ഇണക്കുരുവികൾPart – 13

Related Posts


അവൾ ഫോൺ കട്ട് ചെയ്തു. നിത്യയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നി. അതു കഴിയാത്തതിനാൽ ആ സന്തോഷം തന്ന അനുവിനെ വലം കയ്യാൽ കവർന്ന് ആ കവിളത്ത് ഒരു സ്നേഹമുംബനം നൽകി. അതിഷ്ടമായെന്ന് അവളുടെ പുഞ്ചിരിയിൽ നിന്നും വ്യക്തം. ആ പുഞ്ചിരി കണ്ടപ്പോ സന്തോഷം തോന്നി ഒരു ഉമ്മ കൂടി കൊടുത്തതും വാതിൽ തുറന്ന് മാളു കയറി വന്നതും ഒരുമിച്ചായിരുന്നു.
( എന്നാപ്പിന്നെ തൊടങ്ങില്ല )
വാതിൽക്കൽ മാളുവിനെ കണ്ട നിമിഷം എന്നിൽ ഞാൻ പോലും കാണാത്ത ഭയം എന്ന വികാരത്തിൻ്റെ അർത്ഥ തലങ്ങൾ സ്വയം അറിയുകയായിരുന്നു. അമ്പിളി മാമനെ പിടിച്ചു തരാം എന്നു പറഞ്ഞ് കുഞ്ഞിനെ കപളിപ്പിച്ച ഒരമ്മയിലെ കുറ്റബോധം എന്നിലുണർന്നു. മാളു അവൾ തന്നെ ഒരു ചതിയനായി കാണുമോ ? അവളെ അവിടെ ഉറക്കി കിടത്തി രാവിൻ്റെ മറവിൽ മറ്റൊരു പെണ്ണിൻ്റെ ചൂടു നുകരുന്ന നീചനായി തന്നെ വിലയിരുത്തുമോ ? തന്നിലെ ആത്മാർത്ഥ പ്രണയം അതൊരു വഞ്ചനയായി അവൾക്ക് തോന്നുമോ? അറിയില്ല തനിക്കൊന്നും . എന്ത് പറയും അവളോട് , എങ്ങനെ പറയും അവളുടെ മുഖത്ത് നോക്കി, താൻ പറയുന്നത് അവൾക്കു മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ , അതിനുള്ള ക്ഷമത ആ മനസിലില്ലെങ്കിൽ താൻ എന്തു ചെയ്യും.
മരണം അതിനെ താൻ ഒരിക്കലും ഭയന്നിട്ടില്ല പക്ഷെ ഇപ്പോ ഭയക്കുന്നു. മരണത്തെ മുഖാമുഖം കണ്ടതു കൊണ്ടല്ല. അതിനു ശേഷം തൻ്റെ മുന്നിൽ നിറകണ്ണുകളേന്തിയ മുഖങ്ങൾ അവയാണ് തന്നിലെ ഭയത്തിൻ്റെ ജൻമദാതാക്കൾ. മരണത്തെ പുൽകാൻ കൊതിക്കുന്ന മനസും അതിനോട് പടവെട്ടുന്ന വിവേകവും. ശരിക്കും ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. അതു തരണം ചെയ്യുക എന്നത് അതികഠിനമാണ്. അവളുടെ കണ്ണുകളിലെ തീ നാളം എരിഞ്ഞത് താൻ കണ്ടതാണ്. അവളിലെ മൗനം എന്തിനുള്ള പുറപ്പാടാണെന്ന് തനിക്കു പോലും അറിയാൻ കഴിയുന്നില്ല. ഒന്നു മാത്രം അറിയാം അത് തൻ്റെ പതനം മാത്രമാണ്.
അനു അവളുടെ അവസ്ഥയും ഒരു പോലെ തന്നെ . മാളുവിനെ കണ്ട ഞെട്ടലിൽ നിന്ന് അവളും മുക്തയല്ല. തന്നോട് ചേർന്നു തന്നെയാണ് അവൾ ഇപ്പോഴും നിൽക്കുന്നത്. ആ ശരീരം മരവിച്ച് ശീതളമായത് താനറിയുന്നു. അനു തന്നിൽ നിന്ന് അകലാൻ ആഗ്രഹിക്കുന്നുണ്ടാവാം എന്നാൽ അപ്രതീക്ഷിത നിമിഷങ്ങളിൽ നാം ചലനമറ്റ ശരീരമാകും എന്ന സത്യം ഞാൻ തിരിച്ചറിയുകയായിരുന്നു.
മാളു അവൾ ഞങ്ങൾക്കരികിലേക്ക് നടന്നു വരികയാണ്. ആ കാലടി അടുക്കും തോറും നടുങ്ങുന്നത് രണ്ട് ഹൃദയമാണ്. അനു അവൾ എനി വേണ്ടീട്ട് ചെയ്തതാണോ ഇത് എന്നൊരു ചിന്ത എൻ്റെ മനസിലുണർന്നു . അല്ല ഒരിക്കലും അല്ല ആ ചുംബനം അവൾ ആവിശ്യപ്പെട്ടതല്ല താൻ സ്വയം അറിഞ്ഞു നൽകിയതാണ് ഇതിൽ അവൾക്ക് പങ്കില്ല. തെറ്റു ചെയ്തത് താനാണ്, താൻ മാത്രം. ഒരിക്കെ ജിൻഷക്ക് ഉമ്മ കൊടുക്കാൻ അവൾ തന്നെ പറഞ്ഞതാണ് . അന്നു താൻ അതനുസരിച്ചെങ്കിലും ഒടുക്കം അവൾ ചോദിച്ച ആ ചോദ്യം ” എന്നെ
ഇഷ്ടമാണെങ്കിൽ ഞാൻ പറഞ്ഞാലും അങ്ങനെ ചെയ്യില്ലായിരുന്നു ” അതവൾ പിന്നെ കുറുമ്പാണെന്നു പറഞ്ഞു തള്ളിയാലും ആ വാക്കുകൾ അത് മനസിൽ നിന്നും വന്നതാണ്. അങ്ങനെ ഉള്ള അവൾ ഇത് എങ്ങനെ എടുക്കും എൻ്റെ ഈശ്വരാ . ഈ നിമിഷം ഈ ഭൂമിയെ പിളർത്തി എന്നെ അങ്ങ് എടുക്കരുതോ?
മാളു ഞങ്ങൾക്കരികിൽ എത്തിയതും അനുവിനെ പിടിച്ചു തള്ളി . അവൾ കിടക്കയിൽ നിന്നു താഴേക്ക് വീണു . അവളുടെ ആ വീഴ്ച്ചയുടെ ശബ്ദം ഞാൻ കേട്ടിരുന്നു. വളരെ മയത്തിലാണ് അത് സംഭവിച്ചത് എന്നൊരാശ്വാസം എന്നിൽ ഉടലെടുത്തിരുന്നു. അതിൽ ഏറെ ഞാൻ ഭയന്നത് അടുത്ത ഊഴം തൻ്റേതാണ് . ആ വീഴ്ച്ചയ്ക്ക് ഒരിക്കലും മയമുണ്ടാവില്ല . മനസ് ഒരുങ്ങുകയായിരുന്നു ആ നിമിഷത്തിനായി. എപ്പോ എന്തും സംഭവിക്കാം രാജ്യാതിർത്തിയിൽ നിൽക്കുന്ന പട്ടാളക്കാരൻ്റെ അവസ്ഥയായിരുന്നു തനിക്ക് . ഏത് നിമിഷവും ഒരു ആക്രമണം പ്രതീക്ഷിച്ചു കൊണ്ട് താനിരുന്നു. മിഴികൾ അടച്ച് മനസിനെ സജ്ജമാക്കി ഞാൻ കിടന്നു. തളർന്ന ശരീരവും മനസുമായി.
എൻ്റെ മാറിൽ ആരോ തല ചായ്ച്ചതറിഞ്ഞാണ് ഞാൻ കണ്ണു തുറന്നത്. മാളു അവൾ തന്നോട് ചേർന്നു കിടക്കുന്നു. അവളിലെ മൗനം എനിക്കു ഭയമായി തുടങ്ങി. അതെ അവൾ ഒരുങ്ങി തന്നെ, അവസാനമായി ഈ മാറിലെ ചൂടുപ്പറ്റി കുറച്ചു നിമിഷങ്ങൾ കൂടി കടന്ന് തന്നിൽ നിന്ന് എന്നന്നേക്കുമായി അകലാൻ അവൾ തയ്യാറാവുകയാണ്. എൻ്റെ മനസ് എന്നോടു പറഞ്ഞ കാര്യം ഞാനും ശരിവെച്ചു. ഇല്ല അതിനു ഞാൻ സമ്മതിക്കില്ല അവളെ ഞാൻ പറഞ്ഞു മനസിലാക്കും. മനസിലാക്കിയെ പറ്റു. അല്ലാതെ തനിക്കെനി ആവില്ല അവൾ , അവളില്ലാതെ തനിക്കാവില്ല.
വാവേ ……..
മ്മ് അവൾ മൂളുക മാത്രമാണ് ചെയ്തത്
എടി അത് ഞാൻ അറിയാതെ
ഒന്ന് നിർത്തുന്നുണ്ടോ മനുഷ്യ
അവൾ ദേഷ്യത്തോടെ എനിക്കു മറുപടി തന്നു.
വാവേ… ടി മുത്തേ… ഞാൻ പറയുന്നത് കേക്ക്
കേക്കണ്ട ഞാൻ പറഞ്ഞു
അവൾ കട്ടായം പറഞ്ഞു
പറ്റിപ്പോയി അറിയാതെ അവൾ അനു…. അ ….
നിർത്തുന്നുണ്ടോ അതോ ഞാൻ പോണോ
വാവേ … നീയൊന്നു ക്ഷമിക്ക് വാവേ
ഞാനെന്തു ക്ഷമിക്കാനാ , നിങ്ങൾ നിർത്തിക്കോ
എടി ഇവളാരാന്നറിഞ്ഞാ നി ഇങ്ങനെ സംശയിക്കില്ല .
അവൾ ദേഷ്യത്തിൽ കത്തിയെരിയുകയായിരുന്നു , അവളിലെ കണ്ണിലെ കോപാഗ്നി ആളി പടരുകയായിരുന്നു.
എടി ഞാൻ കാലു പിടിക്കാം ഞാനൊന്നു പറയട്ടെ
അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു തുടുത്തു. ആ കണ്ണുകൾ ഈറനണിഞ്ഞു. അവൾ, അവൾ പോലും അറിയാതെ ആ നിഷ്കളങ്കത വെടിഞ്ഞു. അവളിലെ മഹാകാളി ഉണരുകയായിരുന്നു . അവളിലെ മാറ്റം എന്നിലും ഭയമുഞർത്തി.
ഒരിക്കലും പിരിയാത്ത വിധം ഞാൻ പ്രേമിച്ചതു കൊണ്ടല്ലേ , നിങ്ങൾ
വാവേ……
മതി, എന്നോട് ഒന്നും പറയണ്ട
അതും പറഞ്ഞവൾ എഴുന്നേറ്റിരുന്നു. ഞാൻ അവളെ തന്നെ നോക്കി. പറയാൻ വാക്കുകൾ ഇല്ല. പറയാൻ ശ്രമിച്ചപ്പോൾ അവൾ കേൾക്കാൻ തയ്യാറായില്ല.
നിങ്ങൾ, നി….ങ്ങൾ ച …. തിയ….നാ
ആ വാക്കുകൾ ഹൃദയത്തിലേക്ക് തറച്ചു കയറുകയായിരുന്നു. ഹൃദയത്തിൽ നിന്നും രക്തത്തിൻ പുഴ ഒഴുകുന്ന പോലെ. അവൾ തന്നെ ചതിയനായി കണ്ടു. താൻ ഭയന്നത് തന്നെ നടന്നു. തൻ്റെ പവിത്ര പ്രണയം അവൾക്കു മുന്നിൽ കളങ്കിതമായി . എൻ്റെ മിഴികളിൽ നിന്നും ഒഴുകിയത് കണ്ണിരായിരുന്നില്ല നിണ പൊഴ്കയായിരുന്നു. ഹൃദയത്തിൻ്റെ വേദന ഒഴുകുകയായിരുന്നു മിഴികളിലൂടെ അവളെ കണ്ടു കൊണ്ട്.
ഇതെല്ലാം കണ്ട് അനു അവളെ അനുനയിപ്പിക്കാൻ മുന്നോട്ടു വന്നു. അനുവും കരഞ്ഞിരുന്നു.
അനു: മാളിക
വാവ: നി ഒന്നു പറയണ്ട ടി , എനിക്കത് കേക്കണ്ട
അനു: ഞാനൊന്നു പറഞ്ഞോട്ടെ
വാവ: എനി നീ മിണ്ടിയാ കണക്കുറ്റി നോക്കി ഞാനൊന്നു തരും
അനുവിലും ചെറിയ ഭയമില്ലാതില്ല കാരണം കുറച്ചു ദിവസങ്ങൾ വരെ ഒരു ചിത്ത രോഗിയെ പോലെ കിടന്നവൾ ആണ്. ഇപ്പോഴത്തെ അവളിലെ രൂപമാറ്റം ആരെയും ഭയപ്പെടുത്തും
വാവ : ഇത് ഞാനും ഏട്ടനും തമ്മിലാ അതിനടയിൽ കണ്ട തേവിടിശ്ശികൾ ചിലക്കണ്ട
അതു കേട്ടതും പൊട്ടിക്കരഞ്ഞു കൊണ്ട് അനു മുറിയുടെ ഓരത്ത് പോയി ഇരുന്നു കരഞ്ഞു . ആ വാക്കുകൾ കേട്ടതും എന്നിലെ ശബ്ദം ഉയർന്നു.
വാവേ …….
നിങ്ങൾ മിണ്ടരുത്
അവളുടെ വിളിയിലെ സ്നേഹ വാക്കുകൾ എല്ലാം നഷ്ടമായി. ഒരു ഭ്രാന്തിയെ പോലെ അവൾ അലറുകയാണ് അതും ഈ എന്നോട്. മനസു നിറയെ എന്നെ കൊണ്ടു നടന്ന പെണ്ണ്, അകന്നപ്പോഴും അകലാതെ നിഴലായി നടന്നവൾ. അവളിലെ മാറ്റം എനിക്കും താങ്ങാവുന്നതിലും അപ്പുറമാണ്.
അവളെ പറഞ്ഞപ്പം നിങ്ങക്ക് ലേ…
അപ്പോ അ …. പ്പോ ഞാ …. നാ രാ… ഞാ ….ൻ.. ആരാ …
പറ…… പറ…. പറാ….
എനി …..ക്ക… റി ….യണം
അവൾ ഒരു ഭ്രാന്തിയെ പോലെ അല്ലെ അതിനപ്പുറം മറ്റേതോ അവസ്ഥയിൽ എന്തൊക്കെയോ പറഞ്ഞു.
വാവേ ….
എനിക്കറിയാ നിങ്ങ ക്ക് നിങ്ങക്ക് എന്നെ എ ന്നെ ഇഷ്ട ല്ല ലേ
അവൾ വാക്കുകൾക്കായി പരതുമ്പോൾ വേദനയോടെ പിടഞ്ഞത് എൻ്റെ നെഞ്ചാണ് . ഇങ്ങനെ വാക്കുകളാൽ കൊല്ലുന്നതിനു പകരം അവൾക്കെന്നെ തല്ലി ദേഷ്യം തീർക്കാമായിരുന്നില്ലെ.
നിങ്ങൾ ചതിയ നാ ഒക്കെ ഒ … ക്കെ അഭിനയ മാ
അവൾ പൊട്ടിക്കരയുകയാണ് . അവളിലെ ദുഖം ഒഴുകുകയാണ് . അവൾ തളരുകയാണ് അവളുടെ പ്രണയത്തിനു മുന്നിൽ ഇനാദ്യമായി . അവൾ ഏറെ കൊതിച്ച ആഗ്രഹങ്ങൾ എല്ലാം തകർന്നടിഞ്ഞു. മനസിൽ താൻ വരച്ച ചിത്രം ഇന്നു ചാരമായി. കാലത്തിൻ്റെ ഗർഭപാത്രത്തിൽ ഇങ്ങനെ ഒരു നിമിഷം അവളും സ്വപ്നം കണ്ടിരുന്നില്ല. ഒരു കൊച്ചു വീട് , അതിൽ അവനും അവളും , പിന്നെ രണ്ടു കുഞ്ഞു പൈതലുകൾ. അതായിരുന്നു അവളുടെ സ്വപ്നം എല്ലാം ഒരു പുക പോലെ കാറ്റിലലിഞ്ഞു.
തൻ്റെ പ്രണയിനി പ്രാണവേദനയിൽ ഞരിഞ്ഞമരുകയാണ് ഒരു കൈ താങ്ങാവാൻ തനിക്കാവുന്നില്ല. ആ കാലു പിടിച്ചു മാപ്പു പറയാൻ തനിക്കാവുന്നില്ല. അവളെ മാറോടണച്ച് ആ കണ്ണു നീരൊപ്പാൻ തനിക്കാവുന്നില്ല. പണ്ടെല്ലാം അവൾ
കരയുമ്പോൾ തന്നിൽ കുറ്റബോധം ഉണർന്നിരുന്നു, എന്നാൽ ഇന്ന് വിഷമം മാത്രം . അവൾ തൻ്റെ ജീവൻ്റെ നേർ പാതി തന്നെ മനസിലാക്കുന്നില്ല എന്ന വേദന മാത്രം.
ഏട്ടാ എന്തിനാ എന്നോടിങ്ങനെ
വാവേ നീ…. ഞാൻ , എന്താ പറയാ
ഇപ്പോ ഒന്നും പറയാനില്ല അല്ലേ
ടി മോളേ നീ
മതിയായി എട്ടാ ഇങ്ങനെ തീ തിന്ന് ജീവിച്ച് മതിയായി
വാവേ …..
അവൾ ശ്വാസം ഒക്കെ എടുത്ത് ഒരു തരം വല്ലാത്ത അവസ്ഥ എന്തൊക്കെയോ പറയാൻ ഒരുങ്ങുകയായിരുന്നു.
ഏട്ടനു സന്തോഷായില്ലേ അതുമതി
അവൾ കണ്ണാക്കെ തുടച്ച് . മുടി ഒന്നു വാരിക്കെട്ടി പോകാനൊരുങ്ങി. എന്നിൽ നിന്നും രണ്ടടി നടന്നകന്ന് അവൾ നിന്നു. എന്നെ തിരിഞ്ഞു നോക്കി അവളാ ചോദ്യം ചോദിച്ചു. എൻ്റെ സർവ്വ നാഡി ഞരമ്പുകളെ ഒന്നായി തളർത്താൻ ആ ഒരു വാക്കു മതിയായിരുന്നു . അതു കേൾക്കുന്നതിലും നല്ലത് മരിക്കുകയായിരുന്നു.
” എന്നെങ്കിലും ഒരിക്കലെങ്കിലും ഒരു നിമിഷമെങ്കിലും എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നോ ?”
മറുപടി പോലും കേൾക്കാൻ നിൽക്കാതെ അവൾ നടന്നു . മരണത്തിലേക്കാണ് ആ പോക്ക് എൻ്റെ മനസെന്നൊട് പറഞ്ഞ ആ നിമിഷം ഞാനെഴുനേറ്റു നിന്നിരുന്നു. നില തെറ്റി ഞാൻ വീണപ്പോ ഏട്ടാ എന്ന രണ്ടു വിളികൾ ഞാൻ കേട്ടിരുന്നു . ഒരേ സമയം രണ്ടു കരങ്ങളിലും രണ്ടു കരങ്ങൾ , അവ രണ്ടിനും പരിഭവമില്ല താനും. എന്നെ താങ്ങി കട്ടിലിൽ കടത്തി. ആ വീഴ്ചയിൽ കാലിനു പണി കിട്ടിയിരുന്നു. വേദനയിൽ ഞാൻ പുളയുന്നുണ്ടായിരുന്നു . അനു സീനിയർ ഡോക്ടറെ വിളിക്കാൻ പോയി, ഹരി അവൻ റൂമിലേക്കെത്തി. മാളു അവൾ കരയുകയാണ് .സമയം പോകാത്ത പോലെ, ഡോക്ടർ വരാൻ താമസിക്കും തോറും ദേഷ്യവും സങ്കടവും എല്ലാം കുടെ ഒരു മയമായി, കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീർ ഇരു കരങ്ങളാൽ തുടച്ചു കളഞ്ഞു മാളു എങ്കിലും എൻ്റെ മാറിൽ നനവിൻ്റെ പാടുകൾ അവളുടെ മിഴികൾ തീർത്തു.
ഡോക്ടർ വന്നു പരിശോധിച്ചു . ഒരു ഇൻജക്ഷൻ എടുത്തു. പിന്നെ അനുവിനോട് എന്തൊക്കെയോ പറഞ്ഞു , അയാൾ മടങ്ങി. അവൾ ഒരു ക്ലാസ് വെള്ളമായി വന്നു , ഒരു മരുന്നും നീട്ടി, എന്നെ കൊണ്ട് കുടുപ്പിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോ വേദന കുറഞ്ഞു. കുറച്ചൊരു ആശ്വാസം ആയതും എനിക്കരികിൽ നിറമിഴികളുമായി മാളു.
എന്തേ പോയില്ലേ
ആ ചോദ്യം കേട്ടതും കുഞ്ഞൂസെ എന്നും വിളിച്ചു എൻ്റെ മാറിൽ വീണു. അവളെ കരയാൻ ഞാനും വിട്ടു. ആ കണ്ണീരൊന്നടങ്ങിയതും ഞാൻ പറഞ്ഞു
ടി അവളാരാന്നറിയോ
അറിയാ
ആരാ
ഏട്ടൻ്റെ കസിൻ പിന്നെ മുറപ്പെണ്ണല്ലേ
നിനക്കെങ്ങനെ അറിയാ
ചേച്ചി വന്നിനി വൈകുന്നേരം റൂമിൽ
എന്തിന്
ഞാനാരാ, ഏട്ടനായിട്ടെന്താ എന്നൊക്കെ ചോദിച്ചു
നീ എന്തു പറഞ്ഞു
ഞാൻ കെട്ടാൻ പോണ ചെക്കനാ ഡോക്ടർ ഡോക്ടറെ പണി നോക്കിയ മതി എന്നു പറഞ്ഞു
എന്നിട്ടോ
പിന്നെയാ ചേച്ചി ആരാ എന്താ എന്നൊക്കെ പറഞ്ഞത്
എന്നിട്ടാണോ ടി അവൾ കിടന്നതിനും ഒരു ഉമ്മ കൊടുത്തതിനും ഈ പുകിലുണ്ടാക്കിയത്
അതിന് ഞാൻ അതിനല്ലല്ലോ ചൂടായത്
പിന്നെ,
ഞാൻ ചൂടായത് അതിനാണെന്നാണോ കരുതിയത്
ആ , നീ കാര്യം പറ
ഇതു തന്നെയാ ഞാൻ ചൂടായെ
എന്താടാ ഒന്നും മനസിലായില്ല
ഏട്ടാ ഈ ചേച്ചിനെ അറിയുന്നോണ്ട് പറയല്ല. ഞാൻ വരുമ്പോ ഈ ചേച്ചി അല്ല വേറെ ഏത് പെണ്ണായിരുന്നേ പോലും ഞാൻ പ്രശ്നം ഉണ്ടാക്കില്ല.
അതെന്താടി
വിശ്വാസം . അതാ ഏട്ടാ, ഈ മനസും ശരീരവും ആ അർത്ഥത്തിൽ എനിക്കു മാത്രം സ്വന്തം എന്ന എൻ്റെ വിശ്വാസം .
വാവേ …..
സത്യം പ്രണയത്തിൻ്റെ അടിസ്ഥാനമാണ് വിശ്വാസം. ആ വിശ്വാസമാണ് ധൈര്യം, ചതിക്കില്ല എന്നതും വിശ്വാസം , താലികെട്ടി സ്വന്തം ആക്കുമെന്നതും വിശ്വാസം . എന്നും കൂടെ കാണും എന്നതും വിശ്വാസം ഒടുക്കം ആത്മാർത്ഥ പ്രണയമാണെന്നതും വിശ്വാസം.
അവളുടെ ആ വാക്കുകൾ , വാക്കിൻ്റെ അർത്ഥ തലങ്ങൾ അവൻ്റെ ചിന്തകൾക്കും അപ്പുറമാണ്. ഒരു എട്ടാം ക്ലാസിക്കാരിയുടെ കുഞ്ഞു മനസിൽ മൊട്ടിട്ട പ്രണയമല്ല അതു വളർന്ന് പന്തലിച്ച് , ആ വാനം താണ്ടി പോയിരുന്നു. പ്രണയം എന്തെന്ന് തന്നെ പഠിപ്പിച്ചവൾ തന്നെ പ്രണയത്തിൻ്റെ അർത്ഥ തലങ്ങൾ തനിക്കു പഠിപ്പിച്ചു തരുന്നു. പ്രണയ കാവ്യത്തിൻ്റ ഈണം അവളാണ് .
ഏട്ടനെന്നെ മനസിലാക്കാൻ കഴിഞ്ഞില്ല എന്നു കണ്ടപ്പോ, എനിക്കു കഴിഞ്ഞില്ല.
മോളേ വാ …..
ഞാൻ അവളെ വിളിച്ചതും മാറിൽ നിന്നും അവൾ മുഖമുയർത്തി. ആ നെറുകയിൽ ഒരു സ്നേഹ ചംബനം അർപ്പിച്ചു. മനസു നിറഞ്ഞ ഒരു പുഞ്ചിരി അവളിൽ നിന്നും എനിക്കായ് പെയ്തിറങ്ങി.
എട്ടാ
ഉം എന്താ
ഞാൻ വന്നപ്പം കണ്ടിരുന്നു
എന്ത്
ഇതുപോലെ ചേച്ചിക്ക് കൊടുക്കുന്നത്
നിയൊന്ന് നിർത്തോ
എന്തിന്, ചേട്ടാ ഈ ചുംബനം അത് സ്നേഹമാ, സ്നേഹത്തിൻ്റെ പ്രതീകമാ . പെറ്റമ്മയിൽ നിന്നും തുടങ്ങും ആദ്യ ചുംബനം സ്നേഹചുംബനം
നിനക്കു വട്ടാ
ഒരിക്കലും അല്ല, ഈ ചുംബനങ്ങളുടെ അർത്ഥം ചേട്ടനറിയില്ല.
ആ എനിക്കറിയില്ല
എന്നാ ഞാൻ പറഞ്ഞു തരാ
ഓ വേണ്ടായേ….
ഏട്ടാ
നി .. പറഞ്ഞോടി.
നെറുകയിൽ ചുംബനം അതച്ഛൻ്റെ സ്നേഹം പോലാ. കൂടെയുണ്ട് തളരരുത് ഞാനില്ലെ എന്ന വാക്കാണ്. മുടിയിൽ കൈകൾ കോതി കവിളിനും ചുണ്ടിനും ചേരുന്ന പോലെ ചുംബനം അത് അമ്മമാർ മാത്രം തരുന്നതാ . കവിളിലെ ചുംബനം സാഹോദര്യം. ചുണ്ടിലെ ചുംബനം ജീവൻ്റെ പാതിക്ക് കൊടുക്കുന്ന വാക്കാണ്. പ്രാണവായു സ്വയം കൈമാറി ഒന്നാകുന്ന ഉടമ്പടിയാണ്. പരസ്പരം നാവിൻ തുമ്പിലെ മധു നുകരുന്ന അനുഭൂതിയാണ്. അതിൽ കാമമുണ്ട്
പ്രണയമുണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരങ്ങൾ ഉണ്ട്. പിന്നെ കഴുത്തിലെ ചുംബനം താലിചാർത്തിയവൻ അല്ലേ ചാർത്തും എന്നുറപ്പുള്ളവൻ തരുന്നത്. ശരീരം നുകരാൻ അവൻ സ്വയം അനുവാദം കേഴുന്ന ചുംബനം .
മോളെ നീ എന്നൊക്കെയാ പറയുന്നത്.
എന്നിലെ ആശ്ചര്യം ഞാൻ മറച്ചു വെച്ചില്ല അവൾ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും ഞാൻ പോലും ഓർത്തിട്ടില്ല, അല്ല അറിഞ്ഞിട്ടില്ല . ചുംബനം അതും സ്നേഹത്തിൻ്റെ ഭാഷ, അതിലൂടെ കൊടുക്കുന്ന വാക്ക്. ഇതൊന്നും ഞാനറിയില്ല. അറിയാതെ തന്നെയാണ് താൻ കൈമാറിയതൊക്കെയും, അവനിലെ വികാരം അവനു തന്നെ തടുക്കാനായില്ല. ആ ചുണ്ടുകളിലെ മാധുര്യം അവൻ നുകർന്നു.
ദേ ഞാൻ ഉടമ്പടി ഒപ്പിട്ടു കേട്ടോ
അവൾ ഒരു പുഞ്ചിരി തൂകി . എൻ്റെ ആ തമാശ അവൾക്കിഷ്ടമായി എന്ന പോലെ.
ഏട്ടാ ഈ അവസാനത്തെ രണ്ട് ചുംബനം ആണ് ചേട്ടൻ മറ്റാർക്കെലും കൊടുക്കുന്നതെങ്കിൽ
ഉം എന്താ
ഞാനവളോട് പതിയെ ചോദിച്ചു, അറിയാൽ മനസിൽ ആഗ്രഹവും ഉണർന്നു.
ഞാനൊന്നു ദേഷ്യപ്പെടും പിന്നെ ഇട്ടേച്ച് പോവത്തൊന്നും ഇല്ല.
അതു ഞാൻ കണ്ടു
ദേ മനുഷ്യാ നേരത്തെ നടന്നത് ആ ഉമ്മേം കമ്മേം ഒന്നുമല്ല
അവൾ ദേഷ്യം പിടിച്ചു വീണ്ടും
എന്ന നീ തന്നെ പറ, എന്തിനാ എൻ്റെ മോൾ ചൂടായത്
അതോ പിന്നെ പറഞ്ഞാ പോരെ
വേണ്ട ഇപ്പോ പറയണം
ഞാനീ മാറിൽ കിടന്നുറങ്ങട്ടെ മനുഷ്യാ
പറഞ്ഞിട്ട് നീ എന്തു വേണേലും ആയിക്കോ
പറയണോ
നിന്നു കുറുങ്ങാണ്ടെ പറയെടി
എൻ്റെ ശബ്ദം കടുത്തതും കൊച്ചു കുഞ്ഞിനെ പോലെ ചുണ്ടുകൾ കൂർപ്പിച്ച് കവിളുകൾ വീർപ്പിച്ച് കൊച്ചു കുഞ്ഞുങ്ങളെ പോലെ അവൾ പരിഭവം കാണിച്ചു. വാരിയെടുത്തൊരു ഉമ്മ കൊടുക്കാൻ തോന്നി, അത്രയും നിഷങ്കളങ്കമായി താൻ അവളെ കണ്ടിട്ടില്ല. ആ മുഖം , അതിലെ ഭാവങ്ങൾ മറ്റൊന്നും വേണ്ട ഈ ജീവിതത്തിൽ, അവളിൽ ലയിക്കാൻ , അലിഞ്ഞു ചേർന്ന് വെറും മലിന ജലമായി. സന്തോഷത്തിൽ വിയർപ്പു തുള്ളികളായി ഒഴുകാൻ മോഹം.
അവൾ പറയുന്നത് ഒരു കഥ പോലെ ഞാൻ കേട്ടു.
ഏട്ടൻ എന്നെ മനസിലാക്കാതെ വന്നാൽ ഞാൻ എന്താ ചെയ്യാ , അതെനിക്ക് താങ്ങാനാവോ
അതിനു ഞാനെന്താ ചെയ്തെ പെണ്ണേ
ഞാൻ ചേട്ടനോട് വന്നപ്പോ എന്തെങ്കിലും ചോദിച്ചോ
ഇല്ല
പിന്നെ എന്തിനാ എൻ്റെ മുന്നിൽ ന്യായികരിക്കാൻ ശ്രമിക്കുന്നത്
അതു മോളെ
ഏട്ടാ ഈ മാറിലെ ചൂട് കൊതിച്ചാ ഈ രാത്രി ഞാൻ വന്നത് പക്ഷെ,
എന്താ മോളെ നീ പറയുന്നേ
എന്നെ മനസിലാക്കാതെ, എന്നെ ഒരു സംശയ രോഗി ആക്കിയപ്പോ , എൻ്റെ സ്നേഹത്തിന് വില കൽപ്പിക്കാത്ത പോലെ തോന്നി അതാ ഞാൻ.
അടി ഞാനങ്ങനെ ഒന്നും ചിന്തിച്ചില്ല.
ഇല്ലായിരിക്കാം , പക്ഷെ വേണ്ട വേണ്ട എന്നു ഞാൻ പറയുമ്പോ ചേട്ടൻ കൂടുതൽ ന്യായികരിക്കുകയാണ് ചെയ്തത്, കാലു പിടിക്കാം , സംശയിക്കല്ലേ .. അങ്ങനെ വാക്കുകൾ കൊണ്ട് എന്നെയും എൻ്റെ പ്രണയത്തേയും അപമാനിച്ച പോലെ തോന്നി. പിന്നെ എന്തോക്കോ നടന്നു.
അവളുടെ വാക്കുകൾ ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു, അവളിൽ സംശയം
ഇല്ലായിരുന്നു ആ സംശയത്തിൻ്റെ വിത്തുകൾ അവളിൽ പാകാൻ ശ്രമിച്ചത്തിൻ്റെ പ്രതിഫലനമാണ് ഇപ്പോ കുറച്ചു മുന്നെ കണ്ടത്.
ഏട്ടാ
ഉം എന്താടാ
ഞാൻ കിടന്നോട്ടെ
എവിടെ
ഈ മാറിൽ, കിടന്നോട്ടെ
ഇപ്പോഴോ
ദേ മനുഷ്യാ പറഞ്ഞു കഴിഞ്ഞിട്ട് ഇഷ്ടമുള്ളതായിക്കോ എന്നു പറഞ്ഞാട്
എൻ്റെ മോള് വാ..ടാ… കടന്ന് ഉറങ്ങ്.
വേണ്ട മോനെ എന്നെ കളിയാക്കിയതാ എനിക്കറിയാം
ഒന്നു പോയേടി , വാ കിടക്ക്.
അവൾ പതിയെ എൻ്റെ മാറിൽ തലവെച്ചു കിടന്നു. പിന്നെ അനുവിനോടായി പറഞ്ഞു.
ചേച്ചീ സോറി ട്ടോ
അനു: അത് സാരമില്ല
വാവ: ചേച്ചി ഒന്നിങ്ങു വാ
അവളുടെ വാക്കു കേട്ട് അനു ഞങ്ങൾക്കരികിലേക്ക് നടന്നു വന്നു.
ചേച്ചി അവിടെ ഇരിക്ക്
കട്ടിലിൽ എൻ്റെ ഇടതു ഭാഗം കാണിച്ച് അനുവിനോട് ഇരിക്കാൻ പറഞ്ഞു. അനു ഒന്നു മടിച്ചെങ്കിലും അവൾ വാശി പിടിച്ച് ഇരുത്തിച്ചു. പിന്നിട് അനു സംസാരവിഷയമായി. ഞങ്ങൾ കളി ചിരിയിലായപ്പോ ഹരി പുറത്തേക്ക് പോയിരുന്നു. പിന്നെ മാളുവിന് അനുവിൻ്റെ ആ പഴയ കഥയും പറഞ്ഞു കൊടുത്തു.
മാളു : അപ്പോ ചേച്ചീടെ ലൈഫിലെ വില്ലത്തി ഞാനാണല്ലേ
അനു : അല്ല മാളു, അത് ഞാൻ തന്നെയാ എൻ്റെ ലൈഫിലെ വില്ലത്തി ഞാൻ സ്വയം
ഞാൻ: മതി മതി അതൊക്കെ വിട്ടേക്ക്
അനു: അല്ല ഏട്ടാ എനിക്കും ഇന്ന് ചിലതൊക്കെ പറയണം ഏട്ടൻ അത് കേക്കണം
മാളു : എനിക്കു കേക്കാവോ
അനു: ഏട്ടൻ്റെ പെണ്ണിന് കേക്കാലോ
മാളു അവളെ നോക്കി ചിരിച്ചു. അനു ആ കഥയിൽ ഞാനറിയാത്ത താളുകൾ തുറന്നു.
അനു: ഏട്ടന് ഓർമ്മയുണ്ടോ ആ രണ്ടാമത്തെ ദിവസം രാത്രി .
ഞാൻ: ആ നീ ആരോടോ ഫോണിൽ സംസാരിക്ക അല്ലേരുന്നൊ
മാളു : അതെ നമുക്ക് കടന്നോണ്ട് കേട്ട പോരെ
അതും പറഞ്ഞ് മാളു എൻ്റെ മാറിൽ ചാഞ്ഞു കിടന്നു. പിന്നെ അവൾ അനുവിനെയും കടക്കാൻ പ്രേരിപ്പിക്കുന്നുണ്ട്, ഒടുക്കം ഞാൻ പറഞ്ഞു കെടക്കണേ കിടന്നോ ഇഷ്ടമില്ലേ വേണ്ട അതോടെ അനുവും കിടന്നു. എൻ്റെ ഇരു മാറിലുമായി അവർ കിടന്നു. ഒരു ഭാഗത്ത് പ്രണയവും മറുഭാഗത്ത് രക്ത ബന്ധവും. കാമങ്ങൾക്ക് കടന്നു ചെല്ലാനാവാത്ത മാന്ത്രിക ദ്വീപിൽ ഞങ്ങൾ ഇന്നും പൈതലുകൾ മാത്രം, ഇവിടെ ശരീരതാപം തണുപ്പിനെ ഹനിക്കുന്നു, നിദ്രയെ സ്മരിക്കുന്നു.
അനു: അതവളോടായിരുന്നു ആര്യ
ഞാൻ : ഓ നിൻ്റെ കട്ട
അനു: ഉം അവളാ എല്ലാത്തിനും കാരണം തട്ടിം മുട്ടിം നടന്നിട്ടും ഒന്നും ആവാതെ വന്നപ്പോ അവൾ പറഞ്ഞ ഐഡിയ അത്
ഞാൻ: അന്നു ചെയ്തത് എന്നെ കൊണ്ട് പറയിപ്പിക്കരുത്
അനു: അയ്യോ ചേട്ടാ, അതങ്ങനെ അല്ല ഞങ്ങൾ പ്ലാൻ ചെയ്തത്.
മാളു : പിന്നെ
അവളിലായിരുന്നു ആകാംക്ഷ കൂടുതൽ. അവൾക്ക് ആ കഥ അറിയാൻ വല്ലാത്ത ആഗ്രഹം അതവളുടെ കണ്ണിൽ കാണാം .
അനു: അന്ന് ശരിക്കും നമ്മൾ തട്ടും പുറത്ത് കേറിയ വരെ ശരിയായിരുന്നു.
ഞാൻ : എന്നിട്ട്
അനു: എന്നിട്ട് ഞാൻ ഒച്ച ഉണ്ടാക്കി എല്ലാരെയും വരുത്തും
ഞാൻ : അതു തന്നെ അല്ലെ അന്നു നടന്നത്
മാളു : മിണ്ടല്ലേ…. മനുഷ്യാ ചേച്ചി പറയട്ടേ
അതു കേട്ട് ഞാനും അനുവും ചിരിച്ചു. എൻ്റെ വിരലുകൾ മാളുവിൻ്റെ മുടികളിൽ ഒടി നടന്നിരുന്നു അതിലേറെ എനിക്കിഷ്ടമായത് നമ്മൾ ഈ പുച്ചക്കുട്ടികളുടെ തലയിൽ ഇങ്ങനെ വിരലോടിച്ചാൽ അവര് കണ്ണു പൂട്ടി വിരലിലേക്ക് ചേരും . അതു പോലെ മാളുവും എൻ്റെ കരലാളനയിൽ മെയ്യ് മറന്നു പോയിരുന്നു.
അനു: അപ്പോ താഴെ എല്ലാരും കൂടുമ്പോ , ഞാൻ താഴേക്ക് ഓടും . അവരെ കാണുമ്പോ നാണത്തോടെ മുഖം പൊത്തും. അവർ ചോദിക്കുമ്പോ വിരൽ കടിച്ച് പറയാൻ മടിച്ചു കളിക്കും അപ്പോ വീട്ടുക്കാർക്ക് മനസിലാവും രണ്ടും പ്രേമത്തിലാ നോക്കിം കണ്ടും നടന്നില്ലെ ഇവറ്റകൾ പണിപറ്റിക്കും, പിന്നെ വീട്ടുക്കാർ ഞങ്ങളുടെ കാര്യം വാക്കാലുറപ്പിക്കും എന്നും കരുതി.
മാളു : എന്നിട്ട്
അനു: എന്താവാൻ , ഒരാണി പാവാടെ കുടുങ്ങി , പ്ലാൻ നടക്കണമല്ലോ അവര് എത്തുമ്പോ നാണത്തോടെ ഇറങ്ങുന്ന എന്നെ കാണണം പാവാട കാര്യക്കാതെ വലിച്ചു കീറി കാര്യം എളുപ്പാക്കാൻ നോക്കി, പക്ഷെ കാൽ വഴുതി പൊട്ടിയ കസേരെ വീണു . കുർത്ത ഭാഗം ദേഹത്ത് തറച്ച വേദനിൽ താഴേക്കോടി.
മാളു : പ്ലാൻ എട്ടു നിലയിൽ പൊട്ടി.
അനു: സത്യം ഞാൻ താഴെ ഇറങ്ങി വന്ന സീൻ ഒരു റേപ്പ് സീൻ കഴിഞ്ഞ് പെണ്ണു വരണ പോലെ ഡ്രസ്സ് ഒക്കെ കിറി , ചോര പിന്നെ ഒന്നും പറയണ്ട . ബാക്കി ഒക്കെ ഏട്ടൻ പറഞ്ഞില്ലെ
മാളു : ആ സമയത്ത് ചേച്ചി ചിരിച്ചതെന്തിനാ
അനു: എടി നമ്മുടെ പ്ലാൻ പൊട്ടി പാളീസായി, എന്നിട്ടും ദൈവായിട്ടു ആഗ്രഹം നടത്തി തരുമ്പോ ആ വേദനയിലും ചിരിക്കില്ലേ.
അവർ രണ്ടാളും ചിരിച്ചു, മാളുവിൻ്റെ വിരലുകൾ എൻ്റെ ദേഹത്തെ പരതുന്നുണ്ടായിരുന്നു
മാളു :ചേച്ചി,
അനു : മം എന്താടി
മാളു : ചേച്ചിക്ക് ശരിക്കും എട്ടനെ ഇഷ്ടായിരുന്നോ
അനു: അങ്ങനെ ചോദിച്ച ഓർമ്മ വെച്ച കാലം മുതൽ , ഞാൻ എൻ്റെ പെണ്ണാണെന്ന് അമ്മയും പിന്നെ ഏട്ടൻ്റെ അമ്മയും പറഞ്ഞിരുന്നു. അങ്ങനെ മനസിൽ പതിഞ്ഞതാ ഈ മുഖം
മാളു : ചേച്ചിക്കെന്നോട് ദേഷ്യം ഉണ്ടോ
അനു: എന്തിന് , എടി നി കാരണാ ഏട്ടൻ ഇങ്ങനെ മാറിയത്, അല്ലെ അന്നു ചെയതതിന് എന്നോട് മിണ്ട പോലും ഉണ്ടാവൂല .
ഈ രാത്രി അവസാനിക്കരുതേ എന്നു ഞാൻ കൊതിച്ചിരുന്നു. പ്രണയവും സാഹോദര്യവും ഒരു പോലെ നുകരുന്ന രാവ്. മാറിൽ രണ്ടിളം കുരുന്നുകൾ പരിഭവത്തിൻ്റെയും നിഷ്കളങ്കതയുടെയും കുഞ്ഞാറ്റ കളികൾ. ഈ രാവിലും മനോഹരമായ രാവെനി തൻ്റെ ജീവിതത്തിൽ കാണാമറയത്താണ്. പൂച്ചക്കുട്ടികൾ പോലെ അവർ രണ്ടും എന്നിൽ ചേർന്നിരുന്നു. അനു അവൾ എൻ്റെ കുഞ്ഞിപൂച്ചയായി അനുസരണയോടെ മാറിലെ ചൂടും പറ്റി അവൾ കിടക്കുന്നു എന്നാൽ മാളു അവൾ ശരിക്കും എൻ്റെ കുറുഞ്ഞിപ്പൂച്ചയാണ് അടങ്ങിയിരിക്കാൻ അറിയാത്ത ‘കുറുമ്പി പൂച്ച. മാറിലെ ചുടും അവളുടെ കുറുമ്പും എന്നും ജീവിതം ഇങ്ങനെ പോയാൽ മതിയായിരുന്നു.
ഞാൻ: വാവേ …
ഉം അവൾ മെല്ലെ മൂളി.
ഞാൻ: നിനക്കെന്നും ഈ മാറിലെ ചൂട് മറ്റൊരാൾക്കും കടം കൊടുക്കേണ്ടി വരും ദാ ഇതുപോലെ
മാളു : ആർക്കാ
അവൾ സംശയത്തോടെ നോക്കി , അനുവും ശ്രദ്ധിക്കുന്നുണ്ട്.
ഞാൻ: നിത്യ
അനു: നിത്യയോ
ഞാൻ: ആടി പെണ്ണേ മോളിലായെ പിന്നെ എന്നും എൻ്റെ കൂടെയാ കിടത്തം
അനു: വെറുതെ അല്ലാ, ഞാനും കരുതി ആ പേടി തുറിപ്പെണ്ണ് മോളിൽ ഒറ്റക്ക് കിടന്നതെങ്ങനെ എന്ന്, ഇപ്പോ കാര്യം പിടി കിട്ടി.
മാളു : എന്നു വേണ്ടിവരോ
അവളിലെ കുഞ്ഞു മനസിലെ കുഞ്ഞു പരിഭവം എനിക്കറിയാതെ ചിരി വന്നു പോയി.
അനു: ഏട്ടാ കണ്ടാ കണ്ടാ പെണ്ണിൻ്റെ കുശുമ്പ്
അവൾ മുഖം വീർപ്പിച്ചു കാണിച്ചു
ഞാൻ: ടി പെണ്ണേ എനി അങ്ങനെ വല്ലതും കാണിച്ചാ
മാളു : കാണിച്ചാ
ഞാൻ: ഞാൻ പിടിച്ചങ്ങ് ഉമ്മ വെക്കും
അനു: വേണേ കൊടുത്തോ ഞാൻ കണ്ണടച്ചോളാ
ഞാൻ: അതിപ്പോ നി കണ്ടാലും എനിക്കു കുഴപ്പമില്ല
അനു : എന്നാ എനിക്കൊന്ന് കാണണം
ഞാൻ: ഒറപ്പാണോ
അനു തലയാട്ടി, എൻ്റെ മാറിൽ നിന്നും വലിയാൻ തുനിഞ്ഞ മാളുവിനെ വലതു കയ്യാൽ ഇറുക്കെ പുണർന്നു . അവൾ കുതറുകയാണ്
ഞാൻ: ടി ഒരുമ്മ താടി
മാളു : ദേ മനുഷ്യാ എന്നെ കൊണ്ടൊന്നും പറ്റില്ല
ഞാൻ: പറ്റില്ലേ ഒറപ്പാണോ
മാളു : ആ ഉറപ്പ്
ഞാൻ: എന്നാ ശരി , എനിക്കു നിൻ്റെ ഉമ്മ വേണ്ട. ടി അനു
അനു: എന്താ
ഞാൻ: നിനക്ക് ഞാൻ ഉമ്മ വെക്കുന്നത് കണ്ടാ പോരെ , ഇവളെ തന്നെ വേണം എന്നുണ്ടോ
അതും പറഞ്ഞ് അനുവിനോട് ഞാൻ കണ്ണിറുക്കി കാട്ടി. സംഗതി മനസിലായ അവൾ കട്ടയ്ക്ക് കൂടെ നിന്നു.
അനു: ആരായാലും എനിക്കു കൊഴപ്പം ഇല്ല. എന്നെ വെച്ചാ എനിക്കു കാണാൻ പറ്റൂല സോ അത് നടപ്പില്ല
ഞാൻ: ടി ഇവിടെ നല്ല നെഴ്സ്മാരുണ്ടോ
ആ ചോദ്യം ഞാൻ ചോദിച്ചതും മാളു കണ്ണുരുട്ടി നോക്കി.
ഞാൻ: നി കണ്ണുരുട്ടണ്ട, അനു നി പറ മോളേ
അനു: അടിപൊളി മക്കൾ ഉണ്ട് മോനെ
ഞാൻ: കൊറച്ച് വശപ്പിശകുള്ള ടൈപ്പ് ആരേലും ഉണ്ടോ
മാളു : ദേ ഏട്ടാ വേണ്ട ട്ടോ
ഞാൻ : ഓ പിന്നെ, അങ്ങനുള്ളതാണേ ഉമ്മ കഴിഞ്ഞ് ഒരടിയും കരച്ചിലും പിഴിച്ചിലും കേക്കണ്ട അതാ
മാളു : ദേ മനുഷ്യാ വേണ്ട ട്ടോ ഞാൻ പറഞ്ഞേ.
ഞാൻ: ടി അമ്മമാർ നേരത്തിന് കുഞ്ഞിന് പാലു കൊടുത്തില്ലെ കുഞ്ഞ് കാണുന്നോരെ അമ്മിഞ്ഞ തപ്പും പാലുകുടിക്കാൻ
മാളു : അയ്യേ ഈ മനുഷ്യൻ, വാ തൊറന്നാ തോന്നിവാസം ആയി
ഞാൻ: ഓ പിന്നെ മൊലപ്പാല് തോന്നിവാസം എന്ന് ആദ്യം പറയണ്ടത് നി മാത്രാ
അനു : ഏട്ടാ , ഒരു ജിൻസി ഉണ്ട് . ഇന്ന് നൈറ്റാ അവക്ക്
ഞാൻ: കാണാനെങ്ങനെ
സത്യത്തിൽ മാളുവിനെ ചൂടു പിടുപ്പിക്കാ ഒരു ഉമ്മ വാങ്ങുക അതാണ് ലക്ഷ്യം.
അനു : ചരക്കാ
ഞാൻ: എടി നിങ്ങളും ഇങ്ങനെ ഒകെ പറയോ
അനു : പിന്നെ – നിങ്ങൾ ഞങ്ങളെ പറ്റി പറയമ്പോ ഞങ്ങക്ക് പറഞ്ഞൂടെ.
ഞാൻ : ടി അവളുടെ ചുണ്ടെങ്ങനാ, കളർ….
പറഞ്ഞു തീരുന്നതിനു മുന്നെ മാളു എൻ്റെ ചുണ്ട് അവളുടെ അധരങ്ങൾക്കുള്ളിലാക്കിയിരുന്നു. അനു അത് നോക്കി ഇരിക്കുകയായിരുന്നു. ഒരു ദീർഘ നേര ചുംബനം . മനസും ശരീരവും ഒന്നായി.
ചുംബനത്തിൻ ഉൻമാദ ലഹരിയിൽ നിന്നും മുക്തനായ എന്നെ തേടിയെത്തിയത് മാളുവിൻ്റെ വാക്കുകളാ .
മാളു : അങ്ങനെ എൻ്റെ മോൻ വേറെ അമ്മിഞ്ഞ തപ്പണ്ട, മോനുള്ളത് ഈ അമ്മ തരും
കുറുമ്പു നിറഞ്ഞ അവളുടെ വാക്ക് കേട്ടതും ഞാനും അനുവും പൊട്ടിച്ചിരിച്ചു .
മാളു : എന്താ ചിരിക്കണെ
ഞാൻ: നി പൊട്ടിയാനോടി
അനു : കവിളിലൊരുമ്മ കരുതി . ഇത് ഇംഗ്ലീഷ് സിനിമയായിപ്പോയി
നാണത്താൽ വാവയുടെ മുഖം ചുവന്നു, അവൾ ഒന്നും പറയാണ്ടെ ചിരിയിൽ ഒന്നു ചേർന്നു. സന്തോഷത്തിൻ്റെ ഒരു രാവ്, ഞങ്ങളുടെ രാവ്.
ഞാൻ : അനു
അനു : എന്താ
ഞാൻ : ഞാൻ ഇവിടുന്ന് വീടെത്തിയാ നീ മുകളിലെ മുറി സ്വന്തമാക്കിക്കോ
അനു : അതെന്തിനാ
ഞാൻ : Dr. അല്ലെ എന്നെ നോക്കാനെന്നും പറഞ്ഞ് നീ മോളിലെ മുറിയിൽ നിത്യ താഴെ
അനു : പൊന്നു മോനെ കാര്യം എനിക്കു മനസിലായി
ഞാൻ: എന്തെടി
അനു : നിനക്കിവളോടു കുറുകാൻ കാവൽ ഞാൻ, നിത്യ അറിയാനും പാടില്ല
ഞാൻ: എൻ്റെ മുത്തല്ലെ
അനു : ശരി ശരി ഞാൻ നോക്കാ
അങ്ങനെ പറഞ്ഞു നിക്കുമ്പോ ഹരി ഓടിക്കിതച്ച് മുറിയിൽ കയറി വന്നത്.
ഹരി: അനു നിൻ്റെ ഫോൺ വർക്ക് ചെയ്യുന്നില്ലെ
ഞാൻ : എന്താടാ
ഹരി : അമ്മ വിളിച്ചിരുന്നു , നിത്യ അവള്
അത് പറഞ്ഞു തീർക്കാൻ പോലും ഞാൻ സമയം കൊടുത്തില്ല
ഞാൻ : നിത്യ അവക്കെന്തു പറ്റിയെടാ
ഞാനുറക്കെ പൊട്ടിക്കരഞ്ഞു , സന്തോഷത്തിൻ്റെ നല്ലൊരു രാവിൽ ദുഖ സാഗരത്തിൻ്റെ അലകൾ ഞാനും പ്രതീക്ഷിച്ചിരുന്നില്ല .
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *