് കൊണ്ട് അവളോട് ഇഷ്ടം പറഞ്ഞില്ല എന്നും എന്റെ പാസ്റ്റിനെ കുറിച്ചും എല്ലാം പറയേണ്ടി വന്നു. അവർ ചോദിച്ച എല്ലാ ചോദ്യത്തിനും തത്ത പറയും പോലെ ഉത്തരം പറഞ്ഞു.ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.

എന്ത് ചെയ്തിട്ടായാലും വേണ്ടില്ല പോലീസ് കേസ് ആകരുത്. നേരത്തെ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു ഇപ്പൊ ഏതാണ്ടൊക്കെ പ്രതിക്ഷ ഉണ്ട്. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാരും നിശബ്‍ദമായിരുന്നു. അപ്പോയെക്കും എനിക്ക് വിശക്കാൻ തുടങ്ങി. ഞാൻ ആരോടും ഒന്നും പറയാതെ മുന്നിലെ പൊതി തുറന്നു കഴിക്കാൻ തുടങ്ങി. അവർ ഞാൻ പറഞ്ഞത് വിശ്വസിച്ചോ എന്ന് അറിയില്ല.എന്തായാലും ആരും ഒന്നും ദേഷ്യത്തിൽ പറയുന്നൊന്നും ഇല്ല.
“ടാ അപ്പൊ നിനക്ക് എയ്ഡ്‌സ് വല്ലോം ഉണ്ടോ ഇപ്പൊ” കേട്ടപാതി കേക്കാത്ത പാതി എനിക്ക് ബിരിയാണി നെറുകിൽ കയറി. ഇത്രയും കഥ പറഞ്ഞതിൽ അത് മാത്രം ഓർത്തുവച്ച മഹാനെ കാണണം എന്നുണ്ടായിരുന്നു പക്ഷെ ശ്വാസം കിട്ടാത്തതിനാൽ ഫോക്കസ് ചെയ്യാൻ പറ്റിയില്ല. ആരോ പെട്ടെന്ന് എനിക്ക് വെള്ളം കൊണ്ട് വന്നു തന്നു. അപ്പോയെക്കും ഏകദെശം ശരിയായി വന്നിരുന്നു. വെള്ളം കുടിച്ചു കഴിഞ്ഞപ്പോളാണ് എല്ലാരും എന്നെ കളിയാക്കി ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. പോയി,ബിരിയാണി തിന്നാനുള്ള മൂഡ് പോയി. ഞാൻ പേപ്പർ മടക്കി വേസ്റ്റ് ബാസ്കറ്റ്റിൽ ഇട്ടു. അവർ അതിനൊന്നും പറഞ്ഞില്ല.

എന്നെ കളിയാക്കാനുള്ള തിടുക്കത്തിലായിരുന്നു.ഞാൻ കൈ കഴുകി വന്നപ്പോയെക്കും എല്ലാവരും നോർമൽ ആയിരുന്നു. “ടാ, നീ എന്തൊക്കെ പറഞ്ഞാലും നീയാ അവനെ ഇടിച്ചു ആ പരുവമ്മാക്കിയേ. ഇത് അവരും നീയും കേസ് ഒന്നും വേണ്ട എന്ന് പറഞ്ഞത് കൊണ്ട കേസ് ആക്കാത്തത്. ഞങ്ങൾക്ക് വേണമെങ്കിൽ സ്വാമെതയാ കേസ് എടുക്കാം പക്ഷെ si സാർ വരണം നീ വെയിറ്റ് ചെയ്യൂ. സാർ എന്താ പറയുന്നത് എന്ന് നോക്കാം” ആ പറഞ്ഞത് എന്നെ ഒന്ന് തളർത്തി. “ആഹ്, പേടിക്കണ്ടടോ അവര് നല്ല സ്ട്രോങ്ങില പറഞ്ഞെ കേസ് ഒന്നും വേണ്ട എന്ന്. ഞങ്ങൾ അങ്ങനെ വേണ്ടാത്ത തല വേദന ഒന്നും തലയിൽ കയറ്റി വക്കാറില്ല. ഇവിടെ വേറെ തന്നെ ധാരാളം ഉണ്ട് തലയ്ക്കു മേലെ”എന്നെ ആശ്വസിപ്പിക്കാൻ എന്നാ പോലെ ഹെഡ് കോൺസ്ട്രേബിൾ പറഞ്ഞു.”പിന്നെ, ഇപ്പൊ വെറുതെ വിട്ടു എന്ന് വിചാരിച്ചു ഇനി ആരുടെ എങ്കിലും മെക്കിട്ടു കേറിയ മോനെ അന്ന് നിന്റെ ആന്ധ്യായിരിക്കും.

ഇന്നത്തെ കൂടി ചേർത്ത് തരും”പോലീസിന്റെ ശബ്ദത്തിൽ അതും കൂടെ അയാൾ കൂട്ടിച്ചേർത്തു. ഞാൻ നന്നയിട്ടൊന്നു തലയാട്ടി കൊടുത്തു. ഇവിടുന്നു രക്ഷപെടാണല്ലോ.അങ്ങനെ si സർ വന്നു എന്നെ ഒന്ന് നോക്കി കുറച്ചു ചീത്ത പറഞ്ഞു. പിന്നെ അയാളുടെ റൂമിന്റെ ഉള്ളിലേക്ക് പോയി. പുള്ളി വേറെ ഏതോ കേസിന്റെ ടെൻഷനിൽ ആണ്. സലിന്റെ ഭാഗത്തുള്ള ആളുകളും വന്നു. രണ്ടുഭാഗവും കേസ് ഒന്നും വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞപ്പോ എന്നെ ഒരു വാർണിങ് തന്നു വിട്ടു. പുറത്തിറങ്ങിയപ്പോ തന്നെ അവരുടെ വീട്ടുകാര് വന്നു എന്നെ ഒന്ന് വിരട്ടി. എനിക്ക് ഈ വിരട്ടൽ പണ്ടേ ഇഷ്ടമുള്ള കാര്യമല്ല പിന്നെ പോലീസ് സ്റ്റേഷന്റ് മുമ്പിൽ ആയതോണ്ട് സംയമനം പാലിച്ചു ഇല്ലേൽ ഇവൻ icu വിലും ഞാൻ ലോക്കപ്പിലും കിടക്കും.
ഞാൻ ഒന്നും മിണ്ടാതെ നിക്കുന്നതു കണ്ടു ഞാൻ പേടിച്ചിട്ടാണ് എന്ന് വിചാരിച്ചു കാണും അതിൽ കഷണ്ടി ഉള്ള ചെറുതായി നരച്ച ഒരാൾ വന്നു പറഞ്ഞു. “ഞങ്ങളെ പേടിക്കൊന്നും വേണ്ട പക്ഷെ ഇനി നീ അവളെ കണ്ട നിന്റെ മുട്ടുകാല് ഞങ്ങൾ തല്ലി ഓടിക്കും. അപ്പൊ മോൻ ഇനി നല്ല കുട്ടിയായിരിക്കില്ലേ..?.”ഞാൻ ചെറുതായൊന്നു തലയാട്ടി.അത് അവർക്കു ബോധിച്ചു എന്ന് തോന്നുന്നു എന്നെ ഒന്ന് കൂടി നോക്കി ദഹിപ്പിച്ചിട്ടു അവർ നടന്നു പോയി. ഞാൻ എന്റെ കാർ എടുക്കാൻ പാർക്കിങ്ങിലേക്ക് നടന്നു.അവരോടു തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല. ഞാൻ പരമാവധി ശത്രുക്കളെ കുറക്കാനായി എപ്പോഴും ശ്രമിക്കും.

ശത്രുക്കളുടെ എണ്ണം കൂടുന്തോറും കിട്ടുന്ന ഉറക്കം കുറയും. ആ സമയത്ത് വലിയ ഹീറോ കളിക്കാൻ വല്ലതും പറഞ്ഞാൽ ഓർക്കാപുറത്തായിരിക്കും പിന്നെ പണി വരുക.അതും ഒറ്റയാനായിട്ട് നടക്കുന്ന എനിക്ക് ഒരു പണി കിട്ടിയാൽ പിടിച്ചു കയറ്റാൻ ആരും ഉണ്ടാവില്ല.സൊ കുറച്ചു നേരം മിണ്ടാണ്ടിരുന്നത് കൊണ്ട് പത്തു പതിനഞ്ചു പേര് എപ്പോയെങ്കിലും എന്നെ തനിച്ചു കിട്ടുമ്പോൾ എടുത്തു പെരുമാറും എന്ന പേടി ഞാൻ ഒഴിവാക്കി.ഇപ്പൊ പേടിക്കേണ്ടതില്ല.അല്ലേലും പണ്ട് മുതലേ ഞാൻ ബുദ്ധിക്കെ കളിക്കാറുള്ളു ഏതു കാര്യത്തിലും.അത് തന്നെ ഇടയ്ക്കു പാരയാവാറുണ്ട് ട്ടോ.അതുബുദ്ധി ആപത്താണല്ലോ.പെണ്ണുങ്ങളുടെ കാര്യത്തിൽ മാത്രമാണ് എന്നും എനിക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *