ഇങ്ങനെയും ഒരു അവിഹിതം 2

മതിയെടാ വെൽ അവൻറെ ഭാര്യയെ നോക്കുന്നത് തെറ്റല്ലേ .

ചമ്മിയ ചിരി പാസ്സാക്കി നോട്ടം മാറ്റുമ്പോൾ ഞാനോർത്തു അവനും പഴയ ആൾ തന്നെ വല്ലവനെയും കാര്യങ്ങൾ അന്വേഷിക്കാൻ താൽപര്യം ആയ കൂട്ടുകാരൻ . കാലം കോലങ്ങളെ മാറ്റും ഉള്ളിനുള്ളിൽ അവർ അവരായി തന്നെ നിലകൊള്ളുന്നു.

ഇടയ്ക്കെപ്പോഴോ ഞാനും അമ്മുവും സംസാരിച്ചു നിന്നു ദൂരെ നിന്ന് നോക്കുന്ന വിനുവിനെ രണ്ടുപേരും കണ്ടിരുന്നു ഞങ്ങളെ നോക്കി കണ്ണിറുക്കി .

ഇവൻറെ ഒരു കാര്യം ഞാനും അമ്മുവും പരസ്പരം നോക്കി ചിരിച്ചു.

ഇടയ്ക്ക് എന്നെ തനിച്ച് കിട്ടിയപ്പോൾ അവൻ ചോദിച്ചു.

ഡാ മോനെ ഒരു അവിഹിതം മണക്കുന്നുണ്ടല്ലോ.

കണ്ണും മിഴി ക്കാതെ അതെ സാധു വായ ഞാൻ എന്ത് ചെയ്യാൻ .

എങ്കിലും മനസ്സിൽ ഉണർന്ന് ചെറുപ്പത്തിലെ ആ വാക്കുകൾ ഊർജ്ജസ്വലത ആക്കി . പ്രതീക്ഷയോടെ ഞാൻ അമ്മുവിനെ ഒരു നിമിഷം തിരഞ്ഞു . പക്ഷേ മനസ്സ് എന്നെ പിന്നിലേക്ക് വലിച്ചു നീ ഇത്ര ചീപ്പ് ആണോ എന്ന ചോദ്യത്തോടെ .

ഫങ്ഷൻ കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ കണ്ടു തൻറെ ടൂവീലറിൽ പുറത്തേക്ക് പോകാൻ ഒരുങ്ങുന്ന അമ്മുവിനെ .

എന്ത് ധൈര്യത്തിലാണ് എന്ന് അറിയില്ല ഞാൻ വണ്ടി തടഞ്ഞു എൻറെ ഉള്ളിലെ കാമുകൻ ഉണർന്നു വണ്ടി ഇവിടെ ഇരിക്കട്ടെ നീ എൻറെ കൂടെ കാറിൽ വാ ..

എൻറെ വാക്കുകൾക്ക് ഇത്ര ശക്തിയോ ഇതാ എന്നെ അടിച്ച അവൾ അവൾ വാക്കുപോലും പറയാതെ വന്നു വണ്ടിയിൽ കയറുന്നു.

നാശം പിടിക്കാൻ ദേ വരുന്നു വിനു ആണ് ..

അപ്പോൾ ശരി ടാ മച്ചാനേ എന്ന് പറഞ്ഞ് ഞാൻ കൈ പിടിച്ചു കുലുക്കി. തിരിഞ്ഞവൻ അമ്മുവിനെ കാണല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു പോയി :

അവളെങ്ങാനും അവൻ പറയുന്നത് കേട്ടാൽ .. കണ്ടു കണ്ടതല്ല അമ്മു കാറിലിരുന്നു by vinu എന്നു പറഞ്ഞതാണ്. പാവം അവൾ അറിഞ്ഞില്ലല്ലോ ഇവൻ പറഞ്ഞത് എന്താണെന്ന് .

അവൻറെ മുഖത്ത് ഒരു വഷളൻ ഭാവം വിരിഞ്ഞു.

അളിയാ എൻജോയ് അവൻ എൻറെ തോളിൽ തട്ടി.
മോന്തയ്ക്ക് ഒന്ന് കൊടുത്താലോ എന്ന് ഞാൻ ചിന്തിച്ചാണ് അമ്മുവിനെ സാന്നിധ്യം. അവളോട് അവൻ പറഞ്ഞതെല്ലാം പറയേണ്ടി വരുമല്ലോ എന്നോർത്ത് ദേഷ്യം ഞാൻ ഉള്ളിലൊതുക്കി.

കാർ ഓടിക്കൊണ്ടിരുന്നു നല്ല തണുപ്പുണ്ട് ഒരു മഴ പെയ്തു കഴിഞ്ഞിട്ടേയുള്ളൂ കാറിനകത്ത് മൗനം വീർപ്പുമുട്ടി നിൽക്കുന്നു.

അമ്മു ഞാൻ മെല്ലെ വിളിച്ചു

ഉം

അവളുടെ നേരത്തെ ശബ്ദം .

എങ്ങോട്ടാ .

എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്താൽ മതി.

ഒക്കെ

വണ്ടിയുടെ സ്പീഡ് ഞാൻ കുറച്ചു എന്തൊക്കെയോ പറയാൻ മനസ്സ് വീർപ്പുമുട്ടി നിൽക്കുന്നു.

അതെ ….

അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.

ഒരു അവിഹിതത്തിനു താല്പര്യമുണ്ടോ .

അവൾ എന്നെ വിട്ടു തിരി നോക്കി ഞാൻ ബ്രേക്ക് പിടിച്ചു വണ്ടി ആടിയുലഞ്ഞു നിന്നു .

ചോദിക്കാൻ പറഞ്ഞിട്ടാണ് ഞാൻ വിക്കി വിക്കി പറഞ്ഞു.

ആര് ?

വിനു. പഴയ പച്ചക്കിളി ഒരു പോങ്ങൻ ഭർത്താവിനെ ആണ് കിട്ടിയത് എത്ര .

അവൾ എൻറെ കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ ചോദിച്ചു.

അത് അവനും അറിഞ്ഞോ ?

എന്ത് ?

എൻറെ ഭർത്താവ് ഒരു പൊട്ടൻ ആണെന്ന് .

അവളുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞു നിന്നു .

ഡി കുരങ്ങി ഞാൻ അവളുടെ മുടി പിടിച്ചു വലിച്ചു.

ഞാൻ പൊട്ടനാണോ ടി …ആണോന്ന്.

അതെ അതെ അവൾ ഉറക്കെ പറഞ്ഞു…

ഞാൻ മുടിയിലെ പിടിമുറുക്കി സമ്മതിക്കുന്നത് വരെ വിടരുത് എന്നായിരുന്നു വിചാരിച്ചത് പക്ഷെ ഇവളെ ആൾ സമ്മതിക്കുമെന്ന് ഒരു പ്രതീക്ഷയും എനിക്കില്ല. കണ്ണുകൾ നിറഞ്ഞു തുടങ്ങിയിട്ടും അതേ ഒരു മാറ്റവുമില്ല. എന്നിൽ നിന്ന് ഏൽക്കുന്ന വേദന അവൾക്ക് ഒരു പ്രശ്നം എല്ലാ ആയിരിക്കാം പക്ഷേ ആ കണ്ണുനിറഞ്ഞു കടന്നു എനിക്ക് സഹിക്കാൻ പറ്റില്ല .
പിടി വിട്ടു വണ്ടി എടുക്കുമ്പോൾ അവളെന്നോട് ചോദിച്ചു.

അതേ താല്പര്യമുണ്ടെങ്കിൽ ഓ.

എന്തിന്?

തൻറെ കൂടെ ഒരു അവിഹിതത്തിന് .

നീ വീട്ടിലേക്ക് വാ എല്ലാം ശരിയാക്കി തരുന്നുണ്ട്. ഒരു പുഞ്ചിരിയോടു കൂടി ഞാൻ അവളോട് പറഞ്ഞു.

അവളുടെ പൊട്ടിച്ചിരി ചിരി ആ കാറിൽ മുഴങ്ങിക്കൊണ്ടിരുന്നു. ….. ഞാൻ വെറുതെ ഓർത്തു പാവം വിനു അവൻ ഇപ്പോൾ കൂട്ടുകാരുടെ പഴയ കിളിയേ സെറ്റ് ആക്കി കൊടുത്ത സന്തോഷത്തിലായിരിക്കും. പക്ഷേ കൂട്ടുകാരാ നീ അറിയുന്നില്ലല്ലോ ഉറക്കമില്ലാത്ത രാത്രികളിൽ ആണ് ഞാൻ ഇവളെയും കൊണ്ടുപോകുന്നത് എന്ന് .

Leave a Reply

Your email address will not be published. Required fields are marked *