ഇങ്ങനെയും ഒരു പ്രണയം – 3

എല്ലാവരും നല്ല വർത്തനതിലാണ്. ഞങ്ങൾ മുന്നും പോയി രണ്ടാമത്തെ ബെഞ്ചിൽ ഇരുന്നു മുമ്പിൽ ഇരുന്നവരെ പരിചയപെട്ടു ഇടയ്ക്ക് വെച്ച് ഒരളുംകൂടെ വന്നു. ഇവരിൽ രണ്ടുപേർ ഇവടെ അടുതുള്ളത് തന്നെ അണ് ഒരാള് ഇടുക്കി അണ് ഇവിടെ ഒരു ബന്ധുവിൻ്റെ വീട്ടിൽ നില്കുന്നു.

അങ്ങനെ ഞങ്ങൾ നന്നായ് പരിചയപെട്ടു അതിഗം വയ്ക്കാതെ തന്നെ ഒരു ടീച്ചർ ക്ലാസിൽ വന്നു എല്ലാവരെയും പരിചയപ്പെട്ട ശേഷം ടീച്ചർ പറഞ്ഞ് തുടങ്ങി.

പതിവ് പോലെ തന്നെ ഈ കൊല്ലവും ആൺ കുട്ടികൾ കുറവാണ് അതുകൊണ്ട് ഇങ്ങനെ രണ്ട് വശത്തായി ഇരുന്നാൽ ശേരിയകില്ല പകുതി ഗേൾസ് വന്ന് ബോയ്സ് ഇരിക്കുന്ന സൈഡിൽ വന്ന് ഇരിക്കണം………അതല്ലേ നല്ലത് അങ്ങനെ അകുമ്പോ ടീച്ചർമാർക്ക് എല്ലാവരെയും വേഗം ശ്രദ്ധിക്കാം.

അങ്ങനെ ആ ടീച്ചർ ക്ലാസിൻ്റെ അറേഞ്ച് മൻ്റ്സ് മൊത്തത്തിൽ മാറ്റി.

പിന്നെ ക്ലാസ്സിൽ ഡിഗ്രിക്ക് കഴിഞ്ഞ് വന്ന രണ്ട് പെൺകുട്ടികൾ കൂടെ ഒണ്ട് ഏറ്റവും പ്രായം കൂടിയത് ഞാൻ ആയിരിക്കും എന്നാണ് ഞാൻ കരുതിയത് എങ്കിലും അല്ലാരുന്നു. ഒരു ചേച്ചി ഒണ്ടാരുന്നു കല്യാണം ഒക്കെ കഴിഞ്ഞത് ആ ചേച്ചിക്ക് 26 വയസൊണ്ട് ഞങ്ങളുടെ ബേക്കിലെ ബെഞ്ചിലാണ് ആ ചേച്ചി ഇരുന്നത്. ഞങ്ങൾ കുറച്ചു പെൺകുട്ടികളെയും പരിചയപെട്ടു.

ബ്രേക്ക് ആയപ്പോ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പരിചയപെട്ടു ഇനി രണ്ടുവർഷം ഒരുമിച്ച് ഓടിക്കണ്ടവരല്ലേ.

പിന്നെ എനിക്ക് ഇപ്പൊ ആളുകളോട് സംസാരിക്കാൻ പണ്ടത്തെ പോലെ പേടി ഒന്നും ഇല്ല. തീർത്തും പേടി ഇല്ല എന്ന് പറയാൻ കഴിയില്ല എന്നാലും ഒരു പരുതിവരെ കുറഞ്ഞു എന്ന് പറയാം.

എന്നേം റോഷനേം മിക്കവരും ചേട്ടാ എന്നാണ് വിളിച്ചിരുന്നത്. ആത്യം കേൾക്കുമ്പോൾ എന്തോപോലെ തോന്നിയിരുന്നു. കാരണം ഒരേ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ തന്നെ ചേട്ടാ എന്ന് വിളിക്കുമ്പോളുള്ള ഒരു ഇത്. പിന്നെ അത് മാറി ഇപ്പൊ കുറച്ച് അനിയന്മാരെയും അനിയത്തിമാരെയും കിട്ടിയതിന്റെ സന്തോഷം.
പെൺകുട്ടികൾ എല്ലാം നല്ല ഫ്രണ്ട്‌ലി ആണ് അവരൊക്കെ അടുത്തിടപഴകുമ്പോ ആത്യം ഒരു ബുദ്ധിമുട്ട് ആയിരുന്നുഎന്കിലും ഇപ്പൊ എല്ലാം ഒക്കെ ആയി.

ഇപ്പൊ ക്ലാസ്സ്‌ തുടങ്ങി ഏകദേശം ഒരുമാസം കഴിഞ്ഞു.

അങ്ങനെ ഇരിക്കെ ടീച്ചർ ക്ലാസ്സിൽ വന്നു പറഞ്ഞു ഇനി ഗ്രൂപ്പ്‌ വർക്കുകൾ ഇടക്കിടക്ക് ഉണ്ടാകും അതിനാൽ തന്നെ ക്ലാസ്സിലെ കുട്ടികളെ എല്ലാം നാലുപേരടങ്ങു്ന്ന ഗ്രൂപ്പ്‌ ആക്കണം എന്ന് ഞങ്ങൾ ബോയ്സ് എല്ലാം ഒരു ഗ്രൂപ്പ്‌ ആകാം എന്ന് തീരുമാനിച്ചു എങ്കിലും ടീച്ചർ സമ്മതിച്ചില്ല ബോയ്സിനെ എല്ലാം ഓരോ ഗ്രൂപ്പിൽ ഇട്ടു. എന്റെ ഗ്രൂപ്പിൽ എന്നെ കൂടാതെ വേറെ മുന്ന് പേര് ഒണ്ട്. ഒരാൾ സ്വാതി പിന്നെ ഒള്ളത് അലിഫ അവസാനമായി വൈഗ.

അന്നാണ്‌ ഞാൻ വൈഗയെ ശ്രെദ്ധിക്കുന്നത്. ഈ കവികളൊക്കെ വർണിക്കുന്ന പോലെ ഒരു നാടൻ പെൺകുട്ടി. വട്ട മുഖവും നീളമുള്ള ചുരുളൻ മുടിയും നെറ്റിയിൽ ചന്ദന കുറിയുമെല്ലാം ഒള്ള ഒരു പെണ്ണ്.

ഞാൻ എന്താ ഇവളെ നേരത്തെ കാഞ്ഞത് എന്ന് ഞാൻ ചിന്തിച്ചു.

ഇത്രയും നല്ല ഒരു കുട്ടി ക്ലാസ്സിൽ ഒണ്ടായിട്ടും ശ്രെദ്ധിക്കാത്തത്തിൽ എനിക്ക് വിഷമം തോന്നി. അവിടുത്തിരുന്ന അലിഫ എന്നെ തോണ്ടിയപ്പോളാണ് ഞാൻ വൈഗയെ തന്നെ നോക്കി ഇരിക്കുവാണെന്ന് മനസിലായത് ഞാൻ ഒന്ന് ചമ്മി. നോക്കുമ്പോ സ്വാതി എന്നെ നോക്കി ചിരി അടക്കാൻ പാടുപെടുന്നു ഞാൻ അവളെ നോക്കി ഒന്ന് കണ്ണടച്ചു കാണിച്ചു. പിന്നെ എന്റെ നോട്ടം പോയത് വൈഗയിലേക്കാണ് ആൾ ഇപ്പോളും ഒരു പേപ്പറിൽ എന്തോ വരക്കുകയാണ് ഒന്നും അറിഞ്ഞില്ല എന്ന് തോനുന്നു. പക്ഷെ അവളെ എന്തൊക്കെയോ പ്രശനം വേട്ടയാടുന്നതായി എനിക്ക് തോന്നി. സമയമൊണ്ടല്ലോ മനസിലാക്കാം ഞാൻ മനസ്സിൽ പറഞ്ഞു.

ഇനി ഒള്ള ദിവസങ്ങളിലും ഒരു പീരീഡ്‌ ഇങ്ങനെ ആയിരിക്കും എന്ന് ടീച്ചർ അറിയിച്ചു.

അപ്പൊ ഇനിയും വൈഗയെ അടുത്ത് കാണാം എന്ന സന്തോഷം ആയിരുന്നു എനിക്ക്.

അന്ന് വൈകുന്നേരം വീട്ടിലേക്ക് നടക്കുമ്പോ ഞാൻ ചിന്തിച്ചു ഇനി ഇതാണോ ലവ് അറ്റ് ഫസ്റ്റ്സൈറ്റ്. എ…. ആരിക്കില്ല അതോ ആണോ എന്തായാലും ഒരു പെങ്കൊച്ചിനോട് ഇങ്ങനെ ഒരു വിഗാരം തോന്നുന്നത് അത്യമായാണ്. അത് പ്രേമമാണോ അല്ലയോ എന്നൊന്നും എനിക്ക് അറിയില്ല എന്തായാലും നോക്കാം എന്ന് ഞാൻ തീരുമാനിച്ചു.
അന്ന് രാത്രി പതിവില്ലാതെ സ്വാതി എനിക്ക് മെസ്സേജ് അയച്ചു.

എന്താരുന്നു ചേട്ടാ ഇന്ന് ക്ലാസ്സിൽ….?

ക്ലാസ്സിലോ എന്ത്….. ഞാൻ ഒന്നും അറിയാത്ത പോലെ മറുപടി പറഞ്ഞു.

ഉരുളല്ലേ…. ഉരുളല്ലേ…. അവടെ ഇരിക്കുന്ന ബാക്കി എല്ലാരും പൊട്ടന്മാർ ഒന്നും അല്ല…..

നീ എന്താ ഉദ്ദേശിക്കുന്നെ…..

അത് തന്നെ വൈഗയെ നോക്കിയ നോട്ടം എന്താ മോനെ പ്രേമം വല്ലോം ആണോ….

പിന്നെ ഞാൻ ഒന്നും മറക്കാൻ നിന്നില്ല.

പ്രേമം ഒന്നും അല്ല ഡി എന്തോ അവളെ നോക്കാൻ തോന്നി നോക്കി. അത്രേ ഒള്ളു…..

മ്മ്… ഞാൻ ചുമ്മാ ചോദിച്ചയ അവളെ അങ്ങനെ ആരോടും സംസാരിക്കുക ഒന്നും ഇല്ല അവളുടെ ഒരു നെയ്‌ബർ സെക്കന്റ്‌ ഇയർ പഠിക്കുന്നുണ്ട് ആ ചേച്ചി പറഞ്ഞു വൈഗയുടെ ചേട്ടൻ രണ്ട് വർഷം മുൻപ് മരിച്ചു അതിനുശേഷമാണ് വൈഗ ഇങ്ങനെ എന്ന്……

ഓ അങ്ങനെ ആണല്ലേ ഞാനും വിചാരിച്ചു എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത് എന്ന്…. നമ്മക്ക് നോക്കാം…..

നടക്കട്ടെ….. നടക്കട്ടെ…….

അങ്ങനെ ആ സംഭാഷണം ഞങ്ങൾ അവസാനിപ്പിച്ചു.

എന്തോ അന്ന് കിടക്കുമ്പോ എല്ലാം വൈഗയുടെ മുഖം ആയിരുന്നു മനസ്സിൽ.
എന്തോ മറക്കാൻ പറ്റാത്ത പോലെ.

പിറ്റേന്ന് എനിക്ക് ക്ലാസ്സിൽ പോകാൻ വല്ലാത്ത ഉത്സാഹം ആയിരുന്നു കാരണം വൈഗ തന്നെ വേറെ ഒന്നും അല്ല ചുമ്മാ കാണാൻ ഒരു തോന്നൽ. അവന്മാർ എന്തോ ഡൌട്ട് തോന്നി എന്നോട് ചോദിച്ചു എങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല.

അങ്ങനെ ക്ലാസ്സിൽ എത്തി ബാഗ് വച്ച് ഞങ്ങൾ പുറത്തേക്കിറങ്ങി. അശ്വിനോട് ഇപ്പം വരാം എന്ന് പറഞ്ഞ് റോഷൻ എന്നെകൊണ്ട് ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് ആണ് പോയത്.

എന്നെ മാറ്റി നിർത്തി അവൻ മുഖവുര ഒന്നും ഇല്ലാതെ തന്നെ ചോദിച്ചു.

ഏതാ മൈ## പെണ്ണ്……?

എനിക്ക് അത്ഭുദം തോന്നി എങ്കിലും ഞാൻ അതൊക്കെ മറച്ചു പിടിച്ചു അവനോട് ചോദിച്ചു.

പെണ്ണോ ഏത് പെണ്ണ്… നീ എന്താ പറയുന്നേ… നിനക്ക് വട്ടായോ…..?

നീ അതികം പറയണ്ട കാള വാല് പൊക്കുന്നെ കണ്ട അറിയില്ലേ എന്തിനാണ് എന്ന്. നീ ഒരുങ്ങികെട്ടി വന്നപോതന്നെ എനിക്ക് ഡൌട്ട് ഒണ്ടാരുന്നു. നീ പറയുന്നോ അതോ ഞാൻ കണ്ടുപിടിക്കണോ.

പിന്നെ ഒന്നും നോക്കിയില്ല അങ്ങ് പറഞ്ഞു. അളിയാ പ്രേമം ഒന്നും അല്ല.

അല്ലെ……

അങ്ങനെ അല്ല ആണോന്ന് അറിയില്ല എന്നാലും എന്തോ….

മതി ഇനി ഉരുളണ്ട എനിക്ക് തോന്നിയാരുന്നു…. ഇന്നലെ ഞാൻ ശ്രെദ്ധിച്ചു വൈഗയോടുള്ള നിന്റെ പെരുമാറ്റം.
അത് കേട്ടപ്പോ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു 😆

Leave a Reply

Your email address will not be published. Required fields are marked *