ആന്റിയുടെ വാഴകൾ – 3അടിപൊളി  

 

ഞാൻ : കാവ്യ..!?

 

(അവൾ ആരാ വിളിച്ചതെന്ന സംശയഭാവത്തോടെ തിരിഞ്ഞു. അവളുടെ ആലില തുമ്പുപോലെ കണ്ണെഴുതിയ കണ്ണുകൾ എന്റെ കണ്ണുകൾക്ക് നേരെ കുടുങ്ങി നിന്നു. ഓഹ്!! എന്റെ മനസ്സിലോയിരം പ്രണയ ഗാനങ്ങൾ മാറി മാറി വന്നു. അവളുടെ സൗന്ദര്യത്താൽ മൂടപ്പെട്ട മുഖവും,.. നീണ്ട മൂക്കും,.. ഇളം ചുവപ്പ് ചുണ്ടുകളും,..മുല്ലപ്പൂ മുട്ടുപോലെയുള്ള പല്ലുകൾ കാട്ടിയുള്ള ചിരിയുമെല്ലമേന്നെ അവിടെ തന്നെ മരവിപ്പിച്ചു നിർത്തി!!)

 

കാവ്യ : അരുൺ?

ഞാൻ : അതെ!!

കാവ്യ : ഓഹ്.. സർപ്രൈസായി പോയല്ലോ.. എത്ര നാളായാടാ..കണ്ടിട്ട്..!?

ഞാൻ : ഹ്മ്മ് ശരിയാ.. ഇന്നേക്ക് കൃത്യം 4 വർഷവും 5 മാസവും കഴിഞ്ഞു..

 

കാവ്യ : ഓ.. നിനക്ക് നല്ല ഓർമ്മയാണല്ലോ..

ഞാൻ : ഹ്മ്മ്..

കാവ്യ: നീ ആകെ മാറി..

ഞാൻ : നീയും..

കാവ്യ : നീ മുബൈയിൽ ഹോസ്റ്റലിൽ ആണെന്ന് കേട്ടു?

ഞാൻ : അതെടി.. കുറച്ചു ജീവിതം പഠിക്കണമെങ്കിൽ നാടും വീട്ടുകാരിൽ നിന്നും മാറി നിൽക്കണം..

 

കാവ്യ : ഓ.. കൊള്ളാലോ.. ചേട്ടൻ ഇപ്പൊ നന്നായി ഫിലോസഫിയൊക്കെ പറയുന്നുണ്ടല്ലോ?

ഞാൻ : (ചിരിച്ചുകൊണ്ട്) ഹ്മ്മ്.

 

(ഞങ്ങൾ ഒരുപാടുകാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാൻ തുടങ്ങി. അതിനിടയിൽ ഗ്രീഷ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു. പിന്നീട് ഞങ്ങളുടെ സംസാരം ഭക്ഷണതോടൊപ്പമായിരുന്നു.. കൂട്ടത്തിൽ ഗ്രീഷ്മയും ആന്റിയും ഞങ്ങളോടൊപ്പം കൂടി )

ഭക്ഷണം കഴിച്ചു തീർന്ന് കൈ കഴുകി അപ്പോഴേക്കും.. പോകാൻ സമയമായെന്ന് പറഞ്ഞു കാവ്യ പുറത്തേക്കിറങ്ങി. ഞാനും ആന്റിയോട് യാത്രപറഞ്ഞു വീട്ടിൽ നിന്നിറങ്ങി.)

 

കാവ്യ : നീ എങ്ങോട്ടാ..?

ഞാൻ : ഞാൻ വീട്ടിലേക്കാ..

കാവ്യ : നീ ഫ്രീ ആണെങ്കിൽ.. നമുക്കൊന്ന് നടന്നാലോ?

ഞാൻ : അതിനെന്താ.. വാ നമുക്ക് ആ തെങ്ങിൻ തൊപ്പിലേക്ക് പോകാം.. അവിടെ തണലുണ്ട്.

കാവ്യ : ഹ്മ്മ്.. ഓക്കെ..

 

(ഞങ്ങൾ ആന്റിയുടെ വീട്ടിൽ നിന്ന് കുറച്ചകലെയുള്ള തെങ്ങിൻ തൊപ്പിലേക്ക് നടന്നു)

 

ഞാൻ : എന്താ.. ഒരു ഗൗരവം?

കാവ്യ : ഒന്നുല്ല.. ചേട്ടന് എന്നോട് കടുത്ത പ്രണയമാണെന്ന് കേട്ടു?

 

ഞാൻ :(ഒന്ന് ഞെട്ടി പക്ഷെ കാര്യമാക്കാതെ) ഓഹ് ആര് പറഞ്ഞു ചേച്ചിയോട്?

കാവ്യ : അങ്ങനെയാണോ?എങ്കിൽ ഓക്കെ..

 

ഞാൻ :എടി.. അത്!

കാവ്യ : അത്?

ഞാൻ : നീ എങ്ങനെ എടുക്കുമെന്നറിയില്ല..

കാവ്യ : ഞാൻ ആരെയും എടുക്കാൻ പോണില്ല..

ഞാൻ : എടി.. പുല്ലേ.. കളിയാക്കുകയാണോ!?

 

കാവ്യ : എന്ത്? പുല്ലെന്നോ?

ഞാൻ : അതേടി.. പുല്ലേ..

 

കാവ്യ : വാ അരുൺ.. നമുക്ക് തിരിച്ചുപോകാം..

ഞാൻ : അവിടെ നിൽക്ക്..!നീ ഇതു കൂടി കേട്ടിട്ട് പോയാൽ മതി..എനിക്ക് നിന്നെ പണ്ടേ ഇഷ്ടമാണ്.കുറെ കാലമായി ഇതുമനസ്സിൽ മൂടികൊണ്ടു നടക്കുന്നത്. ഇനി നീ എന്താന്ന് വച്ചാൽ തീരുമാനിക്ക്..

കാവ്യ : ഹ്മ്മ്..ശരിക്കും?

ഞാൻ : അതെ ശരിക്കും..

കാവ്യ : എന്നെകുറിചെല്ലാം ഗ്രീഷ്മ പറഞ്ഞിട്ടും നിനക്കെന്നെ ഇഷ്ടമാണോ?

 

(ഞാൻ മനസ്സിൽ -: ഹ്മ്മ്..ഗ്രീഷ്മ മുൻപ് ഇവളുടെ ഫാമിലി ബാക്ഗ്രൗണ്ട് എന്നോട് പറഞ്ഞതായി ഞാൻ ഓർക്കുന്നു.. അതായിരിക്കും ഇവൾ ഇപ്പോൾ ഈ പറയുന്നത്)

 

ഞാൻ : കാവ്യ..! എനിക്ക് നിയല്ലതയൊരു പെണ്ണിനെ വിവാഹം കഴിക്കുന്നത് സങ്കല്പിക്കാൻ കൂടി വയ്യാ. നീയെന്റെ കൂടെയുണ്ടെങ്കിൽ എന്നുമെന്റെ ജീവിതം സന്തോഷമായിരിക്കും.

 

കാവ്യ : (തല താഴ്ത്തി )ഹ്മ്മ്.. എനിക്കും ഇഷട്ടമാണ്..!

ഞാൻ :(അത്ഭുതത്തോടെ) എന്ത്?

കാവ്യ : എടാ.. പോട്ടാ..എനിക്കും നിന്നെ ഇഷ്ടമാണെന്ന്..

 

ഞാൻ : അത് എങ്ങനെ?

കാവ്യ : ഗ്രീഷ്മ വാ തുറന്നാൽ നിന്നെ പറ്റിയായിരിക്കും പറയുന്നത് പിന്നെ മുൻപ് തുടങ്ങി നീ ഇത്രയും കാലം എന്റെ പുറകെ നടക്കുന്നതും ഞാൻ ശ്രെദ്ധിച്ചട്ടുണ്ട്.

 

(ഓഹ് എന്തോ മഹാ യുദ്ധം വിജയിച്ച യോദ്ധാവിനെ പോലെയായിരുന്നു അപ്പോളേന്റെ ഫീലിംഗ്സ്.പിന്നീടുള്ള നാളുകൾ ഞങ്ങളുടെയായിരുന്നു. ദിവസേനയുള്ള കോളിങ്സും, ടൗണിലും, ബീച്ചിലും, പാർക്കിലുമുള്ള ചുറ്റി നടപ്പും ഭക്ഷണം കഴിപ്പും ഞങ്ങളെ കൂടുതൽ പ്രണയതിലാഴ്ത്തുകയും ഉന്മദിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം കാവ്യ അവളുടെ ചേച്ചിയുടെ പ്രസവ ദിവസങ്ങൾ വരുന്നതറിഞ്ഞു അവളും മമ്മിയും അവരുടെ വീട്ടിലേക്ക് കൂട്ടിനുപോയി. ആ സമയം ബന്ധുക്കൾ അവളുടെ അടുത്തുണ്ടാകുന്നതുകൊണ്ട് എന്നോട് കോൺടാക്ട് വരുന്നതുവരെയും വേണ്ടെന്ന് പറഞ്ഞു. ഇത് എനിക്ക് വളരെ മന:പ്രായാസമുണ്ടാക്കി എന്നാലും കുറച്ച് ദിവസത്തെക്കാണെന്ന് ഓർത്തപ്പോൾ ഒരു സമ്മധാനമുണ്ട്. 1,2 ദിവസങ്ങൾ കഴിഞ്ഞു അതിനിടയിൽ എനിക്ക് പനി പിടിവെട്ടു എന്നാൽ മരുന്നുകളുടെ ഫലത്താൽ പനി കുറഞ്ഞു വരുകയുണ്ടായിരുന്നു. അപ്പോഴാണ് എന്നെ ഞെട്ടിച്ചുകൊണ്ട് എനിക്ക് മറ്റൊരു ഫോൺ കോൾ വന്നത് !! അത് ആന്റിയുടെയായിരുന്നു.)

 

ആന്റി : ഹലോ..അച്ചു അല്ലെ?

ഞാൻ : ഹാ ആന്റി.. എന്തായി?

ആന്റി : എടാ.. ഫ്രീ ആണോ?നീ ഒന്ന് ഇവിടെ വരെയും ഒന്ന് വരുമോ? കുറച്ച് കാര്യമുണ്ട്..

ഞാൻ : ഹാ.. ആന്റി ഇപ്പൊ വരാം..

 

(അന്ന് അമ്മയും അച്ഛനും വീട്ടിൽ ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ ആന്റിയുടെ ഫോൺ കോൾ കേട്ടതും ഞാൻ സംശയ ഭാവത്തോടെ ആന്റിയുടെ വീട്ടിലേക്ക് നടന്നു. ഓഹ് നല്ല വെയിലുണ്ടായിരുന്നു അതുകൊണ്ട് തന്നെ എനിക്കു തല വേദന കൂടി വന്നു.. എന്നാലും അത് കണക്കിലകാതെ ഞാൻ മുന്നോട്ട് നടന്നു. കുറച്ചു കൂടി നടന്നപ്പോഴാണ് ആന്റി വാഴത്തോട്ടത്തിലേക്ക് പോകുന്ന വഴിയരികിൽ കാത്തു നിൽക്കുന്നത് ഞാൻ കാണുന്നത്)

 

ആന്റി : എന്താ അച്ചു.. നിന്റെ മുഖം വല്ലാതെയിരിക്കുന്നത്!?

ഞാൻ : രണ്ട് ദിവസം പനി ആയിരുന്നു..

ആന്റി :(ദേഷ്യത്തോടെ) എന്നിട്ടാണോ നീ ഈ പൊരി വെയിലത്തു ഇങ്ങോട്ട് വന്നത്? നിനക്ക് നേരത്തെ പറഞ്ഞൂടെ അച്ചു?

 

ഞാൻ :അത് കുഴപ്പുല്ല ആന്റി..

ആന്റി : ഏഹ്..അത് ശരിയാകില്ല. നീ വീട്ടിലെക്ക് തിരിച്ചുപോയിക്കോ..

ഞാൻ : എന്തായാലും ഇവിടെ വരെയും വന്നതല്ലേ ആന്റി.. പെട്ടന്ന് പണി തീർത്തു പോകാം..

 

(ആന്റി പാതി മനസ്സോടെ അത് സമ്മതിച്ചു. എന്നാൽ വാഴത്തോട്ടത്തിലെ പണിയെനിക്ക് കൂടുതൽ ക്ഷീണവും തല വേദനയും സൃഷ്ടിച്ചു. )

 

ആന്റി : അച്ചു.. ദേ അറ്റത്തു ചീത്തായി കിടക്കുന്ന വാഴയില കൂടി മുറിച്ചു കളേഞ്ഞേക്ക്..

ഞാൻ : ശരി ആന്റി..

 

(ഞാൻ അവശതയോടെ വാഴയിൽ ചാരി വെച്ച ചെറിയ ഏണി പടികൾ കയറി. കയറുന്നതിന് ഇടയിൽ എനിക്ക് വെയിലുകൊണ്ട് തല വേദനയും തല കറക്കവും അനുഭവപ്പെട്ടു. പെട്ടന്നു തന്നെ തല കറങ്ങി നിയന്ത്രണം വിട്ട ഞാൻ.. താഴെ പുല്ലിലേക്ക് വീണു. ഇത് കണ്ടതും ഭയന്ന് വിറച്ചു ആന്റിയെന്നെ തട്ടി വിളിച്ചുകൊണ്ടിരുന്നു..)

Leave a Reply

Your email address will not be published. Required fields are marked *