” പ്രായമിത്രേം ആയിട്ടും ഒരു മറ്റോമില്ല രണ്ടിനും. അകത്തേക്ക് വാ എല്ലാരും പിള്ള ചേട്ടാ എന്റെ മക്കളുടെ വരവ് നമുക്കാഘോഷിക്കണ. നാളെ ഞായറാഴ്ച അല്ലെ കുടുംബ ക്ഷേത്രത്തിൽ അന്നദാനം നടത്തണം. അന്നദാനത്തിന് വരാണവർക്ക് നൂറു രൂപ കാശും കൊടുക്കണം…. അങ്ങനെയല്ലേ ദേവേട്ടാ?.. ” അങ്ങനെ തന്നെ ആയിക്കോട്ടെടോ പിള്ളേ “…. ” എന്റെ കുട്ടികള് തിരികെ എത്തിയത് നാട് മുഴുവൻ അറിയണം അതിനു വേണ്ടത് എന്താച്ചാ താൻ കണ്ടറിഞ്ഞ് അങ്ങ് ചെയ്തോ…. ”
എല്ലാരും അകത്തേക്ക് കേറി അച്ചൂനും കിച്ചൂനും തറവാടിനകവും തടി കൊണ്ടുള്ള കൊത്തുപണികളോട് കൂടിയ തൂണുകളും നടുമുറ്റവുമൊക്കെ പുതുമയാണെങ്കിൽ സമീക്ഷയും സമീരയും തങ്ങളുടെ ബാല്യകാലവും കൗമാരവുമൊക്കെ ഓർത്തെടുക്കുകയായിരുന്നു
” നൈലൂസ് ഇതല്ലേ നിങ്ങള് പറയാറുള്ള നടുമുറ്റം. മഴ പെയ്യുമ്പോൾ നൃത്തം ചെയ്യാറുള്ള ആ സ്ഥലം ”
“നൈലൂസൊ അതെന്താപ്പോ അങ്ങനൊരു വിളി “വാസുകിയുടെ ആണ് സംശയം
” എന്റെ വാസുകി കുട്ടി ഞങ്ങളോട് രണ്ടിനോടും കൂടി എന്തേലും കാര്യം പറയാനുള്ളപ്പോ ഇവന്മാര് വിളിക്കണതാ അങ്ങനെ ” പിന്നെ ആ പേര് സിനിമ നടി നൈല ഉഷയെ പറിച്ചു വച്ചിരിക്കണ പോലെയാണ് ഞങ്ങളെന്നാണ് നിങ്ങളുടെ കൊച്ചുമക്കളുടെ കണ്ടു പിടിത്തം ”
“അതാരാപ്പോ നൈല ഉഷ? അല്ലെങ്കിലും ഇപ്പോഴത്തെ സിനിമ ഒക്കെ ആരാപ്പോ കാണാണെ. തെറി വിളിയും അടിയും പിടിയും തന്നെ….” അതൊക്കെ പോട്ടെ നിങ്ങളേത് മുറിയില കിടക്കണേ?
“ഞങ്ങക്ക് ഞങ്ങടെ മുറി തന്നെ മതി ”
“അപ്പോ കുട്ടികളോ? ”
“അവരും ഞങ്ങൾക്കൊപ്പമാണമ്മേ…. മാറി കിടന്നിട്ടില്ല ഇതുവരെ… കിടത്തിയിട്ടില്ല….”
“അതിനിപ്പോ എന്താ.. ഞാൻ ചോദിച്ചെന്നെ ഉള്ളു… നിങ്ങളുടെ മുറി ഞാനെന്നും തൂത്തു വാരിയിടാറുണ്ട് പോയി കുളിച്ചിട്ടൊക്കെ വാ ഞാൻ ചായ എടുക്കാട്ടോ ” എന്റെ മക്കൾക്ക് എന്താ ചായേടെ കൂടെ കഴിക്കാൻ വേണ്ടേ..? ”
വാസുകി അച്ചുന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു. “ഉണ്ണിയപ്പം മതി അമ്മമ്മേ ” കിച്ചുവാണ് മറുപടി പറഞ്ഞത്
” എന്നാ മക്കള് പോയി കുളിച്ചിട്ടൊക്കെ വാ… അമ്മമ്മ ഉണ്ടാക്കി വെക്കട്ടോ വേഗം പോയിട്ടു വാ… ”
വാസുകിക്കൊപ്പം ദേവരാജനും അടുക്കളയിലേക്ക് ചെന്നു. ” കുട്ടികൾ നന്നായി മലയാളം പറയണുണ്ടല്ലേ വാസു? ”
“അതെ എനിക്കു ഇപ്പോഴുമങ്ങോട്ടു അത്ഭുതം മാറണില്ല നമ്മുടെ കുട്ട്യോള് തിരികെയെത്തി അതും രണ്ടു തങ്കകുടം പോലത്തെ മക്കളെയും കൊണ്ട് അമ്മമ്മേ എന്നുള്ള വിളിയിലെ സ്നേഹം ” എന്റെ ദേവി എന്റെ മക്കളിനിയെങ്ങും പോകല്ലേ തൃക്കാർതികക്കു ഒരു ചുറ്റുവിളക്ക് കത്തിച്ചേക്കമേ ഞാൻ ”
” അമ്മേ ഞങ്ങൾ കുളത്തിൽ കുളിക്കാൻ പോവാട്ടോ എത്ര നാളായി ഒന്ന് മുങ്ങി കുളിച്ചിട്ട്… ”
” അത് വേണോ മക്കളെ ജലദോഷം വല്ലോം വരുവോ പെട്ടെന്ന് വെള്ളം മാറി കുളിക്കണതല്ലേ ”
” ഞങ്ങള് ഇന്ത്യയിൽ ലാൻഡ് ചെയ്തിട്ടു ഒന്നര മാസമായി എന്റെ വസുകുട്ടി ഒരു ഓൾ ഇന്ത്യ ടൂർ കഴിഞ്ഞാണ് ഞങ്ങൾ ഇങ്ങത്തിയത്… ”
” ആഹാ അപ്പൊ നിങ്ങക്ക് ഞങ്ങളെ കാണുന്നതിനും വലുതാരുന്നല്ലേ ടൂർ… ” വാസുകിയുടെ മുഖം പരിഭവം കൊണ്ട് വീർത്തു…
” എന്റെ വസുക്കുട്ടി…. ” സമീക്ഷയും സമീരയും വാസുകിയെ കെട്ടിപിടിച്ചു..”വേണ്ടല്ലോ വേണ്ടല്ലോ പോ അങ്ങോടു “….
” ഇങ്ങനെ വീർപ്പിച്ചു പിടിച്ചാൽ ഒരറ്റ കടിയങ്ങോട്ട് വച്ചു തരും.. ” എന്റെ വസുമ്മേ ഇവന്മാര് നമ്മുടെ ഇന്ത്യ ഒന്നും കണ്ടിട്ടില്ലല്ലോ. പിന്നെ വർഷങ്ങൾക്കു ശേഷം ഞങ്ങള് തിരിച്ചു വീട്ടിലേക്കു വന്നിട്ടു പെട്ടെന്നു ടൂർ എന്നും പറഞ്ഞു പോകാൻ പറ്റുവോ? അപ്പോ ഞങ്ങള് കരുതി ഇന്ത്യ മൊത്തമൊന്നു കറങ്ങി പയ്യെ ഇങ്ങു പോരാന്നു അതാകുമ്പോ ഇനിയുള്ള കാലം ഞങ്ങടെ വാസുമ്മേം ദേവൂസിനേം കെട്ടിപിടിച്ചിവിടങ്ങു ഇരിക്കാല്ലോ…. ”
” മ്മ് ആട്ടമുണ്ട് ആട്ടമുണ്ട്. ” സമീര സമീക്ഷയെ നോക്കി സമീക്ഷ അമ്മെയെയും പരിഭവം കൊണ്ട് വീർത്ത കവിൾ അല്പം ചൊങ്ങിട്ടൊണ്ട്…
” സത്യമാണോ മക്കളെ ഇനി എങ്ങും പോണില്ലേ ഇനി ഞങ്ങളോടൊപ്പം ഉണ്ടാകുമോ ഇവിടെ.. ”
