ആയുരാഗ്നി 24

അഗ്നിദേവിനും ആയുർദേവിനും 10 വയസുള്ളപ്പോൾ ആണ് ഒരു ആക്‌സിഡന്റിൽ ദേവ നാരായണൻ മരിക്കുന്നതു. അമ്മമാർക്കും മക്കൾക്കും അത് വലിയ ഒരു ആഗാതമായിരുന്നു. മാസങ്ങൾ എടുത്തു ആ ദുഃഖത്തിൽ നിന്നും അവർ കര കയറാൻ അച്ചുവിന്റേം കിച്ചുവിന്റേം കുസൃതികളിൽ സമീക്ഷയും സമീരയും ഭർത്താവിന്റെ വിയോഗം മറക്കാൻ ശ്രമിച്ചു. അച്ചുവിന്റേം കിച്ചുവിന്റേം ബെസ്റ്റ് ഫ്രെണ്ട്സ് അവരുടെ അമ്മമാർ തന്നെയാണ് അച്ചുവിന്റെയും കിച്ചുവിന്റെയും സമ്മുവും (സമീക്ഷ) സരുവും (സമീര). സ്നേഹം കൂടുമ്പോ അച്ചുവും കിച്ചുവും സാമ്മുമ്മേ സരുമ്മേന്നു വിളിക്കും.

വീട്ടിൽ മലയാളം സംസാരിക്കണമെന്ന് സമീക്ഷക്കും സമീരക്കും നിർബന്ധമായിരുന്നു കാരണം മക്കൾക്ക്‌ 18 വയസാവുമ്പോ തിരികെ നാട്ടിലേക്കു പോകാൻ തന്നെയായിരുന്നു അവരുടെ തീരുമാനം. അതിനു നാടും വീടും ബന്ധുക്കളെയും അമ്മമ്മയെയും അമ്മച്ചാനെയുമൊക്കെ മക്കൾക്ക്‌ വാക്കുകളിലൂടെ സുപരിചിതരാക്കി.

ഇന്നിലേക്ക്

ലാൻഡ് റോവർ ഡിഫെൻഡർ പാലോട്ടുമംഗലമെന്ന് സ്വർണലിപികളിൽ എഴുതിയ ഗേറ്റിനു മുന്നിൽ നിന്നു.സുധി ബൈക്കിൽ നിന്നിറങ്ങി ഗേറ്റ് തുറന്നു കൊടുത്തു.സുധിക്കു വണ്ടിയിലിരുന്നു തന്നെ കിച്ചു ഷേക്ക്‌ ഹാൻഡ് നൽകി കാണാം എന്ന് പറഞ്ഞു തറവാട്ടു മുറ്റത്തേക്ക് വണ്ടി എടുത്തു.

പാലോട്ട്മംഗലത്തെ പുറം പണിക്കാരും കാര്യസ്ഥൻ കുട്ടൻ പിള്ളയും പൂമുകത്തു ചാരുകസേരയിൽ കിടന്നു മുറുക്കി ചവച്ചുകൊണ്ടിരുന്ന ദേവരാജ വർമയും വണ്ടിയുടെ ശബ്ദം കേട്ടു വെളിയിലേക്ക് വന്ന വാസുകിയുമൊക്കെ ഇതാരപ്പാ ഇത്രേം വലിയ വണ്ടിയെലിങ്ങോട്ട് എന്നുള്ള രീതിയിൽ നോക്കി

അച്ചുവും കിച്ചുവും വണ്ടിയിലിരുന്നു തന്നെ ചുറ്റുമൊന്നു നോക്കി അമ്മമാരു ജനിച്ചു വളർന്ന വീട്. വാക്കുകളിലൂടെ സംമുമ്മേം സാരുമ്മേം പറഞ്ഞു തന്ന സ്വർഗം. നോക്കി നോക്കി അവസാനം പുറകിലേക്ക് നോക്കി പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്നു പറഞ്ഞ പോലെ കെട്ടിപ്പിച്ചു കിടന്നുറങ്ങുന്ന രണ്ടെണ്ണം.

” ആരാപ്പോ ഇത്രേം വല്യ വണ്ടിയിലൊക്കെ ഇങ്ങോട്ടു വരാൻ ” ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ ഇങ്ങനൊരു വണ്ടി”. ദേവരാജ വർമ സ്വർണത്തിന്റെ പിടിയോടു കൂടിയ വടിയും കുത്തി ചാരുകസേരയിൽ നിന്ന് എണീറ്റു.

അച്ചുവും കിച്ചുവും ഡോർ തുറന്നിറങ്ങി കുംഭകർണികളെ അപ്പോഴും വിളിച്ചെണീപ്പിച്ചില്ല. ദേവരാജനും വാസുകിയും സൂക്ഷിച്ചു നോക്കി കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുന്ന രണ്ടു ആൺകുട്ടികൾ 19 ഓ 20 ഓ വയസു കാണും. ദേവരാജന് ഓർമ വന്നത് തന്റെ അച്ഛനെയാണ് വീരഭദ്ര വർമ വാസുകിയെ നോക്കിയപ്പോൾ മനസിലായി അവിടുത്തെ ചിന്തയും അത് തന്നെയാണ് പുറകിലേക്ക് ഒന്ന് നോക്കി വീരഭദ്രന്റെയും അനിയന്മാരുടെയും ചെറുപ്പത്തിലേ ഒരു ഫോട്ടോ ഭിത്തിയിലിരിക്കുന്നു അതുപോലെ തന്നെ നല്ല സാമ്യമുള്ള രണ്ടു കുട്ടികൾ. പെട്ടെന്ന് ദേവരാജൻ ഒന്ന് ഞെട്ടി അച്ചുവും കിച്ചുവും ചെറുമക്കളെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല ഫോട്ടോയും കണ്ടിട്ടില്ല രാമനാഥൻ തിരുമേനി പറഞ്ഞുള്ള അറിവുകളെയുള്ളു.

“വാസുകി നമ്മുടെ കുട്ട്യോൾ അച്ചും കിച്ചും” കേട്ട പാതി വാസുകി എന്റെ മക്കളെ എന്നും വിളിച്ചു നെഞ്ചത്തടിച്ചു ഒറ്റ ഓട്ടം. അച്ചും കിച്ചും പരസ്പരം നോക്കി അമ്മമ്മ എന്ന് പറഞ്ഞു. അപ്പോഴേക്കും അലച്ചു കൊട്ടി വാസുകി വന്നു അവരെ കെട്ടിപിടിച്ചു ഞെക്കി പൊട്ടിച്ചു.അച്ചുന്റേം കിച്ചുന്റേം കണ്ണ് നിറഞ്ഞു ആദ്യമായി കാണുകയാണ് തങ്ങളെ മനസിലാക്കി അപ്പോഴേക്കും ദേവരാജനും ഓടിയെത്തി അവരെ പുണർന്നു.

“നിങ്ങൾ എങ്ങനെ? ഉണ്ണിമോളും കിങ്ങിണിമോളും എവിടെ എന്റെ ദേവി എനിക്കിതു വിശ്വസിക്കാൻ പറ്റണില്ലല്ലോ….”എന്റെ മക്കളെ നിങ്ങളെ ഒരു നോക്ക് കാണാണ്ട് അങ്ങ് പോകേണ്ടി വരാമെന്നു കരുതി…” എവിടെ എന്റെ ഉണ്ണിമോളും കിങ്ങിണിമോളും എവിടെ? ” വാസുകി അമ്മക്ക് എത്ര തൊട്ടു തലോടിയിട്ടും മതിയാവണില്ല അതിനിടയിൽ പെണ്മക്കളെ അന്വേഷിക്കാണുമുണ്ട്… അമ്മച്ചന്റെ മുഖത്തും പെണ്മക്കളെ കാണാൻ ഉള്ള ആകാംഷയാണ്.

Leave a Reply

Your email address will not be published. Required fields are marked *