രാമനാഥൻ തിരുമേനി പറഞ്ഞ കാര്യങ്ങൾ കേട്ടു പാലോട്ട്മംഗലം സ്തംഭിച്ചു നിന്നു.
18ആം വയസിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണം ഇല്ലെങ്കിൽ പെൺകുട്ടികൾക്ക് ദുർമരണം. വിവാഹമോ കേട്ടുകേൾവി ഇല്ലാത്ത പോലെ ഒരമ്മയുടെ വയറ്റിൽ നിന്നു ഒരേ സമയം പുറത്തു വന്ന ഇണപിരിയാത്ത സഹോദരിമാർക്ക് ഓരേയൊരു വരൻ. അതെ അത് തന്നെ സമീക്ഷക്കും സമീരക്കും ഒരു ഭർത്താവ് ഇതും നടന്നില്ലെങ്കിൽ പെൺകുട്ടികൾക്ക് ദുർമരണം. അവിടെയും തീർന്നില്ല വിവാഹ ശേഷം പെൺകുട്ടികൾ തറവാട്ടിൽ എന്നല്ല ഈ ദേശത്തു തന്നെ നിൽക്കാൻ പാടില്ല തറവാട്ടിൽ നിന്നു എത്ര ദൂരം പോകാൻ പറ്റുമോ അത്രയും ദൂരെ പോകുക.സമീക്ഷയുടേം സമീരയുടെയും മക്കൾക്ക് 18 വയസാകുമ്പോൾ തിരികെ നാട്ടിലേക്കു വരാം. ഇതിലെന്തെങ്കിലും മാറിയാൽ പെൺകുട്ടികളുടെ ജീവനാപത്തു. മറ്റു പരിഹാരങ്ങളൊന്നുമില്ല അതാണു അവരുടെ ജാതകം അല്ല അഞ്ചു തലമുറയ്ക്ക് മുൻപ് പാലോട്ട്മംഗലത്തിനേറ്റ ശാപം.
വാസുകിയും ദേവരാജനും എന്ത് ചെയ്യേണ്ണ്ടു ഏതു ചെയ്യേണ്ടു എന്നറിയാതെ നിന്നു തന്റെ പൊന്നു മക്കൾ. അവർക്കിങ്ങനൊരു വിധി.
രാമനാഥൻ തിരുമേനി യാത്ര പറഞ്ഞു തന്റെ ജ്യോതിഷത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എവിടെ വേണമെങ്കിലും അവരുടെ ജാതകവുമായി പോകാം എന്ന് പറഞ്ഞു അദ്ദേഹം.
അദ്ദേഹത്തെ വിശ്വാസമാണെങ്കിലും ദേശമായ ദേശം മൊത്തം ദേവരാജനും വാസുകിയും കുട്ടികളുടെ ജാതകവുമായി നടന്നു എല്ലായിടത്തു നിന്നും ഒരേ മറുപടി മറ്റു പരിഹാരങ്ങളൊന്നുമില്ല. ഒടുവിൽ ദേവരാജ വർമ തീരുമാനിച്ചു അകലെയാണെങ്കിലും മക്കൾ ജീവനോടെയിരുന്നാൽ മതി. പിന്നെ രണ്ടു പേർക്കും കൂടി ഒരു ഭർത്താവ് കേട്ടു കേൾവി ഇല്ലെങ്കിലും കിട്ടുന്നതെല്ലാം കുഞ്ഞ്ന്നാൾ തൊട്ട് പങ്കു വെച്ച് മാത്രം ശീലമുള്ള മക്കളോട് സംസാരിച്ചപ്പോൾ ഞങ്ങൾക്കൊരിക്കലും പിരിയേണ്ടി വരില്ലല്ലോ അച്ഛാ എന്ന് പറഞ്ഞു ആ മക്കൾ.
18ആം വയസിലെ കല്യാണത്തിന് വേണ്ടി 17ആം വയസ്സിലെ ആലോചനകൾ നോക്കാനും സ്വീകരിക്കാനും തുടങ്ങി ദേവരാജ വർമ.
സ്വദേശത്തു നിന്നും അയൽ ദേശത്തു നിന്നുമൊക്കെ ഒരുപാടു ആലോചനകൾ വന്നു കാരണം ഓത്താൽ രണ്ടു മാധകതിടമ്പുകളെയാണ് കിട്ടുക. അവിടെയും ജാതകങ്ങൾ പ്രശ്നമായി ചേരുന്ന ജാതകമില്ല. അന്വേഷണങ്ങൾക്കൊടുവിൽ 18ആം പിറന്നാളിന് ഒരു മാസം ബാക്കി നിൽക്കെ രാമനാഥൻ തിരുമേനിയുടെ ചെറുമകന്റെ ജാതകം പെൺകുട്ടികളുടെ ജാതകവുമായി ചേർന്നു നോക്കിയതാകട്ടെ രാമനാഥൻ തിരുമേനിയും.
ദേവനാരായണൻ സുന്ദരൻ സുമുഖൻ സൽസ്വഭാവി ഡോക്ടർ ദേവനാരായണൻ ജോലിയോടൊപ്പം തന്നെ എംഡി എടുക്കാൻ വേണ്ടി അമേരിക്കയിലേക്ക് പോകാൻ നിൽക്കുന്നു.
10ഇൽ 9 പൊരുത്തം വിവാഹത്തിന് ശേഷം നാട്ടിൽ നിന്നു മാറി നിൽക്കാം. പെൺകുട്ടികളുടെ ബാക്കി പഠനമൊക്കെ അമേരിക്കയിൽ എല്ലാം കൊണ്ടും ആ വിവാഹം ഒത്തു വന്നു.
വിവാഹത്തിന് ശേഷം സമീക്ഷയും സമീരയും നാടിനോടും വീട്ടുകാരോടും വിട പറഞ്ഞു.
ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു കുട്ടികാലം മുതൽ എല്ലാം പങ്കിട്ടു ശീലിച്ച സമീക്ഷയും സമീരയും ഭർത്താവിനെയും തുല്യമായി പങ്കിട്ടു.
രണ്ടു അപ്സരസുകളുടെ ഇടയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ദേവനാരായണൻ രണ്ടു പേരെയും ഒരേ പോലെ ഗർഭിണികൾ ആക്കി നാട്ടിൽ നിന്നു ദേവനാരായണൻറെ അമ്മ എത്തി മരുമക്കളെ നോക്കാൻ. ഗർഭ കാലത്തു തന്നെ ബിസിനസ് മാനേജ്മെന്റ് പഠിച്ചു പെൺകുട്ടികൾ രണ്ടും 8ആം മാസത്തിനവസാനം മില്ലിസെക്കണ്ടുകളുടെ പോലും വ്യത്യാസമില്ലാതെ രണ്ടു ആൺകുട്ടികൾക്ക് ജന്മം നൽകി സമീക്ഷയും സമീരയും അഗ്നിദേവ് എന്നും ആയുർദേവ് എന്നും യഥാവിധി പേരുകൾ ഇട്ടു അവർക്കു വീട്ടിൽ അച്ചുവും കിച്ചുവും. രണ്ടും പേരെയും ഒരു വേർ വ്യത്യാസവും ഇല്ലാതെ ജീവനെപ്പോലെ സ്നേഹിച്ചു സമീക്ഷയും സമീരയും.അക്കൂടെ തന്നെ ബിസിനസ് മാനേജ്മെന്റ് കോഴ്സും കംപ്ലീറ്റ് ചെയ്തു രണ്ടു പേരും.
കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ വീട്ടിലിരുന്നു ബോറടിച്ച സമീക്ഷയും സമീരയും കുട്ടികാലം മുതൽ പഠിച്ചിരുന്ന നൃത്തം പിന്നെയും പൊടി തട്ടിയെടുത്തു അത്യാവിശം പ്രാക്ടിസും കാര്യങ്ങളുമൊക്കെയായി പൊക്കൊണ്ടിരുന്നപ്പോ ഒരു നൃത്ത വിദ്യാലയം ആരംഭിച്ചാലോ എന്നൊരാലോചനയായി രണ്ടു പേർക്കും ദേവ നാരായണനും ഫുൾ സപ്പോർട്. അങ്ങനെ ആയുരാഗ്നി നൃത്ത വിദ്യാലയം നിലവിൽ വന്നു 10 കുട്ടികളിൽ തുടങ്ങിയത് 3 വർഷം കൊണ്ട് 85 കുട്ടികളിലേക്കെത്തി.
