“ഈ വണ്ടി ഒന്ന് കടത്തി വിടണം, വടംവലി ഒക്കെ കഴിയുന്നത് വരെ നിന്നാൽ ഒത്തിരി സമയം പോകും” മഹേഷ് ആയാളോട് പറഞ്ഞു.അയാൾ ഒരു പുച്ഛചിരിയോടെ തിരിഞ്ഞ് അവിടെ അല്പം മാറിക്കിടന്നിരുന്ന ജീപ്പിന് സമീപം നിന്നിരുന്ന ഒന്നു രണ്ട് പേരെ നോക്കി.”വേഗം പോയിട്ട് പണിക്കർക്ക് ഭാര്യയെ കുനിച്ചു നിർത്തി അടിക്കാൻ ആണോടാ?” മഹേഷിന് ചെറിയ ദേഷ്യം വന്നു തുടങ്ങിയിരുന്നു,
അയാൾ പതിയെ മുണ്ട് മടക്കിക്കുത്തി. അപ്പോൾ അവിടെ നിന്നിരുന്ന ഒരു പയ്യൻ മഹേഷിനോട് ചോദിച്ചു “ചേട്ടാ വടത്തിൽ നിന്ന് കാലെടുക്കാമോ?” മഹേഷ് താഴേക്ക് നോക്കി, ശരിയാണ് അറിയാതെ ചവിട്ടി നിക്കുന്നത് വടത്തിലാണ്.പെട്ടെന്ന് മുൻപിൽ നിന്ന മനുഷ്യൻ അലറി “കാലെട്ര താ#*&ളീ”. മഹേഷ് കാലെടുത്തു പക്ഷെ അടുത്ത നിമിഷം അയാളുടെ കാൽ മിന്നൽ വേഗത്തിൽ ഉയർന്നു
“ഠേ” എന്നൊരു ശബ്ദത്തോടെ അത് മുൻപിൽ നിന്നിരുന്ന മനുഷ്യന്റെ ചെന്നിയിൽ പതിച്ചു. ആൾക്കൂട്ടം പെട്ടെന്ന് നിശബ്ദമായി.നാസിക് ഡോൽ ശബ്ദം നിലച്ചു.”അയ്യോ ഇവൻ എന്താണീ ചെയ്തത്” ഇന്ദിരാമ്മയുടെ ശബ്ദത്തിൽ പരിഭ്രമം. പണിക്കർ വേഗം കാറിന് പുറത്തിറങ്ങി. ജീപ്പിന് സമീപം നിന്നവർ ഓടി വരുന്നുണ്ടായിരുന്നു.
അവർക്കും മഹേഷിനും ഇടയ്ക്ക് പണിക്കർ കയറി നിന്നു. മുൻപിൽ വന്ന ജുബ്ബ ഇട്ട മനുഷ്യൻ പണിക്കരോട് ചോദിച്ചു “ടോ പണിക്കരെ താൻ വീണ്ടും ആളെ ഇറക്കി പണി തുടങ്ങിയോ? തനിക്ക് ഈ കിട്ടിയതൊന്നും പോരേ?ഏതാ ഇവൻ?”
“ഇവൻ എന്റെ ആള് തന്നെയാ പിന്നെ തന്റെ ചന്ദ്രൻ പിള്ളയ്ക്ക് അടി കിട്ടിയെങ്കിൽ അത് അവന്റെ വായിൽ കിടക്കുന്ന നാക്കിന്റെ ഗുണം കൊണ്ടാ, എടുത്തോണ്ട് പോടാ” പണിക്കർ വിട്ടു കൊടുത്തില്ല. “ഓഹോ എങ്കിൽ ഇതിപ്പോത്തന്നെ തീർത്തു തരാം”
“അണ്ടിയുറപ്പുള്ള നാട്ടുകാരൊന്നും ഇല്ലെടാ ഇവിടെ?” ജുബ്ബാക്കാരൻ ചുറ്റും നോക്കി ചോദിച്ചു. ആരും അനങ്ങിയില്ല, അടി കൊണ്ട ചന്ദ്രൻ പിള്ളയോട് താൽപ്പര്യം ഉള്ളവരൊന്നും അവിടെ ഇല്ലായിരുന്നു. “വാസൂ എടാ വാസൂ” അയാൾ ഉറക്കെ വിളിച്ചു. കാറിലിരുന്ന ഇന്ദിരാമ്മയുടെ ശരീരം പേടി കൊണ്ട് വിറച്ചു.
അവർ പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചു. ആ സമയത്ത് മറു വശത്തു നിന്ന് ഒരു ഹോണടി കേട്ടു, ആളുകൾ രണ്ടു വശത്തേക്കും ഓടി മാറി. സാമാന്യം വേഗത്തിൽ വന്നു കൊണ്ടിരിക്കുന്ന ഒരു പോലീസ് ജീപ്പ്. പോലീസ് ജീപ്പ് പണിക്കരുടെ കാറിന് മുൻപിൽ വന്നു നിന്നു. ജീപ്പിൽ ഡ്രൈവറെക്കൂടാതെ ഉണ്ടായിരുന്നത് എ എസ് ഐ തങ്കപ്പൻ പിള്ളയായിരുന്നു. അയാൾ ചാടിയിറങ്ങി
“എന്താടോ ഇവിടെ പ്രശ്നം?” അയാൾ പണിക്കരോട് ചോദിച്ചു, അടുത്തു നിന്ന ജുബ്ബക്കാരൻ ആണ് ഉത്തരം പറഞ്ഞത് “ഈ പണിക്കരും ഇയാളുടെ ഗുണ്ടയും കൂടി ഇവിടെ വെറുതെ ആളുകളെ തല്ലുകയാണ് സാർ”. തങ്കപ്പൻ പിള്ള എങ്ങോട്ടോ ധൃതിയിൽ പോകുകയായിരുന്നു. “അതൊക്കെ താൻ സ്റ്റേഷനിൽ വന്നു പരാതിപ്പെട് ഇപ്പൊ വണ്ടികൾ കടത്തി വിട്” മഹേഷും പണിക്കരും കാറിൽ കയറി,
മഹേഷ് കാർ മുൻപോട്ടെടുത്തു, ആളുകൾ രണ്ടു വശത്തേക്കും മാറി, വാഹനങ്ങൾ രണ്ടും കടന്നു പോയി.”ഇവനാണ് വരമ്പത്തു നാരായണ പിള്ള” പണിക്കർ മഹേഷിനോട് പറഞ്ഞു തുടങ്ങി “ആ ജുബ്ബ ഇട്ടവിടെ നിന്നില്ലേ അവൻ, അവനാണ് നമുക്കിട്ടു എപ്പോഴും പണി തരാൻ നോക്കുന്നത്, ചെറിയ പണി ഇടയ്ക്ക് ഇങ്ങോട്ട് കിട്ടി, ഇനി ഞാൻ വിട്ടു കൊടുക്കുന്നില്ല, അടിക്ക് അടി തന്നെ കൊടുക്കും”
“വാസു എങ്ങാനും വന്നിരുന്നെങ്കിൽ ഇപ്പോ എന്തായേനെ?” ഇന്ദിരാമ്മ ചോദിച്ചു.”പിന്നെ വാസു, അവനെന്നെ വലിച്ചു മൂക്കിൽ കേറ്റുമോ?” പണിക്കർ പല്ലിറുമ്മി. ഈ സമയം വാസു കള്ള് ഷാപ്പിൽ നിന്ന് നാരായണ പിള്ളയുടെ അടുത്ത് ഓടിയെത്തിയിരുന്നു “എന്താ മുതലാളീ പ്രശ്നം?” വാസു തിരക്കി.
“നീ ഇതെവിടെ പോയിക്കിടക്കുവായിരുന്നു? ആ പണിക്കർ ചെയ്ത പണി കണ്ടോ?” കുറച്ചു മാറി ഒരു മരത്തിന്റെ ചുവട്ടിൽ സോഡാ കുടിച്ചു കൊണ്ട് ഇരിക്കുന്ന ചന്ദ്രൻ പിള്ളയെ ചൂണ്ടി അയാൾ പറഞ്ഞു.”ഏതായാലും ഇയാളെ നീ ഒന്ന് ആശുപത്രിയിൽ എത്തിക്ക്, ജീപ്പ് എടുത്തു പൊയ്ക്കോ”. വാസു ചന്ദ്രൻ പിള്ളയുടെ അടുത്തെത്തി അയാളെ പൊക്കിയെടുത്ത് ജീപ്പിലിട്ടു.”എനിക്ക് കൊഴപ്പം ഒന്നും ഇല്ലെന്നേ” എന്നൊക്കെ ചന്ദ്രൻ പിള്ള പറയുന്നുണ്ടായിരുന്നു.
******
ഉച്ചയൂണ് കഴിഞ്ഞ് പണിക്കർ വീണ്ടും മഹേഷിനെക്കൂട്ടി അടുത്തുള്ള ഒരു ഫോട്ടോകോപ്പി എടുക്കുന്ന കടയിൽ പോയി. ചാക്കോ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അഞ്ച് മണി വരെ ചാക്കോയും പണിക്കരും കൂടി അവിടുത്തെ കമ്പ്യൂട്ടറിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു.
