ഇങ്ങനെയും ഒരു പ്രണയം – 4 Like

അങ്ങനെ ഞാൻ ക്ലാസ്സിൽ അവക്ക് കാത്ത് ഇരിക്കാൻ തുടങ്ങി അവസാനം അവൾ വന്നു പക്ഷെ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല. അവന്മാർ ആണെ ഒടുക്കത്തെ ചിരിയും. അതുകഴിഞ്ഞെപ്പിന്നെ ഞാൻ നേരത്തെ വരുന്നത് നിർത്തി എന്നാലും അവന്മാരുടെ കളിയാക്കൽ കുറഞ്ഞില്ല. പിന്നെ എനിക്ക് അതൊന്നും ഒരു പ്രേശ്നമേ അല്ലാത്ത രീതിയിൽ ഞാൻ നടന്നു. അല്ലതെ വേറെ വഴി ഇല്ലല്ലോ.

വൈഗയോട് സംസാരിക്കാൻ കിട്ടുന്ന ചാൻസ് ഒന്നും ഞാൻ ഇതുവരെ പാഴാക്കിയില്ല സമയം കിട്ടുമ്പോളൊക്കെ ഞാൻ അവളോട് സംസാരിക്കും. ഇപ്പോ അവക്കും എന്നോട് സംസാരിക്കാൻ ബുദ്ധിമുട്ട് ഒന്നും ഇല്ല. എന്നെ കണ്ടാൽ ചിരിക്കുകയൊക്കെ ചെയ്യും.

എനിക്ക് അത് തന്നെ ധാരാളം ആയിരുന്നു അവളുടെ ചിരിക്കും ഒരു ഭംഗി ഒക്കെ ഒണ്ട് മാറ്റാരിലും കാണാത്ത ഒന്ന്. ഫാമിലിയിൽ നടന്ന ആക്സിഡന്റ് ആണ് അവളുടെ ഈ ഒളിച്ചുകളിക്കു പിന്നിൽ എന്ന് അറിയാമെങ്കിലും ഞാൻ അത്തെക്കുറിച്ചൊന്നും അവളോട് ഇതുവരെ ചോദിച്ചില്ല.

പിന്നെയും ദിവസങ്ങൾ കഴിഞ്ഞു പോയി ഇപ്പൊ ഞങ്ങൾ രണ്ടാം വർഷം ആയി.

വൈഗ ഇപ്പൊ എന്നോട് വളരെ ഓപ്പൺ ആയി തന്നെ സംസാരിക്കും. അവൾക്ക് പണ്ടത്തേതിൽനിന്ന് ഒരുപാട് മാറ്റം വന്നു. അവൾ ഇപ്പൊ ക്ലാസ്സിലെ മാറ്റ് കുട്ടികളോടും സംസാരിക്കുകയും എല്ലാം ചെയ്യുന്നുണ്ട്. എല്ലാർക്കും അത് സന്തോഷം നൽകി.

അവളുടെ നമ്പർ എന്റെ കയ്യിൽ ഒണ്ട് എങ്കിലും ഞാൻ ഇതുവരെ അവൾക്ക് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. ഇടക്ക് ലീവ് ഉള്ളപ്പോ വീട്ടിലേക്ക് പോകുമ്പോളുമൊക്കെ അവളുടെ ശബ്ദം കേൾക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടാകാറുണ്ട് എങ്കിലും ഞാൻ അവളെ വിളിക്കാറില്ല എന്തോ അവൾക്ക് ഇഷ്ടപ്പെട്ടില്ലങ്കിലോ എന്ന് ചിന്ത എന്നെ അതിൽനിന്നെല്ലാം പിൻവലിച്ചു.
റോഷന്റെ കൂടെ കൂടി ഞാൻ വെള്ളമടി തുടങ്ങിയില്ല എങ്കിലും സിഗരറ്റ് വലി തുടങ്ങി ഇപ്പൊ ഏകദേശം ആറുമാസത്തോളമായി തുടങ്ങിയിട്ട് ഇതിനിടയിൽ തന്നെ ഞാൻ ഒരു പത്തുവട്ടം എങ്കിലും സിഗരറ്റുവലി നിർത്തുകയും ചെയ്തു….. 😀 എവടെ ശെരിയാക്കാൻ അവന്മാർ വലിക്കുമ്പോ ഞാൻ പിന്നേം തുടങ്ങും….

ഇപ്പൊ ഞാൻ വൈഗയുടെ അടുത്ത് പോയി സംസാരിച്ചില്ല എങ്കിൽ അവൾ എന്റെ അടുത്തേക്ക് വരും ഞങ്ങൾ ഇപ്പൊ ഒരുപാട് സംസാരിക്കാറുണ്ട്. ഞാൻ പണ്ട് എങ്ങനെ ആയിരുന്നു എന്നും എല്ലാം അവളോട് പറഞ്ഞു കൊടുത്തു. അവൾ അവളുടെ പാസ്റ്റിനെ കുറിച്ച് അതികം ഒന്നും എന്നോട് പറഞ്ഞിട്ടില്ല. ഞാൻ ചോദിച്ചിട്ടും ഇല്ല.

ഒരുപാട് സംസാരിക്കും എങ്കിലും ഇടക്ക് ഞങ്ങൾ രണ്ടും മൗനം ആയിരിക്കും ഒന്നും സംസാരിക്കാൻ ഇല്ലത്തത്തുപോലെ അല്ലെങ്കിൽ എല്ലാം സംസാരിച്ചു കഴിഞ്ഞു എന്നതുപോലെ. ആ അവസരത്തിലൊക്കെ ഞാൻ ചിന്തിക്കുന്നത് ഈ പ്രേമിക്കുന്നവർ എന്തായിരിക്കും സംസാരിക്കുക കാണുമ്പോൾ നേരിട്ടും അല്ലാത്തപ്പോ ഫോണിലൂടെയും അവർ എന്തായിരിക്കും വാ തോരാതെ സംസാരിക്കുന്നത്….?

പലപ്പോഴും എന്റെ ഇഷ്ടം അവളോട് പറയണം എന്ന് വിചാരിക്കും എങ്കിലും പിന്നെ ഞാൻ അത് വേണ്ട എന്ന് വെക്കും കാരണം അവൾ ഇപ്പോ എന്നോട് സംസാരിക്കുന്നുണ്ട് അടുത്ത് വന്നിരിക്കുന്നുണ്ട് ഇനി ഞാൻ ഇഷ്ടം പറഞ്ഞാൽ അത് അവൾക്ക് അംഗീകരിക്കാൻ പറ്റാത്തതാണെകിലോ. പിന്നെ അവൾ എന്നോട് മിണ്ടിയില്ല എങ്കിലോ അത് എനിക്ക് പറ്റില്ല. അതുകൊണ്ട് തന്നെ ഞാൻ എന്റെ ഇഷ്ടത്തെ എന്റെ മനസ്സിൽ തന്നെ വെച്ചു.

എന്നാലും ഞാൻ പറയാതെ പറയുന്നുണ്ടാരുന്നു എന്റെ പ്രെണയത്തെ. വൈഗ ഇപ്പൊ മാറ്റ് കുട്ടികളെ പോലെ ക്ലാസ്സിൽ ആക്റ്റീവ് ആയി എങ്കിലും ചില ദിവസങ്ങളിൽ അവൾ പഴയതുപോലെ സൈലന്റ് ആകും. ആ അവസരങ്ങളിൽ ഞാനും അവളെ ശല്യപെടുത്താറില്ല.

എനിക്ക് വൈഗയുടെ വിഷമത്തിന്റെ കാരണം ശെരിക്ക് മനസിലായത് ക്രിസ്തുമസ് സ്‌ലിബ്രേഷന്റെ അന്നാണ്‌. കോളേജിൽ രാവിലേ തുടങ്ങി വൈകുന്നേരം വരെ ഒള്ള ആഘോഷം ആണ് അത്. ഡാൻസ് കോമ്പറ്റീഷൺ ഒക്കെ ഉണ്ടാകും. എന്റെ നിറബന്ധത്തിന് വഴങ്ങി വൈഗ ഡാൻസിനു പങ്കെടുക്കുന്നുണ്ട്. അവളുടെ അച്ഛനും വരുന്നുണ്ട് മകളുടെ പെർഫോർമൻസ് കാണാൻ.
അച്ഛനെ എനിക്ക് പരിചയപ്പെടുത്തി തരാൻ അവൾക്ക് നല്ല ഉത്സാഹം ആയിരുന്നു. ഞാൻ മരത്തിന്റെ ചോട്ടിൽ ഇരുന്ന് സംസാരിക്കുക ആയിരുന്നു. കൂടെ റോഷനും വേറെ കുറച്ച് ഫ്രെണ്ട്സും ഒണ്ട് അതുൽ കേക്ക് കിട്ടുവോ നോക്കട്ടെ എന്ന് പറഞ്ഞു എങ്ങോട്ടോ പോയി…

സംസാരത്തിന്റെ ഇടക്ക് വൈഗ അങ്ങോട്ട് ഓടി വന്നു എന്നെ വിളിച്ചിറക്കി കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പാർക്കിങ്ങിലേക്ക് കൊണ്ടുപോയി. എനിക്ക് ആകെ കിളിപാറിയ അവസ്ഥ ആയിരുന്നു. കാരണം വൈഗ അത്യമായി ആണ് ഇത്ര സന്തോഷത്തിൽ കാണുന്നത്.

ങ്ങങ്ങൾ പാർക്കിങ്ങിൽ എത്തുമ്പോ ഒരു ഇന്നോവ കാറിൽ നിന്ന് വെള്ളേം വെള്ളേം ഇട്ട ഒരാൾ ഇറങ്ങുന്നു. അവൾ അയാളെ കണ്ട ഉടനെ പപ്പാ എന്ന് വിളിച്ചു അയൽക്കരികിലേക്ക് നടന്നു. ഞാൻ ആണെങ്കിൽ അവിടെ തന്നെ നിന്നു. അവർ രണ്ടും എന്തൊക്കെയോ സംസാരിക്കുന്നത് എനിക്ക് കാണാമായിരുന്നു. അവസാനം സംസാരം നിർത്തി അവർ എന്റെ അടുത്തേക്ക് വന്നു വന്ന പാടെ അയാൾ കൈ എന്റെ ഷൈക്ഹാൻഡിനായി കൈ നീട്ടി ഞാൻ തിരിച്ചും. പിന്നെ അയാൾ സ്വന്തം പരിചയപ്പെടുത്തി.

ഞാൻ സോമ ശേഖർ വൈഗയുടെ പപ്പാ……

നല്ല ഗാംഭീര്യം ഒള്ള ശബ്ദം നല്ല മാന്യമായ പെരുമാറ്റം.

ഞാനും എന്നെ പരിചയപ്പെടുത്തി.

ഞാൻ കിച്ചു…. അല്ല കിരൺ….. വൈഗെടെ ക്ലാസ്സിലാ……

അത് എനിക്ക് അറിയാം….. മോള് വിളിക്കുമ്പോ പറയാറുണ്ട്……

മംമ്….

ഞാൻ ഒന്ന് മുളുക മാത്രേ ചെയ്തോളു…

കിരൺ നീ അച്ഛനെ പ്രോഗ്രാം തുടങ്ങുബോ സ്റ്റേജിൽ എത്തിക്കണേ ഞാൻ പോകുവാ പ്രാക്ടിസ് ഒണ്ട്…..

അവൾ അതും പറഞ്ഞ് വന്ന വഴി തിരിച്ചു ഓടി…..

പടച്ചോനെ പെട്ടു എന്ന് ചിന്തിച്ചുകൊണ്ട് അയാളെ നോക്കിയപ്പോ പുള്ളി എന്നെ തന്നെ നോക്കി നില്കുന്നു.

കിരൺ നമ്മക്ക് ഒരു ചായ കുടിച്ചാലോ…..?

മ്മ്…. ഇവടെ കാന്റീൻ ഇല്ല പുറത്ത് പോകണം…..?

ഒക്കെ…. എന്ന വാ കാറിൽ പോകാം…..

ഇല്ല അത്ര ദൂരം ഒന്നും ഇല്ല ഇവടെ പുറത്ത് തന്നെ ഒണ്ട്…..
എന്ന വാ…. എനിക്ക് നിന്നോട് അൽപ്പം സംസാരിക്കാൻ ഒണ്ട്….

ഞാൻ നേരെ പുറത്തേക്ക് നടന്നു തൊട്ട് പിന്നാലെ ആയാളും. എനിയ്ക്കു ചെറിയ പേടി ഒക്കെ ഒണ്ടാരുന്നു കാരണം ഇനി ഞാൻ അയാളുടെ മകളെ എങ്ങാനും പ്രേമിക്കുകയാണോ എന്ന് അയാൾക്ക് ഡൌട്ട് ഒണ്ടോ. ഇനി വല്ല സിനിമയിൽ ഒക്കെ ഓണുന്നപോലെ എന്നെ തല്ലാൻ കൊണ്ടുപോകുക ആണോ…. ഇയാളെ കണ്ടിട്ട് മാന്യൻ ആണ്…. ഇതൊക്കെ ആയിരുന്നു എന്റെ ചിന്ത.

പുറത്തുള്ള ഒരു ബേക്കറിയിലേക്കാണ് ഞങ്ങൾ പോയത്. കേറിയ പാടെ അയാൾ രണ്ട് ചായ പറഞ്ഞു എന്നോട് കഴിക്കാൻ എന്തെങ്കിലും വേണോ എന്നും ചോദിച്ചു. ചില്ലുകൂട്ടിൽ ഇരുന്ന് പലഹാരങ്ങൾ എന്നെ ഇളിച്ചുകാണിച്ചു എങ്കിലും ഇയാൾ കൊല്ലാനാണോ വളർത്താൻ ആണോ കൊണ്ടുവന്നത് എന്ന് അറിയാത്തതുകൊണ്ട് ഞാൻ വേണ്ട എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *