ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ – 6

‘ഹൊ എന്തൊരു ഷോയായിരുന്നു മോനെ…നിനക്കു കുറച്ചു അഹങ്കാരം കുറയാനുണ്ട്. ഞാൻ ശരിയാക്കിത്തരാം കേട്ടോ’ അഞ്ജലി മനസ്സിൽ പറഞ്ഞു. അപ്പുവിനെ ഒന്നു ചൂടാക്കാൻ വേണ്ടി മാത്രമാണ് അവൾ ഡിവോഴ്‌സ് വേണമെന്ന ആവശ്യം എടുത്തിട്ടത്. യാഥാർഥ്യത്തിൽ അപ്പുവിനെ വിട്ടുപോകുന്ന കാര്യം അവൾക്കു ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല എന്നതാണു സത്യം.
എന്നാൽ അപ്പുവിന്‌റെ ഹൃദയം തകർന്നിരുന്നു. അവൻ ദീനതയോടെ അഞ്ജലിയെ നോക്കി.
‘ അപ്പോൾ അഞ്ജലി എന്നെ സ്‌നേഹിക്കുന്നില്ലേ’ ഒരു കുട്ടിയേപ്പോലെ ്അവൻ ചിണുങ്ങി.
ഇല്ലയെന്നർഥത്തിൽ അഞ്ജലി കൈകൾ കൊണ്ട് ആംഗ്യം കാട്ടി.ഗൗരവഭാവം നടിച്ചിരുന്നെങ്കിലും അവളുടെ ചുണ്ടുകളിലെവിടയോ ഒരു കുസൃതിച്ചിരി ഒളിഞ്ഞിരുന്നു.
അപ്പോൾ ഇത്രയും ദിവസം എന്നോടു ഇങ്ങനെയൊക്കെ പെരുമാറിയതെന്തിനാ? വീണ്ടും അപ്പുവിന്‌റെ ചോദ്യം.
എങ്ങനെയൊക്കെ പെരുമാറീന്നാ അപ്പു പറയണേ? കണ്ണുകൾ വലുതാക്കി കുറുമ്പുകാട്ടുന്ന മുഖഭാവത്തോടെ അഞ്ജലി ചോദിച്ചു.
‘എന്നോടു സ്‌നേഹത്തിൽ പെരുമാറിയത്.അതൊക്കെ വെറുതെയായിരുന്നോ..’അപ്പു ചോദിച്ചു.
‘ഈ അപ്പൂ..അതൊക്കെ നിനക്കു വെറുതേ തോ്ന്നിയതാകും.ഡിവോഴ്‌സ് പേപ്പർ റെഡിയാക്കാൻ മറക്കണ്ട.പറ്റിയാൽ നാളെത്തന്നെ ‘ഇതു പറഞ്ഞ് അഞ്ജലി കിടക്കാനായി കട്ടിലിലേക്കു പോയി.അപ്പുവിനെ ഒന്ന് ഒളികണ്ണിട്ടുനോക്കിയശേഷം അവൾ കട്ടിലിലേക്കു ചരിഞ്ഞുകിടന്നു.
അപ്പു സെറ്റിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.ഇടയ്‌ക്കെഴുന്നേറ്റു നടന്നു. അവന്‌റെ എല്ലാ സന്തോഷവും പോയിരുന്നു. ഉറക്കം അകലെയെവിടെയോ പോയി.
അപ്പുവിന്‌റെ ഈ പരവേശമെല്ലാം അഞ്ജലി അറിയുന്നുണ്ടായിരുന്നു, ഇടയ്‌ക്കെഴുന്നേറ്റ് അവനെ ആശ്വസിപ്പിച്ചാലോ എ്ന്ന് അവൾ ചിന്തിച്ചെങ്കിലും വേണ്ടെന്നു വച്ചു. കുറച്ചുനാൾ തന്നെ ഇട്ടു വട്ടംകറക്കിയതല്ലേ.കുറച്ച് അനുഭവിക്കട്ടെ എന്നായിരുന്നു അവളുടെ ചിന്ത.
ഇടയ്ക്ക് അപ്പു എഴുന്നേറ്റു ബാത്ത്‌റൂമിലേക്കു പോയി കതകടച്ചു. നിമിഷങ്ങൾ കുറേ കടന്നു. അവൻ തിരികെയെത്തിയില്ല.അഞ്ജലി ഞെട്ടിപ്പിരണ്ടെഴുന്നേറ്റു.
അവൾ ബാത്ത്‌റൂമിന്‌റെ വാതിലിൽ പോയി മുട്ടിവിളിച്ചു..’അപ്പൂ, അപ്പൂ’ ഒ്‌ട്ടേറെത്തവണ വിളിച്ചിട്ടും ഒരനക്കവുമില്ല.എന്തോ അപകടസൂചന അവളുടെ മനസ്സിൽ നുരപൊന്തി.
അഞ്ജലി തന്‌റെ സകലശക്തിയുമെടുത്തു ബാത്ത്‌റൂമിന്‌റെ കതകിൽ തള്ളി. ഒറ്റത്തള്ളിനു വാതിൽ തുറന്നു. അകത്തു കണ്ട കാഴ്ച. ബാ്ത്ത്‌റൂമിന്‌റെ റൂഫിലുള്ള ഹുക്കിൽ കെട്ടിയ തുണിയിൽ അപ്പു തൂങ്ങിനിൽക്കുന്നു.മരണം അവനെക്കൊണ്ടുപോയിരുന്നില്ല. കഴുത്തുമുറുകുമ്പോഴുള്ള വെപ്രാളത്തിൽ അവൻ കൈകാലിട്ടടിക്കുന്നുണ്ടായിരുന്നു.
‘ദൈവേ, അപ്പൂ, എന്താ ഈ കാട്ടിയേ നീയ്.’ ഒരു നിലവിളിയോടെ അഞ്ജലി മുന്നോട്ടാഞ്ഞു. സമയം നഷ്ടപ്പെടുത്താതെ അവൾ അവന്‌റെ കാലുകളിൽ കയറിപ്പിടിച്ചു.പിന്നെ വളരെ കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ അവനെ താഴെയിറക്കി. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ അപ്പു ദീർഘശ്വാസങ്ങളെടുത്തു. അവന്‌റെ വെളുത്ത കഴുത്തിൽ തുണിമുറുകിയതിന്‌റെ ചുവന്ന പാടു തെളിഞ്ഞു നിന്നിരുന്നു.
—–
മുറിക്കുള്ളിലെ കസേരയിൽ അപ്പു തലതാഴ്ത്തി ഇരുന്നു. അവനപ്പോളും ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു.അവന് അഭിമുഖമായിത്തന്നെ അഞ്ജലിയും നിൽക്കുന്നുണ്ടായിരുന്നു.വികാരവിക്ഷോഭങ്ങളാൽ അവളുടെ മുഖത്തു പലഭാവങ്ങൾ കത്തി. ദേഷ്യം , സങ്കടം, സഹതാപം, പേടി എന്നുവേണ്ട..അപ്പുവിന്‌റെ ചെയ്തി അവളെ തകർത്തുകളഞ്ഞിരുന്നു. ഇത്ര സെൻസിറ്റീവാണ് അപ്പു എന്ന് അവളൊരിക്കലും വിചാരിച്ചിരുന്നില്ല.ഒടുവിൽ അവളുടെ വികാരങ്ങൾ പൊട്ടിയൊഴുകി. അപ്പുവിന്‌റെ കവിളിൽ തലങ്ങും വിലങ്ങും അടിവീണു. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ നിലയ്ക്കാതെ ഒഴുകുന്നുണ്ടായിരുന്നു.
‘ നീയെന്തിനാ അപ്പൂ ഇതു ചെയ്തത്, ഇത്രയക്കും നീ എന്നെ ശിക്ഷിക്കാൻ നി്‌ന്നോട് എ്ന്തു തെറ്റു ചെയ്തു’ വിതുമ്പിക്കൊണ്ട് അവൾ ചോദിച്ചു.
തന്‌റെ കവിളിൽ വന്നു വീഴുന്ന അവളുടെ കരതലത്തിൽ അവൻ പിടിത്തമിട്ടു. ‘ അഞ്ജലിയല്ലേ പറഞ്ഞത്, ഡിവോഴ്‌സ് വേണമെന്ന്, ഏറ്റവും വലിയ ഡിവോഴ്‌സ് തരികയായിരുന്നില്ലേ ഞാൻ. ഇപ്പോ വന്നു രക്ഷിച്ചില്ലായിരുന്നെങ്കിൽ
നാളെ അഞ്ജലിയുടെ ജീവിതത്തിൽ ഞാനുണ്ടാകില്ലാരുന്നല്ലോ, എന്തിനേ രക്ഷിച്ചേ? ‘ സൗമ്യനായി അപ്പു ചോദിച്ചു.
‘അതു ഞാൻ നിന്നെ വെറുതേ ചൂടാക്കാൻ കളി പറഞ്ഞതല്ലേ, നീയില്ലാതെ ഒരു നിമിഷം ജീവിക്കാൻ എനിക്കു പറ്റില്ല’ അഞ്ജലിയുടെ വിതുമ്പൽ കരച്ചിലിനു വഴിമാറിയിരുന്നു.അപ്പുവിന്‌റെ മുഖത്തടിച്ച കൈകൊണ്ട് അവൾ അവന്‌റെ മുഖം തന്‌റെ വയറിലേക്കടുപ്പി്ച്ചു. അപ്പു അവളുടെ വയറ്റിൽ മുഖമമർത്തി. അഞ്ജലിയുടെ കൈകൾ അവന്‌റെ മുടിയിഴകളിൽ ഓടി നടന്നു.
വയറിൽ നിന്ന് അപ്പുവിന്‌റെ മുഖം അവൾ അടർത്തിമാറ്റി .ഇരുകൈകളിലും അപ്പുവിന്‌റെ മുഖം കോരിയെടുത്ത് അവൾ തന്നോട് അടുപ്പിച്ചു.
പ്രപഞ്ചങ്ങൾ സാക്ഷി.താൻ ആദ്യമായി ഒരു പെണ്ണിനാൽ ചുംബിക്കപ്പെടാൻ പോകുകയാണെന്ന് അവൻ മന്സ്സിലാക്കി. നാണവും ചളിപ്പും അവന്‌റെ മുഖത്തു മൂടി.എന്നാൽ അഞ്ജലിയുടെ സുഖകരമായ കരവലയം അവനെ കൂടുതൽ ശ്ക്തിയോടെ പൊതിഞ്ഞു. അവൾക്ക് യാതൊരു സങ്കോചവും ഉ്ണ്ടായിരുന്നില്ല. അപ്പുവിലേക്കു പടരാനായിരുന്നു അവൾ അപ്പോൾ ആഗ്രഹിച്ചത്.
ഒടുവിൽ അവന്‌റെ കവിളിൽ അവളുടെ ചെഞ്ചുണ്ടുകൾ മുട്ടി. കുറച്ചു മുൻപ് താൻ തന്നെ അടിച്ചു തിണർപ്പാക്കിയ അവന്‌റെ കവിളിലെ പാടുകളിലെല്ലാം അവൾ ഉമ്മകൾ കൊണ്ടുമൂടി.അപ്പുവിന്‌റെ ശരീരത്തിൽ ആയിരം വൈദ്യുതതരംഗങ്ങൾ പാ്ഞ്ഞുനടന്നു.

(അടുത്ത ഭാഗത്തോടെ അവസാനിക്കും)

Leave a Reply

Your email address will not be published. Required fields are marked *