ഇങ്ങനെയും ഒരു പ്രണയം – 3 2

ആണെങ്കിൽ തന്നെ അവക്കും എന്നെ ഇഷ്ടമാകുവോ….

ഇനി അഥവാ ഇഷ്ടമല്ല എങ്കിൽ അവളുടെ പ്രീതികരണം എന്തായിരിക്കും.

അഥവാ അവൾ ഇഷ്ടമാണെന്ന് പറഞ്ഞ ഞാൻ എന്ത് ചെയ്യും.

ഒരുപക്ഷെ ഞങ്ങൾ പ്രേമിച്ചുതുടങ്ങിയ ശേഷം അവളെ എനിക്ക് പിരിയാൻ കഴിയില്ല അതുകൊണ്ട് തന്നെ അവളുടെ വീട്ടിലോ മറ്റോ ഈ ബന്ധത്തിന് സമ്മതം അല്ലങ്കിൽ എന്തേലും കാരണവശാൽ അവളെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകേണ്ടി വന്നാൽ എന്ത് ചെയ്യും. എന്റെ വീട്ടിൽ ആർക്കും പ്രശനം ഒന്നും ഉണ്ടാകില്ല എന്നാലും അവളുടെ കാര്യങ്ങൾ എല്ലാം ഞാൻ നോക്കണ്ടേ അതിന് എനിക്ക് ആത്യം ഒരു ജോലി വേണ്ടേ. കോപ്പ് എനിക്ക് ഇനി ഒരു ജോലി കിട്ടാൻ കുറഞ്ഞത് 2 വർഷം എങ്കിലും കഴിയണം. അതിൽ കൂടുതൽ എടുക്കാനാണ് സാധ്യത.

അങ്ങനെ വന്ന എല്ലാം പ്രശനം ആകും ഇതൊക്കെ ചിന്തിച്ചപ്പോ എനിക്ക് നല്ല സങ്കടം വന്നു.
അഖിൽ എന്റെ അടുത്ത് കിടന്ന് ഫോണിൽ തോണ്ടുന്നുണ്ടാരുന്നു അവന്റെ ഫോണിൽ നിന്ന് ആണുങ്ങൾ കരയാൻ പാടില്ല എന്ന സ്റ്റാറ്റസ് കേട്ടപ്പോ എനിക്ക് ശെരിക്കും ദേഷ്യം വന്നു അവനെ രണ്ട് തെറിയും പറഞ്ഞ് ഞാൻ നേരെ ബാൽക്കണിയിൽ പോയി നിന്നു.

ആണുങ്ങൾ കരയാൻ പാടില്ല പോലും അതിനു ആണുങ്ങൾക്ക് എന്റെ ഗെതി വന്ന് നോക്കണം അപ്പൊ അറിയാം. ഇതൊക്കെ പറഞ്ഞവൻ ഏതവനാടാ…… ശെരിയാ എനിക്ക് തോന്നുന്നു സാമ്പത്തികം മാത്രമാണ് ഒരാളുടെ ജീവിതം തീരുമാനിക്കുന്നത് എന്നാണ് കാരണം പൈസ ഒണ്ടേ അവന് എല്ലാം ഒണ്ട് പെണ്ണ് പ്രേസക്തി അങ്ങനെ എല്ലാം. പണം ഇല്ലാത്തവന് സുഹൃത്തുക്കൾ മാത്രേ ഉണ്ടാകുക ഒള്ളു അതും വളരെ കുറച്ച് മാത്രം പക്ഷെ അവരൊന്നും ഒന്നും പ്രേതീക്ഷിച്ചിട്ടരിക്കില്ല കൂടെ കൂടിയത്. ഇതുവരെ ഒള്ള എന്റെ ലൈഫ് വെച്ച് നോക്കുമ്പോ എനിക്ക് മനസിലായ കാര്യം ആണ് ഇതൊക്കെ ചിലപ്പോ എന്റെ മാത്രം തോന്നൽ ആയിരിക്കാം.

എന്റെ ചിന്തകൾ കാടുകയറിയപ്പോ ഞാൻ ഞാൻ ഒരു തീരുമാനം എടുത്തു ഇപ്പം തത്കാലം പ്രേമം ഒന്നും വേണ്ട.

അന്ന് ഭക്ഷണം കഴിക്കാൻ ഒന്നും നില്കാതെ ഞാൻ പോയി കിടന്നു അവന്മാർ എന്താന്ന് ചോദിച്ചപ്പോ തലവേദന ആണെന്നും പറഞ്ഞു. റോഷന്റെ നോട്ടം കണ്ടപ്പോ എന്തോ മനസിലായ പോലെ എനിക്ക് തോന്നി. പിന്നെ അതൊന്നും കാര്യം ആക്കാതെ ഞാൻ പോയി കിടന്നു ഉറക്കം വരാൻ കുറെ സമയം എടുത്തു ഇടക്ക് എപ്പളോ ഉറങ്ങി.

ഇനി ജീവിതത്തിൽ എന്ത് സംഭവിക്കും എന്ന് അറിയാതെ.

നാളെ എന്താകും എന്ന് അറിയാതെ.

തുടരും……….

എല്ലാർക്കും ഇഷ്ടമായി എന്ന് വിചാരിക്കുന്നു ഇഷ്ടമായാലും ഇല്ലെങ്കിലും അഭിപ്രായം കമന്റ്‌ ചെയ്യണേ ഇന്നലെ എനിക്ക് വേണ്ട മാറ്റങ്ങൾ വരുത്താൻ പറ്റു.

അപ്പൊ അടുത്ത പാർട്ടിൽ കാണാം

നളൻ….. ❤❤

Leave a Reply

Your email address will not be published. Required fields are marked *