ഇണക്കുരുവികൾPart – 4

എന്നാൽ മുന്നാം വട്ടം ഒരു നോക്കു കണ്ടതും അടിയറവു പറഞ്ഞിരിക്കുന്നു ഞാൻ. എത്രയോ പെണ്ണുങ്ങളെ കണ്ടിട്ടുണ്ട് അടുത്തിടപഴകിയിട്ടുണ്ട് . അവരിലാരിലും കാണാത്ത ഒരു വശ്യത ഒരു കാന്തിക മണ്ഡലത്തിൽ പെട്ട പോലെ താൻ അവളിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്ന പോലെ. സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളെ പോലെ താനും തൻ്റെ ചിന്തകളും അവളെ ചുറ്റി പറ്റിയാണ് എന്ന യാഥാർത്യം താൻ മനസിലാക്കുന്നുണ്ട്
ഒന്നുറപ്പാണ് താൻ അവളെയാണ് നോക്കുന്നത് എന്നവളിൽ സംശയം ജനിച്ചിരിക്കുന്നു. തന്നോട് അവർക്ക് താൽപര്യം ഉണ്ടെന്ന സംശയം തനിക്കും ഇതൊരു വല്ലാത്ത ഫീലാണ് .
നിത്യ: ടാ പെട്ടാ പോയി മേൽ കഴുകി വാടാ കഴുതെ ചായ കുടിക്കാ
അവളുടെ വാക്കുകൾ എന്നെ ചിന്തയിൽ നിന്നുണർത്തി. ഞാൻ മേൽ കഴുകാനായി തോർത്തും എടുത്ത് ബാത്ത് റൂമിലേക്ക് കയറുമ്പോ നിത്യ എൻ്റെ കിടക്കയിൽ ‘വന്നു കിടന്നു. ഞാൻ കുളിക്കാൻ തുടങ്ങുമ്പോ കേട്ടു അവളുടെ ശബ്ദം
നിത്യ: ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
ഞാൻ : ഉം പറ
നിത്യ: ടാ നീ ആരെയാടാ നോക്കുന്നെ
ഞാൻ: അറിഞ്ഞിട്ട് എന്നാത്തിനാ
നിത്യ: ഒന്നും ഇല്ലെടാ എൻ്റെ ലൈഫിലെ വില്ലത്തി ആരാന്നറിയണ്ടെ
ഞാൻ.: അച്ചൊടാ പാവം
നിത്യ: എടാ എന്നാലും നീ എന്നെ തേച്ചില്ലെടാ . എനി ബീച്ച് പാർക്ക് ഞാൻ എങ്ങനെ ചുറ്റും നിനക്കെനി ടൈം ഉണ്ടാവില്ലല്ലോ
ഞാൻ: അതു ശരിയാ
നിത്യ : പോടാ പട്ടി.
കുറച്ചു നേരം ഞങ്ങൾക്കിടയിൽ മൗനം വിരുന്നു വന്നു
നിത്യ: ടാ
ഞാൻ : എന്താ
നിത്യ: നീ എനിക്കൊരു വാക്കു തരോ
ഞാൻ: എന്ത് വാക്ക്
നിത്യ: ആദ്യം വാക്ക് താ
ഞാൻ: നീ കിന്നരിക്കാതെ കാര്യം പറ
നിത്യ: വാക്ക് താടാ
അവൾ കിടന്നു ചിണുങ്ങി
ഞാൻ: നിന്നെ ഒക്കെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാനാവില്ല . ആദ്യം കാര്യം പറ പിന്നെ വാക്കു തരാം അല്ലേ മുട്ടൻ പണി കിട്ടും
നിത്യ: അപ്പോ നിനക്കെന്നെ വിശ്വാസമില്ല
ഞാൻ.: ഇല്ല
നിത്യ: എന്നാ നീ അറിയണ്ട ഞാൻ പോവാ
ഞാൻ : ഓ ആയിക്കോട്ടെ ഒരു ശല്യം കഴിഞ്ഞു.
അവൾ പിന്നെ ഒന്നും മിണ്ടുന്നത് കേട്ടില്ല അവൾ പോയെന്നു കരുതി മേൽ കഴുകലിൽ ശ്രദ്ധ ചെലുത്തി. എനി അവൾക്കു വല്ല പ്രേമവും കുടുങ്ങിയോ അതാണോ പറയാൻ വന്നത്. ശ്ശെ അങ്ങനാണെ ഒരു മ്യൂചൽ അൻഡർ സ്റ്റാൻഡിൽ നീങ്ങായിരുന്നു. അതും ഓർത്ത് തോർത്തി കഴിഞ്ഞു തോർത്തു മുണ്ടായി ഉടുത്ത് ബാത്ത് റൂമിൻ്റെ വെളിയിൽ ഇറങ്ങി നോക്കിയതും അതാ കിടക്കുന്നു നിത്യ ഇപ്പോഴും എൻ്റെ കിടക്കയിൽ തന്നെ
ഞാൻ: നീ എന്തേ പോയില്ലേ
നിത്യ: ഇല്ല
ഞാൻ: അങ്ങനല്ല നീ മുന്നെ പറഞ്ഞത്
നിത്യ: ഓ അതെൻ്റെ ഇഷ്ടം അതു നീ നോക്കണ്ട
ഞാൻ: ഇതെൻ്റെ റൂമാ മോളേ
നിത്യ: ആണോ ഞാൻ പേര് കണ്ടില്ല.
ഞാൻ : ടീ വേണ്ടട്ടോ, അല്ല നീ എന്താ മുന്നെ പറഞ്ഞു വന്നത്
നിത്യ:’ അതങ്ങനെ അറിയണ്ട
ഞാൻ: വല്ല പ്രേമവുമാണോടി
നിത്യ: ആർക്ക്
ഞാൻ: നിനക്ക് അല്ലാണ്ടാർക്ക്
അവൾ കിടന്നു ചിരിക്കാൻ തുടങ്ങി ആ കട്ടിലിൽ കിടന്നു ഉരുണ്ട് അവൾ ചിരിച്ചു ഞാൻ അത് നോക്കി നിന്നു.
നിത്യ: ഞാനെന്തിനാടാ പ്രേമിക്കുന്നെ
ഞാൻ: അതെന്താ
നിത്യ: എനിക്ക് ഈ പ്രേമം മണ്ണാക്കട്ട ഒന്നിലും ഇഷ്ടമില്ല. പിന്നെ
ഞാൻ : പിന്നെ
നിത്യ: ടൈം പാസിനു നോക്കാന്നു വെച്ചാ നീ ഇല്ലെ പിന്നെ എന്തിനാ
ഞാൻ: : ഞാനോ
നിത്യ : ആടാ പൊട്ടാ ഇപ്പോ ടൈം പാസിനു നോക്കാണെ ഒരു ഹഗ് ഒരു കിസ്സ് അതു നി തരുന്നുണ്ട് ‘ പിന്നെ കൊറച്ചു സ്ഥലത്ത് തെണ്ടാൽ പോവാ സിനിമ അതൊക്കെ നിൻ്റെ കൂടെ തന്നെ അല്ലെ
ഞാൻ: ഉം ഉം
എൻ്റെ മൂളൽ കേട്ടപ്പോ അവൾ പറഞ്ഞു
നിത്യ: നിന്നെ ലവർ ആയി കണ്ടതൊന്നുമല്ല, ടൈം പാസിന് ഒരുത്തൻ്റെ ആവിശ്യം നീ ഉള്ളപ്പോ തോന്നീല അത്ര തന്നെ
ഞാൻ: ശരി ശരി
നിത്യ: അച്ഛൻ കണ്ടെത്തണം. എനിക്കുള്ള സുന്ദരനെ ഞാൻ വെയിറ്റ് ചെയ്യല്ലേ. ആളറിയാത്ത അവന് വേണ്ടി അത് വേറെ ഫിലാണ് മോനേ
ഞാൻ: ഓ ആയക്കോട്ടെ
നിത്യ: ടാ നീ ആരെയാ കോളജിൽ നോക്കുന്നെ
ഞാൻ: അതു നി കണ്ടു പിടിച്ചോളാ എന്നല്ലേ പറഞ്ഞത്
നിത്യ: ഓ ശരി തമ്പ്രാ . അത് കാണാ മോനെ
ഞാൻ: ഓ കാണാൻ നല്ല ചേലുണ്ട് നീ ഇളിഞ്ഞപ്പോ
നിത്യ: ടാ എൻ്റെ കല്യാണം കഴിഞ്ഞിട്ടു നീ കഴിച്ചാ മതി . നീ എനിക്ക് വാക്കു തരോ
ഞാൻ: അപ്പോ ഇതാണ് മുന്നെ പറഞ്ഞു വന്നത്
നിത്യ: നി വാക്കു തരോ
ഞാൻ.: എടി അതു നീ ചോദിക്കരുത്
നിത്യ : അതെന്താ
ഞാൻ : നിനക്കറിയാലോ എനിക്കിപ്പോ ഒന്നു പ്രേമിച്ചാ കൊള്ളാമെന്നുണ്ട്
നിത്യ: അതിന്
ഞാൻ: ത്തഗ്രഹമാണ് ഇപ്പോ ഞാൻ നോക്കുന്ന കുട്ടിക്ക് താൽപര്യം ഇല്ലേ ഒന്നുമില്ല പക്ഷെ
നിത്യ: ഉം പറയെടാ
ഞാൻ: താൽപര്യമുണ്ടെ അവളെ ഞാൻ കല്യാണം കഴിക്കണ്ടെ
നിത്യ : അതു വേണല്ലോ
ഞാൻ : ചിലപ്പോ എന്തേലും സീൻ ഉണ്ടായ പെട്ടെന്നു കെട്ടേണ്ടി വന്നാ അപ്പോ ഈ വാക്ക്
നിത്യ : ഉം ശരി ശരി എന്നാ ഞാൻ അത് വിട്ടു.
ഞാൻ: സത്യം
നിത്യ: ആടാ പൊട്ടാ, അല്ല തലക്കു പിടിച്ച ലക്ഷണമുണ്ടല്ലോ
ഞാൻ: ഉണ്ടെന്നു തോന്നുന്നു അറിയില്ല
നിത്യ: ആരാടാ കക്ഷി എനിക്കൊന്നു പരിചയപ്പെടനല്ലോ
ഞാൻ: അതു നീ കണ്ടു പിടിക്കാന്നു പറഞ്ഞതാ, എന്താ മോളെ പെട്ടെന്നു ഒരു അടിയറവ്
നിത്യ: അയ്യട അങ്ങനൊന്നുമില്ല , നീ ഇത്രയൊക്കെ പറഞ്ഞപ്പോ കാണാൻ തിടുക്കം കൂടി അത്രയെ ഉള്ളു
ഞാൻ: ആണോ
നിത്യ: നീ പറയണ്ട ഞാൻ കണ്ടു പിടിച്ചോളാ
ഞാൻ: ശരിക്കും
നിത്യ: ആടാ പോത്തേ
ഞാൻ: എന്നാ ശരി
അമ്മ: അപ്പു നിത്യാ നിങ്ങക്കു ചായ വേണ്ട
താഴെ നിന്നും അമ്മയുടെ വിളി കേട്ടതും ‘ ദാ വരുന്നു ‘ എന്നു ഞങ്ങൾ രണ്ടാളും പറഞ്ഞു . നിത്യ താഴേക്ക് ഓടി ഞാൻ ഡ്രസ്സ് ചേയ്ജ് ചെയ്ത് താഴോട്ടു ചെന്നു.
താഴെ ചായയും ഇലയടയും വെച്ചു കാച്ചുന്ന നിത്യയെയാണ് കണ്ടത്. ഇലയട എൻ്റെ ഫേവറൈറ്റ് ആണ്. ഇന്നതുണ്ടാക്കിയതിൻ്റെ കാരണം, അതെനിക്കു മനസിലായില്ല. പൊതുവെ എന്നെ കൊണ്ട് എന്തെങ്കിലും കാര്യം കാണാനോ അല്ലെ എന്നെ അനുസരിപ്പിക്കാനൊ ആണ് അമ്മ ഇങ്ങനുള്ള പണിയൊക്കെ ചെയ്യാറ്. ഇതെന്ത് പൊല്ലാപ്പാണോ ആവോ. സംശയദൃഷ്ടിയോടെ ഇലയടയും അതു വച്ചു കീറുന്ന നിത്യയും നോക്കി നിക്കുന്ന എന്നെ കണ്ടു കൊണ്ടാണ് അമ്മ വന്നത്.
അമ്മ: എടാ നീ കഴിച്ചില്ലെ ഇതുവരെ
അമ്മയുടെ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. അമ്മ എന്നെ പിടിച്ചു കസേരയിൽ ഇരുത്തി.
അമ്മ: അമ്മേടെ മോൻ കഴിക്ക്
നിത്യ: എന്താ ഉലിപ്പിക്കല്
അമ്മ: നീ പോടി പെണ്ണെ
അതു കേട്ട ഭാവം നടിക്കാതെ അവൾ പൊയി കൈ കഴുകി വന്നു.
നിത്യ : അമ്മ എനിക്കു കൊറച്ചു നോട്ട്സ് പ്രിപെയർ ചെയ്യാനുണ്ട് എന്നെ വിളിക്കാൻ നിക്കരുത്
അമ്മ: ഓ ശരി
അവൾ അവളുടെ മുറിയിൽ പോയി വാതിലടച്ചു. അപ്പോൾ അമ്മ എൻ്റെ തലമുടി കോതിക്കൊണ്ട് പറഞ്ഞു.
അമ്മ: അവക്കസൂയയാടാ മോൻ കഴിക്ക്
ഞാൻ: എന്താ അമ്മേ കാര്യം
അമ്മ: എന്തു കാര്യം നീ കഴിച്ചേ
ഞാൻ: എൻ്റെ അമ്മയെ എനിക്കറിയില്ലെ
അമ്മ: നീ പെണ്ണിനെ സെലക്ട് ചെയ്തോ
ഞാൻ: എൻ്റെ അമ്മേ ഞാൻ തോറ്റു
അമ്മ: എന്താടാ
ഞാൻ: അതു കൊറെ സമയം എടുക്കുമമ്മേ
അമ്മ: എന്തിന്
ഞാൻ: അവളുമാരുടെ സ്വഭാവം നോക്കണം നമ്മുടെ വീടിനു ചേരോ എന്നു നോക്കണം
അമ്മ: എൻ്റെ മോൻ അങ്ങനെയൊക്കെ ചിന്തിക്കോ
ഞാൻ: പിന്നെ അവൾ വന്നിട്ട് എൻ്റെ അമ്മയെ എന്നിൽ നിന്നു പിരിച്ചാലോ
അമ്മ: ഈശ്വരാ ഞാനെന്താ ഈ കേക്കുന്നേ
ഞാൻ: മലയാളം
അമ്മ: ഒന്നു പോടാ പെണ്ണൊരുത്തി വന്നാ കാണാ നിൻ്റെ ഒക്കെ സ്വഭാവം
ഞാൻ : ദേ അമ്മേ വേണ്ട . അമ്മ കഴിഞ്ഞേ എനിക്കു വേറെ ആരും ഉള്ളു.
അമ്മ: അതെനിക്കറിയ നീ കഴിച്ചേ
ഞാൻ പതിയെ ചായയും ഇലയടയും കഴിച്ചു. കൈ കഴുകാനായി പോയപ്പോ
അമ്മ: ടാ അപ്പു
ഞാൻ: എന്താ അമ്മേ
അമ്മ: ശനിയാഴ്ച അനു വരുന്നുണ്ട്
ഞാൻ : എന്ത്
അമ്മ: നീ വേണം അവളെ കൂട്ടിക്കൊണ്ടുവരാൻ
ഞാൻ: അപ്പൊ അതിനായിരുന്നു ഇതൊക്കെ
അമ്മ തലയാട്ടി പിന്നെ എന്നെ നോക്കി ചിരിച്ചു.
ഞാൻ: എനിക്കു വയ്യ ആ ജന്തുനെ കൂട്ടാൻ പോവാൻ
അമ്മ: ടാ എനിക്കു വേണ്ടി നി പോവില്ലെ.
ഞാൻ : ശരി പോവാ
അമ്മയ്ക്ക് സന്തോഷമായി എന്നത് ആ മുഖത്തു നിന്നും വ്യക്തമാണ് . ആ സന്തോഷത്തിനു വേണ്ടിയാണ് ഇഷ്ടമല്ലാഞ്ഞിട്ടു കൂടി ഞാൻ സമ്മതം മൂളിയത്.
ഞാൻ : അല്ല അവളെന്നാത്തിനാ വരുന്നെ
അമ്മ: അവക്കിവിടെ അടുത്താ മെഡിസിനു കിട്ടിയത് .
ഞാൻ: അപ്പോ ഹോസ്റ്റലിലാണോ നിക്കുന്നേ
അമ്മ: ഒന്നു പോടാ , അച്ഛൻ ഇവിടെ നിന്നു പോയാ മതി എന്നു പറഞ്ഞു.
ആ വാക്കുകൾ എനിക്കൊരു ഇടിവെട്ടേറ്റ പോലാണ് തോന്നിയത് കക്ഷിയും ഞാനും തമ്മിൽ നല്ല അൻഡർസ്റ്റാൻ്റിംഗിലല്ല.
ഞാൻ: അമ്മെ വല്ലാത്തൊരു ചതിയായി പോയി.
അമ്മ: നീ എന്താടാ പറയന്നെ അവൾ നമ്മുടെ വീട്ടിലെ കുട്ടിയല്ലേ.
ഞാൻ: ശരിയാ
എനി പറഞ്ഞിട്ടു കാര്യമില്ല എന്നെനിക്കറിയാം അച്ഛൻ ഒരു തീരുമാനമെടുത്താൽ എടുത്തതാ.
ഞാൻ മെല്ലെ പുറത്തു പോയി , ഫ്രണ്ട്സുമായി കുശലം പറഞ്ഞു 7.30 ആവുമ്പോ വട്ടിലെത്തി.
ഞങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു ഞാൻ റൂമിൽ പോയി വെറുതെ കിടന്നു. എൻ്റെ ചിന്ത മൊത്തം അവളെ കുറിച്ചായിരുന്നു. അനു അവൾ വരുന്നു എനി കുറേക്കാലം അവൾ ഇവിടുണ്ടാകും.
അതെന്നെ അസ്വസ്ഥനാക്കുന്നു. അവളുടെ പേരു പോലും , അവളെ കുറിച്ചുള്ള ചിന്തകളിലേക്ക് ഞാൻ ചേക്കേറി. പഴയ കാലങ്ങൾ ഒർമ്മയിൽ വന്നു. ആ കയ്പുനീരുകൾ ഇന്നും ഓർമ്മ വരുന്നു. ഇല്ല ആ കഥ ഇവിടെ പറയാൻ സമയമായില്ല ഇപ്പോ എൻ്റെ ചിന്തകളിൽ അവൾ നിറഞ്ഞു നിൽക്കട്ടെ അനു . അനു എന്ന ഞാൻ ഓർക്കാൻ കൊതിക്കാത്ത കഥാപാത്രം .
നിത്യ: ടാ ആ പന്നീടെ മോൾ വരുന്നുണ്ടല്ലേ
നിത്യയുടെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്. നിത്യയ്ക്കും അവളെ ഇഷ്ടമല്ല അത് എനിക്കുമറിയുന്ന കാര്യമാണ്.
ഞാൻ: വരുന്നുണ്ട് മോളെ
നിത്യ എൻ്റെ കൂടെ കയറി കിടന്നു
നിത്യ: നാശം എനിയെന്തൊക്കെ കാണണം
ഞാൻ: നി അവളുടെ കാര്യം വിട്ടെ
നിത്യ: ഇല്ല, അവളുടെ കാര്യവുമായി നിന്നോട് സംസാരിക്കാനാ വന്നത്
ഞാൻ: എന്താടി പോത്തേ
നിത്യ: കാര്യം അവൾ നിൻ്റെ മൊറപ്പെണ്ണ്’ ഒക്കെ ആണ്
ഞാൻ: അതിന്
നിത്യ: അല്ലാ എനി അവൾ ഇവിടെ കൊറെക്കാലം കാണും
ഞാൻ: നീ കാര്യം പറയെടി
നിത്യ: അവളെയൊന്നും പ്രേമിച്ചേക്കല്ലേടാ
ഞാൻ: ഒന്നു പോയേടി അസത്തേ നിനക്കു തോന്നുന്നുണ്ടോ ഞാൻ അതും അവളെ
നിത്യ: അതല്ലടാ ഇപ്പോ നിനക്ക് പ്രേമിക്കാനൊരു മുടൊക്കെ മൂടാക്കെ ഉണ്ട്
ഞാൻ: അതിന്
നിത്യ: വേറെ ഗേൾസിൻ്റെ അടുത്ത് റിസ്ക്കും ടൈം എടുക്കും ഇവളാവുമ്പോ
ഞാൻ : ഇവളാവുമ്പോ
നിത്യ: അല്ല കൊറച്ചൂടി ഈസി ആണല്ലോ
ഞാൻ: ഒന്നു പോയേടി അതാ പെണ്ണിനെ കണ്ടതോണ് തോന്നിയതാ പ്രേമിക്കണമെന്ന് അവളെ മാത്രം
നിത്യ: എന്നാ മതി. ഇവളെ അനുവിനെ ഏടത്തിയമ്മ അയ്യോ ചാവണതാ അതിലും നല്ലത്
ഞാൻ: സത്യാ മോളേ നീ പറഞ്ഞത്
നിത്യ: ഇപ്പോയാ സമാധാനായത് എന്ന ഞാൻ കിടക്കാൻ പോട്ടെ
അതും പറഞ്ഞ് എൻ്റെ കവിളിൽ ഒരു ഉമ്മയും വെച്ച് അവൾ അവളുടെ റൂമിൽ പോയി. ജിൻഷയെ കുറിച്ച് ചിന്തിച്ചു ചിന്തിച്ചു ഞാൻ എപ്പൊ കിടന്നെന്ന് എനിക്കു പോലും ഓർമ്മയില്ല. രാവിലെ ആയിഷയുടെ കോൾ വന്നു ഞാൻ ഉണർന്ന് കോൾ എടുത്തു.
ആയിഷ : ഗുഡ് മോർണിംഗ്
ഞാൻ: ഗുഡ് മോർണമഗ് ഡ്യൂഡ്
ആയിഷ : ഇന്നലെ എന്തായിരുന്നു
ഞാൻ: ഒറങ്ങി പോയെടി സെയ്ത്താനെ
ആയിഷ : നിയോ ഇൻ്റെ റബ്ബേ
ഞാൻ: മതി മതി കളിയാക്കിയെ
ആയിഷ : എന്നിട്ടു നീ എന്നാ പിന്നെ എന്നെ വിളിക്കാഞ്ഞെ
ഞാൻ: എടി ഇബിലീസെ പറയാൻ കുറേ ഇണ്ട് സമയായില്ല പറയാ
ആയിഷ : എന്താടാ പറ
ഞാൻ: നി വെച്ചെ ഞാൻ പറയണ്ട്
ആയിഷ.: എന്തോ പറ്റിട്ടുണ്ട് ശരി ഇപ്പോ എനിക്കു പണിയുണ്ട് ഈവനിംഗ് വിളിക്കാ
ഞാൻ: വേണം എന്നില്ല
ആയിഷ : അത് ഇയ്യല്ല തീരുമാനിക്കാ
ഞാൻ: ഓ ശരി ഇപ്പോ വെച്ചു പോയ
ആയിഷ : പോടാ സെയ്ത്താനെ
അതും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു. പിന്നെ എല്ലാം എന്നത്തേയും പോലെ. രാവിലെ ചപ്പാത്തിയും മുട്ടക്കറിയും തട്ടി കഴിഞ്ഞു.
ഞാൻ: എടി നിത്യ പോവാ
നിത്യ: ഇന്നും നേരത്തേയോ
ഞാൻ: എടി ഞാൻ ലൈനടി ടൈങ്ങിലേ അപ്പോ പിന്നെ നേരത്തേ പോണ്ടെ
നിത്യ: ശരി വാ പോകാം
ഞാൻ: അതെന്താടി ഇത്ര പെട്ടെന്നു സമ്മതിച്ചെ
നിത്യ: ഒന്നുമില്ല മോനെ
ഞാൻ: അല്ല എന്തോ ഇണ്ട്
നിത്യ: ആ നാശം അനു വരുന്നേനു മുന്നെ നിനക്ക് ലൈനായിക്കോട്ടെ എന്നു കരുതി
ഞാൻ : ഇപ്പോ മനസിലായി
നിത്യ: വായിട്ടലക്കാതെ വണ്ടി വിടെടാ
അങ്ങനെ കോളേജ് എത്തി നിത്യയെ ഇറക്കി അവളുടെ കണ്ണു വെട്ടിച്ച് ഞാൻ വണ്ടിയുമായി ഇന്നലെ ജിൻഷയെ കാത്തു നിന്നിടത്തെത്തി. അനു വരുന്നു എന്നതറിഞ്ഞതിൽ പിന്നെ എനിക്കു തിടുക്കമായിരുന്നു. സമയം കളയാൻ ഇല്ലാത്ത പോലെ അവളെ ഞാൻ കാത്തിരുന്നു. ക്ഷമയുടെ അതിർവരമ്പുകൾ മുറിക്കപ്പെട്ടപ്പോലെ അവൾ വരുന്നത് കാണാഞ്ഞിട്ട് എനിക്കെന്തോ പോലെ. സമയത്തെ പയിചൊല്ലണോ അതോ മറ്റെന്തിനെ ഒന്നും അറിയാതെ ഞാൻ നിന്നു ഉരുകി.
കണ്ണിനു കുളിരായി മനസിനു ശാന്തിയായി അവൾ വരുന്നത് ഞാൻ കണ്ടു. തുവെള്ള ചുരിദാറിൽ എൻ്റെ സ്വന്തം അരയന്നം അന്ന നട നടന്നു മന്ദം മന്ദം വന്നിടുന്നു. മിഴികൾ തേടിയ വസന്തം വന്നടുക്കുന്നു. മനസിൽ ആർത്തിരമ്പിയ പ്രണയസാഗരം ശാന്തമായി. അന്ധമായ മിഴികൾ ഇപ്പോൾ പ്രകാശപൂരിതമായി അവളെ കണ്ട മാത്രയിൽ എന്നിൽ എന്തെല്ലാം വ്യതിയാനങ്ങളാണ്. അവൾ നടന്ന് എൻ്റെ അരികിലെത്തി.
ജിൻഷ: ഇന്നും ഫ്രണ്ടിനെ കാത്തു നിൽക്കാണോ
ഞാൻ പറയാൻ കഴിയാതെ ഒരു നിമിഷം നിന്നു പോയി. ഇവൾ അടുത്തു നിൽക്കുമ്പോൾ ഞാൻ തികച്ചു അശക്തനാണ്. വാക്കുകൾ നാവിൻ തുമ്പിലുണ്ടെങ്കിലും പുറത്തു വരുന്നില്ല. അനു എന്ന ചിന്ത മനസിലുണർന്ന നിമിഷം.
ഞാൻ: അല്ല
ജിൻഷ: പിന്നെ
ഞാൻ: നിന്നെ കാണാൻ
ജിൻഷ: എന്നെ എന്തിന്
ഞാൻ: ഞാൻ ഈ പറയുന്നത് നമ്മൾ മാത്രമറിഞ്ഞാ മതി. നിത്യ അറിയരുത്
ജിൻഷ: കാര്യമറിയാതെ എങ്ങനാ
ഞാൻ: ജിൻഷ ഇതൊരു ചോദ്യം അതിൻ്റെ ഉത്തരം തൻ്റെ കയ്യിൽ അതു താൻ പറയുന്നു
ജിൻഷ: അപ്പോ നിത്യ അറിഞ്ഞാൽ എന്താ കുഴപ്പം
ഞാൻ: അത് ചോദ്യം കേട്ടാൽ തനിക്കു മനസിലാവും , പ്ലീസ്
ജിൻഷ: ശരി നിത്യ അറിയില്ല എനി പറ
ഞാൻ ഒരു ദീർഘശ്വാസം എടുത്തു എൻ്റെ പരുങ്ങലും വെപ്രാളവും അവൾ നോക്കി നിന്നു.
ഞാൻ: ജിൻഷ എനിക്കു തന്നെ ഇഷ്ടമാണ്
അതു കേട്ട ഉടനെ അവൾ എന്നെ രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു
ജിൻഷ : എനിക്കിഷ്ടമല്ല.
(തുടരും )

Leave a Reply

Your email address will not be published. Required fields are marked *