ഇങ്ങനെയും ഒരു പ്രണയം – 3 2

പിറ്റേന്ന് എനിക്ക് ക്ലാസ്സിൽ പോകാൻ വല്ലാത്ത ഉത്സാഹം ആയിരുന്നു കാരണം വൈഗ തന്നെ വേറെ ഒന്നും അല്ല ചുമ്മാ കാണാൻ ഒരു തോന്നൽ. അവന്മാർ എന്തോ ഡൌട്ട് തോന്നി എന്നോട് ചോദിച്ചു എങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല.

അങ്ങനെ ക്ലാസ്സിൽ എത്തി ബാഗ് വച്ച് ഞങ്ങൾ പുറത്തേക്കിറങ്ങി. അശ്വിനോട് ഇപ്പം വരാം എന്ന് പറഞ്ഞ് റോഷൻ എന്നെകൊണ്ട് ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് ആണ് പോയത്.

എന്നെ മാറ്റി നിർത്തി അവൻ മുഖവുര ഒന്നും ഇല്ലാതെ തന്നെ ചോദിച്ചു.

ഏതാ മൈ## പെണ്ണ്……?

എനിക്ക് അത്ഭുദം തോന്നി എങ്കിലും ഞാൻ അതൊക്കെ മറച്ചു പിടിച്ചു അവനോട് ചോദിച്ചു.

പെണ്ണോ ഏത് പെണ്ണ്… നീ എന്താ പറയുന്നേ… നിനക്ക് വട്ടായോ…..?

നീ അതികം പറയണ്ട കാള വാല് പൊക്കുന്നെ കണ്ട അറിയില്ലേ എന്തിനാണ് എന്ന്. നീ ഒരുങ്ങികെട്ടി വന്നപോതന്നെ എനിക്ക് ഡൌട്ട് ഒണ്ടാരുന്നു. നീ പറയുന്നോ അതോ ഞാൻ കണ്ടുപിടിക്കണോ.

പിന്നെ ഒന്നും നോക്കിയില്ല അങ്ങ് പറഞ്ഞു. അളിയാ പ്രേമം ഒന്നും അല്ല.

അല്ലെ……

അങ്ങനെ അല്ല ആണോന്ന് അറിയില്ല എന്നാലും എന്തോ….

മതി ഇനി ഉരുളണ്ട എനിക്ക് തോന്നിയാരുന്നു…. ഇന്നലെ ഞാൻ ശ്രെദ്ധിച്ചു വൈഗയോടുള്ള നിന്റെ പെരുമാറ്റം.
അത് കേട്ടപ്പോ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു 😆

നീ കിണിക്കല്ലേ എന്നാലും ഞാൻ വിചാരിച്ചു നീ എന്നോട് പറയുമെന്ന്.

ഡാ ആത്യം ഞാൻ ഒന്ന് നോക്കട്ടെ ഇത് പ്രേമം ആണോന്ന് എന്നിട്ട് പറയാം എന്ന് വിചാരിച്ചു അതാ അല്ലാതെ ഞാൻ നിന്നോട് പറയാതെ ഇരിക്കുവോ.

ഒരു പുച്ഛിച്ച ചിരിയാരുന്നു അതിനു അവന്റെ മറുപടി.

പിന്നെ അളിയാ വേറെ ആരോടും പറയല്ലേ…

എനിക്ക് ഒന്ന് ആലോചിക്കണം…. ഒട്ടും ആലോചിക്കാതെ അവൻ പറഞ്ഞു.

അളിയാ……

ആ ഡാ ആരോടും പറയില്ല…. പോരെ….

മതി അത് കേട്ട മതി.

പിന്നെ ഞങ്ങൾ രണ്ടും അതികം കറങ്ങാതെ നേരെ ക്ലാസ്സിലേക്ക് പോയി.

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അറിയുകയാരുന്നു വൺ സൈഡ് ലവിന്റെ സുഖം. എന്നും അവളെ കാത്ത് നിൽക്കും എപ്പോളും അവളെ നോക്കി ഇരിക്കും. അവൾ ക്ലാസ്സിൽ വരാത്ത ദിവസം എനിക്ക് ആകെകൂടി ഒരു വല്ലാത്ത ദിവസം ആയിരിക്കും. ക്ലാസ്സിൽ ഇരിക്കുമ്പോ ആണെങ്കിൽ ഞാൻ അറിയാതെ തന്നെ അവളെ നോക്കിപ്പോകും ഇടക്ക് ഞാൻ നോക്കുമ്പോ അവളും യാദർശ്ശികമായി ഇടക്ക് എന്നെയും നോക്കി പക്ഷെ ഞാൻ അവളെ നോക്കുന്നുണ്ട് എന്ന് തോന്നിക്കാതെ ഞാൻ ആ സിറ്റുവേഷൻ മാനേജ് ചെയ്യും.

ക്ലാസ്സിൽ അങ്ങനെ ആരുന്നു എങ്കിലും ഞാൻ ഇതുവരെ അവക്ക് മെസ്സേജ് അയക്കുകയോ ഒന്നും ഒണ്ടായിട്ടില്ല. പിന്നെ ക്ലാസ്സിൽ ചിലർക്കൊക്കെ എന്തോ ഡൌട്ട് ഒക്കെ ഉണ്ടെന്നു റോഷൻ പറഞ്ഞു. അത് അല്ലേലും അങ്ങനെ ആണല്ലോ. എന്ത് ചെയ്യാൻ…..
ഇപ്പൊ എല്ലാദിവസവും വൈകുന്നേരം ഞങ്ങൾ മുന്നും അടുത്തുള്ള ഒരു പാർക്കിൽ പോയി ഇരിക്കാറുണ്ട് ഞങ്ങൾ അവടെ ഇരുന്ന് വെറുതെ സംസാരിക്കും. സന്ധ്യ അയാലേ വീട്ടിലേക്ക് പോകു ഇതൊരു ശീലം പോലെ ആയിട്ടുണ്ട് ഇപ്പൊ.

അങ്ങനെ ഇരിക്കുമ്പോളാണ് ആ ദുഃഖകരവും അസൂയവഹവുമായ കാര്യം നടക്കുന്നത്.

ഒരിക്കെ ഞങ്ങൾ പാർക്കിൽ ഇരിക്കുമ്പോ രണ്ട് പെൺകുട്ടികൾ വന്ന് ഞങ്ങളുടെ എതിർവശത്തുള്ള സീറ്റിൽ ഇരുന്നു അതിൽ ഒരുകുട്ടി റോഷനെ മാറ്റി നിർത്തി പ്രെപോസ് ചെയ്യുകയും ചെയ്തു. ആ കുട്ടിക്ക് ഇവനെ നേരത്തെ അറിയാവുന്നെ ആണ് കോളേജിൽ ഇവന്റെ ജൂനിയർ ആരുന്നു ഇപ്പൊ ഇവടെ ഒരു കോഴ്സ് ചെയ്യുന്നു. അങ്ങനെ നീണ്ട നേരത്തെ സംസാരത്തിനുശേഷം അവർ രണ്ടും ഞങ്ങടെ അടുത്തേക്ക് വന്നു രണ്ടിന്റെയും മുഖം കണ്ടപോളെ എന്റെ എന്താണ്ടൊക്കയോ പോയി അവൻ അവളെ എനിക്ക് പരിചയപ്പെടുത്തി തന്നു. പക്ഷെ ഞാൻ അവനും ലൈൻ സെറ്റായതിന്റെ ഷോക്കിൽ ആയിരുന്നു അതുകൊണ്ട് തന്നെ അവർ എന്താണ് പറഞ്ഞത് എന്ന് പോലും ഞാൻ കേട്ടില്ല എന്തിനേറെ പറയുന്നു ആ കൊച്ചിന്റെ പേരുപോലും ഞാൻ കേട്ടില്ല.

പക്ഷെ അന്ന് ഞാൻ ഒരു തീരുമാനം എടുത്തു എനിക്കും വേണം ഒരു പെണ്ണ്.

പക്ഷെ ആര്…..

വൈഗയോട് എനിക്ക് തോന്നിയത് പ്രേമം തന്നെ ആണോ…

Leave a Reply

Your email address will not be published. Required fields are marked *