ജിൻഷ അവളെ തന്നെ നോക്കി നിന്നു
നിത്യ: ഞാൻ ഏടത്തി എന്നു തന്നാ ചേച്ചിയെ ഇപ്പോയും വിളിക്കുന്നേ ഇപ്പോ ഓസ്ട്രേലിയയിൽ പഠിക്കാൻ പോയിരിക്കാ എല്ലാ ആഴ്ചയും വിളിക്കും അവൻ്റെ വിവരം തിരക്കും
ജിൻഷ ഒന്നും പറഞ്ഞിരുന്നില്ല ആ തല താണിരുന്നു.
അവൻ്റെ ഒരോ മാറ്റവും ഞാൻ ചേച്ചിയെ അറിയിച്ചു മുടി വെട്ടിയാ താടി വടിച്ച അപ്പോ ഞാൻ ഫോട്ടോ എടുക്കും ചേച്ചിക്ക് അയക്കും
‘നിത്യ കുറച്ചു നേരം ഒന്നും മിണ്ടിയില്ല നിശബ്ദത ജിൻഷ തല ഉയർത്തി അവളെ നോക്കി.
നിത്യ: എല്ലാ ഗേൾസും പറഞ്ഞ കാര്യമുണ്ട് അവൻ്റെ കഴിവുകൾ പിന്നെ സ്വഭാവം അതാണ് അവനിലേക്ക് തങ്ങളെ അടുപ്പിക്കുന്നത് മോഹിപ്പിക്കുന്നത് സ്വന്തമാക്കാൻ ആഗ്രഹിപ്പിക്കുന്നത്
എന്നൊക്കെ.
ആതിര ചേച്ചി എന്നെ ചേച്ചിയുടെ വീട്ടിൽ കൊണ്ട് പോയിട്ടുണ്ട് . ഒന്നറിയ ഇട്ടു മൂടാനുള്ള കാശുണ്ട് ചേച്ചിക്ക്. ചേച്ചിയുടെ വീട്ടുകാർക്ക് ഒക്കെ ചേട്ടനെ അറിയാ അവർക്കും സമ്മതം കാത്തിരിക്കുന്നത് അവൻ്റെ സമ്മതത്തിന് വേണ്ടി’.
ചേച്ചിയുടെ റൂം കാണണം ഞാൻ അവനൊയുവാക്കിയ എല്ലാ സാധനവും ചേച്ചിക്ക് കൊടുത്തിട്ടുണ്ട് അതെല്ലാം ആ മുറിയിൽ ഒതുക്കി വച്ചിട്ടുണ്ട് ചേച്ചി. അവൻ്റെ ഫോട്ടോ കൊണ്ട് നിറഞ്ഞിരിക്കാ ആ റൂം എത്രമാത്രം അവനെ സ്നേഹിക്കുന്നുണ്ട് ആ ചേച്ചി.
ജിൻഷ ഒന്നും പറയാതെ വിഷമതയോടെ അവളെ തന്നെ നോക്കി.
നിത്യ: എന്നിട്ട് ആ നാറി പ്രേമിച്ചതോ ഒന്നിനും കൊള്ളാത്ത ആ പെണ്ണിനെ പിശാചിനെ.
അവളുടെ ശ്വാസം മുട്ടുന്ന പോലെ അവൾക്കു തോന്നി ഉയർന്നു വരുന്ന വികാരം. അവൻ കരഞ്ഞു എന്നത് അവൾക്ക് താങ്ങാൻ കഴിയുന്നില്ല ഇന്ന് ഒന്നും കഴിച്ചതുമില്ല അതു തന്നിൽ ഉളവാക്കുന്ന വേദന അത് കഠിനമാണ്.
നിത്യ : ആ ചേച്ചിക്കു വേണ്ടി താനെത്ര തവണ അവനോടു സംസാരിച്ചു അപ്പോൾ ഒക്കെ അവൻ്റെ കോപ്പിലെ കൺസെപ്റ്റ് . ഇപ്പോ കിട്ടിയല്ലൊ അവൻ്റെ കൺസെപ്റ്റ് ലോകത്താർക്കമില്ലാത്ത പൊട്ടത്തരം അനുഭവിക്കട്ടെ
ജിൻഷ: അതെന്താടി ആ കൺസെപ്റ്റ്
നിത്യ: അതറിയണോ നിനക്ക്
ജിൻഷ : വേണം
നിത്യ: ഞാൻ പറയാം, അവൻ്റെ കൺസെപ്റ്റ്.
” പെണ്ണിന് അഴക് പണം വേണമെന്നില്ല അവന്, അവരെ ഒരുമിച്ച് കണ്ടാ അയ്യേ എന്നു പറയരുത് ആ ഭംഗി അല്ല പുറം മൂടി മതി അവന്. തനി നാടൻ
കുട്ടിയാവണം കുനിഞ്ഞ തല നുവരാൻ നാണം ഉള്ളവൾ. അവനെ അമ്മയെ പോലെ കെയർ ചെയ്യുന്നവൾ. മേക്കപ്പ് മോഡേൺ ഡ്രസ് കമ്പം പാടില്ല. അവൻ്റെ ഫ്രണ്ട് ആവണം അവൾ അവളുടെ കൂടെ നിന്ന് അവനു വായനോക്കണം. പരസ്പരം വിശ്വസിക്കണം ഒരാൾക്കായി ഒരാൾ മാറരുത് എന്നാൽ അഡ്ജസ്റ്റ് ചെയ്യാവുന്നത് ചെയ്യാ. കള്ളം അവർക്കിടയിൽ പാടില്ല അതു പോലെ രഹസ്യവും. അവനിലെ പാതിയായി അവൾ മാറണം കാണുമ്പോ അവന് തോന്നണം ഇതാണവൾ എൻ്റെ ജീവൻ്റെ പാതി. അവളില്ലാതെ എനിക്കു പൂർണത ഇല്ല എന്ന്. അങ്ങനെ ഒരുത്തിയെ കാണുന്നോ അന്ന് ഞാൻ പ്രേമിക്കും”
ഇതവൻ്റെ വാക്കുകൾ നി പറയെടി ഇതിൽ ഏതേലും ഗുണം അവളിലുണ്ടോ
ജിൻഷ: അതെങ്ങനാടി പറയാ അതിൽ അവളെയും കുറ്റം പറയാനാവില്ല
നിത്യ: നീ എന്താ പറയണത്
ജിൻഷ: എടി അവൾക്കും ഇല്ലേ മനസ് . അതിൽ വേറൊരാൾ മുന്നെ ഉണ്ടെങ്കിലോ അല്ലെ പെട്ടെന്ന് ഒരാൾ വന്ന് ഇഷ്ടാന്നു പറഞ്ഞാ അപ്പോ തന്നെ ഇഷ്ടാന്ന് കുടുംബത്തിൽ പിറന്ന ഏതേലും പെണ്ണ് പറയോടി
ജിൻഷ കരയാൻ തുടങ്ങി.
നിത്യ: എടി നിനക്കെന്താ പറ്റിയത്
ജിൻഷ: ഒന്നുമില്ലെടി എല്ലാം കേട്ടപ്പോ മനസിൽ എന്തോ പോലെ
നിത്യ: എടി സമയം ആയി അവനെന്നെ വിളിക്കാൻ ഇപ്പോ വരും എന്നാ നമുക്ക് പോകാം
പോകാമെന്ന് അവളും തലയാട്ടി അവർ അവിടെ നിന്നും നടന്നകന്നു. എന്നും അവനെ കാത്തു നിൽക്കുന്നിടത്ത് നിത്യ അവനെ കാത്തിരുന്നു. കുറച്ചകലെ മാറി നിന്ന് ജിൻഷ അവളെ തന്നെ നോക്കി നിന്നു. അവൾ പറഞ്ഞ വാക്കുകൾ എല്ലാം അവളുടെ മനസിൽ തന്നെ ഉണ്ട്
കുറച്ചു സമയങ്ങൾക്കകം അവൻ അവിടെ എത്തി .ആ മുഖത്തെ പ്രസരിപ്പ് ഒക്കെ നഷ്ടമായിരിക്കുന്നു. ആ മുഖം കാണുക എന്നത് നിത്യക്ക് വേദനാജനകമായിരുന്നു.
