ആയുരാഗ്നി 23

സമീക്ഷയുടെയും സമീരയുടേം ജനന സമയവും നക്ഷത്രങ്ങളും നോക്കിയ രാമനാഥൻ തിരുമേനിക്കും പറയാനുണ്ടായിരുന്നത് കുട്ടികളുടെ ജാതകം 17ആം വയസിൽ അവര് വയസറിയിച്ചതിനു ശേഷം മാത്രമേ എഴുതാൻ പാടുള്ളു ഇപ്പോൾ എഴുതിയാലും അവരുടെ നക്ഷത്രങ്ങൾ മാറി മറിഞ്ഞു കൊണ്ടിരിക്കും എന്നാണ് രാമനാഥൻ തിരുമേനിയും പറഞ്ഞത്.

സമീക്ഷയും സമീരയും വളർന്നു അന്നാടിന്റെ തന്നെ കണ്ണിലുണ്ണികൾ ആയി. ശാന്ത സ്വഭാവക്കാരായിരുന്നു സമീരയും സമീക്ഷയും അതുപോലെ തന്നെ കുസൃതികളും.അമ്പലത്തിൽ പോക്കും വിളക്ക് വെപ്പും ഒക്കെയായി സമീക്ഷയും സമീരയും വളർന്നു വാമനപുരം ഗ്രാമത്തിൽ അവരുടത്രേം കാണാൻ അഴകുള്ള പെൺകുട്ടികൾ ഉണ്ടായിരുന്നില്ല. വളർന്നു വരുംതോറും ദേവരാജ വർമ്മയുടെ അമ്മയായ ദേവയാനിയെ അനുസ്മരിപ്പിച്ചു സമീരയും സമീക്ഷയും. 16ആം വയസിൽ 10ആം ക്ലാസ്സ്‌ പാസ്സ് ആയപോഴേക്കും അഴകളവുകൾ ഒത്ത കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത വിധം അപ്സരസുന്ദരികൾ ആയിരുന്നു രണ്ടു പേരും.

പക്ഷെ അപ്പോഴും കണിയാനും തിരുമേനിയും പ്രവചിച്ച പോലെ വയസറിയിച്ചിരുന്നില്ല സമീക്ഷയും സമീരയും.

കാണാൻ അതീവ സുന്ദരികളായിരുന്നെങ്കിലും പാലോട്ടുമംഗലത്തെ പെൺകുട്ടികളെ പ്രേമിക്കാനും പുറകെ നടക്കാനുമൊന്നുമുള്ള ധൈര്യം അന്നാട്ടിലെ ആൺകുട്ടികൾക്കുണ്ടായിരുന്നില്ല. കണ്ടു തൃപ്തിയടയാം അത്രമാത്രം.

പണത്തിന്റെയോ പദവിയുടെയോ യാതൊരു അഹങ്കാരവുമില്ലാണ്ട് എല്ലാവരോടും അച്ഛനമ്മമാരെ പോലെ തന്നെ സൗഹൃദ പരമായ ഇടപെടൽ ആയിരുന്നു പെൺകുട്ടികൾക്കും. മറ്റുള്ളവരെ സഹായിക്കാനും താഴെക്കിടയിലെ കുട്ടികളെ പഠിപ്പിക്കാനുമൊക്കെ ദേവരാജ വർമയെ നിർബന്ധിച്ചതും വാമനപുരത്തു സ്കൂൾ ഉണ്ടാക്കിയതുമൊക്കെ സമീക്ഷയുടെയും സമീരയുടെയും ആവിശ്യപ്രകാരമായിരുന്നു.

പെൺകുട്ടികൾ രണ്ടു പേരും പഠിച്ചിരുന്നത് കുറച്ചു അകലെയുള്ള പട്ടണത്തിൽ ആയിരുന്നു. അവിടെ കൈയിൽ കശുള്ളവർക്കു കുട്ടികളെ പഠിപ്പിക്കാം അത്ര മാത്രം.

കൂടെ കളിക്കുന്ന അയൽ വീടുകളിലെ കുട്ടികൾ തങ്ങൾ പഠിക്കാൻ പോകുന്നതും സ്കൂളിലെ വിശേഷങ്ങളും ചോദിച്ചു ചോദിച്ചു മനസിലാക്കുന്നതും അതിനെപ്പറ്റി അറിയാനുള്ള അവരുടെ താല്പര്യവുമൊക്കെ മനസിലായപ്പോഴാണ് സമീക്ഷയും സമീരയും അച്ഛനെ നമ്മുടെ നാട്ടിൽ തന്നെ ഒരു സ്കൂൾ നിർമിക്കാൻ പ്രേരിപ്പിച്ചത്.

സ്കൂളിന്റെ ഉദ്ഘടനവും സമീക്ഷയും സമീരയും തന്നെയാണ് നടത്തിയത് മറ്റാർക്കും ഇതുവരെ തോന്നതിരുന്ന ഒരു നല്ല കാര്യം ചിന്തിച്ച അതിനു വേണ്ടി പ്രവർത്തിച്ച അവർക്കു തന്നെയാണ് മറ്റാരേക്കാളും അത് ചെയ്യാനുള്ള അവകാശമെന്നു അച്ഛൻ ദേവരാജനും നാട്ടുകാരും ഒന്നടങ്കം പറഞ്ഞു.

രണ്ടു പേരും 10ആം ക്ലാസ്സ്‌ പഠിച്ചതും പാസ്സ് ആയതും സ്വന്തം സ്കൂളിൽ തന്നെയായിരുന്നു.

അതിനു ശേഷമാണ് രണ്ടു പേരുടെയും അടുത്ത ഒരു കൂട്ടുകാരിയുടെ അമ്മ മരിക്കുന്നതു.വാമനപുരത്തു അന്നത്തെ കാലത്തെ വൈദ്യൻമാർ മാത്രമേ ഉള്ളൂ. അവരെ കൊണ്ട് പറ്റിയില്ലാച്ചാൽ പട്ടണത്തിലെ ഹോസ്പിറ്റലിൽ കൊണ്ട് പോണം അതും 30 കിലോമീറ്റർ താണ്ടി.

കൂട്ടുകാരിയുടെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോ സമീക്ഷയും സമീരയും ഒപ്പമുണ്ടായിരുന്നു അന്ന് കാർ ഉള്ള വളരെ ചുരുക്കം വീടുകളിൽ ഒന്നായിരുന്നു പാലോട്ട്.

അന്ന് ഡോക്ടർ പറഞ്ഞ ഒരു വാചകം കുറച്ചു കൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന്.അന്നത്തെ ഡോക്ടറിന്റെ ആ വാചകം മറ്റാർക്കും അത്ര വലിയ കാര്യമായി തോന്നിയില്ലെങ്കിലും സമീക്ഷക്കും സമീരക്കും അത്ര ചെറിയ കാര്യമായി അത് തോന്നിയില്ല.

ആ തോന്നലിൽ നിന്നാണ് പാലോട്ടുമംഗലം ഹോസ്പിറ്റൽ ഉണ്ടാവുന്നത് അതിന്റെയും ഉത്ഘാടനം പെൺകുട്ടികൾ തന്നെയായിരുന്നു നിർവഹിച്ചത്.

ദേവരാജ വർമ്മക്കും വാസുകിക്കും അഭിമാനമായിരുന്നു തന്റെ പൊന്നു മക്കൾ. അവർക്കു മാത്രമല്ല വാമനപുരത്തുള്ള നാട്ടുകാർക്കും അഭിമാനമായിരുന്നു ആ പെൺകുട്ടികൾ.എല്ലാവരുടെയും കണ്ണിലുണ്ണികൾ ഉണ്ണിമോളും (സമീക്ഷ) കിങ്ങിണിമോളും (സമീര).

എല്ല്ലാം മാറിമറിഞ്ഞത് അവരുടെ 17ആം വയസിലാണ്. പ്രവചനം സത്യമായി 17ആം പിറന്നാളിന്റെ അന്ന് സമീക്ഷയും സമീരയും വയസറിയിച്ചു അതും പിറന്നാളാഘോഷങ്ങൾക്കിടയിൽ.

വാസുകികും ദേവരാജനും മക്കളെ എത്ര സ്നേഹിച്ചും മതി വരുന്നില്ലായിരുന്നു അവരുടെ എക്കാലത്തെയും സങ്കടമായിരുന്നു 16 വയസായിട്ടും മക്കൾ ഋതുമതികൾ ആകാത്തത്.

നാടൊട്ടൂകെ അറിയിച്ചു ദേവരാജ വർമ ഋതുശുദ്ധി ആഘോഷമാക്കി. വാമനപുരം നിവാസികളൊക്കെ തങ്ങളെക്കൊണ്ട് ആവുന്ന സമ്മാനങ്ങളുമായി രണ്ടു പെൺകുട്ടികളെയും കാണാനെത്തി.

ആഘോഷത്തിനടുത്ത ദിവസമാണ് കണിയാനെയും പ്രവചനത്തെ പറ്റിയുമൊക്കെ ബന്ധുക്കൾ പറഞ്ഞു വാസുകിയും ദേവരാജനും ഓർക്കുന്നത് തന്നെ.

അതോടെ ദേവരാജനും വാസുകിയും കണിയാനെ കാണാനായി പുറപ്പെട്ടു എന്നാലദ്ദേഹം ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ഒടുവിൽ രാമനാഥൻ തിരുമേനിയെ കാണാമെന്നായി തീരുമാനം.

അങ്ങോട്ട്‌ പുറപ്പെടും മുൻപ് രാമനാഥൻ തിരുമേനി കുടുംബ ക്ഷേത്രത്തിൽ പൂജക്കെതിയിട്ടുണ്ട് എന്ന വിവരമറിഞ്ഞ ദേവരാജൻ ക്ഷേത്രത്തിൽ പോയി രാമനാഥൻ തിരുമേനിയെ പാലോട്ട് തറവാട്ടിലേക്കു ക്ഷണിച്ചു. കാര്യമിതാണെന്നും അറിയിച്ചു അദ്ദേഹം പൂജക്ക്‌ ശേഷം എത്താമെന്നു ഉറപ്പും നൽകി.

രണ്ടു ദിവസത്തിനു ശേഷമാണ് രാമനാഥൻ തിരുമേനി പാലോട്ടത്തുന്നത് പെൺകുട്ടികളുടെ ജാതകം അദ്ദേഹം കുറിച്ച് ഒരേ സമയം നാഴികയോ വിനാഴികയോ നിമിഷങ്ങളുടെയോ വ്യത്യാസമില്ലാതെ ഒരേ സമയത്തു ഭൂജതരായ പ്രത്യേകതരം നാളുകളും ദോഷങ്ങളും ഉള്ള പെൺകുട്ടികൾ. കാവടി പാലകയിൽ തെളിഞ്ഞ കാര്യങ്ങൾ ആ മാതാപിതാക്കളോട് പറയാൻ രാമനാഥൻ തിരുമേനി നന്നേ വിഷമിച്ചു. എന്നാലും പറയാണ്ട് പറ്റുകേമില്ല.

രാമനാഥൻ തിരുമേനി പറഞ്ഞ കാര്യങ്ങൾ കേട്ടു പാലോട്ട്മംഗലം സ്തംഭിച്ചു നിന്നു.

18ആം വയസിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണം ഇല്ലെങ്കിൽ പെൺകുട്ടികൾക്ക് ദുർമരണം. വിവാഹമോ കേട്ടുകേൾവി ഇല്ലാത്ത പോലെ ഒരമ്മയുടെ വയറ്റിൽ നിന്നു ഒരേ സമയം പുറത്തു വന്ന ഇണപിരിയാത്ത സഹോദരിമാർക്ക് ഓരേയൊരു വരൻ. അതെ അത് തന്നെ സമീക്ഷക്കും സമീരക്കും ഒരു ഭർത്താവ് ഇതും നടന്നില്ലെങ്കിൽ പെൺകുട്ടികൾക്ക് ദുർമരണം. അവിടെയും തീർന്നില്ല വിവാഹ ശേഷം പെൺകുട്ടികൾ തറവാട്ടിൽ എന്നല്ല ഈ ദേശത്തു തന്നെ നിൽക്കാൻ പാടില്ല തറവാട്ടിൽ നിന്നു എത്ര ദൂരം പോകാൻ പറ്റുമോ അത്രയും ദൂരെ പോകുക.സമീക്ഷയുടേം സമീരയുടെയും മക്കൾക്ക്‌ 18 വയസാകുമ്പോൾ തിരികെ നാട്ടിലേക്കു വരാം. ഇതിലെന്തെങ്കിലും മാറിയാൽ പെൺകുട്ടികളുടെ ജീവനാപത്തു. മറ്റു പരിഹാരങ്ങളൊന്നുമില്ല അതാണു അവരുടെ ജാതകം അല്ല അഞ്ചു തലമുറയ്ക്ക് മുൻപ് പാലോട്ട്മംഗലത്തിനേറ്റ ശാപം.

Leave a Reply

Your email address will not be published. Required fields are marked *