ആരിഫയുടെ ആദ്യരാത്രി 1

എന്തെ അനക്കിഷ്ടായിലെ …….

നാണം പുത്തുവിരിഞ്ഞ മുഖത്ത് സന്തോഷത്തിന്റെ പൂത്തിരിപോലെ
പുഞ്ചിരി തൂകി അവൾ തല കുലുക്കി

ആയിഷ അബുക്കാനേ മോളുടെ സമ്മതമറിയിച്ചു …
അപ്പൊത്തന്നെ ആ വിവരം മുത്തുവിലേക്കും അബുക്ക എത്തിച്ചു

ആങ്ങളമാർക്ക് അവളാ ഫോട്ടോ അയച്ചുകൊടുത്തു
അവർക്കും ഷെരീഫിനെ ബോധിച്ചു

പിറ്റേന്ന് തന്നെ മുസ്തഫ സൈതാലികുട്ടി ഹാജ്യാരെ പോയി കണ്ടു
അബൂന്റെ മോളാ ന്ന ഒന്നും നോക്കണ്ട
ഷെരീഫിനെ വിവരമറിയിച്ചു

ഞായറാഴ്ച അവരെല്ലാരും വന്നു ആരിഫയെ കണ്ടു
എല്ലാര്ക്കും ഇഷ്ട്ടമായി …
പഴയ വിശേഷങ്ങളും പുതിയ വിശേഷങ്ങളുമായി അബുവും സൈതാലിയും
തള്ളിനീക്കിയത് മണിക്കൂറുകളാണ്
ഷെരീഫിനും ആരിഫയുമായി സംസാരിക്കാൻ ഇഷ്ടംപോലെ
സമയംഅനുവദിക്കപ്പെട്ടു അവർ തുറന്നു സംസാരിച്ചു
ആദ്യ കാഴ്ച്ചയിൽ തന്നെ പിരിയാനാവാത്ത വിധം
അവർ അടുത്തു
പ്രണയം മുൻഅനുഭവമില്ലാത്തവരാണ് രണ്ടാളും പഠിക്കുമ്പോ
പലരും ആരിഫയെ കിട്ടാൻ പുറകെകൂടിയെങ്കിലും അവൾ അതിലൊന്നും
താല്പര്യം കാണിച്ചില്ല …പാടിത്തമായിരുന്നു അതിനേക്കാൾ അവൾക്കു
പ്രിയം ……ഷെരീഫിനും അവസ്ഥമറിച്ചല്ല പക്ഷെ ഒരു വ്യത്യാസമുണ്ട്
സ്കൂൾ ജീവിതത്തിൽ അവന് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു
പക്ഷെ അവൾക് വേറെ ഇഷ്ട്ടമുണ്ടായിരുന്നു ….
അന്ന് മനസ്സിൽ കുറിച്ചിട്ട തീരുമാനമാണ് ഇനിയൊരു പെണ്ണ് അത് തന്റെ
ബീവിയായിരിക്കും …….

അവന് ആരിഫയെ വല്ലാതങ്ങു ഇഷ്ടായി നല്ല അടക്കം
സംസാരത്തിലെ ലാളിത്യം പെരുമാറ്റം …..
വിദ്യാസമ്പന്നതയുടെ അഹങ്കാരമോ ഉന്നത ജോലിയുടെ ഗർവോ
അവളിൽ ലവലേശം ഇല്ലായിരുന്നു ……
തന്റെ മനസിലെ സങ്കല്പങ്ങളിലെ പെണ്ണ് …..
ചടങ്ങുകൾ അതിവേഗം മുന്നോട്ടുപോയി …നിക്കാഹും നടത്തി
3 മാസത്തെ ഇടവേള അവരുടെ സംഗമത്തിന് വിലങ്ങുതടിയായി ….
ആരിഫയുടെ അനുജന്മാർക്കു ലീവ് കിട്ടാനുള്ള കാലതാമസം …..

3 മാസത്തിനിടെ അവർ പലപ്പോഴും കണ്ടുമുട്ടി …
ഇഷ്ട്ടങ്ങൾ പങ്കുവച്ചു ആഗ്രഹങ്ങൾ പങ്കുവച്ചു …..
മനസുകൾ തമ്മിൽ ചേർന്നു ……

എന്നും ഫോൺ വിളിയും ഉണ്ടായിരുന്നെങ്കിലും …..മോശമായൊരു വാക്കുപോലും
അവന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല അതവളിൽ അവനോടുള്ള
പ്രേമവും ബഹുമാനവും വർധിപ്പിച്ചു …..

കാത്തിരുന്ന സമാഗമത്തിന്റെ നാളുകൾ വന്നുചേരാൻ ഇനി 2 നാൾ ….
ഷെറീഫിക നല്ലവൻ തന്നെ പക്ഷെ ആദ്യരാത്രി അങ്ങനൊന്നുണ്ടല്ലോ …….
അതോർത്തപ്പോ അവളിൽ നാണവും പേടിയും …ഒരുപോലെ വന്നു ….

ഷെരിഫിക്കാ തന്നോട് അതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല ….

അവൾ തന്റെ ഉറ്റ സുഹൃത്തായ ബാല്യകാല സഖിയും കളികൂട്ടുകാരിയുമായ
ഷാഹിനയെ വിളിച്ചു ……

ഹലോ ….ഷാഹി ….ഞാനാടി ആരിഫ ….നീ എവിടെയാ ..

ആരിഫ ..കല്യാണപെണ്ണേ എവിടേം വരെയായി ഒരുക്കങ്ങൾ
നീ എന്നോട് പിണങ്ങരുത് മുത്തേ …നിന്റെ കല്യാണം കൂടാൻ
ഭയങ്കര കൊതിയുണ്ട് എന്ത് ചെയ്യനാടി ….ഇവടായിപ്പോയിലെ ….

കല്യാണം കഴിഞ്ഞു ഷാഹിന ഭർത്താവിനും കുട്ടികൾക്കുമൊപ്പം ഗൾഫിലാണ് ……

എനിക്കും വിഷമമുണ്ട് നീ അടുത്തണ്ടയിരുന്നേൽ ഒരു ദൈര്യമായിരുന്നു …..
ഇതിപ്പോ ആലോചിച്ചിട്ട് പേടിയാവുനടി …..

കല്യാണം കഴിക്കാൻ എന്തിനാ പേടി ….നിന്റെ ഷെറിഫിക്ക
അത്രക് ചൂടനാണോ ……

ഏയ് ഇക്ക പാവമാണ് …..എന്നോട് ഇതുവരെ മുഖം കറുപ്പിച്ചൊന്നു സംസാരിച്ചിട്ടുപോലുല്ല

പിന്നെന്താ പേടിക്കാൻ …….

നിന്നോടെങ്ങനെ പറയും …….

എന്നോടല്ലേ എന്നോട് നിനക്കെന്തും പറഞ്ഞൂടെ ……നീ പറ

അതല്ല ഷാഹി എനിക്ക് രാത്രിയിലെ കാര്യം ഓർക്കുമ്പോളാ ….

ഹ ഹ ഹ ……അവളുടെ ചിരി ആരിഫയുടെ നെഞ്ചിൽ കുത്തിക്കൊള്ളുകയായിരുന്നു

ഇതിനാണോ പേടി …ഷെറിഫിക നിന്നോടൊന്നും പറയാറില്ലെ

ഇല്ലെടി അതാ എനിക്കിത്രേം പേടി ….
അതൊക്കെ ഇവിടെ കല്യാണം ഉറപ്പിച്ചെന്നു കേൾക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളു
പിന്നെ ആദ്യരാത്രി വരെ എന്റിക്കക്ക്‌ ഈ ഒരു കാര്യം മാത്രേ പറയാനുണ്ടായിരുന്നുള്ളു

മോളെ നിന്റെ ഫസ്റ്റ് നൈറ്റ് ..അടിപൊളി ആയിരിക്കും …
ഷെറിഫിക്ക മനഃപൂർവം നിന്നോട് ഇതിനെ കുറിച്ച് പറയാത്തതാവും
അതിന്റെ ത്രില്ല് നീ അനുഭവിച്ചറിയു …..

Leave a Reply

Your email address will not be published. Required fields are marked *