ആരതി – 13

 

ആരതിയുടെ കരച്ചിൽ കേട്ട് എഴുന്നേറ്റ അർജുന്റെയും അവസ്ഥ മറ്റൊന്ന് അല്ലായിരുന്നു. താൻ ഇതുവരെ അങ്ങനെ ചിന്തിച്ചു പോലും ഇല്ലാത്ത അവളുമായി ഇന്നലെ അങ്ങനെയൊക്കെ നടന്നത് അവനിലും കുറ്റബോധം ഉണർത്തി. കുറ്റബോധത്തിൽ അവന്റെ തല കുനിഞ്ഞു. തന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന സൂസനെ മദ്യത്തിന്റെ പുറത്ത് മറന്നതിലും സഹോദരിയായി കാണുന്നവളെ പ്രാപിച്ചതിക്കും അവനു ചത്താൽ മതി എന്ന് പോലും തോന്നി. അവൻ എഴുന്നേറ്റ് ആരതിയുടെ അടുക്കൽ ചെന്ന് അവളുടെ കാലുകളിൽ പിടിച്ചുകൊണ്ടു തേങ്ങി കരയുവാൻ തുടങ്ങി. അവന്റെ കണ്ണുനീരിൽ അവളുടെ കാലുകൾ നനഞ്ഞു.

 

അർജുൻ : ആതി എന്നോട് ക്ഷെമിക്കണം 🙏😭 ഇന്നലെ കള്ളിന്റെ പുറത്ത് ഞാൻ…. നീ മാപ്പ് തരണം അല്ലെങ്കിൽ ഇതാ ഇപ്പോൾ തന്നെ നീ എന്നെ അങ്ങ് കൊന്നേക്ക് പാപി ആണ് ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് ചെയ്ത മഹാ പാവി. 😭😭😭😭

അതും പറഞ്ഞു അവൻ തന്റെ കയ്യിലുള്ള തോക്ക് അവളുടെ മടിയിലേക്ക് ഇട്ട ശേഷം ആവളുടെ കാലുകളിൽ വീണു കരയുവാൻ തുടങ്ങി. ഇതുവരെ കരഞ്ഞു കണ്ടിട്ടില്ലാത്ത അർജുൻ തേങ്ങി കരയുന്നത് കണ്ട ആരതിക്കും സങ്കടം സഹിക്കാൻ സാധിച്ചില്ല അവളും എങ്ങലടിച്ചു കരയാൻ തുടങ്ങി. തന്റെ കാലിൽ കിടന്ന് കരയുന്ന അർജുനെ അവൾ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു എന്നിട്ട് അവനോട് ആയി പറഞ്ഞു.

 

ആരതി : അജു 😭 അജു നീ മാത്രമല്ലല്ലോ തെറ്റ് ചെയ്തത് സ്വബോധത്തിൽ നീ ഒരിക്കലും ഒന്നും ചെയ്യില്ല എന്ന് എനിക്ക് അറിയില്ലെടാ 😭 പോട്ടെ സാരല്ല കരയല്ലേ നീ.. നമുക്ക് എല്ലാം മറക്കാം നീ എഴുനേറ്റ് പോയി ഫ്രഷ് ആവു. പോവണ്ടേ നമുക്ക്. അല്ലേൽ നിനക്ക് എന്നെ ഫേസ് ചെയ്യാൻ പറ്റില്ലേൽ ഞാൻ തിരികെ പോവാം എന്താ.

 

അർജുൻ : ആതി എന്താ നിന്നോട് പറയണ്ടേ എന്ന് എനിക്ക് അറിയില്ല. സോറി ഡീ.. നമുക്ക് വീട്ടിലോട്ട് പോവാം 😭

 

ആരതി : എന്നാൽ എഴുന്നേൽക്കാൻ നോക്ക് നമുക്ക് ഉടനെ പോവാം. പിന്നെ ഇതൊന്നും ഞാൻ ആരോടും പറയില്ല നീയും പറയണ്ട ഇങ്ങനെ ഒന്നും നടന്നിട്ടില്ല കേട്ടോ…. പിന്നെ എന്റെ പഴയ അജു ആയിട്ട് ഇവിടുന്ന് ഇറങ്ങിയാൽ മതി വാ പോവാം 😭🥲

 

അതും പറഞ്ഞു അവൾ അവനെ കെട്ടി പിടിച്ചു അവന്റെ നെറ്റിയിൽ ഒരു മുത്തം നൽകി. എന്നാൽ ആ മുത്തം ഒരിക്കലും വേറെ ഒരു അർദ്ധത്തിൽ അല്ലായിരുന്നു ഒരു അമ്മയുടെ, സഹോദരിയുടെ നിറഞ്ഞ സ്നേഹം മാത്രമായിരുന്നു അത്. ഒരു വിധം നടന്നതൊക്കെ മറക്കാൻ ശ്രമിച്ചക്കണ്ട ഇരുവരും ഹോട്ടലിൽ നിന്നും ഇറങ്ങി നാട്ടിലേക്ക് യാത്രയായി…. എങ്കിലും രണ്ടുപേരുടെയും മനസ്സിൽ കുറ്റബോധത്താൽ ഉള്ള വിഷമം വിട്ടുമാറിയിരുന്നില്ല. ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കരുതെ ഭഗവാനെ എന്ന് ഇരുവരും മനസ്സുരുകി പ്രാർത്ഥിച്ചു….

 

തുടരാം അല്ലെ.