ഇണക്കുരുവികൾPart – 7

Related Posts


സത്യത്തിൽ തനിക്കെന്താണ് സംഭവിക്കുന്നത് അതിപ്പോഴും അവനു വ്യക്തമല്ല. എത്ര സന്തുഷ്ടമായിരുന്നു തൻ്റെ ജീവിതം സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന അമ്മ. കുശുമ്പും കുന്നായിമയും , സ്നേഹിക്കാനും തല്ലാനും , ശാസിക്കാനും മാറോടണക്കാനും എല്ലാം തികഞ്ഞ സഹോദരി . പുറമെ പരുക്കനാണെങ്കിലും ഞങ്ങൾക്കായി ജിവിതം ഹോമിച്ച അച്ഛൻ. സ്നേഹത്തിൻ്റെ സാഗരത്തിൽ വളർന്ന എനിക്ക് ഇപ്പോ സ്നേഹം തന്നെ വേദനയായി.
എൻ്റെ കണ്ണൊന്നു നനഞ്ഞാൽ അമ്മയെക്കാൾ കൂടുതൽ പിടയുന്ന ഒരു ജൻമം ഉണ്ട് ഈ വീട്ടിൽ . ഞാൻ കൂടുതൽ സമയം മാറ്റി വെച്ചിട്ടില്ല ആ ജീവനു വേണ്ടി, അതൊരിക്കലും ആവിശ്യപ്പെട്ടിട്ടുമില്ല.
എൻ്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയിട്ടില്ല എന്നാലും എന്നെക്കുറിച്ച് ആശങ്കയുണ്ട്. സത്യത്തിൽ ഞങ്ങൾക്കായി സ്വന്തം യവ്വനം കടം തന്ന അച്ഛനെ തൊഴുതു പോകുന്നു ഞാൻ. പുറമെ ഞാനും സ്നേഹം കാട്ടില്ലെങ്കിലും മനസു തളരുമ്പോ ആദ്യം വരുന്ന മുഖം അച്ഛൻ്റെയാ. തൻ്റെ ജീവിതത്തിൻ്റെ മൂന്നിൽ ഒന്നും അല്ലേ അതിൽ കൂടുതൽ ഷോപ്പിലാണ് അച്ഛൻ കളഞ്ഞു കുളിച്ചത്
പറയത്തക്ക സൗഹൃദങ്ങൾ ഇല്ല, വിനോദങ്ങൾ ഇല്ല. എന്തിനേറെ അച്ഛനും അമ്മയും കല്യാണ ശേഷം ഒരിക്കെ സിനിമ കണ്ടതാ പിന്നെ കക്ഷി ആ വഴിക്കു പോയിട്ടില്ല. ഞങ്ങൾക്ക് എവിടെ വേണേലും പോവാ കാശും തരും അച്ഛൻ വരില്ല ആ സമയം കൂടി മക്കൾക്കായി സ്വരു കൂട്ടുന്ന ജൻമം. ചിലപ്പോയൊക്കെ തോന്നും ഒരു മാടിൻ്റെ ജന്മമാ അച്ഛൻ്റെ ഞങ്ങളുടെ മൂന്നു പേരുടെയും ഭാരം സ്വമേധയാ വലിക്കുകയാണ് ഒരു കരയെത്തിക്കാൻ. ആ ആശങ്കയാണ് ചീത്ത വിളിയായി എന്നും കേൾക്കുന്നത്. ഞാൻ അറിഞ്ഞിട്ടുണ്ട് ഒരുപാടു വട്ടം ആ ചിത്ത വിളിയിൽ ഒളിഞ്ഞിരിക്കുന്ന സ്നേഹം, കരുതൽ , ആശങ്ക പിന്നെ ഞാൻ കൂടെയുണ്ട് എന്ന ആ ഉറപ്പും’
അച്ഛനെ കുറിച്ച് ചിന്തിക്കുമ്പോ എനിക്ക് സ്വയം ഒരു തീരുമാനം എടുക്കാൻ എപ്പോഴും കഴിയാറുണ്ട്.
പക്ഷെ ഇത്തവണ അതും സാധിച്ചില്ല. ഒരു വശത്ത് ഞാൻ പ്രണയിച്ച ജിൻഷ ഒരിടത്ത് മനസിൽ പോലും കരുതാൻ കഴിയാത്ത അത്രയും പവിത്ര പ്രണയവുമായി മാളു . ജിൻഷയെ മനസിൽ നിന്നും പറിച്ചു കളയുക അസാധ്യമാണ് പക്ഷെ മാളുവിനെ തിരസ്ക്കരിക്കുവാൻ ആവില്ല അവളുടെ പ്രണയം കണ്ടില്ലെന്നു നടിക്കാൻ മാത്രം കഠിന ഹൃദയനല്ല താൻ.

പ്രണയം എന്ന വികാരത്തിൻ്റെ യഥാർത്ഥ കയ്പ്പു നിര് താനിപ്പോയാണ് നുകരുന്നത്. താൻ ഒരു പോലെ രണ്ടു പെൺകുട്ടികളെ സ്നേഹിക്കുന്നു. സമൂഹം ഒരാളെ ആവിശ്യപ്പെടുമ്പോ മനസ്’ ഇരുവരെയും വേണമെന്ന് കൊച്ചു കുഞ്ഞിനെ പോലെ വാശി പിടിക്കുന്നു. വാതിൽ തുറന്ന് താഴെ ചെന്ന് കുടിക്കാൻ വെള്ളമെടുത്ത് മുകളിൽ കൊണ്ടു വെച്ച് പിന്നെ കിടക്കയിൽ കിടന്ന് ചിന്തിച്ചു ചിന്തിച്ചു ഉറങ്ങി.
നേരം വെളുത്തു തുടങ്ങി . ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന പോലെ നെഞ്ചിൽ ഭാരം കൂടിയ പോലെ ഈശ്വരാ ഇന്നലത്തെ പോലെ ഇന്നും മനസു ശാന്തമാവില്ലെ എന്നു ചിന്തിച്ചു കണ്ണു തുറന്ന ഞാൻ കണ്ട കാഴ്ച. ഒരു പൂച്ചക്കുഞ്ഞിനെ പോലെ എൻ്റെ മാറിൽ പറ്റിച്ചേർന്ന് നിത്യ.
ആദ്യം അവളെ എഴുന്നേൽപ്പിക്കാനാണ് തോന്നിയത് പക്ഷെ ആ നിഷ്കളങ്കമായ മുഖത്തിനു മുന്നിൽ ഞാൻ അടിയറവു പറഞ്ഞ്. അവളുടെ മുഖം നോക്കി ഞാൻ കിടന്നു. ഇടക്കിടക്ക് അവളുടെ കൈകൾ എൻ്റെ മാറിൽ തടവി ഞാൻ അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തുന്നുണ്ട്. ചുണ്ടിൻ്റെ ഓരത്തുടെ ഒഴുകിയ തുപ്പൽ അവളുടെ മുഖത്തും എൻ്റെ മാറിലും കട്ട പിടിച്ചിട്ടുണ്ട്. ആ ചുണ്ടുകൾ ഇടക്കിടെ മിഠായി നുണയുന്ന പോലെ നുണഞ്ഞു കളിക്കുന്നുണ്ട്. ആ കുഞ്ഞു മിഴികൾ അടച്ച് എൻ്റെ മാറിൽ അവൾ പൂച്ചക്കുഞ്ഞുപോലെ അള്ളിപ്പിടിച്ചു കിടക്കുമ്പോൾ അമ്മ പെറ്റിട്ട ആ കുഞ്ഞു നിത്യ എൻ്റെ മനസിലേക്ക് ഓടി വന്നു.

താഴെ വെക്കാതെ ഞാൻ താലോലിച്ച പൊന്നും കുടം, ക്ലാസ് കഴിഞ്ഞു വന്നാ കളിക്കാൻ പോലും പോകാതെ അവളെ കൊഞ്ചിച്ചു അവളുടെ താളത്തിനു തുള്ളിയ ദിനങ്ങൾ. അവളെ അമ്മ തല്ലിയതിന് അമ്മയുടെ കയ്യിൽ കടിച്ച ദിവസം. ഒന്നും കഴിക്കാതെ അമ്മയോട് പിണങ്ങി നടന്ന നാളുകൾ. അവൾ പഠിക്കാൻ തുടങ്ങിയ നാൾ മുതൽ തങ്ങൾ അകന്നത്. അവളെ പഠിപ്പിക്കാൻ ഉള്ള ഉദ്യമം താൻ ഏറ്റെടുത്തതാണ് തൻ്റെ തെറ്റ്. അതല്ലെ അവൾ തന്നിൽ നിന്നും കുറച്ചകലാൻ കാരണം. കുഞ്ഞു മനസിൽ തൻ്റെ ശാസനകൾ ചെറിയ തല്ലുകൾ അവൾ ഉൾക്കൊണ്ട രീതി തന്നെ ശത്രുവായി കണ്ടു ശത്രുവാണെന്നു തന്നോടു പറഞ്ഞു . എല്ലാം ഓർമ്മകൾ എന്നാൽ ഇന്ന് എൻ്റെ ആ കുഞ്ഞു നിത്യയെ കിട്ടിയ പോലെ.

ഞാൻ പതിയെ അവളുടെ നെറുകയിൽ മുത്തം നൽകി. ആ സ്നേഹ ചുംബനം നെറുകയിൽ ചാർത്തിയ നിമിഷം അവളുടെ കുഞ്ഞു ചുണ്ടുകളിൽ പതിയെ ഒരു കുഞ്ഞു പുഞ്ചിരി വിടർന്നു. നിത്യയിൽ നിന്ന് തനിക്കു പകർന്നു നൽകാവുന്ന ഏറ്റവും വലിയ സമ്മാനവും അതു തന്നെയായിരുന്ന ‘ഈ സമയം മുറിയിലേക്ക് വന്ന അമ്മ അവളെ ഒന്നു നോക്കി പിന്നെ അവളെ വിളിക്കാൻ നോക്കിയപ്പോ ഞാൻ വേണ്ട എന്നു കൈ കൊണ്ടു കാട്ടി അമ്മ എന്നെ ഒന്നു നോക്കി പിന്നെ താഴേക്കു പോയി. ആ നോട്ടത്തിൻ്റെ അർത്ഥം എനിക്കു വ്യക്തമായില്ല. എന്തോ ചിന്തിച്ച് ഞാൻ വീണ്ടും മയങ്ങി.

പിന്നെ ഞാനുണരുമ്പോൾ നിത്യ റൂമിലില്ല. അവൾ പോയി കഴിഞ്ഞു, മാറിലെ അവളുടെ തുപ്പലിൻ്റെ അവശിഷ്ടങ്ങൾ കണ്ടപ്പോ ചെറുപ്പത്തിൽ അവൾ എൻ്റെ മേൽ മുളളിയതെല്ലാം ഓർമ്മ വന്നു. കഴിഞ്ഞ കാലങ്ങൾ ആ ഓർമ്മകളിൽ ചേക്കേറി ജന്മത്തിൻ്റെ തുടക്കം വരെ യാത്ര പോവുക കഴിഞ്ഞ നാളുകളിലെ ഓരോ നിമിഷവും ഓർത്തോർത്ത് വീണ്ടും ആസ്വദിക്കുക . കഴിഞ്ഞ കാലം ഓർക്കുമ്പോ ഇപ്പോഴും കണ്ണുനീരും പുഞ്ചിരിയും പകരും. അതെ പഴയ ഓർമ്മകൾ അതേ അനുഭൂതി ഇന്നും പകരും അതാ സത്യം
അമ്മ: ടാ എനിക്കൊരു കൂട്ടം പറയാനുണ്ട്
അമ്മയുടെ ആ വാക്കുകൾ ആണെന്നെ കഴിഞ്ഞ കാലത്തിൻ്റെ ഓർമ്മകൾ തൻ തേരിൽ നിന്നും പിടിച്ചിറക്കിയത്.
ഞാൻ: എന്താ അമ്മാ
അമ്മ: അല്ല നിങ്ങൾ രണ്ടാളും എന്തിനുള്ള പുറപ്പാടാ അവളെ അവൾ ചെറിയ കൊച്ചൊന്നുമല്ല
ഞാൻ: അരു പറഞ്ഞമ്മ അവൾ കൊച്ചല്ല എന്ന് ഇന്നവൾ ഈ മാറിലൊറങ്ങുമ്പോ ഞാൻ കണ്ടു എൻ്റെ പഴയ കുഞ്ഞു നിത്യയെ
അമ്മ: എടാ എന്നാലും ഇതൊന്നും ശരിയല്ല
ഞാൻ: അമ്മ അനു ഇന്നലെ ഇട്ട ഡ്രസ്സ് ഓർമ്മയുണ്ടോ
അമ്മ: ആ എന്താടാ അതിന്
ഞാൻ: വീട്ടിലല്ലേ അതിട്ടോട്ടെ എന്നമ്മ പറഞ്ഞില്ല
അമ്മ: അതെ അതിനെന്താ അതു കാര്യമല്ലെ
ഞാൻ: ഇതും നമ്മുടെ വീട്ടിലല്ലേ അമ്മേ. അവളൊരാളുടെ കൈ പിടിച്ചു. കൊടുത്താൽ കഴിഞ്ഞിലെ അമ്മേ. എന്തോ ഇപ്പോ അവക്ക് എന്നോട് പഴയ ആ സ്നേഹമുണ്ട് ഞാൻ അത് ആസ്വദിക്കട്ടെ അമ്മേ
അമ്മ: മോനെ അതല്ല
ഞാൻ: അമ്മക്കെന്നെ സംശയമാണോ . ഞാൻ വല്ല
അമ്മ: നീ എന്തൊക്കാടാ പറയുന്നെ ഞാൻ മനസിൽ പോലും അങ്ങനെ ഒന്നും ‘
ഞാൻ: എനിക്കറിയാം അമ്മ
അമ്മ: നിങ്ങൾ ആങ്ങളയും പെങ്ങളും എന്താ വെച്ചാ കാട്ട്
ആ മുഖം ഒരു കരച്ചിലിൻ്റെ വക്കിലെത്തിയിരുന്നു . അമ്മ പതിയെ അവിടെ നിന്നും പോവാൻ ശ്രമിച്ചതും അമ്മയുടെ കയ്യിൽ ഞാൻ പിടിച്ചു.
ഞാൻ: ഇവിടെ കിടക്കമ്മ
ഒരു പുഞ്ചിരി തൂകി കൊണ്ട് അമ്മ എന്നോടൊപ്പം കിടന്നു. ആ വയറിലൂടെ കൈയ്യിട്ടു അമ്മയെ ചേർത്തു കിടക്കുന്ന സുഖം വേറെയാണ്. പത്തു മാസത്തെ തടവറയ്ക്കു ചുറ്റും ആ കൈ വിലങ്ങനെ കോർക്കുമ്പോൾ മനസിലുണരുന്ന ഒരു ഫീൽ ഉണ്ട് അതു പറഞ്ഞാൽ അറിയില്ല അനുഭവിക്കണം. ആ മാറിൻ്റെ മൃദുലതയിൽ തല ചായ്ക്കുമ്പോ ഞാൻ പോലുമറിയാതെ ഉണർന്നിരുന്നു നാവിൻ തുമ്പിൽ മുലപ്പാലിൻ്റെ മാധുര്യം. ഏതൊരാളുടെയും മനസ് ശാന്തമാക്കാൻ ഇന്ന് ഈ ഭൂമിയിൽ ഏറ്റവും വലിയ ഒരു ഇടമുണ്ടെങ്കിൽ അത് അമ്മയുടെ മടിത്തട്ടാണ്. സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കാൻ പ്രാപ്തമായ ഒരു ഇടമുണ്ടെങ്കിൽ അതമ്മയുടെ മാറാണ്.

Leave a Reply

Your email address will not be published. Required fields are marked *