ഇണക്കുരുവികൾPart – 5 Like

ഈ സമയം മണലാരണ്യങ്ങളിൽ കടൽ കാറ്റും കൊണ്ട് അവൻ കിടക്കുകയായിരുന്നു. കണ്ണിലെ അരുവി ഒഴുകിയകലുകയാണ്. തകർന്ന ഹൃദയവും നോവും അവനു കൂട്ടായി. ഈ ഏകാന്തത അവന് കുറച്ച് ആശ്വാസം പകരുന്നുണ്ട് ആ കാറ്റുകൾ അവനെ തണുപ്പിക്കാൻ ശ്രമിക്കുന്ന പോലെ. ഒരിക്കൽ പോലും താനിങ്ങനെ തകർന്നിട്ടില്ല. അവൻ്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. അവൻ ആ കോൾ അറ്റൻഡ് ചെയ്തു

നിത്യ: എടാ നീയിതെവിടാ
ഞാൻ: പൊറത്താടി
നിത്യ: എടാ നീ കരഞ്ഞിനോ
ഞാൻ : ഇല്ലല്ലോ എന്തേ
നിത്യ: നീ കള്ളം പറയണ്ട എന്തിനാ കരയുന്നെ അതു പറ
ഞാൻ: ഒന്നുമില്ല നിനക്കു തോന്നുന്നതാ
നിത്യ: എന്നാ പിന്നെ അമ്മ ചോദിക്കുമ്പോ പറഞ്ഞോ
ഞാൻ: എടി വേണ്ട
നിത്യ : എന്നാ പറ
ഞാൻ: എല്ലാം കഴിഞ്ഞെടി അവക്കിഷ്ടമല്ല എന്നു പറഞ്ഞു
നിത്യ: ആര്
ഞാൻ: ഞാൻ നോക്കിയ പെണ്ണ്. ആദ്യമായി തോന്നിയതാ അത് ഇങ്ങനെ
നിത്യ : ടാ നീ ഇത്രയേ ഉള്ളോ
ഞാൻ: അറിയില്ലടി ഇത് ഞാൻ ശരിക്കും തളർന്നു
നിത്യ: ടാ
ഞാൻ: നീ തലക്കു പിടിച്ചോ എന്നു രാവിലെ ചോദിച്ചതോർമ്മയുണ്ടോ
നിത്യ: ആ
ഞാൻ: സത്യായിരുന്നെടി അതെനിക്കിപ്പോ മനസിലായി
നിത്യ: നി ഇപ്പോ എവിടാ
ഞാൻ: ബിച്ചില്ലാ
നിത്യ: അവിടെ എന്താ
ഞാൻ: ഒന്നുമില്ല ഇവിടെ ഒറ്റക്കിങ്ങനെ കിടക്കുമ്പോ ഒരാശ്വാസം
നിത്യ: നീ വല്ലതും കഴിച്ചോ
ഞാൻ: ഇല്ലെടി വിശപ്പില്ല
നിത്യ: ടാ നീ
ഞാൻ: നിത്യാ എൻ്റെ ഇപ്പോയത്തെ അവസ്ഥ നിനക്കു മനസിലാവില്ല
നിത്യ : എടാ അതല്ല ഞാൻ പറയട്ടെ
ഞാൻ : ടി ഇപ്പോ ഒന്നും പറയണ്ട ഈവനിംഗ് ഞാൻ പിക്ക് ചെയ്യാൻ വരാ
നിത്യ: ടാ
അവൻ ഫോൺ കട്ടാക്കി. അവൾ തിരിച്ചു വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്. അവൾ അവിടെ ഇരുന്ന് കരയാൻ തുടങ്ങി. ഇതെല്ലാം കണ്ടും കേട്ടും ജിൻഷയും.

ജിൻഷ: എടി എന്താ ഇത് നീ കരയല്ലെ
നിത്യ: അത് നിനക്കു പറഞ്ഞാ മനസിലാവില്ലെടി ഇന്ന് ഈ കണ്ണീരു തോരില്ല എനിക്ക്
ജിൻഷ: നിങ്ങൾ ശത്രക്കളല്ലെ അപ്പൊ എന്തിനാടി കരയുന്നെ
നിത്യ: ശത്രുക്കളാടി ഞങ്ങൾ എന്നാൽ ലോകത്തു ഒരാൾക്കും ഇല്ലാത്ത അല്ലെ ചിന്തിക്കാനാവാത്ത ശത്രുത
ജിൻഷ: നിനക്കു വട്ടാ
നിത്യ: നിനക്കെൻ്റെ ഏട്ടനെ പറ്റി എന്തറിയാ
ജിൻഷ: ഒന്നും അറിയില്ല
നിത്യ: അതാ നീ ഇങ്ങനെ പറയുന്നത്.
ജിൻഷ: എന്നാ നീ പറ ഞാൻ കേൾക്കാ
നിത്യ : അപ്പോ നീ ക്ലാസ്സിൽ കേറുന്നില്ലെ
ജിൻഷ : അതെന്താ നീ കേറുന്നില്ലേ
നിത്യ: ഇല്ലെടി ക്ലാസ്സിൽ ആയാലും ഞാൻ കരയും അല്ലാതെ എനിക്ക് പറ്റില്ല പിന്നെ നൂറു ചോദ്യമാവും
ജിൻഷ: എന്നാൽ ഞാനും കേറുന്നില്ല
നിത്യ: അതു വേണ്ടടി നീ കേറിക്കോ
ജിൻഷ: ഒന്നു പോയെ നീ ഇങ്ങനെ നിക്കുമ്പോ ഞാൻ പോവോ
നിത്യ: അതല്ലെടി
ജിൻഷ: നീ ഒന്നും പറയണ്ട
നിത്യ: എന്നാ നമുക്ക് ഗ്രൗഡിൻ്റെ അവിടെ പോയിരിക്കാം

ജിൻഷയും അതു ശരി വച്ചതോടെ അവർ അവിടെ നിന്നും ഗ്രൗഡിലേക്കു പോയി. അവിടെ ഒരു ബഞ്ചിൽ ഇരുവരും ഇരുന്നു. മൗനം മാത്രം അവർക്കിടയിൽ സംസാരവിഷയം ഒന്നുമില്ല. ഇടക്കിടെ കേൾക്കുന്ന നിത്യയുടെ കരച്ചിലിൻ്റെ മറ്റൊലി മാത്രം. അതിനെ കീറി മുറിച്ച പോലെ ജിൻഷ ചോദിച്ചു.

ജിൻഷ: എനി പറ നിൻ്റെ ഏട്ടനെ കുറിച്ച് .
നിത്യ: അവൻ ആദ്യമായി കരഞ്ഞതെന്നാണെന്ന് അറിയോ നിനക്ക്
ജിൻഷ: അതെങ്ങനാടി എനിക്കറിയ

നിത്യ ഒരു കുഞ്ഞു ചിരി മുഖത്ത് വരുത്താൻ വിഫലശ്രമം നടത്തി.

നിത്യ: അവൻ്റെ ഈ ശത്രുവിനു വേണ്ടിയാ അവനാദ്യമായി കരഞ്ഞത്.

ജിൻഷ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

നിത്യ: ഞാൻ ഏഴിൽ പഠിക്കുന്ന സമയത്ത് ഒരു ആക്സിഡൻ്റ് ഉണ്ടായി. ഒരു കാറു വന്നെന്നെ ഇടിച്ചു തെറുപ്പിച്ച ആ ദിവസം.

അവൾ ശ്വാസം ഒന്നെടുത്തു പിന്നെ തുടർന്നു

അവരെന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. അച്ഛനും അമ്മയും എത്തി . അവരെല്ലാം കരയുകയാണ് വേദനിക്കുന്നു എന്നൊക്കെ ഞാൻ പറയുന്നുണ്ട്. പക്ഷെ ഡോക്ടേർസ് വന്നില്ല അതിലും വലിയ ഒരു എമർജൻസി കേസ് അവിടുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും ഒന്നും ചെയ്യാനുമാവാതെ അവരും കരഞ്ഞു ഇപ്പൊ വരും എന്നൊക്കെ എന്നെ ആശ്വസിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *