ആരതി – 13

 

അവനെ വിശ്വാസം ആയത് കൊണ്ട് അവൾ വേറെ ഒന്നും അവനോട് ചോദിച്ചില്ല രണ്ടാളും സന്തോഷത്തോടു കൂടെ തന്നെ തിരികെ എത്തി. തിരികെ എത്തിയ അവൻ അവളോടായി പറഞ്ഞു.

 

അർജുൻ : പൊന്നു ഞാൻ കുറച്ചു ദിവസത്തേക്ക് ഇവിടെ കാണില്ല ഒന്ന് കിച്ചുവിന്റെ അടുത്ത് വരെ പോവേണ്ട ആവശ്യം ഉണ്ട്. അപ്പോൾ നിനക്ക് കൂട്ടിയിട്ട് ആതിയെ ഇങ്ങു കൊണ്ടുവരാം കേട്ടോ

 

സൂസൻ : അതെന്താ പെട്ടന്ന് ഒരു പോക്ക്? എന്തേലും അത്യാവശ്യം ഉണ്ടോ?

 

അർജുൻ : അതൊക്കെ ഞാൻ വന്നിട്ട് പറയാം. പിന്നെ ഞാൻ അങ്ങോട്ട് ചെല്ലുന്ന കാര്യം അച്ചു അറിയണ്ട കേട്ടോ

 

സൂസൻ : അജു എന്താ കാര്യം എന്നോട് പറ. നിങ്ങൾ എന്തിനാ അങ്ങോട്ട് പോവുന്നെ? എന്തേലും പറ്റിയാൽ 😭

 

അർജുൻ : ദേ പെണ്ണെ വെറുതെ കരയല്ലേ. ഞാൻ പെട്ടന്ന് ഇങ്ങു വരും. പിന്നെ ഒഫീഷ്യൽ കാര്യം ആയത്കൊണ്ട് വീട്ടിലൊന്നും പോവാൻ പറ്റില്ല അതുകൊണ്ടാ അവളോട് പറയണ്ട എന്ന് പറഞ്ഞത് കേട്ടോ.

 

സൂസൻ : വേണ്ട അജു കൂടുതൽ കള്ളം പറയണ്ട എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലായി. ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല നിന്നെ ഞങ്ങള്ക്ക് വേണം അജു അത് മാത്രം മനസ്സിൽ ഉണ്ടായാൽ മതി 😭

 

അർജുൻ : എനിക്ക് ഒന്നും പറ്റില്ല മോളെ നീ ഇങ്ങനെ കരയല്ലേ. പിന്നെ ഞാൻ എന്തായാലും രണ്ടു ദിവസം കഴിഞ്ഞേ പോവു. ആദ്യം ആതിയുടെ അടുത്ത് പോണം എന്നിട്ട് അവിടെ കുറച്ചു സ്റ്റോക്ക് ഒക്കെ എടുക്കണം എന്നിട്ട് അവളെയും കൂട്ടി ഇങ്ങുവന്നിട്ടൊക്കെ പോവു. വെറുതെ സീൻ ആക്കെല്ലേ 🥲

 

സൂസൻ : 🥲 ഞങ്ങള്ക്ക് വേറെ ആരും ഇല്ല അജു അതാ ഞാൻ

 

അർജുൻ : എന്റെ പൊന്ന് ഭാര്യെ ഞാൻ ഉണ്ട് നിങ്ങൾക് ഇനിയും ഉണ്ടാവും കേട്ടോ 😘

 

സൂസൻ : 🥲😘

 

പിറ്റേദിവസം രാവിലെ തന്നെ അർജുൻ പോണ്ടിച്ചേരിക്ക് തിരിച്ചു. രാത്രിയോട് കൂടി പോണ്ടിച്ചേരിയിൽ എത്തിയ അർജുൻ ആരതിയെ കാത്ത് ഹോസ്പിറ്റലിന്റെ വെളിയിൽ നിന്ന്. അകത്തു നിന്നും വരുന്ന ആരതിയെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു അർജുൻ. അത്രയ്ക്ക് സൗന്ദര്യം അവൾക്ക് ഉണ്ടെന്ന് അവനു തോന്നി അവന്റെ നിൽപ്പുകണ്ട അവൾ അവനോട് ചോദിച്ചു.

 

ആരതി : ഡാ പൊട്ടാ എന്താ ഇങ്ങനെ പന്തം കണ്ട പെരുചാഴിയെ പോലെ നിൽക്കുന്നത്? ഡാ

 

 

 

അർജുൻ : അഹ്. ഒന്നുല്ല നിന്നെ നോക്കി അങ്ങനെ നിന്നതാണ്. കുറച്ചുകൂടി ലുക്ക്‌ ആയല്ലോ മോളെ 😌

 

ആരതി : ഓഹ് പിന്നെ ആദ്യമായിട്ടല്ലേ നീ എന്നെ കാണുന്നത് കിടന്ന് ചിണുങ്ങാതെ വാടാ ചെക്കാ പോവാം.

 

അർജുൻ : മെഡിസിൻസ് ഒക്കെ എത്തിച്ചിട്ടുണ്ട്.

 

ആരതി : ആണോ അതേതായാലും നന്നായി എല്ലാം ഒരു വിധം ഒതുങ്ങിയായിരുന്നു. നമ്മൾ നേരെ വീട്ടിലോട്ട് അല്ലെ പോവുന്നത്.

 

അർജുൻ : ആ അതെ. നീ എന്തേലും കഴിച്ചോ?

 

ആരതി : ഇല്ലടാ നീ വന്നിട്ട് കഴിക്കാം എന്ന് കരുതി. നമുക്ക് ടൗണിൽ ഒന്ന് കയറണം അവിടെ നല്ല മലയാളി മീൽസ് കിട്ടും മീൻ പൊരിച്ചതും ഒക്കെ ആയിട്ട് 😋 പിന്നെ ചെറിയ ഒരു ഷോപ്പിങ്ങും ഉണ്ട്.

 

അർജുൻ : ആ എന്നാ വാ ഒരുപാട് വൈകണ്ട പോയേക്കാം. നിന്നെ വീട്ടിൽ കൊണ്ടുപോയി വിട്ടിട്ട് വേണം എനിക്ക് പോവാൻ.

 

ആരതി : എങ്ങോട്ട് പോവാൻ? എന്താ അജു വല്ലപ്പോഴും വീട്ടിലോട്ട് വരുന്നത് തന്നെ ഒന്ന് അടിച്ചു പൊളിക്കാൻ ആണ് എന്നിട്ട് നീ എങ്ങോട്ടാ മുങ്ങുന്നത്?

 

അർജുൻ : മുങ്ങുന്നത് അല്ല മോളെ അത്യാവശ്യം ആയി കിച്ചുവിന്റെ അടുത്ത പോണം. അതാ ഞാൻ ഒരു 2 ദിവസത്തിന് ഉള്ളിൽ ഇങ്ങു പോരും വന്നിട്ട് നമുക്ക് അടിച്ചു പൊളിക്കാം. പിന്നെ പിള്ളേരെ കൂടി സ്കൂളിൽ നിന്നും കൊണ്ടുവരാൻ ആളെ വിട്ടിട്ടുണ്ട്.

 

ആരതി : എന്താ അജു ഇത്ര അത്യാവശ്യം ആയി പോവുന്നെ എന്തേലും പ്രശ്നം ഉണ്ടോ?

 

അർജുൻ : നീ ആരോടും പറയത്തില്ല എങ്കിൽ പറയാം.

 

ആരതി :ഞാൻ എന്നാ നീ പറഞ്ഞതൊക്കെ വേറെ ആരോടേലും പറഞ്ഞിട്ടുള്ളത്? നീ കാര്യം പറ ചെക്കാ.

 

അർജുൻ : ഒരുപാട് നാളായി തിരയുന്ന ഒരുത്തനെ കിട്ടിയിട്ടുണ്ട് അതാ..

 

ആരതി : ആര് മറ്റേ…..

 

അർജുൻ : അതെ അവൻ തന്നെ

 

ആരതി : അജു നിങ്ങൾ വീണ്ടും…. എല്ലാം നിർത്തിയത് അല്ലെ ഇനി അത് വേണോ?..

 

അർജുൻ : നിനക്ക് അറിയാമല്ലോ ആതി എല്ലാം. ഇതുകൂടി ചെയ്തേ പറ്റു അത്രക്ക് അവൻ അനുഭവിച്ചത് ആണ് അതിനു ഉള്ളത് ഇവൻ കിട്ടണം

 

ആരതി : ആ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചതല്ലേ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാം. സൂക്ഷിക്കണം കേട്ടോ. നിങ്ങൾ പറഞ്ഞത് വെച്ച നോക്കുമ്പോൾ ഇതുവരെ നേരിട്ടവരെ പോലെ അല്ല

 

അർജുൻ : ആ ഞങ്ങള്ക്ക് ഒന്നും പറ്റില്ല. പിന്നെ നിന്റെ തീരുമാനം എന്തായി ആർക്കേലും സ്കോപ് ഉണ്ടോ

 

ആരതി : ആ ടോക്ക് വേണ്ട അജു നിനക്ക് അറിയാല്ലോ എല്ലാം എന്നിട്ടും… എനിക്ക് പറ്റില്ല അതാ. എന്നേലും എന്തേലും തോന്നിയാൽ ഞാൻ പറയുന്നുണ്ട് കേട്ടോ…

 

അർജുൻ : ഓ ശെരി മാഡം. ദേ ഹോട്ടൽ എത്തി വാ വല്ലതും കഴിച്ചിറങ്ങാം.

 

ആരതി : ആഹ് ശെരി

 

അവർ രണ്ടുപേരും ഹോട്ടലിൽ കേറി ഫുഡും കഴിച്ചിറങ്ങി അത്യാവശ്യം കുറച്ചു ഷോപ്പിങ്ങും ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു. രണ്ടുപേരും മാറി മാറി വണ്ടി ഒടിച്ചും ചെറിയ തമാശകളും ഒക്കെ ആയി പോരുന്ന വഴിയിൽ ഏതോ മരം വീണു ബ്ലോക്ക്‌ ആയി കിടക്കുന്നത് കണ്ടു. അർജുൻ കാറിൽ നിന്നിറങ്ങി എന്താ കാര്യം എന്ന് അന്നേക്ഷിക്കുന്നതിനു പുറത്തേക്ക് പോയി. അല്പം കഴിഞ്ഞു അവൻ തിരിച്ചെത്തി. തിരികെ വരുന്നത് കണ്ട അവനെ നോക്കി ആരതി ചോദിച്ചു.

 

ആരതി : അജു എന്താ പ്രശ്നം?

 

അർജുൻ : എന്തോ പറയാൻ ആണ് ഒരു മരം വീണതാ. മഴ കൊളുള്ളത് കൊണ്ട് ഫയർ ആൻഡ് സേഫ്റ്റി കാർ ഒക്കെ കടൽ തീരത്ത് ഉള്ളവരെ മാറ്റി പാർപ്പിക്കുന്ന തിരക്കിൽ ആണ്. ഇത് മുറിച്ചു മാറ്റാൻ രാവിലെ ആവും.

 

ആരതി : അയ്യോ അപ്പോൾ നമ്മൾ എന്താ ഇപ്പൊ ചെയ്യാ?

 

അർജുൻ : ഫ്ലൈറ്റ് ഒന്നും ഇനി കാണില്ല നമുക്ക് ഒരു കാര്യം ചെയ്യാം തല്ക്കാലം ഇവിടെ അടുത്ത എവിടെ എങ്കിലും ഹോട്ടൽ ഉണ്ടോ എന്ന് നോക്കി ഇന്ന് അവിടെ സ്റ്റേ ചെയ്യാം എന്നിട്ട് രാവിലെ എല്ലാം ശെരി ആയി കഴിഞ്ഞു പോവാം. പിന്നെ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ?

 

ആരതി : എനിക്ക് എന്ത് കുഴപ്പം നീയല്ലേ കൂടെ ഉള്ളത്. എന്നാ നീ സൂസനെ വിളിച്ചു പറഞ്ഞേക്ക് അല്ലേൽ വയ്ക്കുമ്പോൾ അവൾ വെറുതെ പേടിക്കും.

 

ആരതി പറഞ്ഞപോലെ തന്നെ അർജുൻ സൂസൻ കാര്യങ്ങൾ വിളിച്ചു പറഞ്ഞു അവൾക്കും കുഴപ്പം ഒന്നുമില്ലായിരുന്നു. അങ്ങനെ അവർ അവിടെ അടുത്തുള്ള ഒരു 5 സ്റ്റാർ ഹോട്ടലിൽ എത്തി. അർജുന്നും ആരതിയും റീസെപ്ഷനിൽ ചെന്നു.