ആഴങ്ങളിൽ – 2 9

 

തിരിച്ചു പണിക്കരുടെ വീട്ടിൽ എത്തിയിട്ട് അവിടുന്ന് നിന്നും ഇറങ്ങുമ്പോൾ സന്ധ്യയായിരുന്നു.”നാളെ രാവിലെ എട്ടര ആകുമ്പോൾ വരണം നമുക്ക് കൂപ്പിലെ തടി ലേലം നടക്കുന്ന സ്ഥലം വരെ ഒന്ന് പോകണം” കാറിന്റെ താക്കോൽ തിരിച്ചു കൊടുക്കുമ്പോൾ പണിക്കർ പറഞ്ഞു. മഹേഷ്‌ വീട്ടിലേക്ക് നടന്നു, പോകുന്ന വഴി പണിക്കരുടെ വീടിന്റെ ബാൽക്കണിയിലേക്ക് നോക്കി.

അവിടെ ആര്യ ഫോൺ ചെയ്തു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ഒരു ടി ഷർട്ട് ആണ് അവളുടെ വേഷം, നഗ്നമായ കൊഴുത്ത കാലുകൾ, സൂക്ഷിച്ചു നോക്കിയപ്പോൾ വളരെ ചെറിയ ഒരു ഷോർട്സ് ഇട്ടിട്ടുണ്ടെന്ന് തോന്നി.

അവൾ ഫോൺ വെച്ചിട്ട് ബാൽക്കണിയിൽ കിടന്ന ഒരു കസേരയിൽ ഇരുന്നു, കാലുകൾ രണ്ടും കൈവരിയിലേക്ക് പൊക്കി വെച്ചു. അവൾ താഴേക്ക് നോക്കിയപ്പോൾ മഹേഷിനെ കണ്ടു, അവൾ വെറുതെ ചിരിച്ചു. അയാൾ പോകുന്നത് അവൾ നോക്കി ഇരുന്നു.
******
കുളത്തിൽ ആരോ വെള്ളത്തിൽ ചാടുന്ന ശബ്ദം കേട്ടു. രാധയും രാധികയും ആണോ എന്ന് നോക്കാൻ മഹേഷ്‌ ഒരു തോർത്തും എടുത്ത് അങ്ങോട്ട് ചെന്നു. നാല് പയ്യന്മാർ ആയിരുന്നു അവിടെ. കുളത്തിന്റെ വാതിൽ കടന്നു ചെന്ന മഹേഷിനെ കണ്ട് അവർ ഒരു നിമിഷം നിശബ്ദരായി നിന്നു. “കളിച്ചോ കളിച്ചോ” മഹേഷ്‌ ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു പയ്യൻ വെള്ളത്തിൽ നിന്ന് കയറി വന്നു.

വടംവലി നടന്ന സ്ഥലത്ത് മഹേഷിനോട് വടത്തിൽ നിന്ന് കാലെടുക്കാമോ എന്ന് ചോദിച്ച പയ്യനായിരുന്നു അവൻ.”എന്റെ പേര് അഖിൽ, ചേട്ടൻ കളരി ആണോ?” മഹേഷ്‌ വെറുതെ തലയാട്ടി.”കരാട്ടെ ആയിരിക്കും” കുളത്തിൽ വെള്ളത്തിൽ കിടക്കുന്ന ഒരു തടിയൻ പയ്യൻ പറഞ്ഞു.”ചേട്ടോയ് വാസുവണ്ണൻ വന്നിരുന്നേൽ പണി കിട്ടിയേനെ” വെള്ളത്തിൽ കിടന്നവൻ പറഞ്ഞു.”പോടെയ് അവന്റൊരു വാസുവണ്ണൻ” അഖിൽ അവനെ പുച്ഛിച്ചു.

വെള്ളത്തിൽ കിടന്നവൻ കരയ്ക്ക് കയറി വന്നു.”ചേട്ടാ എന്റെ പേര് അനന്തു, ഈ പണിക്കര് മുതലാളി കൊച്ചീന്ന് നാല് ഗുണ്ടകളെ കൊണ്ട് വന്ന കഥ അറിയാമോ?” മഹേഷ്‌ ഇല്ലെന്ന് പറഞ്ഞു.”ഇവൻ ചുമ്മാ തള്ളാ ചേട്ടാ” അഖിൽ ഇടപെട്ടു. “കഥ പറ കേൾക്കട്ടെ” മഹേഷ്‌ അനന്തുവിനെ പ്രോത്സാഹിപ്പിച്ചു.”കവലെ വെച്ച് ഈ ഗുണ്ടകളും വാസുവണ്ണനും കൂടൊന്നു കോർത്തു. അവന്മാർ ഒന്നടിച്ചു രണ്ടടിച്ചു,

ഞാൻ ഓർത്തു വാസുവണ്ണൻ ഇപ്പൊ വീഴും ഇവന്മാർ ചവിട്ടിക്കൂട്ടും. പക്ഷെ വാസുവണ്ണൻ അതിലൊരുത്തനെ പിടിച്ചു വാരിയെടുത്തു നടുറോഡിൽ ഒറ്റയലക്ക്.ആ കൊച്ചീഗുണ്ട പിന്നെ അനങ്ങിയില്ല, കൂടെ വന്നവന്മാർ പിന്നെ അണ്ണനെ അടിക്കാൻ വന്നില്ല. വീണവനെ പിന്നെ ആംബുലൻസ് കൊണ്ട് വന്നാ കൊണ്ട് പോയത്. അയാൾ ഇപ്പോഴും തളർന്ന് കിടക്കുവാണെന്ന് പറയുന്ന കേട്ടു” അനന്തു പറഞ്ഞു നിർത്തി.

കുളത്തിൽ കിടന്ന രണ്ട് പയ്യന്മാർ കൂടെ കഥ കേൾക്കാൻ കയറി വന്നിരുന്നു.”വാസു പഴേ ഗുസ്തിക്കാരനാ” അതിലൊരുത്തൻ പറഞ്ഞു. മഹേഷ്‌ കിട്ടിയ വിവരങ്ങൾ മനസിൽ കുറിച്ചിട്ടു. കുളിക്കാനായി ഷർട്ട് ഊരി,

മഹേഷിന്റെ ശരീരം കണ്ട അനന്തു പറഞ്ഞു “ഞാനും ജിമ്മിൽ പോകുന്നുണ്ട്”. “ഇവൻ തടി കുറയ്ക്കാൻ ഓട്ടമാ ജിമ്മിൽ” അഖിൽ പറഞ്ഞു. അവർ പോകാനിറങ്ങി “ചേട്ടാ നേരം ഇരുട്ടുന്നു, രാത്രിയിൽ ഇങ്ങോട്ടൊന്നും വരേണ്ട കേട്ടോ” അനന്തു ആണ് പറഞ്ഞത്.”അതെന്താടാ?”

“ഈ തോട്ടത്തിൽ ഒരു നീല നിറമുള്ള ഒരു പാമ്പിനെ പലരും കണ്ടിട്ടുണ്ട് ചേട്ടാ, അങ്ങനെ ഒന്നിനെ കണ്ടവരൊന്നും പിന്നീട് അധികം ജീവിച്ചിട്ടില്ല”.

“ടാ ടാ പോടാ നിന്റെ തള്ളും കൊണ്ട്” മഹേഷ്‌ അവന്മാരെ ഓടിച്ചു. അയാൾ വേഗം കുളിച്ചു വീട്ടിലേക്ക് പോയി. വൈകുന്നേരത്തെ ഭക്ഷണം ഇന്ദിരാമ്മ ഉഷയെക്കൊണ്ട് ഒരു പൊതിയാക്കി കൊടുത്തു വിട്ടിരുന്നു. മഹേഷ്‌ അത് കഴിച്ചിട്ട് കിടന്നു.

******
അന്ന് രാവിലെ മഹേഷ്‌ നേരത്തെ ഉണർന്നു. ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ പറ്റി. തലേ ദിവസം ഉടുത്തിരുന്ന മുണ്ട് അയാൾ അലക്കി മുറ്റത്തു കണ്ട ഒരു അയയിൽ വിരിച്ചു. എട്ടു മണി ആയിരുന്നു അപ്പോൾ. വഴിയിലൂടെ നടന്നു പോയ രണ്ടു കോളേജ് കുമാരികൾ അർദ്ധനഗ്നനായി നിൽക്കുന്ന അയാളെ ഏറുകണ്ണിട്ട് നോക്കി, അവർ പരസ്പരം നോക്കി ചിരിച്ചു കൊണ്ട് നടന്നു പോയി.

Leave a Reply

Your email address will not be published. Required fields are marked *