ഇണക്കുരുവികൾPart – 4

Related Posts


പേജ് കുറവാണെന്നുള്ള എല്ലാവരുടെയും അഭിപ്രായം മാനിക്കാഞ്ഞിട്ടല്ല. കഥയുടെ മൂന്ന് പാർട്ടുകൾ ലളിതമായി കഥയുടെ ആശയത്തിലേക്ക് ഏവരെയും വരവേൽക്കുകയായിരുന്നു . യഥാർത്ഥത്തിൽ കഥ തുടങ്ങുന്നത് ഇവിടെ നിന്നാണ്. പ്രണയത്തിൻ്റെ നാളുകൾ എനി നമുക്കിടയിൽ പേജുകയുടെ പേരിൽ പരിഭവങ്ങൾ ഇല്ല. ഇവിടുന്ന് അങ്ങോട്ട് ഈ കഥ ആരെയും സങ്കടപ്പെടുത്തില്ല എന്ന വിശ്വാസത്തോടെ അപ്പോ നമുക്ക് തുടങ്ങാം അല്ലെ?

യഥാർത്ഥത്തിൽ എൻ്റെ മിഴികൾ അടഞ്ഞതല്ല തുറന്നതാണ് സത്യം നിത്യയേയും അമ്മയേയും കണ്ടപ്പോഴാണ് എനിക്കു മനസിലായത്. എന്നെ തന്നെ നോക്കി നിൽക്കുന്ന അവരെ നേരിടുവാൻ എനിക്കായില്ല. ഞാൻ ആകെ നനഞ്ഞിരിക്കുന്നു ആരോ എൻ്റെ മേൽ വെള്ളം ഒഴിച്ചിരിക്കുന്നു.
അമ്മ: എഴുന്നേറ്റെ അമ്മേടെ പൊന്നുമോൻ, സമയമെന്തായി
നിത്യ എന്നെ നോക്കി ചിരിക്കുന്നുണ്ട് അവളുടെ കൈയിലെ പാട്ട കണ്ടപ്പോയെ മനസിലായി ഞാൻ നനഞ്ഞതെങ്ങനെയാണെന്ന്.
അമ്മ: നിനക്കെന്താടാ പറ്റിയെ എന്തൊക്കെ പിച്ചും പേയുമാ നീ പറഞ്ഞത്
എൻ്റെ മുഖത്തെ ചമ്മൽ കണ്ടാസ്വദിക്കുകയാണ് നിത്യ
ഞാൻ: ആ എനിക്കോർമ്മയില്ല
അപ്പോൾ നിത്യ എന്നെ കളിയാക്കിക്കൊണ്ടു പറഞ്ഞു
” ഞാൻ കണ്ടു നിന്നെ ,
ഞാനിതാ വരുന്നു
അയ്യോ എനിക്കു ശ്വാസം കിട്ടുന്നില്ല
ഒന്നുചേരാതെ മരിക്കുവാനാണോ വിധി”
അമ്മ: നോക്കി പേടിപ്പിക്കണ്ട നീ പറഞ്ഞതൊക്കെ തന്നാ അവളു പറയണത്
അവളെ നോക്കി കണ്ണുരുട്ടുന്ന എന്നെ നോക്കി അമ്മ പറഞ്ഞു. പിന്നെ ഞാൻ ഒന്നിനും നിന്നില്ല. ആകെ ചമ്മി ഊപ്പാടിളകി.
അമ്മ: ആയിഷ വിളിച്ചിനി എന്നെ
ഞാൻ: എന്തിന്
അമ്മ: രാവിലെ തൊട്ട് ആ പാവം പെണ്ണു നിന്നെ എത്ര വട്ടം വിളിച്ചു. ഒടുക്കം നിനക്കു വല്ല അസുഖവുമാണോ എന്നു ഭയന്നു എന്നെ വിളിച്ചു
എന്നിടെൻ്റെ മുഖത്തേക്കു നോക്കി അമ്മ പറഞ്ഞു
വന്നപ്പോയത്തെ കസർത്തോ എന്തൊക്കെ കാണണം
ഞാൻ: അമ്മ ഒന്നു പോയെ
അമ്മയും നിത്യയും മുറി വിട്ടു പോയപ്പോ ഒരാശ്വാസം തോന്നി ഫോൺ എടുത്തു നോക്കിയപ്പോ ആയിഷയുടെ പത്തിരുപത് മിസ്സ് കോൾ. ഇപ്പോ തിരിച്ചു വിളിച്ചാ നാറും പിന്നെ വിളിക്കാമെന്നു കരുതി. സമയം നോക്കിയപ്പോ 7.10 എന്താ ഈശ്വരാ എനിക്കു പറ്റിയത് . എൻ്റെ ജീവിത ചിട്ടകൾ എല്ലാം താളം തെറ്റുന്നു. ഞാൻ ബാത്റൂമിൽ കയറി വിസ്തരിച്ചൊന്നു കുളിച്ചു പുറത്തിറങ്ങിയപ്പോ അമ്മയുണ്ട് മുറിയിൽ . അമ്മ രണ്ടു കയ്യും കാട്ടി എന്നെ വിളിച്ചു ഞാൻ ആ മാറോടണഞ്ഞു. എൻ്റെ മുടിയിൽ ആ സ്നേഹസ്പർഷം പടർന്നു കൊണ്ടിരുന്നു.
അമ്മ: അപ്പൂ
ഞാൻ: ഉം
അമ്മ : നിനക്കെന്തേലും എന്നോടു പറയനുണ്ടൊ
ഞാൻ: എന്താ അമ്മാ അങ്ങനെ ചോദിച്ചേ
അമ്മ: ഒന്നുമില്ല ചോദിക്കാൻ തോന്നി
ഞാൻ: അമ്മക്കിപ്പോ എന്താ അറിയെണ്ടേ
അമ്മ: ഞാൻ ചോദിച്ചാ നീ പറയോ
ഞാൻ: അച്ചോടാ ഇതുവരെ എന്തേലും പറയാണ്ടിരുന്നിട്ടുണ്ടോ അമ്മാ
അമ്മ: അതില്ലെടാ.. എന്നാലും
ഞാൻ: ഒരെന്നാലുമില്ല അമ്മ ചോദീര്
അമ്മ ഒരു പുഞ്ചിരിയോടെ എന്നോടു ചോദിച്ചു
എൻ്റെ മോൻ്റെ മനസ് കീഴടക്കിയ അവളാരാ
ഞാൻ ശരിക്കും ഒന്നമ്പരന്നു പോയി, എന്നാലും അതു ഞാൻ മറച്ചു വെച്ചു. അവൾക്ക് ഇഷ്ടമാണേ അമ്മയോടു പറയാമായിരുന്നു ഉത്തരമില്ലാത്ത ചോദ്യമാണ് അവളിപ്പോ അതു കൊണ്ട് ഇതാരും ഇപ്പോ അറിയണ്ട
ഞാൻ: എൻ്റെ അമ്മേ അങ്ങനെ ചോദിച്ചാ ഞാനെങ്ങനാ പറയാ
അമ്മ: കണ്ടോ കണ്ടോ അതാ ഞാൻ ആദ്യമേ പറഞ്ഞേ
ഞാൻ: എൻ്റെ അമ്മക്കുട്ടി സത്യം പറഞ്ഞ കേളേജിൽ നല്ല കളർസ് അല്ലേ ഒരു അഞ്ചെണ്ണത്തിനെ നോട്ടമിട്ടു സെലക്ഷൻ പാടാ അമ്മേ.
അമ്മ: എന്താന്നാടാ അയ്യേ…
ഞാൻ: ഇതാ ഞാൻ പറയാൻ മടിച്ചെ അതിന്ന് ഒന്നിനെ ഞാൻ സെലക്ട് ചെയ്താ ആദ്യം അമ്മയോടെ പറയു പോരെ
അമ്മ : ഉം ശരി ശരി നോക്കി വച്ചപ്പോയെ ഇങ്ങനെ എനി എന്തൊക്കെ കാണണം
ഞാൻ’. ദേ അമ്മേ രാവിലത്തെന്നെ എന്നെ ചൊറിയാൽ നിക്കല്ലേ
അമ്മ: ഒന്നു പോടാ, മാറി നിക്ക് എനിക്ക് അടുക്കളേ നൂറുക്കൂട്ടം പണിയുണ്ട്
ഞാൻ അമ്മയുടെ മടിയിൽ തലവെച്ചു പറഞ്ഞു
ഓ പിന്നെ ഇത്രയും നേരം പണി ഇല്ലരുന്നല്ലോ കുറച്ചു നേരം കിടക്കട്ടെ അമ്മ
അമ്മ: എൻ്റെ കയ്യിന്നു നല്ലതു കിട്ടുവേ
അമ്മയുടെ അദ്യശാസന. വന്ന ഉടനെ ഞാൻ ആ മടിയിൽ നിന്നും വലിഞ്ഞു. അമ്മ നേരെ അടുക്കളയിലേക്കും. കണ്ണാടിക്കു മുന്നിൽ സമയം കളയാറില്ലാത്ത ഞാൻ ഇന്നാദ്യമായി കണ്ണാടിക്കു മുന്നിൽ നിന്നു പോയി. സ്വന്തം മുഖസൗന്ദര്യം കണ്ണാടിയിൽ ഞാൻ വിലയിരുത്തി. മുടിയിൽ വിരലാൽ കോതി ഒരുക്കിയിട്ടും മനസിനു തൃപ്തി വരാത്തതു പോലെ
അല്ലാ എന്താ ഞാനീ കാണുന്നേ
നിത്യയുടെ ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയതും എന്നെ തന്നെ നോക്കി നിൽക്കുന്ന നിത്യയെ ആണ് കണ്ടത്. എനിക്കു ചെറുതായി ചമ്മൽ തോന്നി എൻ്റെ പരുങ്ങൽ കണ്ട പോലെ അവൾ ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് അടുത്തേക്കു വന്നു
നിത്യ: എന്തോ എവിടെയോ ചീഞ്ഞു മണക്കുന്നുണ്ടല്ലേ ഏട്ടാ
ഞാൻ ആഞ്ഞൊന്നു ശാസമെടുത്തു നോക്കി, വീണ്ടും വീണ്ടും ഞാൻ മണം പിടിക്കുന്നത് അവൾ നോക്കി ചിരിക്കുകയാണ്.
ഞാൻ: എനിക്കൊരു മണവും കിട്ടുന്നില്ലല്ലോ
നിത്യ: അതെ ചീഞ്ഞു നാറുന്നോർക്ക് ആ മണം കിട്ടില്ല
ഞാൻ: എന്താടി
നിത്യ : എന്തോ സ്പെല്ലിംഗ് മിസ്സ്റ്റേക്കുണ്ടല്ലോ മോനെ
ഞാൻ: എന്ത് നിനക്കെന്താ വട്ടായോ
നിത്യ: അല്ല കണ്ണാടി നോക്കാത്തോര് കണ്ണാടി നോക്കുന്നു
ഞാൻ: അതിന് എന്താ
നിത്യ: രാവിലെ സ്വപ്നം കണ്ട് പിച്ചും പേയും
ഞാൻ.: എ ടി സ്വപ്നം എല്ലാരും കാണുന്നതല്ലേ
നിത്യ: അതൊക്കെയാണ് പക്ഷെ
ഞാൻ.: ഉം എന്താ ഒരു പക്ഷെ
നിത്യ: എടാ ഒരു പ്രണയം മണക്കുന്നില്ലേ ഇവിടെ
അവളുടെ ആ ചോദ്യം എന്നിൽ ഞെട്ടലുളവാക്കിയെങ്കിലും അതു മറച്ചു പിടിക്കാൻ വിഫലമായ ഒരു ശ്രമം ഞാൻ നടത്തി. എന്നാൽ അതവൾക്കു മനസിലായി എന്നത് ഉറപ്പാണ്.
ഞാൻ: നിനക്കു വട്ടായോ ഇന്നെലെ തല്ലു കൊണ്ട് തലേടെ പിരി ലൂസായോ
നിത്യ: അയ്യോ തമാശിക്കല്ലേ ഞാനിപ്പോ ചിരിച്ചു ചാവും ചളിയടിക്കാതെ പോടാ
ഞാൻ: ടീ നിനക്കു കുറച്ചു കൂടുന്നുണ്ട്
നിത്യ : ഓ ആയിക്കോട്ടെ , ഞാൻ കണ്ടു പിടിച്ചോളാ
ഞാൻ: എന്ത്
നിത്യ : അതൊക്കെ ഉണ്ടെടാ ചക്കരെ , ഒന്നോർത്തോ മോനെ ഞാൻ പൊട്ടിയല്ല
അതും പറഞ്ഞ് ആരോടോ ഉള്ള ദേഷ്യം ആ നിലത്ത് ചവിട്ടി മെതിച്ചവൾ നടന്നകലുന്നത് ഞാൻ നോക്കി നിന്നു. അവളെ സുക്ഷിക്കണം അവളറിയാതെ ജിൻഷയെ എൻ്റീശ്വരാ ഞാനെന്താ ചെയ്യാ സ്വയം പിറു പിറുത്തു കൊണ്ട് ഞാൻ താഴേക്കിറങ്ങി.
ഞാൻ ചായ കുടിക്കാനായി ഇരുന്നതും എനിക്കരികിലായി അവളും വന്നിരുന്നു . അവളുടെ നോട്ടം എനിക്ക് അസഹനിയമായി തോന്നി ഞാൻ ആഹാരം മതിയാക്കി പെട്ടെന്നു എഴുന്നേറ്റു

Leave a Reply

Your email address will not be published. Required fields are marked *