ആന്മരിയ – 2 1

തുടക്കകാരനായാലും എന്റെ റാങ്കോട് കൂടിയ രണ്ടു ഡിഗ്രിയും കറൻറ്ലി ചെയ്തു കൊണ്ടിരിക്കുന്ന acca ഡിഗ്രിയും കൂടെ ഉണ്ടെങ്കിൽ എനിക്ക് എവിടെയും ജോലി കിട്ടും. ഞാൻ acca പ്രിപേർ ചെയ്യാൻ തുടങ്ങിയപ്പോയേ റിസൈൻ ചെയ്യാം എന്ന് വിചാരിച്ചതായിരുന്നു. എന്നാൽ പാർട്ട്‌ ടൈം ചെയ്യാം എന്ന് വിചാരിച്ചു.അപ്പോ തന്നെ മനസിലായി ഇത് നടക്കുന്ന കാര്യമല്ല എന്ന്. അപ്പൊ ഡ്രോപ്പ് ഔട്ട്‌ ചെയ്തു.ഇനി റിസൈൻ ചെയ്തു അത് കൂടി എടുത്താൽ കുറച്ചു കൂടി നല്ല കമ്പനിയിൽ ജോലി കിട്ടും. പണി ഒന്നും ഇല്ലാതെ കടിഞ്ഞു പരിശ്രമിച്ച ചിലപ്പോ എനിക്ക് ഒരു വർഷം കൊണ്ട് ക്രാക്ക് ചെയ്യാൻ സാധിച്ചേക്കും.കൂടുതൽ ഡിഗ്രി ഉണ്ടായിട്ടു ഒരു കാര്യവുമില്ല ഒരു ഡിഗ്രി ഉള്ളവനും പത്തു ഡിഗ്രി ഉള്ളവനും സാലറിയിൽ വലിയ വ്യത്യാസം ഒന്നും ഇല്ല.

വലിയ വലിയ കമ്പനികൾ ഒരു പാർട്ടിക്കുലർ കാര്യം ഒരാളെയെ ഏല്പിക്കു അല്ലാതെ കുറെ ഡിഗ്രി ഉള്ളത് കൊണ്ട് കുറെ ജോലി കൊടുക്കില്ല, അവൻ ചെയ്യുന്ന ജോലിയിൽ മികവുണ്ടോ അവനു സാലറി കൂടുതൽ ഉണ്ട്. വലിയ വലിയ കമ്പനികൾക്ക് ഇന്റർവ്യൂ ഷോർട്ലിസ്റ്റ് എടുക്കുമ്പോൾ ഒരു അഡ്വാൻടേജ് കിട്ടും അത്രയേ ഒള്ളു. പക്ഷെ എനിക്ക് അത് മതി.കമ്പനിയിൽ കയറി പറ്റിയാൽ അവിടുന്ന് മുകളിലേക്കു കയറാൻ എനിക്ക് നന്നായിട്ടു അറിയാം. കൂടാതെ പഠിക്കുന്നത് എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ് കാരണം ഇപ്പോഴാണ് എനിക്ക് പഠനം ഒരു ചലഞ്ച് ആയി തോന്നുന്നത്. ചെറുപ്പത്തിൽ എല്ലാം സുഖമായിരുന്നു പഠിക്കാൻ. പരീക്ഷയുടെ തലേന്ന് പഠിച്ചാൽ തന്നെ നല്ല മാർക്ക്‌ സ്കോർ ചെയ്യാം. ഇപ്പോ അങ്ങനെ അല്ല. ഇരുന്നു മൂട്ടിൽ കൂൺ മുളക്കുന്ന വരെ പഠിചാലെ പാസ്സ് ആകു.ആ ചലഞ്ച് എനിക്ക് വളരെ ഇഷ്ടമാണ്.എല്ലാം ആലോചിച്ചു വീട് എത്തി തുറന്നു അകത്തു കയറിയപ്പോൾ തന്നെ നല്ല ചിക്കൻ കറിയുടെയും പൂരിയുടെയും മണം വരുന്നുണ്ട്.ആഹാ ഇന്ന് കുശാൽ. “ഏച്ചി ഞാൻ വന്നു. ഞാൻ കുളിച്ചിട്ടു വരാവേ ഓഫീസിൽ പോണം”
“ആട. ഞാൻ ഡ്രസ്സ്‌ എടുത്തു വക്കാം.” ഞാൻ ബാത്‌റൂമിൽ കയറി പ്രഭാത കർമങ്ങൾ ഒക്കെ നടത്തി കുളിക്കാനായി തയ്യാറെടുത്തു. പുറത്തു ചേച്ചി ഡ്രസ്സ്‌ എടുത്തു വയ്ക്കുന്ന സൗണ്ട് കേൾക്കാം. അയൺ ചെയ്യുകയാണെന്നു തോന്നുന്നു.ഞാൻ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഇന്നലെ സംഭവിച്ചതെല്ലാം ഓർത്തു. ഇത് സ്ഥിരം ഉള്ള പരുപാടി ആണ് ചെയ്യേണ്ടതെല്ലാം ചെയ്തു കൂട്ടിയിട്ടു പിന്നെ അതിനെ കുറിച് ആലോചിച്ചു വിഷമിക്കുന്നത്.ഇനി സെലിനെ കാണാൻ പറ്റില്ല. ഒരു മാസം ഒപ്പം ഉണ്ടായിരുന്നു എല്ലാത്തിനും.എന്ത് വേണമെങ്കിലും ചോദിച്ചാൽ തരുമായിരുന്നു. ഇനി അതില്ല. അത് എന്നെ ചെറുതായി വേദനിപ്പിച്ചു. ഒന്നുമില്ലേലും സുഖം നഷ്ടപ്പെടുകയല്ലേ അതിന്റെ സങ്കടം.എന്റെ സ്വഭാവവും പെരുമാറ്റവും ഒക്കെ വച്ചു വേറെ പെണ്ണുങ്ങളെ കിട്ടാൻ കുറച്ചു വിയർക്കും.ഇനി പറഞിട്ടു കാര്യം ഇല്ല. ഞാൻ പുറത്തിറങ്ങി ചേച്ചി എടുത്തു വച്ച സ്യുട് എടുത്ത് ധരിച്ചു. മുടി ഒന്ന് വാർന്നു എക്സിക്യൂട്ടീവ് ലൂക്കിലേക്ക് മാറി.കണ്ണാടിയിൽ നോക്കി. അഞ്ചു പൈസക്കില്ല. പിന്നെ നേരെ അടുക്കളയിലേക്ക് ചെന്ന് ചേച്ചിയെ പുറകിന്നു കെട്ടിപിടിച്ചു. “ഏച്ചി… എന്നെ മിസ് ചെയ്തോ..?”

“എടാ ഞാൻ നിന്നോട് പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട് എന്നെ എച്ചി, എച്ചി, എന്ന് വിളിക്കരുതെന്നു” “എച്ചി എന്നല്ലല്ലോ ഏച്ചി. ഏച്ചി എന്നല്ലേ വിളിക്കുന്നെ” “ആ നീ എന്തേലും വിളി. വാ വന്നിരിക്കു. വിശക്കുന്നു എന്ന് പറഞ്ഞതല്ലേ.”. ഞാൻ ഇപ്പൊ മിക്ക ആൾക്കാരോടും നന്നായി പെരുമാറാൻ ശ്രമിക്കാറുണ്ട്. മരിയ എന്റെ ജീവിതത്തിൽ നിന്നും പോയപ്പോൾ വല്ലാതെ ഒറ്റപെട്ട പോലെ തോന്നി. അപ്പൊ എന്റെ അടുത്തുള്ള ആളുകളുമായി ഞാൻ നന്നായി അടുത്തു.ഞാൻ കഴിക്കാൻ ഇരുന്നു. കഴിച്ചു കഴിഞ്ഞു ചേച്ചിക്കൊരു ഗുഡ് ബൈയും കൊടുത്തു ഞാൻ കാർ എടുത്തു ഓഫീസിലേക്ക് ഇറങ്ങി. ഇന്ന് മുതൽ പിടിപ്പതു പണി ഉണ്ടാകും.മാക്സിമം ഒരു വീക്ക്‌ ആണ് അവിടെ ഞാൻ നിക്കാൻ പോകുന്നെ അതിൽ എനിക്ക് തന്ന എല്ലാ പ്രോജെക്ടിനും ഒരു അറ്റം എത്തിക്കണം. പുതിയ ഫിനാൻഷ്യൽ ഹെഡിന് ട്രെയിനിങ് കൊടുക്കണം. ഇത്രയും വരെയുള്ള റിപ്പോർട്സ് സബ്‌മിറ്റു ചെയ്യണം അങ്ങനെ കുറെ ഉണ്ട്. പോകുന്ന വഴിക്കു ഒരു ഹോസ്പിറ്റലിൽ കയറി വേണെരെയോളജി ഡോക്ടറിനെ കണ്ടു.
അതാണെങ്കിൽ കഷ്ടകാലത്തിനു ഒരു പെൺ ഡോക്ടറും അതും ചെറുപ്പം. എങ്ങനെയൊക്കെയോ പറഞ്ഞു മനസിലാക്കി ഒന്ന് ടെസ്റ്റ്‌ ചെയ്യാണെന്നു പറഞ്ഞു. ബ്ലടും യൂറിനും കൊടുത്തു. ബില്ല് പേ ചെയ്തു എന്റെ മെയിൽ അഡ്രസ് കൊടുത്തു അതിലേക്കു സെൻറ് ചെയ്താൽ മതിയെന്ന് പറഞ്ഞു തിരിചിറങ്ങി ഓഫീസിലേക്ക് വിട്ടു. അവിടെ എത്തിയത് മുതൽ തുടങ്ങിയ പണി തീർന്നത് എന്റെ നോട്ടീസ് പീരിയഡ് കഴിയാനയപ്പോൾ ആണ്.

Leave a Reply

Your email address will not be published. Required fields are marked *