ആന്റിയുടെ വാഴകൾ – 3അടിപൊളി  

ഭാഗ്യത്തിന് ഗ്രീഷ്മ പാടത്തെ വരമ്പിൽ കൂടെ എന്റെ നേരെ വരുന്നുണ്ടായിരുന്നു. അവൾ എന്നെ കണ്ടതും.. ആകാംഷയോടെ എന്റെ നേരെ ഓടി വന്നു.

ഗ്രീഷ്മ : ചേട്ടാ! പോയിട്ടു എന്തായി..? ഞാൻ : പോയിട്ടു എന്താവാൻ? ഗ്രീഷ്മ : (നിരാശയോടെ) അപ്പൊ ഒന്നുമായില്ലേ? ഞാൻ : (ചിരിച്ചുകൊണ്ട്) ആയടി പോട്ടി..!! ഗ്രീഷ്മ : (ആകാംഷയിൽ) പിന്നെ”! സത്യം?അവൻ എന്ത് പറഞ്ഞു?

ഞാൻ : അതേടി.. പോട്ടി!!ഞാൻ ഒരു കാര്യം അവതരിപ്പിച്ചാൽ.. അത് നടക്കാതിരുന്ന ചരിത്രമില്ല. ഞാൻ നിന്റെ ഇഷ്ട്ടത്തെപറ്റി പൊക്കിയടിച്ചു. അതുകേട്ട് നിന്നോട് അവന് അഗാധ പ്രണയം തുടങ്ങിയിട്ടുണ്ട്..!

ഗ്രീഷ്മ : ആണോ! താങ്ക് യു സോ മച് ചേട്ടാ!!

അവൾ ഇതുപറഞ്ഞുകൊണ്ട് എന്നെ കെട്ടിപിടിച്ചു. അവളുടെ ആ കെട്ടി പിടുത്തതിൽ ഞാനും സന്തോഷവാനായി..

ഗ്രീഷ്മ : ഇനി ഞാൻ എന്താ ചെയ്യേണ്ടത്?

ഞാൻ : അത് ഞാനാണോ പറയേണ്ടത്? ഞാൻ അവന് നിന്റെ നമ്പർ കൊടുക്കാം. പിന്നെ നിങ്ങളായി നിങ്ങളുടെ പാടായി..

ഗ്രീഷ്മ : ഹാ ചേട്ടാ..! ഞാൻ : അതിരിക്കട്ടെ അപ്പൊ നമ്മുടെ കാര്യമോ? ഗ്രീഷ്മ : ഏത് കാര്യം? ഞാൻ : എടി..!! കാവ്യയുടെ!! ഗ്രീഷ്മ : (ചിരിച്ചുകൊണ്ട്) അവളോട് ഞാൻ ഇന്ന് എന്റെ വീട്ടിൽ വരാം പറയാം. അവിടെ വച്ചു നിങ്ങൾ സംസാരിക്കു.. എങ്ങനെയുണ്ട്?

ഞാൻ : ഹാം.. കൊള്ളാം പക്ഷെ അവൾ വരുമോ?

ഗ്രീഷ്മ : അതൊക്കെ വരും.. ഞാൻ :അപ്പോൾ നമ്മുടെ ട്യൂഷൻ? ഗ്രീഷ്മ : ഇനി കുറച്ച് ദിവസത്തേക്ക് ചേച്ചിയുടെ ട്യൂഷനുണ്ടാകില്ല.. ഞാൻ : അത് എന്താ!? ഗ്രീഷ്മ : അത് ചേച്ചിയിന്നു വൈകുന്നേരം എറണാകുളത്ത് കുറച്ച് ദിവസത്തെ ട്രെയിനിംഗ് ന് പോകുകയാ..

(ഇതുകേട്ടപ്പോൾ എനിക്കാദ്യം സങ്കടമാണുണ്ടായത്.. കാരണം രേഷ്മ ടീച്ചറുടെ കൈ ക്രിയയും വരാനിരിക്കുന്ന ക്ലാസ്സുകളെ പറ്റിയും ഞാൻ ഒരുപാട് ആഗ്രഹച്ചിരുന്നു. എന്നാൽ പിന്നെ ഞാൻ ചിന്തിച്ചപ്പോൾ ടീച്ചർ മാറി നിൽക്കുന്നത് നല്ലതാണ്.. കാരണം കാവ്യയോട് അടുക്കുമ്പോൾ മറ്റു ചിന്തകൾ വരാതെ ഇരിക്കുന്നതാ.. നല്ലത്. അവൾ വന്നാൽ ഇനി നന്നാവാം എന്ന ഞാൻ കരുതുന്നത്)

ഗ്രീഷ്മ : എന്താ.. ചേട്ടാ ഇത്ര ആലോചിക്കുന്നത്..? ഞാൻ : ഒന്നുമില്ലാടി.. കാവ്യയെ സെറ്റാകുന്നത് ഓർത്തിട്ടു ടെൻഷനാകുന്നു. ഗ്രീഷ്മ : ഓഹ്.. ഞാനില്ലേ കൂടെ? ശരിയെന്ന ഈവെനിംഗ് കാണാം

(അതുപറഞ്ഞുകൊണ്ട് ഗ്രീഷ്മയും ഞാനും തിരികെ വീട്ടിലേക്ക് മടങ്ങി) വീട്ടിൽ പോയിട്ടു ടീവി കാണുകയും ഉച്ചക്ക് ഫുഡ്‌ കഴിക്കുകയും ചെയ്തു. എന്നാൽ നല്ല ടെൻഷൻ കാരണം മര്യാദയ്ക്ക്‌ ഭക്ഷണം കഴിക്കാൻ പറ്റുന്നില്ലായിരുന്നു. കാവ്യയെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സിൽ മുഴുവൻ.. എന്താ ആദ്യം സംസാരിക്കേണ്ടതെന്നുള്ള പേടി കൂടി വരുന്നു… അങ്ങനെ ആ സമയമെത്തി. നല്ല ഡ്രെസ്സും പാന്റ്സുമൊക്കെയിട്ട്.. മുടി ചീകി, ശേഷം ഒരു സ്പ്രേ കൂടി അങ്ങ് പൂശി ഞാൻ ആന്റിയുടെ വീട്ടിലേക്ക് യാത്രയായി. ഇന്ന് എന്താണെന്ന് അറിയില്ല ഇതുവരെ സംഭവിക്കാത്ത തരത്തിലുള്ള ഒരു ഹൃദയമിടുപ്പും വിറവലുമൊക്കെയും. ഞാൻ അങ്ങോട്ട്‌ പോകാതെ തിരിച്ചു നടന്നാലോ എന്ന് രണ്ട് വട്ടം ആലോചിച്ചു.. പിന്നെ ഇപ്പോൾ ഈ അവസരം നഷ്ടപ്പെടുത്തിയാൽ ഞാൻ വീണ്ടും ജീവിതകാലം മുഴുവനും ഈ കാര്യമോർത്തു ദുഖിമെന്ന് അറിയാവുന്നകാരണം ഞാൻ മുന്നോട്ട് തന്നെ നടന്നു. അങ്ങനെ ഞാൻ ആന്റിയുടെ വീട്ടിൽ എത്തി. സാധാരണ ആന്റിയുടെ തറവാട് വീടുകണ്ടാലെനിക്ക് സമാധാനമാണ് തോന്നാറ്.. എന്നാൽ ഇന്ന് ഉള്ള സമാധാനവും പോയികൊണ്ടിരുന്നു. ഞാൻ വീടിനു മുന്നിലെ പടികൾ ശ്രെദ്ധിച്ചു.. അവിടെ പുതിയ ഒരു ഗേൾസ് ചെരുപ്പുകൂടി കിടപ്പുണ്ടായിരുന്നു. അതു ഞാൻ കാവ്യയുടെയാണെന്ന് ഉറപ്പിച്ചു.. ഒന്നുകൂടെ ടെൻഷൻ കൂടി.. ഞാൻ വീടിനു മുന്നിൽ തൂക്കിയിട്ട മണിയടിച്ചു. ആരാ ആദ്യം വരുന്നതെന്ന് ഓർത്തുപേടി കൂടി.. എന്നാൽ ആദ്യം വന്നത് ആന്റിയായിരുന്നു)

ആന്റി : (സന്തോഷത്തോടെ) അച്ചു..!! നീയായിരുന്നോ? ഇത് എന്തുപറ്റിടാ.. പുതിയ ഡ്രെസ്സിൽ?

ഞാൻ : (പരിങ്ങലോടെ) ഓ.. അത്.! അതോ.. അതു ഞാൻ പുറത്തുപോയി വരുന്ന വഴിയാ ആന്റി..!

ആന്റി : ഓ.. എനിക്കും തോന്നി.. എന്തായാലും ഈ ഡ്രസ്സ്‌ നിനക്ക് നന്നായി ചേരുന്നുണ്ട്.. ഞാൻ :(കള്ളചിരിയോടെ) താങ്ക്സ് ആന്റി..അവരൊക്കെയോ?

ആന്റി : അത് പറയാൻ മറന്നുപോയി.. നിന്റെ രേഷ്മ ടീച്ചർക്ക്‌ ഇന്നലെ ട്രെയിനിംഗ് കോൾ വന്നിരുന്നു… അതുകൊണ്ട് കുറച്ചുമുന്നെ ഇവിടുന്നിറങ്ങി എറണാകുളത്തേക്ക് വണ്ടി കയറി..

ഞാൻ : ഓഹ്.. ആണല്ലേ? ഇനി എന്നുവരും? ആന്റി : അത് ഇനി കുറച്ച് ദിവസമുണ്ടാകുമൊള്ളൂ… അത് കഴിഞ്ഞു ഇങ്ങ് വരും.. ഞാൻ : ഹാം.. അപ്പൊ ഗ്രീഷ്മയോ? ആന്റി : ഓഹ് അവളോ..? ദേ അവളുടെ ഒരു കൂട്ടുകാരി വന്നിട്ടുണ്ട്. രണ്ടുപേരും മുകളിലുണ്ട്.

(ഞാനൊന്ന് നെടുവെർപെട്ടു..) ആന്റി : എന്തുപറ്റി ടാ അച്ചു? ഞാൻ വന്നപ്പോൾ തുടങ്ങി ശ്രദ്ധിക്കുകയാ..നിനക്ക് എന്താ വല്ലാത്ത ടെൻഷൻ പോലെ?

ഞാൻ :(വീണ്ടും പരിങ്ങലോടെ) ഒന്നുല്ല ആന്റി.. വല്ലാത്തൊരു ദാഹം.. ആന്റി : ഇതായിരുന്നോ? നിനക്ക് നേരത്തെ പറഞ്ഞൂടെ..? വാ വേഗം കയറിയിരി.. ഞാൻ വെള്ളമെടുക്കാം..

ഞാൻ : ഹാ..

(ഞാൻ ആന്റിയുടെ പുറകെ നടന്നു ടേബിളിന്റ അടുത്തെയൊരു കസേര നീക്കിവച്ച് ഇരിക്കാൻ തുടങ്ങി. പെട്ടന്ന് തന്നെ ആന്റി വെള്ളവുമായ് എനിക്കുനേർ വന്നു. ഞാൻ ആ വെള്ള ആർത്തിയോടെ കുടിച്ചു തീർത്തു )

ആന്റി : ഇനി വെള്ളമേണോ അച്ചു? ഞാൻ : ഓഹ്.. മതി ആന്റി.. താങ്ക്സ്

(ആ സമയത്തു തന്നെ ഗ്രീഷ്മ സ്റ്റെപ് ഓടിയിറങ്ങി വന്നു ) ഗ്രീഷ്മ : ചേട്ടൻ വന്നോ!? ആന്റി : ആ അവൻ ഇപ്പൊ വന്നോളൂ.. ഗ്രീഷ്മ : ചേട്ടാ.. കാവ്യ വന്നിട്ടുണ്ട്.. ഞാൻ : (പേടിച്ചും..ആകാംക്ഷയോടെ ) ആണോ? ആന്റി : ആഹാ.. അപ്പോൾ നിനക്കും അവളെ അറിയാമോ? ഗ്രീഷ്മ : അത് എന്ത് വർത്തമാനമാ.. അമ്മേ.. ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് പഠിച്ചതല്ലേ..! ആന്റി : ഓഹ്.. അത് കൊള്ളാലോ. എന്നാ അച്ചു.. നിങ്ങൾ കാണുന്നില്ലേ? ഗ്രീഷ്മ : അതുതന്നെ..! കയറി വാ ചേട്ടാ.. അവൾ മുകളിലുണ്ട്.. ആന്റി : ആ.. എന്നാ പോയി കാണു മോനെ.. ഞാൻ ആ സമയം ഊണ് ഉണ്ടാകട്ടെ..

ഞാൻ : ഹാ ആന്റി..

(ഞാൻ ഗ്രീഷ്മയോടൊപ്പം സ്റ്റെപ് കയറാൻ തുടങ്ങി.. അപ്പോൾ)

ഗ്രീഷ്മ : ചേട്ടൻ മുകളിലെക്ക്‌ കയറിക്കോ.. ഞാൻ ഇപ്പൊ വരാം.. ഞാൻ : നീ ഇപ്പൊ എവിടെ പോകുന്നു? ഗ്രീഷ്മ : ഇപ്പൊ വരാം ചേട്ടാ.. താഴെ അമ്മനെ സഹായിക്കാനുണ്ട്.. നിങ്ങൾ സംസാരിക്കു..

(ഇതും പറഞ്ഞുകൊണ്ട് അവൾ താഴെയെക്കൊടി.. അപ്പോൾ എനിക്ക് കൂടുതൽ ടെൻഷനായി. ഞാൻ പതുക്കെ സ്റ്റെപ് കയറി മുകളിലെത്തി ചുറ്റും കണ്ണോടിച്ചു .ഓഹ് അതാ അവിടെ അവൾ..മുകളിൽ ഏറ്റവുമറ്റത്തു തൂണിൽ ചാരി തിരിഞ്ഞുകൊണ്ട് അടുത്ത ഗ്രാമ ഭംഗി ആസ്വദിക്കുന്നു.!

Leave a Reply

Your email address will not be published. Required fields are marked *