ഇണക്കുരുവികൾPart – 5 Like

ജിൻഷ എന്നെ തന്നെ വിഷമ ഭാവത്തോടെ നോക്കി നിൽക്കുകയാണ് . അതു കണ്ടു കൊണ്ടു തന്നെ ഞാൻ തുടർന്നു.

വിവരം എങ്ങനെയോ അറിഞ്ഞ് അവനും പാഞ്ഞു വന്നു. എൻ്റെ അടുത്തു നിന്നു ഒരു വാക്കു പറയാതെ ഒന്നു കരയാതെ എന്നെ തന്നെ തുറിച്ചു നോക്കി അവനവിടെ നിന്നു. വേദന കൂടിയപ്പോ ഞാൻ വിണ്ടും പറഞ്ഞു സഹിക്കാൻ വയ്യ ഡോക്ടറെ വിളിക്കാൻ അച്ഛനും എന്തോ പോലെ. അപ്പോ ഒരു അറ്റൻഡർ പറഞ്ഞു കൊറച്ചു വേദന സഹിക്ക് ചത്തൊന്നും പോവില്ല എന്ന്.

നിത്യ അവളുടെ കണ്ണുകൾ തുടച്ചു . ഒരു തരം മരവിച്ച അവസ്ഥയിലാണ് അവൾ അത് ജിൻഷയും മനസിലാക്കി.

ജിൻഷ: എടി

നിത്യ അവളെ നോക്കി പിന്നെ തുടർന്നു.

അതയാൾ പറഞ്ഞു തീരുന്നതിനു മുന്നെ കിട്ടി അവൻ്റെ കയ്യിൽ നിന്ന് അയാൾക്ക് പിന്നെ അലമുറയിട്ട് കരഞ്ഞു കൊണ്ട് അയാളെ തല്ലി. ഒരു ഭ്രാന്തനെ പോലെ കുറച്ച് ഡോക്ടേർസിനെയും ഒക്കെ അവൻ തല്ലി പിന്നെ എല്ലാരും ചേർന്ന് അവനെ പിടിച്ചു . ഡോക്ടർ ഒരു ഇൻജക്ഷൻ കൊടുത്തു അവനെ മയക്കി കിടത്തി.

കാര്യങ്ങൾ അറിഞ്ഞപ്പോ അറ്റൻഡർ ചെയ്തതിന് ഡോക്ടർ മാപ്പു ചോദിച്ചു. പിന്നെ എന്നെ നല്ല പോലെ നോക്കി. അപ്പോഴും ആ മയക്കത്തിലും അവൻ എൻ്റെ പേരു പറഞ്ഞ് വാവിട്ടു കരഞ്ഞു അതെനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.

ജിൻഷ അവളുടെ കൈകളിൽ കൈ ചേർത്ത് അവളെ സമാധാനിപ്പിച്ചു.
നിത്യ : അന്നാ ഡോക്ടർ പറഞ്ഞ വാക്ക് ഇന്നും ഞാൻ ഓർക്കുന്നു. ” ഏട്ടന് നീ എന്നാ ജീവനാണല്ലെ ” അല്ല എന്നു ഞാൻ പറഞ്ഞു ഞങ്ങൾ ശത്രുക്കളാണെന്നു ഞാനാ പറഞ്ഞെ
അപ്പോ ഡോക്ടർ എന്നോടു പറഞ്ഞു ” അതു മോൾക്ക് തോന്നുന്നതാ മനസിൽ ആഴത്തിൽ ഓർമ്മ ഉണ്ടേ അല്ലെ ജീവനെക്കാൾ ഇഷ്ടമുണ്ടെങ്കിലെ ഈ മയക്കത്തിലും ഒരാൾക്ക് ഇങ്ങനെ മറ്റൊരാളുടെ പേരു പറഞ്ഞ് കരയാൻ പറ്റു” ആ വാക്കുകൾ എന്നെ തളർത്തി അന്ന് അന്നു മുതലാ അവനെൻ്റെ ജീവനായത് . അന്നു കരഞ്ഞതിൽ പിന്നെ അവൻ കരഞ്ഞിട്ടില്ല ഒരിക്കലും എവിടെയും ആർക്കു വേണ്ടിയും

വാക്കുകൾക്കായി നിത്യ ബുദ്ധിമുട്ടാൻ തുടങ്ങി.

ആ… ആ … അവനാ ഇന്ന്… ഇന്നവക്ക് വേണ്ടി കരഞ്ഞത്. ആ സ്നേഹം അത്… അത്… എനിക്കറിയ എനിക്ക്… എനിക്കേ മനസിലാവൂ

ജിൻഷ : എടി നിത്യാ നീ
നിത്യ: ഞാനും അമ്മയും കഴിഞ്ഞാ അവൻ ജീവനു തുല്യം ഒരു പെണ്ണിനെ സ്നേഹിക്കുന്നുണ്ടേ അതവളാ അവൾ മാത്രം
ജിൻഷ: നീ ഒന്നടങ്ങെടി പെണ്ണെ
നിത്യ : ഇല്ലെടി ഞാൻ അടങ്ങില്ല. എനിക്കവളെ കണ്ടെത്തണം ആരെന്ന് അറിയണം
ജിൻഷ: എന്തിന്

നിത്യയുടെ മുഖം ദേഷ്യത്താൽ ചുവന്നു വന്നു’. അവളുടെ ഭാവവും നോട്ടത്തിലെ തീക്ഷണതയും ജിൻഷ നോക്കി ഇരുന്നു.

നിത്യ : എനിക്കറിയണം അവളാരെന്ന് എൻ്റെ ഏട്ടനെ നോവിച്ചതാരെന്ന് എനിക്കറിയണം
ജിൻഷ: അറിഞ്ഞിട്ടെന്തിനാ
നിത്യ: എൻ്റെ ഏട്ടനു മാത്രമല്ല തല്ലാനറിയുന്നത്
ജിൻഷ : എടി നീ എന്തൊക്കയാ ഈ പറയുന്നത്
നിത്യ: ഞാൻ തല്ലുമെടി അവളുടെ കരണം നോക്കി പിന്നെ
ജിൻഷ: പിന്നെ പിന്നെ നീ എന്താക്കും
നിത്യ: അവളെ ഞാൻ നോവിക്കും എന്നും വാക്കുകൾ കൊണ്ടോ കൈ കൊണ്ടോ എന്നാൽ ആകും പോലെ ഒക്കെ.

ഭ്രാന്തമായ സ്നേഹമാണ് ഇവർക്ക് ഇടയിലുള്ളത് അതിന് ശത്രുത എന്ന ഓമനപ്പേര് ഇവർ തന്നെ കൊടുത്തു എന്ന് ജിൻഷ സ്വയം മനസിലാക്കി.

ജിൻഷ : നീ ചിന്തിക്കുന്നത് തെറ്റാണ് നിത്യാ
നിത്യ: എന്ത് തെറ്റ് . ആരാ അത്രക്ക് ഭൂലോക രംഭ എന്നെനിക്ക് അറിയണം
പൊട്ടൻ അവളെ ഒക്കെ നോക്കി തേടി വന്നതൊക്കെ തട്ടിക്കളഞ്ഞ് സ്നേഹിക്കാനറിയാത്ത വിശാചിനെ പ്രേമിച്ചു പട്ടി

ജിൻഷ : നീ എന്തൊക്കയാടി പുലമ്പുന്നത്
നിത്യ: നിനക്കറിയോ ജിൻഷ എത്ര ഗേൾസ് അവൻ്റെ പിന്നാലെ നടന്നത് എന്ന്

ജിൻഷ അവളെ തന്നെ നോക്കി നിന്നു.

ഏട്ടൻ്റെ കൂടെ പഠിച്ച ഗേൾസ് കൊറെ പേര് എന്നോട് സഹായം ചോദിച്ചിട്ടുണ്ട് . ട്രീറ്റ് വാരിക്കോരി തന്നിട്ടുണ്ട്.
ജിൻഷ: പിന്നെ
നിത്യ: എന്തിനാടി ഞാൻ നിന്നോട് കള്ളം പറയുന്നത്. നിനക്കോർമ്മയുണ്ടോ ട്യൂഷൻ വിടുമ്പോ എന്നെ ഇടക്കിടെ വിളിക്കാൻ വരുന്ന ആ ചേച്ചി
ജിൻഷ: ആ വലിയ കാറായി വരുന്ന ചേച്ചി അല്ലെ
നിത്യ അതെ എന്നു തലയാട്ടി.
നിത്യ: ആതിര ചേച്ചി. മുടിഞ്ഞ പ്രേമാ അതിന് എൻ്റെ ചേട്ടനോട് എനിക്കും ഇഷ്ടാ ആ ചേച്ചിയെ’. ആ ചേച്ചി എൻ്റെ ഏടത്തിയമ്മയായി വന്നാ എനിക്ക് ഓർക്കാൻ വയ്യാ

Leave a Reply

Your email address will not be published. Required fields are marked *